എതിരില്ലാതെ എക്സ് യു വി

mahindra-xuv500-3
SHARE

എക്സ് യു വി െെഫവ് ഡബിൾ ഒ മഹീന്ദ്രയുടെ ആഗോള കാറാണ്. ആഫ്രിക്കയിലും യൂറോപ്പിലും ഒാസ്ട്രേലിയയിലും തെക്കൻ അമേരിക്കയിലും ഒക്കെയായി 26 രാജ്യങ്ങളിൽ എക്സ് യുവികൾ ഒാടുന്നു. 2011 മുതൽ ഇന്നു വരെ രണ്ടു ലക്ഷത്തിലധികം എക്സ് യുവികൾ ഇറങ്ങി ഈ വിഭാഗത്തിലെ ഏറ്റവും വിൽപനയുള്ള മോഡലുകളിൽ ഒന്നായി തുടരുമ്പോഴാണ് ജീപ്പിന്റെ വരവ്. നേരിട്ടുള്ള പോരാട്ടത്തിനായി എക്സ് യു വിയും മാറി. ആ മാറ്റമാണ് എല്ലാം തികഞ്ഞ പുതിയ എക്സ് യു വി.

mahindra-xuv500-4
Mahindra XUV 500

∙ ഫോർ വീൽ: രാജ്യത്ത് നാലു വീലിന്റെ ശക്തി ആദ്യം അനുഭവത്തിലെത്തിച്ചത് മഹീന്ദ്രയാണ്. ഇന്ത്യയുടെ മനസ്സിൽപ്പതിഞ്ഞ ജീപ്പ് മഹീന്ദ്രയുമാണ്. അമേരിക്കയിൽ നിന്നല്ല ലോകത്ത് എവിടെ നിന്നാണെങ്കിലും ജീപ്പാണെങ്കിൽ നമുക്ക് മഹീന്ദ്ര തന്നെ. ഈ ഉറച്ച ബ്രാൻഡ് മൂല്യത്തിൽ അടിയുറച്ചു നിന്നു കൊണ്ടാണ് മഹീന്ദ്രയുടെ പോരാട്ടം. 

∙ പാരമ്പര്യം: ഇന്ത്യയിലെ വാഹന നിർമാതാക്കളിൽ കരുത്തിന്റെ പ്രതീകം മഹീന്ദ്രയാണ്. കാരണം വില്ലീസ് ജീപ്പ് ബന്ധം തന്നെ. താരതമ്യേന കുറഞ്ഞ വിലയും കുറച്ചുമാത്രം അറ്റകുറ്റപ്പണിയുമുള്ള ജീപ്പ് പാരമ്പര്യത്തിലാണ് മഹീന്ദ്ര വളർന്നത്. പിന്നീട് ആധുനികവൽക്കരണവും കൊറിയയിലെ സാങ് യോങ് ഏറ്റെടുക്കലടക്കമുള്ള വളർച്ചകളും ഉണ്ടായെങ്കിലും മഹീന്ദ്രയിലെ വില്ലീസ് ജീനുകൾ തളർന്നില്ല.

xuv-500-2
Mahindra XUV 500

∙ ആധുനികം: മഹീന്ദ്ര നിരയിലെ പ്രഥമ ആധുനിക വാഹനം എക്സ് യു വിയാണ്. സാങ് യോങ്, മെഴ്സെഡീസ് ബന്ധത്തിൽ നിന്നു ജനിച്ച എക്സ് യു വിയാണ് മോണോകോക് രീതിയിൽ മഹീന്ദ്ര ആദ്യമായിറക്കുന്ന എസ് യു വി. അതു കൊണ്ടു തന്നെ സുരക്ഷയും സുഖസൗകര്യങ്ങളും യാത്രാസുഖവും ഒാഫ് റോഡിങ് ശേഷിയുമൊക്കെ എക്സ് യുവിക്ക് തെല്ലു കൂടും.

∙ അനിവാര്യമായ മാറ്റം: പുറത്തിറങ്ങി ഏഴു കൊല്ലം പൂർത്തിയായ സ്ഥിതിക്ക് ഒരു മാറ്റം ആവശ്യമാണ്. അതാണിപ്പോൾ ഉണ്ടായത്. വിപണിയിലെ പുതിയ എതിരാളികളെ നേരിടാനുള്ള മാറ്റം വാഹനത്തെ കൂടുതൽ കാലികവുമാക്കി. 

∙ പുറം മോടി: പുറത്ത് കാര്യമായ മാറ്റങ്ങൾ മുന്നിലും പിന്നിലുമാണ്. പുതിയ ക്രോം ഇൻസേർട്ട് ഗ്രിൽ, ഡേെെടം റണ്ണിങ് ലാംപുകൾ എന്നിവയാണ് മുഖ്യമാറ്റം. പുതിയ 235 ആർ 18 ഡയമണ്ട് കട്ട് അലോയ്സ്, െെസഡ് ക്ലാഡിങ് എന്നിവയും പുതുതായെത്തി. പിന്നിലെ നല്ലൊരു മാറ്റം ടെയിൽ ഗേറ്റ് പരിഷ്കാരമാണ്. പലർക്കും ഇഷ്ടപ്പെടാതിരുന്ന പഴയ രൂപകൽപന ആധുനികതയ്ക്കു വഴിമാറി. എയ്റോെെഡനാമിക് സ്പോയ് ലർ, ട്വിൻ എക്സ്ഹോസ്റ്റ്, സ്പ്ലിറ്റ് ടെയ്ൽ ലാംപ് എന്നിവ പുതുതായെത്തി. എക്സ് യു വി കണ്ടാൽ ഇപ്പോൾ പുതിയൊരു വണ്ടിയുടെ ചേലുണ്ട്. 

xuv-500-3
Mahindra XUV 500

∙ ഉൾവശം: െെഫവ് സ്റ്റാർ എന്ന മഹീന്ദ്രയുടെ വിശേഷണം ശരി തന്നെ. പ്രീമിയം ക്വിൽറ്റഡ് ടാൻ ലെതർ സീറ്റ് കാണാൻ മാത്രമല്ല ഇരിക്കാനും കൊള്ളാം. സോഫ്റ്റ് ടച് ലെതർ ഡാഷ് ബോർഡ്, സിക്സ് വേ പവർ അഡ്ജസ്റ്റർ സീറ്റ്, പിയാനോ ബ്ലാക് സെൻറർ കൺസോൾ, ഇലൂമിനേറ്റഡ് സ്കഫ് പ്ലേറ്റ്, കൂൾ ബോക്സ്, പുതിയ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവയുണ്ട്.

∙ െെഡ്രവിങ്: പരിഷ്കരിച്ച 2.2 ലീറ്റർ എം ഹോക്ക് എൻജിൻ കരുത്തൻ മാത്രമല്ല ശാന്തനുമാണ്. 155 ബി എച്ച് പി. ടെസ്റ്റ് െെഡ്രവ് ചെയ്ത ഡീസൽ ഒാട്ടമാറ്റിക് വേണ്ടതിലുമധികം കരുത്തനാണെന്നു തോന്നിപ്പിക്കും. ഒാൾ വീൽ െെഡ്രവ് ആവശ്യത്തിനനുസരിച്ച് പ്രവർത്തന സജ്ജമായിക്കൊള്ളും. ഉയർന്ന സീറ്റിങ്ങും കരുത്തുള്ള എൻജിനും ഗിയർമാറ്റം വേണ്ടാത്തതും എക്സ് യു വിയെ ഒരു മികച്ച െെഡ്രവിങ് അനുഭൂതിയാക്കുന്നു.  പെട്രോൾ മോഡലിന് 140 ബി എച്ച് പി.

∙ എക്സ് ഷോറൂം വില: 12.44 മുതൽ 18 ലക്ഷം വരെ. പെട്രോൾ ഒാട്ടമാറ്റിക് 15.55 ലക്ഷം.

ടെസ്റ്റ് െെഡ്രവ്്: ടി വി എസ് സൺസ്, 8111889554

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA