ADVERTISEMENT

ന്യൂ‍‍ഡൽഹി മൂടൽമഞ്ഞിൽ മറഞ്ഞു നിൽക്കുന്നു. പതിവുള്ള ഡിസംബർ കോടമഞ്ഞല്ല, പുകയും കരിയും പുരണ്ട പുകമറ. പരിസ്ഥിതി മലിനീകരണം ഇന്ത്യയുടെ തലസ്ഥാനത്തെ ലോകത്തിന്റെ കണ്ണിൽ നാണക്കേടായി മറയ്ക്കുമ്പോൾ ദൂരെയൊരു ഹെഡ്െെലറ്റ് വെളിച്ചമായി മോറിസ് ഗാരീജസിന്റെ സിഎസ്. മഞ്ഞിൽപ്പുതച്ച ന്യൂഡൽഹിയിൽ എംജിയുടെ പ്രതീക്ഷയായ ഇലക്ട്രിക് എസ്‌യുവിയുടെ െെഡ്രവ് അതിരാവിലെയുടെ കട്ട മഞ്ഞിൽത്ത​ന്നെ. നോയ്ഡയിലെ എംജിയുടെ മാതൃകാ ഡീലർഷിപ്പിലെ ലഘു പ്രഭാത ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോൾ ഏഴുമണിയായിട്ടില്ല, റോഡ് നേരിയ വര പോലെ മഞ്ഞുമേലങ്കി അഴിച്ചു മാറ്റാൻ തയാറല്ലാതെ നിൽകുന്നു. ഹസാർഡ് െെലറ്റുകളും ഫോഗ് ലാംപുകളും മുന്നേ പോകുന്ന ട്രാക്ക് കാറുകളും കാട്ടിയ വഴിയിലൂടെ ടെസ്റ്റ്െെഡ്രവ് തുടങ്ങുകയായി. നിരനിരയായി കിടക്കുന്ന 15 ഇലക്ട്രിക് കാറുകൾക്ക് കൊടി വീശാൻ എം ജി ഇന്ത്യ മേധാവി രാജീവ് ഛബ്ബ. കാറുകൾ നിരത്തിലേക്കിറങ്ങി.

MG ZS EV
MG ZS EV

∙ ആദ്യാനുരാഗം: ഒരു കിലോമീറ്റർ പിന്നിടും മുമ്പേ സിഎസിനോടുള്ള പ്രണയം മൊട്ടിട്ടു. നിലവിലുള്ള കാർ മാറുമ്പോൾ ഇലക്ട്രിക് അപ്ഗ്രേഡു വേണമെന്നു മനസ്സിലുറച്ചു. കാരണം, സമാനതകളില്ലാത്ത ലാളിത്യം, അതിരുകളില്ലാത്ത ശക്തി, ഇതു വരെ കണ്ടിട്ടില്ലാത്ത ഒഴുകിനീങ്ങുന്ന അനുഭൂതി. മാസങ്ങള്‍ക്കു മുമ്പ് െെചനയിലെ ഷാങ്ഹായിലെ സായ്ക് മോട്ടോഴ്സ് ടെസ്റ്റ് ട്രാക്കിൽ ഒാടിച്ചനുഭവിച്ച എസ്‌യുവികളിൽ നിന്ന് ഒരേയൊരു മാറ്റം. ഒാട്ടോണമസ് െെഡ്രവിങ്ങില്ല. അത് ഇന്ത്യയിലെത്താൻ കാലവിളംബമുണ്ടാകും.

mg-zs-4
MG ZS EV

∙ ഇതു നമുക്കു പറ്റുമോ ? ഇന്ത്യയ്ക്ക് ഇലക്ട്രിക് േവണോ എന്ന ചേദ്യത്തിന് മറുപടി ഈ മലിനീകരണപ്പുക മാത്രമല്ല. പിന്നിലൊരു ലളിതമായ സാമ്പത്തിക ശാസ്ത്രവുമുണ്ട്. ഇന്ത്യയിൽ പെട്രോളിയം ഉത്പാദനം നാമമാത്രം. അപ്പോൾപ്പിെന്ന ഫോസിൽ ഇന്ധനങ്ങളില്ലാത്ത വാഹനങ്ങളല്ലേ നമുക്ക് മെച്ചം ?എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഇന്ത്യയ്ക്ക് എന്തു കൊണ്ടും ഇലക്ട്രിക്കാണ് അനുയോജ്യം. വൻതുക വിദേശ നാണ്യത്തിൽ ലാഭിക്കാം. വായുവും വെള്ളവുമടക്കം എല്ലാം മലിനമായി ജീവിക്കാൻ സാധിക്കാത്ത വിധത്തിൽ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ രക്ഷാമന്ത്രം.

mg-zs-5
MG ZS EV

∙ മത്സരം തുടങ്ങി: രണ്ടാമനാണ് ബ്രിട്ടീഷ് വാഹനനിർമാതാക്കളായ മോറിസ് ഗാരീജസ്. ഹ്യുണ്ടേയ് കോന തുടക്കമിട്ട വിപ്ലവം. എം ജിയുടെ സിഎസ് ഇലക്ട്രിക്.  ഇനി വരാനുള്ളത് ടാറ്റ നെക്സൊൺ ഇലക്ട്രിക്. ജനുവരിയിൽ ഈ മൂന്നു വാഹനങ്ങൾ പരസ്പരം മത്സരിക്കാനൊരുങ്ങുന്നു

mg-zs-6
MG ZS EV

∙ ലളിതസുന്ദരം: പെട്രോളും ഡീസലും ഉപയോഗിക്കുന്ന ആന്തരിക ദഹന എൻജിനുകളെക്കാള്‍ ലളിതമാണ് ഇലക്ട്രിക്. ബാറ്ററിയും ലളിതമായ മോട്ടറും മാത്രം ഉൾപ്പെടുന്ന സംവിധാനത്തിന് എൻജിനുകളുടെ സങ്കീർണമായ ആയിരക്കണക്കിനു ഘടകങ്ങളും ചലിക്കുന്ന ഭാഗങ്ങളുമില്ല. ബാറ്ററി മാത്രമാണ് ചെലവേറിയ ഘടകം. ഭാവിയിൽ ബാറ്ററിക്കും വില കുറയും, ശേഷി കൂടും.

mg-zs-10
MG ZS EV

∙ വില കുറയുന്നുണ്ടോ ? ഇല്ലെന്നതാണ് യാഥാർത്ഥ്യം. സാങ്കേതികത പുതുതായതു കൊണ്ടുള്ള പ്രശ്നങ്ങൾ. നിലവിലെ നിർമാതാക്കളുടെ സ്ഥാപിത താൽപര്യങ്ങൾ. പുറമെ ഇറക്കുമതി ചെയ്ത സെല്ലുകള്‍ ചേർത്തു വച്ചുണ്ടാക്കുന്ന ബാറ്ററിയാണ് ഇല്ക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വില കൂടിയ ഘടകം. വിലയുടെ പാതിയിലധികം വരും ഇത്. ഉയർന്ന നികുതികളാണ് വില കൂട്ടുന്ന പ്രധാന ഘടകം. ഈ രണ്ടു കാര്യത്തിലും വരും കാലങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. ഉറപ്പ്.

mg-zs-7
MG ZS EV

∙ എത്രദൂരം ഒാടും ? റോൾസ് റോയ്സിനും എത്ര െെമലേജ് കിട്ടുമെന്ന ചോദ്യമെറിയുന്ന ഇന്ത്യക്കാരന്റെ ആദ്യ ചോദ്യം സമാനം. ചാര്‍ജ് ചെയ്താൽ എത്ര ദൂരം ഒാടും?  ഇപ്പോൾ ഏകദേശം 400 കിലോ മീറ്റർ റേഞ്ചാണ് ഇന്ത്യയിലെ ഇലക്ട്രിക്കുകൾക്ക്. അമേരിക്കയിൽ ടെസ്​ലയുടെ ചില മോഡലുകൾ ആയിരം കിലോമീറ്റർ വരെ ഇപ്പോൾ നല്‍കുന്നുണ്ട്. ഇന്ത്യയിലും െെവകാതെ എത്തും. ചാർജിങ് സ്റ്റേഷനുകളുടെ കുറവ് കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ എത്തുന്നതോെട അവസാനിക്കും. മാത്രമല്ല ഇപ്പോഴുള്ള ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം തന്നെ സാധാരണ 15 വാട്ട് പ്ലഗിൽ ചാർജു ചെയ്യാനാവുന്ന പോർട്ടബിൾ ചാർജർ നൽകുന്നതിനാൽ ഏതൊരു അടിയന്തരാവസ്ഥയിലും പ്രതിസന്ധിയുണ്ടാകില്ല.

mg-zs-8
MG ZS EV

∙ ബാറ്ററിയാണു മോനേ: ബാറ്ററിയാണ് എല്ലാം. ചതിച്ചാൽ തീർന്നു. എന്നാൽ ബാറ്ററി ചതിക്കില്ല. എം ജി സിഎസ് ഒാഫറുകൾ പരിശോധിച്ചാൽ പിടികിട്ടും. അഞ്ചു വർഷം വരെ എന്തു സംഭവിച്ചാലും എം ജി കാത്തു കൊള്ളും.  അഞ്ചു കൊല്ലം പരിധിയില്ലാത്ത കിലോമീറ്റർ വാറൻറി. പുറമെ ബാറ്ററിക്ക് 8 കൊല്ലം വാറൻറി. അത്രയൊക്കെ ഉറപ്പ് പോരേ.

mg-zs-1
MG ZS EV

∙ ഇലക്ട്രിക്, ഇന്റർനെറ്റ് ഇൻസൈഡ് : പിന്നിലെ ഇന്റർെന്റ്റ്  ഇൻസൈഡ് എഴുത്തും വശങ്ങളിലെ ഇലക്ട്രിക് എന്ന എഴുത്തും വേണമായിരുന്നോ ?  തെല്ലു ബാലിശമായി തോന്നും. എന്നാൽ ഇലക്ട്രിക് എന്ന സ്റ്റിക്കറിലാണ് വ്യത്യാസം മുഴുവൻ. അതു പറിച്ചു കളഞ്ഞാൽ കണ്ടാൽ ചേലുള്ള സാധാരണ എസ്‌യുവി. എക്സ്ഹോസ്റ്റ് െെപപ്പിന്റെയും ഫ്യുവൽ ലിഡിന്റെയും പിന്നെ എൻജിൻ ശബ്ദത്തിെൻറയും അഭാവം പ്രശ്നമല്ലെങ്കിൽ പിന്നെയൊന്നും ആലോചിക്കാനില്ല, സിഎസ് തന്നെ.

mg-zs-2
MG ZS EV

∙ ഇന്റർെനറ്റ് ഇലക്ട്രിക്: ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഇന്റർെനറ്റ് കാർ. ഹെക്ടറിനെപ്പോലെ മൊെെബൽ ആപിൽ എല്ലാം നിയന്ത്രിതം. എയർടെൽ സിം ആണ് നെറ്റ്. അക്യു വെതർ, ഗാന ആപ്പ്, ടോംടോം മാപ്പ് തുടങ്ങിയ പ്രീ ഇൻസ്റ്റാൾഡ് അപ്ലിക്കേഷനുകളുണ്ട് ഇൻഫൈടൈൻമെന്റ് സിസ്റ്റത്തിൽ.

mg-zs-11
MG ZS EV

∙ സുരക്ഷിതം: യുറോപ്യൻ ഇ മാർക്ക് നിലവാരത്തിലുള്ള സുരക്ഷ. യൂറോപ്യൻ റീച്ച്, യൂറോപ്യൻ എൻസിഎപി സുരക്ഷയുള്ള രൂപകൽപന, യുഎൽ 2580 ബാറ്ററി സെയ്ഫ്റ്റി സർട്ടിഫിക്കേഷൻ തുടങ്ങി എല്ലാം. 

∙ രൂപസൗഭഗം: ആദ്യ കാഴ്ചയിൽ ആരും വീഴും. ഒതുക്കമുള്ള സുന്ദരൻ എസ് യു വി.  എൽഇഡി ഡേ െെടം റണ്ണിങ് ലൈറ്റുകളോടു കൂടിയ ലയൺ ഐ ഹെഡ്‌ലാംപുകൾ, കാറ്റാടി യന്ത്രങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട അലോയ് വീലുകൾ, പുലി ചാടി നിൽക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന ഷോൾഡർ‌ ലൈൻ‌, റേസിങ് ടെയിൽ ലാംപ്. മനോഹരമായ മുൻഗ്രില്ലിലെ ലോഗോയുടെ പിന്നിലാണ് ചാർജിങ് പോർട്ട്. കോപ്പൻഹാഗൻ ബ്ലൂ, ഫാരിസ് വൈറ്റ്, കറന്റ് റെഡ് എന്നി നിറങ്ങളിൽ ലഭിക്കും.

mg-zs-9
MG ZS EV

∙ അകംപൊരുള്‍: കറുപ്പ് സോഫ്റ്റ് ടച്ച് ഡാഷും ലെതർ സ്റ്റീയറിങ്ങും മറ്റു ഘടകങ്ങളും. 360 ‍ഡിഗ്രി എസി വെന്റുകൾ, ധാരാളം ലെഗ് റൂം. പിന്നിൽ പരന്ന പ്രതലമായതിനാൽ മൂന്നു യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ ഇരിക്കാം. പനോരമിക് സൺറൂഫ്. പ്രീമിയം പിയു ലെതർ സീറ്റുകൾ. വായു ശുദ്ധികരിക്കുന്നതിനായി പിഎം 2.5 ഫിൽറ്ററുകളുമുണ്ട്. ആവശ്യത്തിലുമധികം സ്ഥലസൗകര്യമുള്ള ഡിക്കി.

∙ സുരക്ഷ സർ‌വത്ര: 6 എയർബാഗ്, ഇപിഎസ് എബിഎസ്, എച്ച് എസ് എയോടു കൂടിയ ഹിൽ ഡിസന്റ് കൺട്രോൾ. പെഡസ്ട്രിയൻ അലേർട്ട് സിസ്റ്റം, എമർജെൻസി സ്റ്റോപ്പ് സിഗ്നൽ, റിയർ സീറ്റ് ബെൽറ്റ് റിമൈന്റർ എന്നിങ്ങനെ സാധാരണ കാറുകളിലെ സുരക്ഷ പുറമെ.

∙ 8 കൊല്ലം വാറൻറി: ബാറ്ററിക്ക് 8 കൊല്ലമോ 1.5 ലക്ഷം കിലോ മീറ്ററോ എന്തു സംഭവിച്ചാലും എം ജി മാറിത്തരും. 44.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 142.7 പിഎസ് കരുത്തും 353 എൻഎം ടോർക്കും നൽകും.  340 കിലോമീറ്ററാണ് റേഞ്ച്. ഡിസി ഫാസ്റ്റ് ചാർ‌ജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും.  എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജർ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.5 സെക്കൻഡ്.

mg-zs-12
MG ZS EV

∙ െെഡ്രവിങ്: ഇലക്ട്രിക് വാഹനങ്ങൾ പ്രത്യേക െെഡ്രവിങ് അനുഭവമാണ്. സ്റ്റാർട്ടാക്കിയാൽ അറിയില്ല. െെഡ്രവ് മോഡ് സ്വിച്ചിട്ട് കാലു കൊടുത്താൽപ്പിന്നെ കുതിപ്പാണ്. എത്ര സ്പോർട്ടിയായ പെട്രോൾ, ഡീസൽ എൻജിനുകളെയും നാണിപ്പിക്കുന്ന കുതിപ്പ്. എൻജിൻ മുരൾച്ചയില്ലെന്നതൊഴിച്ചാൽ ഒരു സ്പോർട്സ് കാർ െെഡ്രവ് ചെയ്യുന്ന പ്രതീതി. ഒാട്ടമാറ്റിക്കുകൾ പോലെ െെഡ്രവ്, ന്യൂട്രൽ, റിവേഴ്സ് പൊസിഷനുകൾ. സ്പോർട്സ്, ഇക്കോ, നോർമൽ ഡ്രൈവ് മോഡുകൾ. കൈനറ്റിക്ക് എനർജി റിക്കവറി സിസ്റ്റത്തിനും മൂന്നു മോഡുകളുണ്ട്. ഹൈവേകൾക്കായി ലൈറ്റ്, സിറ്റി ഉപയോഗത്തിനായി മോഡറേറ്റ്, ഇറക്കങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹെവി എന്നിവയാണ് അത്. 

∙ 5 കൊല്ലം എം ജിയുടെ കരുതൽ:  5 വേ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചർ, 5 വർഷത്തെ പരിതികളില്ലാത്ത വാറന്റി, 5 വർഷ റോഡ് സൈഡ് അസിസ്റ്റൻസ്, 5 ലേബർ ഫ്രീ സർവീസുകൾ. 

English Summary: MG ZS EV Test Drive Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT