Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ യു വി എന്ന കാർ

സന്തോഷ്
Senior Online Content Coordinator
Author Details
Follow Facebook
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kuv-100 KUV 100

മഹീന്ദ്ര സ്വന്തമായുണ്ടാക്കിയ ആദ്യ കാറാണ് കെ യു വി 100. എല്ലാ ആധുനിക കാറുകൾക്കുമുള്ള മോണോ കോക് രൂപകൽപന, മുൻ വീൽ ഡ്രൈവ്, നികുതി ആനുകൂല്യം ലഭിക്കാനുള്ള വിദ്യയായി നാലു മീറ്ററിൽ കുറവ് നീളം. കണ്ടാൽ മാത്രം കാറാണോ എസ് യു വിയാണോ എന്നു സംശയം. ഈ സംശയത്തിന്റെ ആനുകൂല്യം പൂർണമായി മുതലെടുത്ത് യുവത്വം തുളുമ്പുന്ന മൈക്രൊ എസ് യു വി എന്ന മട്ടിലാണ് കെ യു വി 100 വിപണിയിലെത്തി‘യിരിക്കുന്നത്.

kuv-100-3 KUV 100

∙ കാർ: കാറുണ്ടാക്കുകയെന്നത് മഹീന്ദ്രയുടെ ജീവിതാഭിലാഷമായിരുന്നു. ജീപ്പുണ്ടാക്കി കാശു കൊയ്യുമ്പോഴും സ്വപ്നത്തിൽ മുഴുവൻ കാറു തന്നെ. ഫ്രഞ്ചു കമ്പനിയായ റെനോയുടെ സഹായത്തോടെ ലോഗൻ ഇന്ത്യയിലെത്തിച്ചപ്പോൾ ഈ കാർ സ്വപ്നം ഭാഗീകമായി പൂവണിഞ്ഞു. അപ്പോഴും ബാക്കി നിന്ന ആഗ്രഹമാണ് സ്വന്തമായുണ്ടാക്കുന്ന കാർ. ലോഗൻ വന്ന് ഏതാണ് ഒരു ദശകം പിന്നിടുമ്പോൾ ലോഗനിൽ നിന്നുൾക്കൊണ്ട പാഠങ്ങൾക്കൂടിച്ചേർത്ത് കെ യു വി 100 സാഫല്യമായി. മഹീന്ദ്രയുടെ ഉടസ്ഥതയിലുള്ള കൊറിയൻ കമ്പനി സാങ് യോങ് ഈ വാഹനത്തിന്റെ നിർമാണത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പ്. രൂപം കണ്ടാലറിയാം.

∙ കെ യു വി 100: വ്യത്യസ്തതയാണ് ഈ വാഹനം. ഉയർന്നുള്ള നിൽപും എസ് യു വിയെ അനുസ്മിരിപ്പിക്കുന്ന മുൻ വശവും ബോഡി ക്ലാഡിങ്ങുകളും ചിലപ്പോഴൊക്കെ നീളം കുറഞ്ഞുപോയ ഒരു ലാൻഡ് റോവർ ഇവോക് ആണോ ഇതെന്ന ആശങ്കയുണ്ടാക്കുന്നു. ഉറപ്പായും ഈ വാഹനത്തിന്റെ വീൽബേസ് കൂടിയ മോഡൽ മഹീന്ദ്ര വൈകാതെ ഇറക്കും. കാരണം ഈ കാറിന് തെല്ലു നീളം കൂടിയാവാം. ആദ്യ കാഴ്ചയിൽ നീളം കുറവാണോയെന്ന തോന്നൽ കസ്റ്റമേഴ്സിനുണ്ടാകുന്നെങ്കിൽ ഈ നീളമില്ലാഴ്കയാണ് കെ യു വിയുടെ നേട്ടം.

kuv-100-4 KUV 100

∙ ഒതുക്കം: നീളം കുറവായത് ഒതുക്കവും അടക്കവും നൽകുന്നു. മുൻ കാഴ്ചയിൽ തനി എസ് യു വി. ഗ്രില്ലും സ്കഫ് പ്ലേറ്റുകളും വലിയ ബമ്പറും എൽ ഇ ഡി സ്ട്രിപ്പും ഹെഡ്‌ലാംപുമൊക്കെച്ചേർന്ന് ഗംഭീരം. വശങ്ങളും ഈ എസ്‌യുവിത്തം കൈവിടുന്നില്ല. ഷെവർലെ ബീറ്റിനുള്ള തരം പിൻ ഡോർ ഹാൻഡിൽ.

∙ ഉൾവശം: ഇത്തരമൊരു ഉൾവശം ഒരു കാറിലും കണ്ടെത്താനാവില്ല. മുന്നിലും പിന്നിലും ബെഞ്ച് സീറ്റുകൾ. വേണമെങ്കിൽ മൂന്നു പേർക്കു വീതം ഇരിക്കാം (സുരക്ഷാ കാര്യങ്ങളാൽ ഇക്കാര്യത്തിന് വലിയ ഊന്നൽ നൽകുന്നില്ല. നടുക്കുള്ള സീറ്റിന് ബെൽറ്റും ബാഗുമില്ല). മാത്രമല്ല ഈ സീറ്റ് മറിച്ച് നല്ലൊരു ആം റെസ്റ്റ് ആക്കി മാറ്റാം. ഗീയർ ലിവറിന്റെ സ്ഥാനം നടുക്കല്ല ഡാഷ് ബോർഡിലാണ്. പാർക്ക് ബ്രേക്കും ഡാഷിൽത്തന്നെ. എല്ലാം വിഭിന്നം. തന്മൂലം ധാരാളം സ്ഥലം. 234 ലീറ്റർ ഡിക്കിയുമുണ്ട്.

kuv-100-1 KUV 100

∙ സൗകര്യം: കയറാനും ഇറങ്ങാനും എളുപ്പം. ഉയർന്ന നിലപാടു തന്നെ കാരണം. സീറ്റുകളും ഡോർ ട്രിമ്മുമെല്ലാം തീരെ മോശമല്ലാത്ത പ്ലാസ്റ്റിക്കിലാണ്. സ്റ്റിയറിങ് മൗണ്ടഡ് നിയന്ത്രണങ്ങൾ, ടച് സ്ക്രീൻ സ്റ്റീരിയോ, യു എസ് ബി പോർട്ടുകൾ, ഉള്ളിൽ നിന്നു ക്രമീകരിക്കാവുന്ന മിററുകൾ എന്നിങ്ങനെ എല്ലാ ആഡംബര കാറുകളിലുമുള്ള സൗകര്യങ്ങളെല്ലാം കെ യു വിയിലുമുണ്ട്.

∙ എല്ലാത്തിലും ഒരു കണ്ണ്: എയർ ബാഗും എ ബി എസും എല്ലാ മോഡലിലും ഓപ്ഷനലായി കിട്ടും. നിർമാണവും രാജ്യാന്തര സുരക്ഷാ നിബന്ധനകൾ പാലിച്ചാണ്. ഇന്ധനക്ഷമത കൂട്ടാൻ ഓട്ടൊ സ്റ്റാർട്ട് സ്റ്റോപ് സംവിധാനം.

kuv-100-2 KUV 100

∙ ഡ്രൈവിങ്: ടെസ്റ്റ് ഡ്രൈവ് ചെയ്തത് ഡീസൽ മോഡലാണ്. മൂന്നു സിലണ്ടർ ഡി 75 ഡീസൽ എൻജിന് 1200 സി സി. 3750 ആർ പി എമ്മിൽ 76.4 ബി എച് പി. രണ്ടു പവർ മോഡുകൾ. പൊതുവെ സ്മൂത്ത് പവർ ഡെലിവറി. ഇക്കോ മോഡിലാണ് ഓട്ടമെങ്കിൽ 25.3 കി മി വരെ ഇന്ധനക്ഷമത ലഭിക്കാം. പൊതുവെ സുഖകരമായ ഡ്രൈവിങ്ങും നല്ല യാത്രയുമാണ് കെ യു വി 100. ഡാഷ് ബോർഡിലുള്ള ഗിയർ ലിവർ ആയാസ രഹിതവും സുഖകരവുമാണ്. വ്യത്യസ്തമായ ഒരു ഗീയർ ഷിഫ്റ്റ് അനുഭവം.
∙ വില: 4.76 ലക്ഷം മുതൽ
∙ ടെസ്റ്റ് ഡ്രൈവ്: ഇറാം മോട്ടോഴ്സ് 9388396162

Your Rating: