ഒന്നും ചോദിച്ചില്ല, ഒന്നും ആവശ്യപ്പെട്ടില്ല...... എന്നാൽ എല്ലാം തന്നു, വെറും ഒരു ആശ്ലേഷത്തിലൂടെ.
ഹായ് സപ്ന. തൊട്ടടുത്ത വീട്ടിലെ പാതി ചാരിയ വാതിലിൽ മറഞ്ഞു നീന്നൊരു നിഴൽ, ഞാൻ നടന്നടുത്തപ്പോൾ, രാവിലെത്തെക്കുള്ള പാലിന്റെ കവറും കൂപ്പണും വക്കുന്നതിനിടയിൽ എതിരെയുള്ള, റാണിയുടെ വീടിന്റെ തിണ്ണയിൽ ഇരിക്കുന്ന എന്നെക്കണ്ടു കാണണം!
അതിന്റെ ആവേശം ആയിരിക്കണം ആ നീട്ടിവിളിയുടെ പ്രചോദനം.
ഹായ് ആന്റി.. ഞാനും നടന്നുചെന്നു,
നീണ്ടുമെലിഞ്ഞ ശരീരവും, വിറക്കുന്ന തരം ശബ്ദവും ഉള്ള സുധയുടെ അമ്മ, റാണിമോൾടെ വീടിന്റെ നേരെമുന്നിലുള്ള വീട്ടിൽ താമസിക്കുന്ന ആന്റി!
When did you reach? Biju ok?
വെറും രണ്ടുവാക്ക് കുശലപ്രശ്നം എനിക്കു വേണ്ടി കരുതിവച്ചിരുന്ന ആ മനസ്സ് എന്നും എന്റെ വരവും പോക്കും കൃത്യമായി അറിഞ്ഞിരുന്നു.തീർച്ച!
ഒരു സുഹൃത്തല്ല, സ്ഥിരമായ കുശലപ്രശ്നങ്ങൾ ഇല്ല ,അന്വേഷങ്ങൾ ഇല്ല. എങ്കിൽക്കൂടി എപ്പോ കാണുന്നോ അപ്പോഴെല്ലാം ആരോക്കെയോ ആണെന്ന് എന്നെ തോന്നിപ്പിച്ചിരുന്നിരുന്നു എന്ന് ഇന്നെനിക്ക് പൂർണ്ണവിശ്വാസം ആയി. മനസ്സിന്റെ കോണീൽ അവരെക്കാണുമ്പോെഴല്ലാം ഓർത്തിരുന്ന ഒരു നൊമ്പരം ഉണ്ടായിരുന്നു. ആരെയാണ് ആന്റി എന്നെ ഓർമ്മപ്പെടുത്തിയത് എന്ന ചോദ്യത്തിനുത്തരം, ഞാൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.ഞാൻ പരിചയപ്പെടുന്ന ഓരോ മുഖങ്ങളിലെല്ലാം ആരുടെയൊക്കെയൊ സ്നേഹിച്ചു മറന്ന മുഖങ്ങൾ തിരയാറുള്ളതാണ്. എന്നാൽ ആന്റിയുടെ മുഖത്ത് ഞാൻ ഒന്നും തിരഞ്ഞില്ല!
ആന്റി എന്നെ ആരയും ഓർമ്മിച്ചെടുക്കാൻ അവസരം തന്നില്ല എന്നതാവും ശരി!
How are you sapna, what’s your latest in writing? What news?
ചോദ്യങ്ങളുടെ ഒരു നീണ്ട നിരതന്നെ നിരത്തുന്നതിനു മുൻപ്, തന്റെ സകലശക്തിയും എടുത്തു കെട്ടിപ്പിടിച്ചു തരുന്നു ഒരുമ്മ ആരെയും ഒന്ന് ഞെട്ടിക്കും! എന്നാൽ ആ ഒരു മുത്തത്തിലൂടെ അവർ പകർന്നു കൊടുക്കുന്ന സ്നേഹം എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്നു. എന്റെ ഒരു ചെറിയ അങ്കലാപ്പ് മനസ്സിലാക്കിയ സുധ എന്നെ സമാധാനിപ്പിക്കാൻ എന്നും പറയുമായിരുന്നു, ജനാലയിലൂടെ സപ്നയെക്കാണുമ്പോ ,വന്നോ വന്നോ എന്ന് എന്നോട് ചോദിച്ചിരുന്നു.
റാണിമോളോടു കാണിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെ ഒരു ഭാഗം എനിക്കും പങ്കിട്ടു കിട്ടുന്നതാണെന്ന് അറിഞ്ഞിരുന്നു എങ്കിലും എന്തോ ഒന്ന് ഒരോ പ്രാവശ്യവും ആന്റി എനിക്കായി പകർന്നു തന്നിരുന്നു.ആരെയും ഓർമ്മപ്പെടുത്താതെ ആരെയുംപോലെ പ്രതികരിക്കാതെ ,വെറും ഒരു ആന്റി മാത്രമായി ഞാനും അവരെ സ്വീകരിച്ചിരുന്നു.
ഇപ്രാവശ്യത്തെ യാത്രയും അതേപോലെ ധാരാളം സ്നേഹത്തിനും കരുതലിനും അവസരങ്ങൾ ഉണ്ടാക്കിത്തന്നു! അഡ്മിഷൻ,പിന്നെ പിള്ളരുടെ താമസസ്ഥലം എല്ലാം തന്നെ ഒന്നിനു പുറകെ ഒന്നായി ഒരോരോ അനാവശ്യ തലവേദനകൾ കൊണ്ടുവന്നുകൊണ്ടേയിരുന്നു ... അന്നെല്ലാം,ആരും പറയാതെ ചോദിക്കാതെ,ആന്റിയുടെ അന്വേഷണങ്ങളും,കെട്ടിപ്പിടിച്ചുള്ള കുശലാന്വേഷങ്ങളും എനിക്ക് മനസ്സിനു ശക്തി പകർന്നു കൊണ്ടേയിരുന്നു. ഒന്നിനും കുറവ് വരാതിരിക്കാനായി,എന്നും പ്രാർഥിക്കുന്നുണ്ടെന്നുള്ള ഓർമ്മപ്പെടുത്തൽ ഒരു വാക്ക് മാത്രമായിരുന്നില്ല!
പോകാനുള്ള ദിവസം അടുത്തപ്പോൾ ഒന്ന് യാത്രപറയാനായി ചെന്നപ്പോഴും എന്തിനെയോ തടയാനായുള്ള ശക്തിപകരുന്ന വാക്കുകൾ, ഒന്നും പേടിക്കേണ്ട, ദൈവം എല്ലാത്തിനും വഴിയൊരുക്കും, all you need to do it trust HIM!എന്തിനാരുന്നു ആ കരുതലിന്റെ വാക്കുകൾ എന്ന് മനസ്സിലായിരുന്നില്ല!
ഇനി പറയാനൊക്കില്ല എന്നു കരുതി പറഞ്ഞതായിരിക്കുമോ? ഇന്ന് ആലോചിക്കുമ്പോൾ അതും ഓർക്കാതിരിക്കാൻ സാധിക്കുന്നില്ല!
ആയിരിക്കിക്കില്ല! യാത്ര പറഞ്ഞിറങ്ങി.
അതിരാവിലെ ഫ്ലൈറ്റിന്റെ സമയത്ത് ഇറങ്ങിയ എന്റെയടുത്തേക്ക് ,നടന്നടുത്ത ആന്റിയുടെ കയ്യിൽ ഇരുന്ന ഒരു സ്കാർഫ് എന്റെ കഴുത്തിൽ ചുറ്റിത്തരുന്നതിനൊപ്പം,‘before you reach back,everything will be back to normal” ആ ഒരു പ്രാർത്തനയോടെ ഞാൻ നടന്നു നീങ്ങി.
ഞാനിവിടെയെത്തി,എല്ലാ ദൈവകൃപയാൽ നന്നായി നടന്നു, അഡ്മിഷൻ, താമസം എല്ലാം ശരിയായിത്തന്നെ നടന്നിരുന്നു.രണ്ടു ദിവസത്തിനു ശേഷം വന്ന റാണിമോളുടെ മെസ്സേജ് എന്റെ നല്ല ജീവൻ എടുത്തു. എന്നത്തെയും പോലെ, അത്യാവേശത്തിൽ വികാരാധീനയാകുന്ന, അലച്ചുവിളിക്കുന്ന എന്നോട്, ഏറ്റവും സൗമ്യതയോടെ ആന്റിയുടെ വിയോഗം അറിയിച്ചു.
വീണ്ടും വിണ്ടും എന്റെ ചോദ്യത്തിനുത്തരം മറ്റൊന്നും ആയിരുന്നില്ല റാണിമോൾ പറഞ്ഞത് എന്ന് മനസ്സിലായി, ‘ സമയം പോലെ സുധക്ക് ഒരു മെസ്സേജ് അയച്ചേക്കണം. അത്രമാത്രം. എന്തിനായിരുന്നു ഒരു മാലാഖയുടെ പരിവേഷത്തിൽ എന്റെ അടുത്തേക്കവരെത്തിയത്! അവരുടെ ആശ്ലേഷത്തിൽ എന്നെ സമാധാനിപ്പിച്ച്, കരുതലോടെ തലോടലിൽ നീരാടിച്ചത്.
അറിയില്ല....... Surreal but real.