ADVERTISEMENT

ഹാരിയർ വന്നിട്ടും ഹെക്സയ്ക്കു കുലുക്കമില്ല. പൂർവാധികം സൗകര്യങ്ങളോടെ പുതിയ ഹെക്സ 12.99 ലക്ഷം മുതൽ. ടെസ്റ്റ്െെഡ്രവ് റിപ്പോർട്ട്:

∙ വിജയി: രണ്ടു കൊല്ലമായി ഇറങ്ങുന്ന വാഹനം. പ്രീമിയം എസ് യു വി വിഭാഗത്തിലെ സജീവ സാന്നിധ്യം. ഹെക്സയുടെ വിജയം ആഘോഷിക്കാനായി ടാറ്റാ മോട്ടോഴ്സ് ഒരു കോഫി ടേബിൾ ബുക്ക് വരെ ഇറക്കി. വിവിധ പ്രദേശങ്ങളിൽ ഹെക്സ പല തരത്തിൽ തിളങ്ങി നിൽക്കുന്നതാണ് പുസ്തകത്തിലെ പ്രതിപാദ്യം.

∙ മാറ്റങ്ങൾ: പുതിയ ഡ്യുവൽ ടോൺ നിറവിന്യാസം ഹെക്സയുടെ സൗന്ദര്യവും ഗാംഭീര്യവും തെല്ലൊന്നുമല്ല ഉയർത്തുന്നത്. അഞ്ചു പുതിയ നിറങ്ങളും രണ്ട് ഡ്യുവൽ ടോൺ ഷേഡുകളും. ഡയമണ്ട് കട്ട് അലോയ് വീലുകൾ ആകെ മാറി. 7 ഇഞ്ച് ടച് സ്ക്രീൻ ഹാർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. തിയറ്റർ അനുഭവം നൽകുന്ന 10 ജെബിഎൽ സ്പീക്കറുകൾ.

tata-hexa-3
Tata Hexa

∙ പുതുമകൾ: ചെറിയ മാറ്റങ്ങളുള്ള ഗ്രില്ലും ഡേ ടൈം റണ്ണിങ് ലാംപും ആവശ്യത്തിലും തെല്ലധികമുള്ള ക്രോമിയം ഫിനിഷുമെല്ലാം പണ്ടേ ഉള്ളതാണ്. കൂടുതൽ സ്പോർട്ടിയാക്കുന്നതിന് മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം ക്ലാഡിങ്ങുകൾ.

∙ ക്രോസ് ഓവർ:  കാറുകളുടെയും എസ് യു വികളുടെയും പുറംഭംഗി തികയുന്ന ക്രോസ് ഓവർ വിഭാഗത്തിൽ ഇപ്പോഴും ഹെക്സയ്ക്ക് ഇന്ത്യയിൽ അധികം എതിരാളികളില്ല. പൊതുവെ സൗമ്യം എന്നു തോന്നിക്കുന്ന രൂപമാണെങ്കിലും വലിയ വീൽ ആർച്ചുകളും മസ്കുലറായ ബോഡി ലൈനുകളും എസ് യു വി ഗൗരവം നൽകുന്നു. 19 ഇഞ്ച് അലോയ് വീലുകളാണ് ഉയർന്ന വകഭേദത്തിൽ.

∙ യൂറോപ്യൻ: ലാൻഡ് റോവറുകളെ അനുസ്മരിപ്പിക്കുന്ന ഉൾവശം. ആഗോള നിലവാരം. ലെതർ ഫിനിഷ് നൽകിയ സോഫ് ടച്ച് ഡോർ ട്രിമ്മും ഡാഷ് ബോർഡും. മൂന്നു നിര സീറ്റുകൾ. ലെഗ് റൂം ആദ്യത്തെ രണ്ടു നിരകൾക്കു ധാരാളം. മൂന്നാം നിരയ്ക്ക് ആവശ്യത്തിന്. എ സി വെന്റുകൾ എല്ലാവർക്കും.

tata-hexa-2
Tata Hexa

∙ നെക്സ്റ്റ് ജെൻ: ഓട്ടമാറ്റിക് എ സി, ടു ഡിൻ സ്റ്റീരിയോ, ഇൻ ഡാഷ് നാവിഗേഷൻ സിസ്റ്റം. ജിപിഎസ്, റിവേഴ്സ് ക്യാമറ, റെയിൻ സെൻസറുള്ള വൈപ്പർ, ഓട്ടമാറ്റിക്ക് ഹെഡ് ലാംപ്, ഓൺ ബോർഡ് കംപ്യൂട്ടർ ഡിസ്പ്ലേ, തണുപ്പിക്കുന്ന ഗ്ലൗവ് കംപാർട്മെന്റ്, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ എന്നിവയുണ്ട്. ഏതാണ്ടെല്ലാ ആധുനിക ഫോണുകളുമായും ഗാഡ്ജറ്റുകളുമായും പെയർ ചെയ്യാം. 

∙ യാത്രാസുഖം: എസ് യു വികളെക്കാൾ മികച്ച യാത്രാസുഖം. ദൂരയാത്രകൾ മടുപ്പുണ്ടാക്കുന്നില്ല. അധികം ചാട്ടമോ ഇളക്കമോ ഇല്ലാത്ത യാത്ര കാറുകളുടേതിനു സമം. എല്ലാ യാത്രക്കാർക്കും സുഖകരമായ ഇരിപ്പും എ സി തണുപ്പും ഉറപ്പാണ്.

∙ ശക്തൻ: 2.2 ലീറ്റർ ഡീസൽ എൻജിന് രണ്ടു വകഭേദങ്ങളുണ്ട്. വാരികോർ 320 മാനുവൽ ട്രാൻസ്മിഷനോടൊപ്പം കുറഞ്ഞ മോഡലിൽ ലഭിക്കും. 4000 ആർപിഎമ്മിൽ 150 പിഎസ് കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 320 എൻ എം ടോർക്കുമുണ്ട്.

tata-hexa-1
Tata Hexa

∙ ഒാട്ടമാറ്റിക്: മാനുവൽ, ഓട്ടമാറ്റിക് മോഡലുകളിൽ ലഭിക്കുന്ന വാരികോർ 400 എൻജിന് കൂടുതൽ ടോർക്കുണ്ട്. 4000 ആർപിഎമ്മിൽ 156 പിഎസ് കരുത്തും 1700 മുതൽ 2700 വരെ ആർപിഎമ്മിൽ 400 എൻ എം ടോർക്കും ലഭിക്കും. ഈ എൻജിനിൽ നാല് വീൽ ഡ്രൈവ് മോഡുമുണ്ട്.

∙ അനായാസം: വലുപ്പമുണ്ടെങ്കിലും കാർ പോലെ കൈകാര്യം ചെയ്യാം. ക്രോസ് ഓവർ ആയതുകൊണ്ട് എസ് യു വി സ്വഭാവം അൽപം കൂടുതലുണ്ട് എന്നു മാത്രം. വ്യത്യസ്ത സ്വഭാവമുള്ള റോഡുകളിലൂടെ ഓടിക്കാൻ ഓട്ടോ, കംഫർട്ട്, ഡൈനാമിക്ക്, റഫ് റോഡ് എന്നീ ഡ്രൈവ് മോഡുകളുമുണ്ട്.

Tata Hexa
Tata Hexa

∙ സുരക്ഷിതം: സുരക്ഷയുടെ കാര്യത്തിൽ മുന്നിൽ. എല്ലാ മോഡലിനും എ ബി എസും എയർ ബാഗുമുണ്ട്. ഉയർന്ന മോഡലുകൾക്ക് ഇഎസ്പിയും ആറ് എയർ ബാഗുകളും. ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഡൈനാമിക് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് അസിസ്റ്റ്, ട്രാക്‌ഷൻ കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട്.

∙ വില:  12.99 മുതൽ.

∙ ടെസ്റ്റ്െെഡ്രവ്: 8281151111

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT