Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ യഥാർത്ഥ ജാപ്പനീസ് എസ് യു വി

സന്തോഷ്
Senior Online Content Coordinator
Author Details
Follow Twitter
Follow Facebook
Technical Specification
DIMENSIONS & WEIGHT
Wheelbase 2750 mm
Tread Front / Rear 1540 mm / 1540 mm
Minimum Turning Radius 5.9 m (3.0L 4WD AT & MT), 5.6 m (3.0L & 2.5L 2WD AT & MT)
Fuel Tank Capacity 80 litres
Seating Capacity 7-Seater
Max.Kerb Weight 2000 kg (3.0L 4WD AT),1970 kg (3.0L 4WD MT),
1890 kg (3.0L 2WD AT),1880 kg (3.0L 2WD MT & 2.5L AT),
1850 kg (2.5L MT)
Gross Weight 2525 kg (3.0L 4WD AT), 2520 kg (2.5L AT), 2510 kg (3.0L 
4WD MT, 3.0L 2WD AT, 2.5L MT), 2505 kg (3.0L 2WD MT)
Wheelbase
Wheelbase
Wheelbase
Wheelbase
Tread Front / Rear
1540 mm / 1540 mm
ENGINE
Type D-4D Diesel with Intercooler Turbocharger 
4 Cylinders In-line
Valve Train 16 Valve DOHC
Displacement 2982 cm³(cc), 2494 cm³(cc)
Fuel Supply System Common-Rail Type
Max. Output 126 kW @ 3600 rpm (171 PS @ 3600 rpm) - 3.0L 
106 kW @ 3400 rpm (144 PS @ 3400 rpm) - 2.5L
Max. Torque 343 Nm @ 1400-3400 rpm
(34.98 kg-m @ 1400-3400 rpm) - 3.0L 4WD MT & 2WD MT
360 Nm @ 1400-3200 rpm
(36.71 kg-m @ 1400-3200 rpm) - 3.0L 4WD AT & 2WD AT
343 Nm @ 1600-2800 rpm
(34.98 kg-m @ 1600-2800 rpm) - 2.5L AT & MT
CHASSIS & TRANSMISSION
Brake Front/Rear Ventilated Disc / Leading-Trailing Drum
Tyres 265/65 R17 Tubeless Radials
Transmission 5 Speed Manual, 5 Speed Automatic
Drive Type Full Time 4WD; 2WD

ടൊയോട്ട ഫോർച്യൂണറിന് എന്താണിപ്പോൾ പ്രസക്തി ? നിരത്തിലിറങ്ങിയിട്ടു വർഷങ്ങളായി. റോഡുകളിലെ നിറസാന്നിധ്യവുമാണ്. എങ്കിലും ഇപ്പോഴും ആനച്ചന്തമായി വാർത്തകളിൽ നിന്നു മറയാതെ നിൽക്കുന്നു ഫോർച്യൂണർ. ചെറിയ ചില രൂപമാറ്റങ്ങളും കാലത്തിനൊത്ത മെച്ചപ്പെടുത്തലുകളും അടുത്തയിടെ വന്നു എന്നതാണ് ഇപ്പോഴത്തെ വാർത്ത. പരിഷ്കരിച്ച ഫോർച്യൂണറിലേക്ക് ഒരു നോട്ടം. ടെസ്റ്റ് ഡ്രൈവ് ചെയ്തത് 3 ലീറ്റർ ഫോർവീൽ ഡ്രൈവ് ഓട്ടമാറ്റിക്.

New black dashboard

∙ എന്തുകൊണ്ട് ഫോർച്യൂണർ: ക്ലാസ്സിക് ഫോർ വീൽ ഡ്രൈവ് അനുഭവം ലഭിക്കാൻ ഷാസിയിൽ ഉറപ്പിച്ച ബോഡിയുള്ള വാഹനങ്ങൾ തന്നെ വേണം. ഓഫ് റോഡിങ് അനുഭവം അതിൻറെ എല്ലാ മൃഗീയതകളോടും കരുത്തോടും അറിയണമെങ്കിൽ ഇതാവശ്യമാണ്. അതുകൊണ്ടാണ് ഇപ്പോഴും ജിപ്പുകളും ജിപ്സികളും ഓഫ് റോഡിങ് രംഗം തകർത്തു വാരുന്നത്. എസ് യു വികളിലേക്ക് വളർന്നപ്പോൾ പല വാഹനങ്ങളും ഷാസിയിൽ ഉറപ്പിക്കുന്ന രീതിക്കു പകരം ഷാസി കൂടി ബോഡിയുടെ ഭാഗമാകുന്ന മോണോ കോക് രൂപകൽപനയിലേക്കു കടന്നു.

Interior

കൂടുതൽ കാറുപോലെയായെന്ന് ആശ്വസിക്കാമെങ്കിലും അതോടെ ഈ വാഹനങ്ങളുടെ ഓഫ് റോഡിങ് ശേഷിയിലും സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. വിദേശത്തുനിന്നെത്തുന്ന ഇന്ത്യയിലെ എസ് യു വികളിൽ ഇന്ന് ഷാസി വേറെയുള്ള വാഹനങ്ങൾ കുറവാണ്. ഫോഡ് എൻഡവർ മാത്രമാണ് ഫോർച്യൂണറിന് ഈ മേഖലയിലുള്ള എതിരാളി. പജീറൊയുടെ പഴയ മോഡൽ നിർത്തിയതോടെ ജപ്പാനിൽ നിന്നുള്ള എക യഥാർത്ഥ എസ് യു വി എന്ന ബഹുമതി ഫോർച്യൂണറിനു മാത്രം. ഈ വിഭാഗത്തിൽ കേരളത്തിൽ ഇപ്പോൾ 83 ശതമാനം വിപണി പങ്കാളിത്തം ഫോർച്യുണറിനാണ്.

SRS front airbags

∙ എന്താണ് ഫോർച്യൂണർ: 2009 ൽ ആദ്യമായിറങ്ങി. 2011 ൽ മുഖം മാറ്റം. ഇപ്പോഴിതാ വീണ്ടും മാറ്റങ്ങൾ. സ്മോക്ഡ് ഹെഡ്ലാംപ്, ടെയ്ൽ ലാംപ്, കറുത്ത അലോയ് വീലുകൾ എന്നിവ പുറത്തു നിന്നുള്ള കാഴ്ചയിൽ കസ്റ്റം ഫിനിഷ് നൽകുന്നു. കറുത്ത ലെതർ സീറ്റുകളാണ് ഉള്ളിലെ പുതുമ. വലിയ ടച് സ്ക്രീൻ സ്റ്റീരിയോയിൽ നാവിഗേഷൻ സംവിധാനങ്ങളുമുണ്ട്. ഡാഷ് ബോർഡ്, സ്റ്റീയറിങ്, മറ്റു നിയന്ത്രണങ്ങൾ എന്നിവയൊക്കെ നിലനിർത്തി. മൂന്നു നിര സീറ്റുകളിൽ സുഖമായ ഇരിപ്പ്. ഉയർന്ന സീറ്റുകൾ ആത്മവിശ്വാസമേകുന്നു. സാധാരണ റോഡുകളിൽ കാറുകൾക്കൊപ്പം യാത്രാസുഖം. ഫുട് റെസ്റ്റുകളുള്ളതിനാൽ കയറാൻ വലിയ ബുദ്ധിമുട്ടില്ല. അതുകൊണ്ടു തന്നെ ഒരു കുടുംബ എസ് യു വി എന്നാണ് ഫോർച്യൂണർ അറിയപ്പെടുന്നത്.

Vehicle stability control

∙ ബോണറ്റിനടിയിൽ: 168 ബി എച്ച് പിയുള്ള 3000 സി സി ഡീസൽ എൻജിൻ ആളൊരു കരുത്തൻ. ശരാശരി മിനി ലോറിയെ വലുപ്പത്തിലും കരുത്തിലും പിന്നിലാക്കുന്ന വമ്പൻ. രണ്ടു ടണ്ണോളം ഭാരമുള്ള വാഹനത്തിന് യോജ്യൻ. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ 12.32 സെക്കൻഡ് എന്നത് മികവാണ്. വലിയ ശബ്ദശല്യമോ വിറയലോ ഇല്ല. ടോർക് കൺവേർട്ടറുള്ള അഞ്ചു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സ്. മുഴുവൻ സമയ ഫോർ വീൽ സംവിധാനം. കാര്യമായ ഓഫ്റോഡിങ് നടത്താൻ ഗീയർബോക്സിൽ ലോ റേഞ്ച് തിരഞ്ഞെടുക്കാം. ലോക്ക് ചെയ്യാവുന്ന ഡിഫറൻഷ്യലുമുണ്ട്.

∙ ഡ്രൈവിങ്: 2000 ആർ പി എം മുതൽ കരുത്താർജിക്കുന്ന എൻജിൻ ഓഫ് റോഡിങ്ങിൽ മാത്രമല്ല റോഡ് ഡ്രൈവിങ്ങിലും തിളങ്ങും. കാലു കൊടുത്താൽ കയറിപ്പോകും എന്ന വിശ്വാസവും വലിയൊരു വാഹനത്തിലിരിക്കുന്ന ആത്മധൈര്യവും ഡ്രൈവിങ് സുഖകരമാക്കുന്നു. ഓവർടേക്കിങ്ങുകളും അനായാസം. ടർബോ ലാഗ് എന്നു വിശേഷിപ്പിക്കുന്ന വളരെപ്പതിയെ മാത്രം ശക്തിയാർജിക്കുന്ന പ്രശ്നം ഈ എൻജിനു തെല്ലുമേയില്ല. വലുപ്പം കൂടുതലുണ്ടെങ്കിലും കാറുകൾ പോലെ അനായാസം കൈകാര്യം ചെയ്യാവുന്ന വാഹനമാണിത്. ടു വീൽ ഡ്രൈവ് മാനുവൽ ഓട്ടമാറ്റിക് മോഡലുകളും ലഭ്യമാണ്.

∙ എന്തുകൊണ്ട് വാങ്ങണം: 25 ലക്ഷം രൂപ എക്സ് ഷോറൂം വിലയിൽ ഇന്ത്യയിൽ ഇന്നൊരു ജാപ്പനീസ് എസ് യു വിയും ലഭിക്കില്ല. ഫോർച്യൂണറിൻറെ പ്രസക്തി അതു തന്നെ. തൊട്ടടുത്ത ലാൻഡ് ക്രൂസറിലേക്കു പോകണമെങ്കിൽ കുറച്ചൊന്നും പോരാ ഒരു കോടി കൂടി വേണം. കുറഞ്ഞ പരിപാലനച്ചെലവ്. ഏതാണ്ട് ഇന്നൊവയ്ക്കു സമം. മികച്ച പുനർ വിൽപനമൂല്യം. ടൊയോട്ട യൂസ്ഡ് കാർ ഷോറൂമിൽ ഒരു ഫോർച്യൂണർ പരമാവധി മൂന്നു ദിവസമേ കിടക്കൂ. കച്ചവടം നടക്കും.

∙ ടെസ്റ്റ് ഡ്രൈവ്: നിപ്പോൺ ടൊയോട്ട: 9847086007