ADVERTISEMENT

പെട്രോളിനും ഡീസലിനും പൊള്ളുന്ന വില. ഏറെ നാളായി പറഞ്ഞു കേൾക്കുന്നതല്ലാതെ ഇലക്ട്രിക് കാറുകൾ വരുന്നതുമില്ല. ഇപ്പോഴിതാ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് ഹ്യുണ്ടയ് കോന. ഇലക്ട്രിക് മിനി എസ് യു വി. ഇന്ത്യയിൽ വരാനിരിക്കുന്ന ഇലക്ട്രിക് യുഗത്തിനു തുടക്കം കുറിക്കുന്ന ഭാവിയുടെ വാഹനം.

hyundai-kona-electric-9
Hyundai Kona Electric

∙ എന്തൊരു വില: 30 ലക്ഷം രൂപയാണ് കോനയുടെ വില. കുറച്ചു കൂടുതലല്ലേ എന്നു കരുതാൻ വരട്ടെ. ഇലക്ട്രിക് കാറുകൾക്ക് ചെറിയൊരു നികുതിയിളവ് വന്നെങ്കിലും ഇപ്പോഴും കാര്യമായ ഇളവില്ല.  രണ്ട്: പൂർണമായും ഇറക്കുമതി ചെയ്ത് ഇറങ്ങുന്നതിനാൽ എക്െെസസ് തീരുവ വളരെ അധികമാണ്. മൂന്ന്: ഇലക്ട്രിക് സാങ്കേതികത വികസിച്ചു വരുന്നതേയുള്ളു എന്നതിനാലും മാസ് പ്രൊഡക്ഷൻ പ്രാരംഭഘട്ടത്തിലായതിനാലും പല ഘടകങ്ങൾക്കും ഇപ്പോൾ തീവിലയാണ്. ഇതൊക്കെ കുറയുമ്പോൾ 10–15 ലക്ഷം രൂപയ്ക്ക് കോന വിൽക്കാവുന്നതേയുള്ളൂ. എന്തായാലും വില ഉടൻ കുറയുമെന്നോർത്ത് കാത്തിരിക്കേണ്ട, മാസങ്ങളും വർഷങ്ങളും എടുക്കും.

hyundai-kona-electric-5
Hyundai Kona Electric

∙ 452 കി മി: ഒരു തവണ ചാർജ് ചെയ്താൽ തിരുവനന്തപുരത്തു നിന്ന് കൊച്ചി വരെ സുഖമായി ഒാടും. ഒരു മണിക്കൂർ കുത്തിയിട്ട് നല്ലൊരു അത്താഴവും കഴിച്ച് ഇറങ്ങി വരുമ്പോൾ വീണ്ടും കോഴിക്കോട് വരെ എത്താനുള്ള ചാർജായി. പോരേ ?

hyundai-kona-electric-3
Hyundai Kona Electric

∙ ശബ്ദമില്ല: സ്റ്റാർട്ട് ചെയ്തെന്നറിയാൻ മീറ്റർ നോക്കണം. ശബ്ദമേയില്ല, പരിസ്ഥിതി മലിനീകരണവുമില്ല തെല്ലും. റോഡിലൂടെ കോന പോകുന്നത് അറിയില്ല എന്നൊരു പ്രശ്നമുണ്ട്. ഗിയർ ലിവറിന് പകരം സ്വിച്ചുകളാണ്. െെഡ്രവ് സ്വിച്ചിട്ട് സാധാരണ ഒാട്ടമാറ്റിക് കാറുകൾ ഒാടിക്കുന്നതു പോലെ ഒാടിക്കാം. ശക്തിയിലും പിക്കപ്പിലും ഏതു സ്പോർട്സ് കാറിനെയും പിന്നിലാക്കും. ആക്സിലറേറ്ററിൽ നിന്നു കാലെടുക്കുമ്പോൾ ബ്രേക്കിങ് കിട്ടും. ഫലം മികച്ച നിയന്ത്രണം. 

hyundai-kona-electric-7
Hyundai Kona Electric

∙ ലളിതം സുന്ദരം: ഇലക്ട്രിക് സാങ്കേതികത ലളിതമാണ്. ഒരു മോട്ടറും ബാറ്ററിയും മതി. ഗിയർ ബോക്സ് പോലും വേണ്ട. അറ്റകുറ്റപ്പണിയുള്ള ഘടകങ്ങൾ തീരെക്കുറവ്. കരുത്ത് സെക്കൻഡുകളുടെ പോലും താമസമില്ലാതെ ചക്രങ്ങളിലെത്തും. കോനയ്ക്ക് 136 ബിഎച്ച്പിയും 395 എൻ എം ടോർക്കുമുണ്ട്. എൻജിൻ ഇരിക്കുന്ന അതേ സ്ഥലത്താണ് മോട്ടർ. ബാറ്ററി പ്ലാറ്റ്ഫോമിൽ വ്യാപിച്ചു കിടക്കുന്നു. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 9.7 സെക്കൻഡ്.

hyundai-kona-electric-6
Hyundai Kona Electric

∙ ഹൃദയം ബാറ്ററി: 39.2 കിലോവാട്ട് അവർ ശേഷിയുള്ള ലിഥിയം അയോൺ പോളിമർ ബാറ്ററി. പൂർണമായി ചാർജ് ചെയ്താൽ 452 കിലോമീറ്റർ സഞ്ചരിക്കും. ഒരു തവണ ചാർജ് ചെയ്യാൻ 39.2 യുണിറ്റ് വൈദ്യുതി വേണം.  യൂണിറ്റിന് 7 രൂപ കൂട്ടിയാല്‍ 450 കിലോമീറ്ററിന് 275 രൂപ. നിലവിലുള്ള ഏതു വാഹനം ഓടുന്നതിലും അഞ്ചിലൊന്ന് ഇന്ധനചിലവ് മാത്രമേ കോനയ്ക്കുള്ളു. 

hyundai-kona-electric
Hyundai Kona Electric

∙ ചത്തു പോകുമോ? ബാറ്ററിയുടെ ആയുസാണ് ഇലക്ട്രിക് കാറുകളെക്കുറിച്ചുള്ള ഒരു ഭീതി. 2000 ഫുൾ ചാർജ്, ഫുൾ ഡിസ്ചാർജ് സൈക്കിൾ ആണ് ബാറ്ററിയുടെ കുറഞ്ഞ ആയുസ്. 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുമുണ്ട്. 

hyundai-kona-electric-2
Hyundai Kona Electric

∙ ചാർജിങ് പലതരം: മൂന്നു തരം ചാർജിങ്ങുകളുണ്ട് കോനയ്ക്ക്. നോർമൽ എ സി ചാർജിങ്ങിനായി ചാർജിങ് ബോക്സ് ഘടിപ്പിക്കണം. അത് വീട്ടിൽ തന്നെ ഘടിപ്പിക്കാം. 6 മുതൽ 10 മണിക്കൂർ വരെയാണ് നോർമൽ ചാർജിങ്ങിനുള്ള സമയം. രണ്ടാമത്തേത് പോർട്ടബിൾ ചാർജർ. ഏത് 15 ആംപിയർ പ്ലഗ് പോയിന്റിൽ നിന്നും ചാർജ് ചെയ്യാം, ഫുൾ ചാർജിന് 19 മണിക്കൂർ. ഇനിയുള്ളത് ഡിസി ചാർജിങ്. 57 മിനിറ്റുകൊണ്ട് 80 ശതമാനം ചാർജാകും. എന്നാൽ ചാർജിങ് സ്റ്റേഷനുകളിലും ഡീസർഷിപ്പുകളിലും മാത്രേ ഡിസി ചാർജിങ് പോയിന്റുകളുള്ളു. ഒാട്ടത്തിൽ ബ്രേക്കിങ്ങിലൂടെ ബാറ്ററിയിലേക്ക് ചാർജ് എത്തുന്ന റീ ജനറേറ്റിവ് ബ്രേക്കിങ് സംവിധാനവുമുണ്ട്. 

hyundai-kona-electric-8
Hyundai Kona Electric

∙ ആദ്യ കോന: രാജ്യാന്തര വിപണിയിലുള്ള ഇലക്ട്രിക് കോന തന്നെ ഇവിടെയും. ഇലക്ട്രിക് കാറാണോ എന്ന് തിരിച്ചറിയില്ല. ഒഴുക്കൻ ബോഡി സ്റ്റൈലും മികച്ച രൂപവുമുള്ള ചെറു എസ്‌യുവി. ബോണറ്റിനോട് ചേർന്ന് ചെറിയ ഡിആർഎൽ. താഴെയായി ബംബറിൽ ഹെഡ്‌ലാംപ്. ഇലക്ട്രിക് കാറായതുകൊണ്ട് ഗ്രിൽ, എയർഡാം എന്നിവയൊന്നുമില്ല. മുന്നിലാണ് ചാർജർ സോക്കറ്റ്. പ്ലാസ്റ്റിക് ക്ലാഡിങും 17 ഇഞ്ച് അലോയ് വീലുകളും എസ്യുവിത്തം ഉയർത്തുന്നു. 

hyundai-kona
Hyundai Kona Electric

∙ നല്ല ഭംഗി: പ്രീമിയം എസ് യു വിയുടെ എല്ലാ സൗകര്യങ്ങളുമുണ്ട്. മികച്ച ഫിറ്റ് ആൻഡ് ഫിനിഷുള്ള ഇന്റീരിയർ. കറുപ്പും സിൽവറും നിറങ്ങൾ. മുൻ സീറ്റുകൾ വെന്റിലേറ്റഡാണ്.  17.77 സെന്റീമീറ്റർ ടച്ച് സ്ക്രീൻ യൂണിറ്റ്. 

∙ ടെസ്റ്റ് െെഡ്രവ്: പോപ്പുലർ ഹ്യുണ്ടേയ് 7356692555

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT