അന്നും ഇന്നും എന്നും ജീപ്പ്...

HIGHLIGHTS
  • ടെസ്റ്റ് െെഡ്രവിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കാം– 9995808106
  • ഈ വിഭാഗത്തിലെ ഏക ബിഎസ് 6 എന്‍ജിനുമായാണ് ട്രെയില്‍ ഹോക്ക്
SHARE

പണ്ടൊക്കെ ജീപ്പുണ്ടായിരുന്നു, കാറുകളുമുണ്ടായിരുന്നു. ഇന്നാണെങ്കിൽ കാറുകൾ നൂറു കണക്കിനുണ്ട്, എന്നാൽ ജീപ്പ് ഒന്നേയുള്ളൂ; അമേരിക്കയിൽ നിന്നുള്ള യഥാർത്ഥ ജീപ്പ്.

jeep-compass-trailhawk
Jeep Compass Trailhawk

∙ കാറു തന്നെ: പണ്ടത്തെപ്പോലെയല്ല. റോഡില്ലാത്തയിടത്ത് ജീപ്പും ആഡംബരത്തിന് കാറും എന്നായിരുന്നു അന്നത്തെ കഥയെങ്കിൽ ഇന്നത്തെ ജീപ്പ് റോഡില്ലാത്തയിടത്തും ആഡംബരത്തോടെ ഒാടും.

jeep-compass-trailhawk-4
Jeep Compass Trailhawk

∙ കോംപസ്: ഇന്ത്യയിൽ ജീപ്പ് ആദ്യമെത്തിച്ചതിന്റെ മികവ് അമേരിക്കയിലെ വില്ലീസ് ഒാവർലാൻഡിനും ഇന്ത്യയിലെ മഹീന്ദ്രയ്ക്കും അവകാശപ്പെട്ടതാണ്. പിന്നീട് മഹീന്ദ്ര കുറെയേറെ വർഷങ്ങൾ ജീപ്പു പോലെയുള്ള വാഹനങ്ങൾ ഇറക്കി ഥാറോടു കൂടി അവസാനിപ്പിച്ചു. യഥാർത്ഥ ജീപ്പ് രണ്ടാമതു വന്നിട്ട് കുറച്ചു വർഷങ്ങളായതേയുള്ളൂ. 

∙ ജീപ്പായത് ഇപ്പോൾ: കോംപസ് കാഴ്ചയിലും പ്രകടനത്തിലും ഒന്നാന്തരമാണെങ്കിലും ഫോർ വീൽ െെഡ്രവ് മോഡലിന് ജീപ്പിന്റെ ഏറ്റവും ആധുനിക സാങ്കേതികത. ഈ കുറവ് പരിഹരിക്കുകയാണ് ജീപ്പ് കോംപസ് ട്രെയില്‍ഹോക്ക്.

jeep-compass-trailhawk-1
Jeep Compass Trailhawk

∙ ട്രെയിൽ റേറ്റഡ്: 75 കൊല്ലത്തിലേറെ പഴക്കമുള്ള ഒാഫ് റോഡിങ് പാരമ്പര്യത്തിന്റെ ഏറ്റവും പുതിയ രൂപമാണ് ട്രെയിൽ റേറ്റഡ് ബാഡ്ജിങിനു പിന്നിൽ. ഇത്ര നാൾ കൊണ്ട് ജീപ്പ് ആർജിച്ചെടുത്ത എല്ലാ നാലു വീൽ െെഡ്രവ് സാങ്കേതികതയും ഇവിടെ സമന്വയിക്കുന്നു.

∙ ചുവപ്പൻ: കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പും കറുപ്പും ചേർന്ന ഫിനിഷിങ് മാറ്റിയാൽ കോംപസും ട്രെയില്‍ ഹോക്കുമായി കാഴ്ചയില്‍ കാര്യമായ വ്യത്യാസമില്ല. ഓഫ്റോഡിന് വഴങ്ങുന്നതിനുള്ള ചെറിയ മാറ്റങ്ങൾ മാത്രം. ഗ്രൗണ്ട് ക്ലിയറന്‍സ് 27 എം എം കൂടി 205 എം എം ആയി. ബംപറുകളിലുമുണ്ട് ഒാഫ് റോഡിങിനായി മാറ്റങ്ങൾ. 17 ഇഞ്ച് അലോയ്സ്. ഗ്രിപ് നല്‍കാന്‍ ഒാള്‍ ടെറെയ്ന്‍ ടയറുകള്‍, ആന്റി ഗ്ലയര്‍ ഡീറ്റെയ്‌ലിങ്ങോടു കൂടിയ ബോണറ്റ്, പിന്‍ ബംപറിലെ ടോ ഹുക്ക്, കോർണറിങ് ഫോഗ് ലാംപ് എന്നിവയൊക്കെയാണ് പ്രധാന മാറ്റങ്ങള്‍.

jeep-compass-trailhawk-3
Jeep Compass Trailhawk

∙ കറുപ്പഴക്: ഓള്‍ ബ്ലാക്ക് തീമിലാണ് ഇന്റീരിയർ. സ്പോർട്ടി ഫീൽ നിൽകുന്ന റെഡ് ഇന്‍സേര്‍ട്ടുകൾ. വലിയ സീറ്റുകൾ. പിന്‍നിരയിലും മികച്ച ലെഗ് സ്‌പെയ്സും ഹെഡ്‌റൂമും. എസി വെന്റ് പിന്നിലുമുണ്ട്. പനോരമിക് സൺറൂഫ്, ആപ്പിള്‍ കാര്‍ പ്ലേ-ആന്‍ഡ്രോയ്ഡ് ഓട്ടോ-നാവിഗേഷന്‍ എന്നിവയോടു കൂടിയ 8.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍‌മെന്റ് സിസ്റ്റം, 7.0 ഇഞ്ച് മള്‍ട്ടി ഇൻഫർമേഷൻ സിസ്റ്റം, ഗൈഡ് ലൈന്‍ അസിസ്‌റ്റോടു കൂടിയ റിയർ‌വ്യൂ ക്യാമറ, പാര്‍ക്ക് സെന്‍സര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിങ്ങനെ നീളുന്നു.

∙ സാങ്കേതികത്തികവ്: ആർട്ടിക്കുലേഷൻ, ട്രാക്‌ഷൻ, വാട്ടർ ഫോർഡിങ്, മാന്വറബിലിറ്റി, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ടെസ്റ്റ് ചെയ്ത് അതികഠിന സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള പ്രാപ്തി തെളിയിച്ചതിന്റെ ബാഡ്ജിങാണ് ട്രെയിൽ റേറ്റഡ് എന്ന് എഴുതി വശങ്ങളിൽ ഒട്ടിച്ചിരിക്കുന്നത്. ഓട്ടോ, സ്‌നോ, സാന്‍ഡ്, മഡ്, റോക്ക് മോഡുകൾ. ഫോര്‍ വീല്‍ ഡ്രൈവ് ലോ- ഫോർവീൽ ഡ്രൈവ് ലോക്ക് ഓപ്ഷനുമുണ്ട്. സെന്റർ കൺസോളിലെ റോട്ടറി നോബ് വഴി ഇത് പ്രവർത്തിപ്പിക്കാം.

jeep-compass-trailhawk-5
Jeep Compass Trailhawk

∙ സുരക്ഷ കൂടി: ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോള്‍, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ട്രാക്‌ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക് ബ്രേക്ക്, ഹിൽ ഹോൾ‌ഡ്, ഹിൽ ഡിസന്റ് കൺട്രോൾ, ആന്റിലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവയുണ്ട്. സൈഡ് കർട്ടൻ എയർബാഗ് അടക്കം ആറ് എയർബാഗുകള്‍.

∙ 9 സ്പീഡ് ഒാട്ടോ: ഈ വിഭാഗത്തിലെ ഏക ബിഎസ് 6 എന്‍ജിനുമായാണ് ട്രെയില്‍ ഹോക്ക്. കോംപസിലുള്ള 2.0 ലീറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോ ഡീസല്‍ എന്‍ജിന്റെ ബിഎസ് 6 പതിപ്പ്. കരുത്ത് 170 ബി എ ച്ച്പി. ടോര്‍ക്ക് 350 എ ന്‍എം. മികച്ച പെർഫോമൻസിനൊപ്പം ഉയർന്ന മൈലേജ്. ഒന്‍പത് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷൻ െെഡ്രവിങ് സിൽക്കി സ്മൂത്താക്കും.

∙ റോഡിലും പുറത്തും: കോംപസ് റോഡിലെ താരമാണെങ്കില്‍ റോഡിനൊപ്പം ഓഫ്‌റോഡിലും മിന്നും താരമാകും ട്രെയില്‍ ഹോക്ക്. ഓഫ് റോഡ് മികവിനൊപ്പം റോഡിലെ പെര്‍ഫോമന്‍സിലും മികച്ചു നില്‍ക്കുന്ന യഥാർത്ഥ ജീപ്പ്. കോംപസിന്റെ വില 15.70 ലക്ഷം മുതൽ ആരംഭിക്കും. ട്രെയിൽ ഹോക്കിന് 26.80 ലക്ഷം മുതൽ

∙ ടെസ്റ്റ് െെഡ്രവ്: 9995808106

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA