ഒാട്ടമാറ്റിക് എസ് യു വി: 10 ലക്ഷം

duster-3
SHARE

ഇന്ത്യയിലെ ഏക ഫ്രഞ്ച് വാഹന നിർമാതാക്കളാണ് റെനോ. ഫ്രഞ്ച് കാറുകളെന്നാൽ ജർമൻ കാറുകളെപ്പോലെയല്ല. ജർമൻ കാറുകൾ ഗുണമേന്മയ്ക്കും ആഡംബരത്തിനും വിഖ്യാതമെങ്കിൽ ഫ്രഞ്ച് കാറുകൾ ഗുണമേന്മയ്ക്കും വിശ്വാസ്യതയ്ക്കും ജർമൻ കാറുകൾക്കൊപ്പം തന്നെ നിൽക്കും. എന്നാൽ ആഡംബരം തെല്ലു കുറയും. പ്രായോഗികതയും കുറഞ്ഞ പരിപാലനച്ചെലവുമൊക്കെയാണ് ഫ്രഞ്ച് കാറുകളുടെ മുഖമുദ്ര. വിലയും കുറവ്. സിട്രോൺ 2 സി വി പോലെയുള്ള പ്രായോഗികമായ അടിസ്ഥാന കാറുകളാണ് ഫ്രാൻസിന് ആഗോള വാഹന വ്യവസായ രംഗത്ത് പേരും പെരുമയും നൽകിയിട്ടുള്ളത്, ആഡംബര കാറുകളല്ല.

duster-1
Duster

∙ ആദ്യം പെഷൊ: ഇന്ത്യയിൽ ആദ്യം വന്ന ഫ്രഞ്ച് വാഹന നിർമാതാക്കൾ പെഷൊയാണ്. പെഷൊ 305 മോഡൽ കാറുകൾ പിന്നീട് ഉത്പാദനം അവസാനിപ്പിച്ചെങ്കിലും ചിലേടത്തൊക്കെ ഇന്നും പുത്തൻ പോലെ ഒാടുന്നു. പ്രാദേശിക കൂട്ടാളികളുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഇന്ത്യയുടെ വാഹനവിപണിയെ മാറ്റിമറിക്കുമായിരുന്ന ഫ്രഞ്ച് വാഹനവിപ്ലവത്തിന് അനവസരത്തിൽ തിരശ്ശീലയിട്ടത്.

∙ രണ്ടാം ഫ്രഞ്ച് വിപ്ലവം:  2010 കാലഘട്ടത്തിൽ വീണ്ടും ഫ്രഞ്ച് വാഹനങ്ങൾക്ക് ഇറങ്ങാൻ അവസരമൊരുങ്ങി. 2012 ൽ റെനോയുടെ ആദ്യവാഹനമായ ഡസ്റ്റർ ഇറക്കി. ചെറിയ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വിപണിയിൽ പുതിയൊരു പാത വെട്ടിത്തുറന്ന് ഡസ്റ്റർ കുതിച്ചു പായുന്നതാണ് പിന്നീടു കണ്ടത്. ഫ്രഞ്ച് വാഹനങ്ങൾ വാഗ്ദാനം െചയ്യുന്ന ഗുണമേന്മ, വിശ്വാസ്യത, വിലക്കുറവ്, അറ്റകുറ്റപ്പണിക്കുറവ് ഇതൊക്കെ ഡസ്റ്റർ നമുക്കും തന്നു.

Duster
Duster

∙ ഡീസൽ ശക്തി: ഡീസൽ വിപണിയിൽ ഡസ്റ്റർ തിളങ്ങി. 115 ബി എച്ച് പി വരെയുള്ള എൻജിനും മാനുവൽ, എ എം ടി മോഡലുകളുമായി ഡസ്റ്റർ അങ്ങനെ പാഞ്ഞു. പെട്രോൾ മോഡൽ പണ്ടേയുണ്ടെങ്കിലും അത്ര ജനപ്രീതിയില്ല. നല്ലൊരു ഡീസൽ മോഡലുകളുള്ളപ്പോൾ പിന്നെന്തിനു പെട്രോൾ എന്നായിരുന്നു ചിന്താഗതി.

∙ മാറ്റം ഒാട്ടമാറ്റിക്കിലൂടെ: ഈയൊരു ചിന്തയുടെ വഴിതിരിച്ചുവിടാനാണ് റെനോ പെട്രോൾ സി വി ടി മോഡലുമായെത്തുന്നത്. എ എം ടിയല്ല, ശരിയായ ഒാട്ടമാറ്റിക്. ആറു സ്പീഡ്. മാനുവൽ മോഡുമുണ്ട്. ഹ്യുണ്ടേയ് ക്രെറ്റ പെട്രോൾ ഒാട്ടൊമാറ്റിക്കിന് നേരിട്ടുള്ള എതിരാളി. നിസ്സാൻ സാങ്കേതികതയുള്ള എൻജിനും ഗീയർ ബോക്സും ഫ്രഞ്ച് മികവിനു മുകളിൽ ജാപ്പനീസ് കൊടി പാറിക്കുന്നു.

1new-duster-front-grill
Duster

∙ വേറെയും മാറ്റങ്ങൾ: ഗ്രില്‍, ഹെഡ്‍ലാംപ്,  എക്സോസ്റ്റിന് ക്രോം , എല്‍ ഇ ഡി ടെയ്ല്‍ ലാംപ്, അലോയ്സ്, സെന്റര്‍ കണ്‍സോള്‍, ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എ സി, റിയര്‍ വ്യൂ ക്യാമറ, ക്രൂസ് കണ്‍ട്രോൾ എന്നിവയടക്കം 32 മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ വന്നത്. ഇതൊക്കെ ഒാട്ടമാറ്റിക്കിനും കിട്ടി.

∙ പെട്രോൾ: 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 106 പിഎസ്. എക്സ്ട്രോണിക് സി വി ടിയാണ് താരം. അതീവ സുഖകരമായ െെഡ്രവിങ്. ആവശ്യത്തിന് കരുത്ത്. ഒാവർടേക്കിങ്ങിന് തെല്ലു കൂടുതൽ ശക്തി വേണമെന്നു തോന്നിയാൽ മാനുവൽ മോഡിലിട്ട് കുതിച്ചു കയറാം. പൊതുവെ മികച്ച ഇന്‍സുലേഷൻ സൗകര്യങ്ങളും സുഖകരമായ യാത്ര നൽകുന്ന സസ്പെൻഷനും മികവുകൾ. ചെറിയ ഗട്ടറുകളും ബമ്പുകളുമൊക്കെ ഡസ്റ്റർ അനായാസം താണ്ടും. പ്രായോഗിക ഉപയോഗങ്ങൾക്ക് ഇക്കൊ മോഡിൽ 15 കി മിയിൽ അധികം ഇന്ധനക്ഷമത പ്രതീക്ഷിക്കാം.

∙ സുരക്ഷ: സുഖസൗകര്യങ്ങൾക്കൊപ്പം സുരക്ഷയും മുൻ സീറ്റിൽത്തന്നെ. എയർ ബാഗ്, എ ബി എസ്, ഇ ബി ഡി സൗകര്യങ്ങളുണ്ട്. ഒാൾ വീൽ െെഡ്രവ് മോഡൽ ഇതു വരെ പെട്രോളിൽ എത്തിയിട്ടില്ല. 

∙ വില: 10 ലക്ഷം എത്തില്ല. 9.95 ലക്ഷമാണ് എക്സ് ഷോറൂം വില. വില 10 ലക്ഷത്തിൽത്താഴെ നിൽക്കുന്നത് റോഡ് നികുതിയിൽ 20000 രൂപയുടെ ആനുകൂല്യമായി മാറും.

∙ ടെസ്റ്റ്െെഡ്രവ്: ടി വി എസ് റെനൊ, 8129248888

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA