എന്താ ഒരു പഞ്ച്; 5 ലക്ഷത്തിന് ഇത്ര പഞ്ചോ?

SHARE

എതിരാളികളുടെ മുഖത്തേക്കുള്ള ടാറ്റയുടെ കനത്ത പ്രഹരമാണ് പഞ്ച്. ഇന്ത്യയിൽ ഇന്നു വരെ ആരും കൈ വയ്ക്കാത്ത പുതിയൊരു വിഭാഗത്തിൽ എത്ര കരുത്തുള്ള എതിരാളിയെയും ആദ്യ റൗണ്ടിൽത്തന്നെ ‘നോക്ക് ഔട്ടാ’ക്കാൻശേഷിയുള്ള മൈക്രൊ എസ് യു വി. കാറും എസ് യു വിയും തമ്മിലുള്ള അന്തരം വീണ്ടും കുറയ്ക്കുന്ന, സാധാരണക്കാർക്കായുള്ള മനോഹര വാഹനം. കാറെന്നോ എസ് യു വിയെന്നോ എന്തെങ്കിലും വിളിച്ചോളൂ പഞ്ച് ഇവിടെയൊരു തരംഗമാകും, ഉറപ്പ്.

tata-punch-12

അതേ ജനുസ്സ്

ടാറ്റയുടെ എസ് യു വി ജീനുകൾ ലോകപ്രശസ്തമായ ലാൻഡ് റോവർ പാരമ്പര്യത്തിൽ നിന്നെത്തിയതാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കമ്പനിയായ ലാൻഡ് റോവറിൻറെ പ്ലാറ്റ്ഫോം ആദ്യമായി ഹാരിയറും പിന്നീട്സഫാരിയും അതേ പടി ഉപയോഗിച്ചു. ലാൻഡ് റോവർ പങ്കാളിത്തത്തിൻറെ നല്ല വശങ്ങളിൽ ജനിച്ചതാണ് നെക്സോണും ഇപ്പോൾ പഞ്ചും. നെക്സോണിനില്ലാത്ത മറ്റൊരു ഗുണം കൂടി പഞ്ചിനുണ്ട്. എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് ആർക്കിടെക്ചർ എന്ന ആൽഫാ ആർക് പ്ലാറ്റ്ഫോമിന് പൂർണമായും ഇലക്ട്രിക്വാഹനമായി പുനർജനിക്കാനാവും. പ്ലാറ്റ്ഫോമിൽ കൂടുതൽ ബാറ്ററികൾ ഉൾക്കൊള്ളാനുള്ള ശേഷിയിൽ വലുപ്പക്കൂടുതലുള്ള നെക്സോണിനെയും പിന്തള്ളാൻ പഞ്ചിനാകും. ഫലം കൂടുതൽ റേഞ്ച്.

tata-punch-3

ഇംപാക്ട് 2.0

ഇംപാക്ട് 2.0 ഡിസൈനാണ് പഞ്ചിന്. പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ അതേ പ്ലാറ്റ്ഫോം. പ്രധാന എതിരാളികളായി കണക്കാക്കുന്ന ഇഗ്നിസിനെക്കാളും കെയുവി വൺ ഡബിൾ ഒയെക്കാളും നീളവും വീതിയും ഗ്രൗണ്ട് ക്ലിയറൻസുംവീൽബേയ്​സും ഈ പ്ലാറ്റ്ഫോം നൽകുന്നു. ഉള്ളിലെ സ്ഥലസൗകര്യവും ഉയർന്ന സീറ്റിങ് പൊസിഷനും പ്ലാറ്റ്ഫോം നൽകുന്ന മറ്റു മികവുകൾ.

tata-punch-5

കണ്ടാൽക്കേമൻ

ജനുസ്സ് ഉൾക്കൊണ്ടിട്ടുള്ള ഹാരിയറിനെയും സഫാരിയെയും നെക്സോണിനെയും അനുസ്മരിപ്പിക്കുന്ന സ്കെയിൽ ഡൗൺ രൂപം. ഈ വിഭാഗത്തിൽ ഏറ്റവും സുന്ദരൻ. സ്പ്ലിറ്റ് ഹെഡ്‌ലാംപ്. ഹ്യൂമാനിറ്റി ലൈൻ എന്നു ടാറ്റവിശേഷിപ്പിക്കുന്ന, ഇലക്ട്രിക് വാഹനങ്ങളുടേതിനു സമാനമായ  ഗ്രില്ലാണ് പഞ്ചിന്.  സിഗ്നേച്ചർ ആരോ ഡിസൈനുള്ള മുൻ ബംപർ. ബമ്പറിന്റെ താഴേക്കു നീളുന്ന കറുത്ത ഗ്രിൽ വെൻറ്. വശങ്ങളിലെ കറുത്ത ക്ലാഡിങ് എസ് യു വി രൂപഗുണമേകുന്നു. മസ്​കുലർ വീൽ ആർച്ചുകളും ഷോൾഡർ ലൈനും. 16 ഇഞ്ച്ഡയമണ്ട് കട്ട് അലോയ്.  ആരോ ഡിസൈനുള്ള ടെയിൽ ലാമ്പും ഫ്ലോട്ടിങ് റൂഫും. 

tata-punch-15

ധാരാളം ഇടം

ഉള്ളിൽക്കടന്നാൽ ആദ്യം ശ്രദ്ധിക്കുക സ്ഥല സൗകര്യവും സ്റ്റോറേജ് ഇടങ്ങളും. നിലവാരവും ഒന്നാംന്തരം. 7 ഇഞ്ച് ഹാർമൻ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം. ഇതു വഴി എസി, മ്യൂസിക് സിസ്റ്റം, നാവിഗേഷൻതുടങ്ങിയവ നിയന്ത്രിക്കാം. എ സി വെൻറിനു ചുറ്റും ബോഡി നിറത്തിലുള്ള റിങ്ങുകൾ. ലെതർ റാപ്പ് സ്റ്റിയറിങ് വീലും ഗിയർനോബും. 7 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.. വോയിസ് കമാന്റ് അടക്കുള്ള ഐആർഎസ് കണക്റ്റിവിറ്റി സൗകര്യങ്ങൾ. ഈ വിഭാഗത്തിൽ ആരും നൽകാത്ത മികച്ചസീറ്റിങ്. ഡ്രൈവർക്ക് നല്ല കാഴ്ച്ച .  നല്ല, വലിയ സീറ്റുകൾ. പിൻ യാത്രക്കാർക്കും ആവശ്യത്തിന് ലെഗ‌്റൂമുണ്ട്. 

tata-punch-14

രണ്ട് പെട്രോൾ എൻജിനുകൾ, ഡീസലില്ല

മാനുവൽ, എ എം ടി ഗിയർബോക്സുകളിൽ 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ലഭിക്കും. മാനുവലും എ എം ടിയും മികച്ച ഡ്രൈവു തരും. ഡ്രൈവിങ്ങിൽ എ എം ടി ഒരു പൊടിക്കു മെച്ചമാണെങ്കിലേയുള്ളൂ. 86 ബിഎച്ച്പി, 113 എൻഎം ടോർക്കും. പൂജ്യത്തിൽ നിന്ന് 60 കിമിയിലെത്താൻ 6.5 സെക്കൻഡ് മതി. 

tata-punch-1

രണ്ടു മോഡുകൾ

ഡ്രൈവിങ് ആയാസരഹിതമാക്കാനും ഇന്ധനക്ഷമത കൂട്ടാനും സിറ്റി, ഇക്കോ മോഡുകളുണ്ട്. റെസ്പോൺസുള്ള സ്റ്റിയറിങ് വീൽ. മൈക്രോ എസ്‍യുവി വിഭാഗത്തിൽ ആദ്യമായി ക്രൂസ് കൺട്രോൾ. വിഭാഗത്തിലെ ഏറ്റവും മികച്ചസസ്പെൻഷൻ യാത്രാസുഖവും സ്ഥിരതയും നൽകുന്നു. കുതിച്ചു പായുന്ന കാറിലിരുന്നാൽ വേഗം അനുഭവവേദ്യമാകുകയേയില്ല. പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്, ക്രീയേറ്റീവ് എന്നീ വകഭേദങ്ങളിലായി 7 നിറങ്ങളിലാണ് പഞ്ച് വിപണിയിലെത്തുന്നത്.

English Summary: Tata Punch Test Drive Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS