വീണ്ടും മദേഴ്സ് ഡേ

mom
SHARE

നമ്മുടെ നഗരത്തിൽ സ്ത്രീ എത്രമാത്രം സുരക്ഷിതയാണ്? രാത്രി സമയത്ത് ഈ നഗരത്തിലൂടെ എത്രദൂരം വരെ ഭയരഹിതയായി സഞ്ചരിക്കാൻ സാധിക്കും? കടലാസുകളിലും പ്രഖ്യാപനങ്ങളിലും എല്ലാം കെങ്കേമം, എന്നാൽ എന്താണ് യഥാർഥസ്ഥിതി? സ്ത്രീ സാക്ഷരത, സുരക്ഷ, സ്വാതന്ത്ര്യം എന്നൊക്കെ എവിടെയും ഉയർത്തിപ്പിടിക്കുന്ന നമുക്ക് ഇനിയും പക്വത ആയിട്ടില്ലേ എന്നൊരു തോന്നൽ! തനിച്ചു യാത്ര ചെയ്യുന്ന ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് ഓരോ സംഭവങ്ങളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഓരോ വഴിവീഥിയിലും സ്ത്രീകള്‍ക്കായ് കഴുകന്മാരെപോലെ കരുക്കൾ നീക്കി കാത്തിരിക്കുന്ന ഒരു സമൂഹത്തിലാണ് ഇന്നും നാം.

തനിക്ക് ജനിക്കുന്നത് ഒരു പെണ്‍കുഞ്ഞാണെന്നു കേള്‍ക്കുമ്പോൾ അവളെ ഇനി ഏത് വെളിച്ചത്തിലേക്കാണ് വിരൽ ചൂണ്ടി കാണിക്കേണ്ടത് എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ. വഴിയോരക്കണ്ണുകൾ തന്നെ ഉറ്റുനോക്കുന്നുണ്ടോ എന്നാണ് ഒറ്റക്ക് പുറത്തിറങ്ങി നടക്കുന്ന ഓരോ പെണ്ണിന്റേയും മനസ്സ് വ്യാകുലപ്പെടുന്നത് എല്ലാവരും അറിയുന്നുമുണ്ട്, മനസ്സിലാക്കുന്നും ഉണ്ട് ഇല്ലെ!പുറത്തിറങ്ങുന്ന സ്ത്രീകൾ മാത്രമോ, സ്വന്തം വീട്ടിൽ പോലും സുരക്ഷിതയല്ല ഇന്ന് സ്ത്രീ. മാധ്യമങ്ങളിൽ നാം കേള്‍ക്കുന്ന ഓരോ വാര്‍ത്തകളും പെണ്‍മക്കളുള്ള മാതാപിതാക്കളിൽ സൃഷ്ടിക്കുന്നത് പ്രളയം തന്നെയാണ്. സമൂഹത്തിന്റെ ചിന്തകളെ ആസ്പതമാക്കി  ണ്ടാക്കുന്ന സിനിമളുടെ കൂടെ “മോം” എന്ന സിനിമ മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ചു! ഒരു പെണ്ണിനെ പീഡിപ്പിച്ചത് തന്റെ മകനോ സഹോദരനോ ആണെന്ന് തെളിഞ്ഞാൽപോലും അയാളെ ഒരിക്കലും സംരക്ഷിക്കരുതെന്ന് മനസ്സുകൊണ്ട് തീരുമാനം എടുത്തിട്ടാണ് പലരും“മോം” എന്ന സിനിമ കണ്ടിട്ട് ഇറങ്ങിയതെന്ന് തോന്നുന്നു. 

ബോളിവുഡിലെ എക്കാലത്തെയും സ്വപ്നസുന്ദരി ശ്രീദേവി പ്രധാന കഥാപാത്രമാകുന്ന മോം എന്ന ചിത്രം വളരെ പ്രതീക്ഷകളോടെയാണ് എല്ലാവരും കാണാനെത്തിയത്. ഇംഗ്ലീഷ് വിംഗ്ലീഷിനു ശേഷം ‘സ്ത്രീ വെല്ലുവിളിക്കപ്പെടമ്പോൾ‘ എന്നാണ് ശ്രീദേവി ഈ ചിത്രത്തിന് ട്വിറ്ററിൽ നൽകിയിരുന്ന ടാഗ് ലൈൻ!

ശക്തമായ സ്ത്രീ കഥാപാത്രമാണ് ശ്രീദേവിയുടെതെന്ന് പോസ്റ്ററിൽ വ്യക്തമാണ്. അക്ഷയ് ഖന്ന, നവാസുദ്ദീന്‍ സിദ്ധിഖ്, തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ബോളിവുഡിലെ ശക്തരായ താരങ്ങളുണ്ടെങ്കിലും ശ്രീദേവിയെ ചുറ്റിപ്പറ്റിയാണ് സിനിമ. തന്‍റെ മകളെ ഉപ്രദ്രവിച്ചവരോട് പ്രതികാരം  ചെയ്യാന്‍ ശ്രമിക്കുന്ന ഒരമ്മയുടെ വേഷമാണ് ചിത്രത്തിൽ ശ്രീദേവിക്ക്. രവി ഉദയ്വാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്. ഒരു സസ്പന്‍സ് ത്രില്ലര്‍ ആണ് എന്ന്കൂടി ഈ ചിത്രത്തെ വിളിക്കാവുന്നതാണ്

ബോളിവുഡില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയ ശ്രീദേവിയുടെ പുതിയ ചിത്രം മോമിന്‍റെ ട്രെയിലര്‍  തന്ന്റെ സിനിമ ജീവത്തിന്‍റെ അമ്പതാം വാര്‍ഷികത്തിലെ സിനിമ കൂടിയാണിത്. ശ്രീദേവിയുടെ കരിയറിലെ 300 ചിത്രം എന്ന പ്രത്യേകതയും മോംമിനുണ്ട്. അമ്മയുടെയും ടീനേജുകാരിയായ മകളുടെയും കഥയാണ് ചിത്രം പറയുന്നത്. തന്റെ മകളെ ബലാംസംഗം ചെയ്തവരെ കണ്ടുപൊടിച്ച്  ഒരു പ്രവറ്റ് ഡിക്റ്ററ്റീ‍വിന്റെ സഹായത്തോടെ സ്വയം ശിക്ഷിക്കുന്നു. എന്നാൽ അത് മകളോടോ ഭർത്താവിനോടൊ  പറയാതെ,  സമചിത്തതതയോടെ ചെയ്തു തീർക്കാൻ  ശ്രമിക്കുന്നു. എന്നാൽ  പൊലീസിന്റെ സംശയത്തിലകപ്പെടുംബോഴും ധൈര്യം കൈവിടാതെ  തന്റെ തീരുമാനങ്ങൾ  ശരിയായിരുന്നു എന്ന്  കാഴ്ചക്കാരെക്കൂടെ ബോധ്യപ്പെടുത്തുന്ന രീതിയിലേക്ക്  കഥ കൊണ്ടുപോകുന്നു.  

നിയമ പോരാട്ടങ്ങൾക്കിടയിൽ യഥാർഥ സംഭവങ്ങളും തെളിവുകളും തമ്മിലുള്ള കണ്ണുപൊത്തി കളി ചിത്രത്തെ കൂടുതൽ ആകാംഷഭരിതമാക്കുന്നുണ്ട്. നിയമം തെളിവുകള്ളിലൂടെ യഥാർഥ സംഭവങ്ങൾ വെറും കെട്ടുകഥകളുമായി മാറുന്ന കാഴ്ച ചിത്രത്തിൽ കാണാനാവും. ഇവിടെ നിന്ന് അങ്ങോട്ടുള്ള യാത്രയാണ് ചിത്രത്തെ ത്രില്ലർ രംഗഗളിലേക്ക് കൊണ്ടുപോകുന്നത്. അക്ഷയ് ഖന്ന പോലീസ് ഓഫ്സറുടെ വേഷത്തിലെത്തി തന്റെ അഭിനയശൈലി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നുണ്ട്. ഒരു പോലീസ് ഓഫീസറിൽ പ്രകടമാകേണ്ട അന്വേഷണ ത്വരതയും കൂർമ്മ ബുദ്ധിയുമെല്ലാം അക്ഷയ് ഖന്നയിൽ സുരക്ഷിതമായിരുന്നു.കണ്ടുപരിചയിച്ച പ്രതികാര കഥകളിൽ നിന്നും വ്യത്യസ്തമല്ലെങ്കിലും  ഈ  ചിത്രം മുന്നോട്ടുവയ്ക്കുന്ന വിഷയം സാമൂഹ്യപ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. അവിടെയാണ് മോം പെണ്‍മക്കളുള്ള അമ്മമാർക്ക് വേണ്ടിയുള്ള സിനിമയായി മാറുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പെരുകി വരുന്ന കാലഘട്ടത്തെ മോം ഓർമപ്പെടുത്തുന്നു. പ്രതികാര കഥകൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഈ അമ്മയുടെ പ്രതികാരം നമ്മളെ പല ചിന്താതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും.

ശ്രീദേവിയുടെ ‘ദേവകി സബർവാൾ’ എന്ന കഥാപാത്രം ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.  തന്‍റെ മൂത്ത മകളുടെ ഇഷ്ടാനിഷ്ടങ്ങൾക്കിടിയിലെ അസ്വാരസ്യങ്ങളും മറ്റും പ്രകടമാകുന്ന ചിത്രത്തിൽ മകളെ നേരായ വഴിയിലേക്ക് നയിക്കാനുള്ള ശ്രമം ദേവകി നടത്തുന്നുണ്ട്. ഇതിനിടയിൽ മകൾ ഒരുകൂട്ടം യുവാക്കളാൽ ആക്രമിക്കപ്പെടുന്നതോടെയാണ് ചിത്രം കൂടുതൽ സീരിയസ് മൂഡിലേക്ക് കടക്കുന്നത്. കുറ്റവാളികളെ കണ്ടെത്താനുള്ള പരക്കം പാച്ചിലും പിന്നീടുള്ള കഥയുടെ പോക്കുമെല്ലാം പതിവ് പ്രതികാരകഥകളുടെ തനിയാവർത്തനം മാ‍ത്രമാണ്.

മറ്റൊരു പെണ്‍കുട്ടിക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുതെന്ന് തീരുമാനിച്ച് ഉറച്ച ദേവകി എന്ന അമ്മയുടെ മുന്നേറ്റങ്ങൾ കണ്ടിരിക്കേണ്ടത് തന്നെയാണ്. മകളെ നശിപ്പിച്ച ഓരോരുത്തരേയും എന്തുചെയ്യണം എന്നൊരു തീരുമാനം എന്ന കഥയുടെ തീമിനെ സീരിയസ് മൂഡിൽ നിന്നും ത്രില്ലർ മൂഡിലേക്ക് വഴുതി വീഴിക്കുന്നത് എ.ആർ. റഹ്മാന്‍റെ പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ