‘വല്ലി’ കുടിയിറക്കത്തിന്റെ, വന്യസംസ്‌കൃതിയുടെ വിശുദ്ധരാഗങ്ങൾ

Valli-sheela-tomy
SHARE

മാധവ് ഗാഡ്ഗില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചു കഴിഞ്ഞിരുന്ന ബയല്നാട് എന്ന വയനാട്ടിൽ നിന്നും ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തുന്ന ആദിവാസികളുടെ, പാവപ്പെട്ട കുടിയേറ്റ കർഷകരുടെ ജീവഗാഥ. കുത്തനെയുള്ള ഇറക്കവും വളവും തിരിവും മലയും പുഴയും കാടും മഞ്ഞുമുള്ള വയനാടിന്റെ മുക്കിലും മൂലയിലും കൂടി മിത്തുകൾക്കൊപ്പം ഒരു നവസഞ്ചാരം. ഷീല ടോമിയുടെ പുതിയ നോവലായ ‘വല്ലി’യുടെ ഒരു സംക്ഷിപ്ത വിശദീകരണം മാത്രമാണിത്.

അക്ഷരങ്ങളുടെ മാന്ത്രികത കൈവശമാക്കിയ ഒരാളില്‍ നിന്ന് പിറന്നുവീണ 'വല്ലി' പ്രകൃതിയും പക്ഷിമൃഗാദി ബിംബങ്ങളും നിറഞ്ഞ വന്യ പരിസരത്തിലൂടെ വ്യത്യസ്ഥമായ ഒരു വായനയാകുന്നു. ഗൾഫിലെ  എഴുത്തുകാർക്ക് ചിരപരിചിതയായ ഷീല ടോമി, പുഴ.കോം കഥാ പുരസ്കാരം  കൂടാതെ പ്രവാസത്തിലെ നിരവധി അംഗീകാരങ്ങൾക്ക്  അർഹയായത് ചെറുകഥകളുടെ  മികവിലായിരുന്നുവെങ്കിൽ ഒരു നിശബ്ദതക്ക് ശേഷം 'വല്ലി'യിലെത്തുമ്പോൾ  ഷീലയുടെ  എഴുത്തു മുഖ്യധാരയിൽ പുതിയ ഉയരങ്ങൾ തേടുകയാണ്. ബ്ലോഗ് കാലത്തു 'കാടോടിക്കാറ്റ്'  എന്ന ബ്ലോഗിലൂടെ മിന്നിമറഞ്ഞ എഴുത്തുകാരി  ‘മെല്ക്വി യാഡിസിന്റെ പ്രളയ പുസ്തകം’ എന്ന കഥാ സമാഹാരത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. ഒരു ഡാമിന്റെ, അതുയർത്തുന്ന സുരക്ഷിതത്വഭീഷണിയുടെ പശ്ചാത്തലത്തിൽ  എഴുതപ്പെട്ടതും വായനക്കാർ നെഞ്ചോടു ചേർത്തതുമായ കഥയിൽ ഫാന്റസിയുടെ നിഗൂഡത നിറഞ്ഞ അത്ഭുതങ്ങളിലേക്ക്  വായനക്കാരനെ കൊണ്ട് ചെന്നെത്തിച്ച ഷീലയുടെ 'മകൾ ' എന്ന മറ്റൊരു  കഥ വീട്ടിനുള്ളിൽ പോലും അരക്ഷിതരായ പെൺകുഞ്ഞുങ്ങളുടെ നിശബ്ദ വേദനയാൽ  വായനയിൽ നൊമ്പരമായി. അതുപോലെ മണ്ണിന്റെ കാടിന്റെ മക്കളുടെ മറ്റൊരു ചിത്രമാണ് പുതിയ നോവലായ ‘വല്ലി’യിലൂടെ ഷീലയുടെ തൂലിക വരച്ചിടുന്നത്.

എന്താണ് വല്ലി എന്ന് ഷീലയുടെ  വക്കുകളിലൂടെ  നമുക്ക് പരിചയപ്പെടാം

ഷീലയുടെ ഈ നോവലിൽ ഒരു ആത്മകഥാംശം ഉണ്ടോ? എന്തിനെയോ തേടി കണ്ടുപിടിക്കാനുള്ള ഒരു വഴി അങ്ങനെ എന്തെങ്കിലും ഉണ്ടോ, ഈ നോവലിൽ?

വല്ലിയുടെ തുടക്കം വയനാട്ടിലെ ഒരു ക്രിസ്ത്യൻ കുടിയേറ്റഗ്രാമത്തിലെ കബനി നദിയുടെ തീരത്തുള്ള ഒരു കാട്ടുഗ്രാമത്തിൽ നിന്നാണ്. 1970കളിൽ കിളിർത്ത് പടരുന്ന ഒരു കഥയായിട്ടാണ് ‘വല്ലി’ എന്ന നോവലിലെ കഥ വളരുന്നത്. വയനാട്ടിലെ എന്റെ ഗ്രമത്തിലെ അതി സാധാരണ ജീവിതം അവരുടെ സ്വപ്നങ്ങൾ,പങ്കപ്പാടുകൾ, ജീവിതയുദ്ധങ്ങൾ...  ഒരുപാട് കഥകൾ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്. അതെ ല്ലാം അനുഭവങ്ങളാകാം,ആത്മകഥകളാകാം, ‘മിത്തുകൾ‘ ആകാം, നിറം ചേർത്ത കഥകളാ കാം. . അതൊക്കെ എൻ്റെ  അബോധമനസ്സിൽ  ഉറങ്ങി  പിന്നീട് രചനയെ  സ്വധീനിച്ചിട്ടുണ്ട് .’മിത്തു’കളാൽ സംമ്പന്നമായ ഒരു ഭൂമിയാണ് വയനാട്,എന്നാൽ അതിന്റെ  ഒരു അംശം മാത്രമെ എനിക്ക് തൊടാൻ പറ്റിയിട്ടുള്ളു. വയനാടൻ ജീവിതങ്ങൾക്കൊപ്പം  കാടും  പുഴയും കാറ്റും,മഞ്ഞും ഉള്ള  മനോഹരമായ പ്രകൃതിയെ അക്ഷരങ്ങളിലൂടെ കൊണ്ടുവന്നത്   വളരെ സ്വാഭാവി കമായാണ്. എസ്‌ .കെ പൊറ്റക്കാ ടിന്റെ 'വിഷകന്യക'യിൽ നിന്നും പി. വത്സലയുടെ 'നെല്ലിൽ' നിന്നും വല്ലി  വ്യത്യസ്തമാവുന്നത്   മണ്ണിനോട് മല്ലടിച്ച് ജീവസന്ധ രണത്തിന് ശ്രമിക്കുന്ന കുടിയേറ്റക്കാരനെയല്ല നിഷ്കരുണം കാടും പുഴയും കയ്യേറി നശിപ്പിക്കുന്നവനെയാ ണ് വല്ലിയിൽ കാണുന്നത്.  പിന്നെ പറയാനുള്ളത് വല്ലിയിൽ കൃത്യമായ ഒരു രാഷ്ട്രീയമുണ്ട് അത് പ്രകൃതിയുടെ രാഷ്ട്രീയവും,മനുഷ്യപക്ഷത്തു നിൽക്കുന്ന രാഷ്ടീയവുമാണ്.

ആദിവാസികൾ എന്ന്പറയുന്നത് കേരളത്തിന്റെ ഒരു ഭാഗമാണ്! അവരുടെ ജീവിതത്തിലേക്കാണോ ഈ കഥ പോകുന്നത്:-

വയനാടിനെക്കുറിച്ചുള്ള ഒരു കഥയും ആദിവാസികളെ മാറ്റി നിർത്തി  പറയാൻ സാധിക്കും എന്ന്  തോന്നുന്നില്ല.കാരണം അവരാണ് ഈ  മണ്ണിൽ പൊന്നുവിളയിച്ചത്, അവരുടെ കഷ്ടപ്പാടും അദ്ധാനവുമാണ് ഈ നാടിനെ  പുരോഗതിയിലേക്കു നയിച്ചത്.എന്നാൽസ്വന്തം മണ്ണിൽനിന്ന് അവർ ആട്ടിയോടിക്കപ്പെട്ടു.അവരുടെ കാട്,വാസസ്ഥലങ്ങൾ എല്ലാം  അവർക്ക് നഷ്ടമായി.അവരുടെ ഭാഷ പോലും, പാട്ടുകൾ പോലും, സ്വപ്നങ്ങൾ പോലും നമ്മൾ ഇല്ലാതാക്കി.അടിമകളെപ്പോലെ അവരെ നമ്മൾ  പണിയെടുപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് ഒരുപാട് മാറ്റങ്ങൾ വന്നെ ങ്കിലും ഇന്നും മാനസികമായ അടിമത്തം പേറുന്നവരാണ്  അവർ. അടിമക്കച്ചവടം വരെ നടന്ന വള്ളിയൂർക്കാവ് എന്ന സ്ഥലത്തിന്റെ  ചിത്രം നെല്ലിൽ നമ്മൾ കണ്ടു. ആ പരിസരത്ത്  തന്നെയാണ് വല്ലിയും വളരുന്നത്. പക്ഷേ വല്ലി യിൽ തീർച്ചയായിട്ടും 70നു ശേഷമുള്ള  വയനാടിൻറെ ചിത്രമാണ് . ഒരുപാട് ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയുടെ ചിത്രമായി മാറുകയാണ് വല്ലി . വല്ലിയെന്നാൽ ഭൂമി, ലത, കൂലി എന്നെല്ലാം അർത്ഥമുണ്ട്. കുടിയേറ്റത്തേക്കാൾ,കുടിയിറക്കപ്പെടുന്നവരുടെ ജീവിത ഗാഥയാണ് വല്ലി എന്നു പറയാണാണ് ഞാൻ ഇഷ്ടപ്പെടുന്നത്.കാട്ടിൽ നിന്നും കുടിയിറക്കപ്പെടുന്ന ആദിവാസികൾ,ക്രിഷിയിടത്തിൽ നിന്നും കുടിയിറക്കപ്പെടുന്ന കർഷകൻ. അല്ലെങ്കിൽ കാടും വാസുഗേഹങ്ങളും നഷ്ടമാകുന്ന വന്യജീവികൾ.കൂടെ നശിപ്പിക്കപ്പെടുന്ന,ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതി ഇതെല്ലാം വല്ലിയിലുണ്ട്. തീർച്ചയായും വയനാടിന്റെ കാറ്റിൽ ജനിച്ചു ജീവിക്കുന്നവർക്കല്ലാതെ  മറ്റാർക്കുംസ്വന്തം ശ്വാസത്തിൽ നിന്നുമെന്നപോലെ ഈ മണ്ണിന്റെ കഥ പറയാൻ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല. ഒരോ പുൽക്കൊടിക്കും അവകാശപ്പെട്ട ഒരു മണ്ണുണ്ട്. അതുപോലെ ഓരോ മനുഷ്യനും  കുടിയേറ്റക്കാരനോ, ജന്മിയോ,ആദിവാസിയോ ആരായാലും,  ഈ ഭൂമിയിൽ തുല്യാവകാശമാണ്. അതാ ണ് ഞാൻ  വല്ലിയിലൂടെ പറയാൻ  ശ്രമിക്കുന്നത്. വിമോചന രാഷ്ട്രീയവും  പ്രകൃതിയെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന തിരുവചനങ്ങളും ഫാദർ ഫെലിക്സ് മുല്ലക്കാട്ടിൽ എന്ന വിപ്ലവകാരിയായ വികാരിയുടെ, പത്മനാഭനിലൂടെ, ഇസബെല്ലയുടെ, തൊമ്മിച്ചനിലൂടെ വല്ലിയുടെ ആത്മാവായി മാറുന്നു.

ഈ കഥ ആലോചിച്ച്, പ്ലാൻ ചെയ്ത് എഴുതാൻ എത്രനാൾ എടുത്തു?:-

 മൂന്നു വർഷത്തെ തപസ്യ ആയിരുന്നു,തുടങ്ങിയത് 2016 ജൂലൈ സമയത്താണ്.രണ്ടു വർഷത്തിൽ എഴുത്ത് പൂർത്തിയായി. അലി എന്ന സുഹൃത്ത്  കമ്പ്യൂട്ടറിൽ പകർത്തി ത്തന്നു.പിന്നീട്  അഞ്ചാറു വട്ടം അതിന്മേൽ മിനുക്കു പണികൾ നടത്താൻ ഒരു വർഷം കൂടി എടുത്തു. നോവൽ ഡ്രാഫ്റ്റ് വായിച്ച് അതിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി തന്ന എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങളെ മറക്കാൻ വയ്യ.  ശ്രീനാഥ് , പോൾ,  ബിന്ദു സന്തോഷ്,രാജേഷ്, നസീർ മാഷ്... രചനാ വേളയിൽ ടോമിയും മക്കളും എന്നെ എന്റെ ലോകത്തിൽ വെറുതേ വിട്ടു. ജോലി കഴിഞ്ഞുള്ള അവധി സമയങ്ങളിലും,ആഴ്ചയുടെ അവസാനങ്ങളിലും മറ്റും ആയിരുന്നു കൂടുതൽ എഴുത്തും  നടന്നിരുന്നത്. ഏറെ  ആത്‌മവിശ്വാസം കിട്ടിയത്   ഡ്രാഫ്റ്റ് വായിച്ച് അവതാരിക ചെയ്യാൻ സാറാ ജോസഫ് ടീച്ചർ സമ്മതിച്ചപ്പോളാണ്. 

കഥകളെഴുതി തുടങ്ങുന്നവരോട് ഷീലക്ക് എന്താണ് പറഞ്ഞു കൊടുക്കാനുള്ളത്! കഥ എഴുത്തിലൂടെ നമ്മുടെ മനസ്സിനെതന്നെ കണ്ടെത്താൻ നമുക്ക്  സാധിക്കുമോ,  അല്ലെങ്കിൽ എഴുത്തിലൂടെ നമ്മുടെ മനസ്സിനുതന്നെ മാറ്റങ്ങൾ സംഭവിക്കുമോ?:-

എഴുത്ത് ഒരു വേറിട്ട അനുഭവമാണ്. അതിലേക്ക് ഇറങ്ങി കഴിയുമ്പോൾ നാം മറ്റൊരു ലോകത്തിലാണ്. നാം മെനെഞ്ഞെടുക്കുന്ന കഥാപാത്രങ്ങളായി സ്വയം  മാറണം..എങ്കിൽ മാത്രമെ അതിനൊരു പൂർണ്ണത കിട്ടുകയുള്ളു. ഈ നോവലിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് 2015 ൽ ആണ്.  എന്റെ ചാച്ചൻ  ആ വർഷം മെയ്മാസത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞു.ചാച്ചൻറെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മുറി അടുക്കിഒതുക്കുന്ന സമയത്ത്,ചാച്ചൻ സൂക്ഷിച്ചുവച്ചിരുന്നു എന്റെ എഴുത്തുകൾ ഞാൻ കണ്ടെത്തി.പണ്ട് പ്രസിദ്ധീകരിച്ച എന്റെ കഥാസമാഹാരം,പിന്നെ പത്താംക്ലാസിലെ ഒരു മാർക്ക്ലിസ്റ്റ്,വളരെ സൂക്ഷിച്ചു വെച്ചേക്കണ്ട രേഖകൾക്കൊപ്പം ചാച്ചൻ  രണ്ടും എടുത്തു വെച്ചിരിക്കുന്നു! കഥകളൊക്കെ എഴുതുമ്പോ ൾ  ചാച്ചൻ പലപ്പോഴും പറയുമായിരുന്നു, നമ്മുടെ ഈ നാടിനെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചു മറ്റും  എഴുതണം. ചാച്ചൻ  പറഞ്ഞത് ചെയ്യാൻ സാധിച്ചില്ലല്ലോ എന്നൊരു  ചിന്തയാണ്  വല്ലിയി ൽ എത്തി ച്ചത്. പിന്നീട് അന്വേഷങ്ങൾ ആയിരുന്നു! വയനാടിന്റെ കഥകളും,ചരിത്രങ്ങളും,ഇവിടുത്തെ  പ്രകൃതിയെക്കുറിച്ചും, ആദിമവാസികളെ ക്കുറിച്ചും,കുടിയേറ്റത്തേക്കുറിച്ചും മറ്റും വായിക്കുകയും പഠിക്കുക്കയും ആയിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.ആദിമ വാസികളുടെ ജീവിതശൈലി, അവരുടെ  കഷ്ടപ്പാടുകൾ,ഗ്രാമീണ പാ‍ട്ടുകൾ,ആചാരങ്ങൾ  ഇവയെ ക്കുറിച്ചുമെല്ലാം പഠിക്കാൻ തുടങ്ങി. അതിനു ശേഷം ആണ് എഴുത്ത് തുടങ്ങിയത്. പിന്നെ  ഞാൻ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ എല്ലാ വിഷമങ്ങളും എൻ്റെ മനസ്സിനെയും,ശരീരത്തെയും ബാധിക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഞാൻ എത്തിച്ചേർന്നത്.ഞാന റിയാത്ത,എന്തോ ഒന്ന് പല വഴികളിലൂടെ എന്നെ  കൊണ്ടുപോകുന്ന ഒരു ഫീലിംഗ് ആയിരുന്നു ഈ നോവലിന്റെ എഴുത്തിൽ ഉടനീളം ഉണ്ടായിരുന്നത്. ഉദാഹരണമായി പറഞ്ഞാൽ ഈ നോവലി ലെ പ്രധാന കഥപാത്രമാ‍യ സൂസൻ ഒരു അസുഖത്തിന് അടിപ്പെടുന്നു. ആ കഥപാത്രത്തിന്റെ ശാരീരികമായ പല ബുദ്ധിമുട്ടുകളും എനിക്ക് സ്വയം അനുഭവപ്പെടാൻ തുടങ്ങി. നോവലിന്റെ  അവസാനവേളയി ൽ   പ്രഷർ കൂടിയിട്ട് മരുന്ന് കഴിക്കേണ്ട ഒരു  അവസ്ഥവരെയുണ്ടായിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ നമ്മുടേതായി രൂപാന്തരപ്പെടുന്നത് നമുക്ക് മനസ്സിലാകും.പിന്നെ മറ്റൊരു കാര്യം മറ്റുള്ളവരുടെ ദുഃഖങ്ങളേക്കുറിച്ച്, വഴികളെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ പ്രപഞ്ചത്തിൻ ഏതോ ഒരു കോണിൽ നിന്ന് നമ്മളൊരോന്നും നോക്കിക്കാണുമ്പോൾ നമ്മൾ എത്ര നിസ്സാര രാണ് എന്ന് അനുഭവപ്പെടുന്നു.

എങ്ങനെയാണ് ഷീലയുടെ   എഴുത്ത് രീതി?

സമയം എടുത്ത് ഇടമുറിയാതെ, തുടർച്ചയായി എഴുതാൻ  സാധിക്കാറില്ല.രാവിലെ ജോലിക്ക് പോകേണ്ടതു കൊണ്ട് വീക്കെന്റിലും, അവധിദിവസങ്ങളിലുമാണ് കൂടുതൽ എഴുതാൻ  സാധിക്കുക.കൂടുതൽ സമയം എഴുതുംബോളാ ണ് കഥാപാത്രങ്ങളിലേക്ക്  ഇറങ്ങിച്ചെല്ലുകയും  അതിലൂടെ എഴുത്തിന് ഒരു ഒഴുക്കം കിട്ടുകയും ചെയ്യുന്നത്. അടുത്ത വീക്കെന്റാകുംബോൾ നമ്മുടെ മാനസികാവസ്ഥയും ചിന്തയും വ്യത്യസ്ഥമാകുന്നു. തുടർച്ചയായ എഴുത്തായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.കഥയുടെ രൂപരേഖ തയ്യാറാക്കി അതിനെ വിന്യസിപ്പിച്ചെടുക്കുന്ന ഒരു രീതിയായിരുന്നില്ല ഞാൻ ചെയ്തത്.മനസ്സിൽ ഒരു ചെറിയ പ്ലോട്ട്  ഉണ്ടായിരുന്നു, പക്ഷെ ഞാൻ വിചാരി ക്കാതെ കഥാപാത്രങ്ങൾ പലരും ,പ്രതീക്ഷിച്ചതിനേക്കാൾ അപ്പുറം വളരുന്നത് കണ്ടു.. ഉദാഹരണമായി ഈ കഥയിലെ ഇസബെല്ല എന്ന കഥാപാത്രം. സാധാരണ സിനിമകളിലെ ഒരു പെങ്ങൾ കഥാപാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന അവൾ ഞാൻ എഴുതിവന്നപ്പോൾ ഏറ്റവും പ്രധാനമായ റോളിലേക്ക് സ്വയം മാറി.അങ്ങനെ എഴുത്ത് നേരത്തെ നമ്മുടെ പ്ലാൻ ചെയ്തു വെച്ച വഴിയിൽ നിന്നും മാറുന്നതായി എനിക്ക് അനുഭവപ്പെട്ടു.ആ കഥാപാത്രങ്ങൾ നമ്മെ എഴുത്തിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു.കഥാപാത്രത്തിന്റെ ദു:ഖങ്ങളും സന്തോഷങ്ങളും നമ്മളുടെതേതായി മാറുന്ന ഒരു  സ്ഥിതിയുണ്ടാകുന്നു. ഒരു കഥാപാത്രത്തെ അത് അർഹിക്കുന്ന രീതിയിൽ പൂർണത നൽകാ തെ  എഴുത്തു നിർത്തി കഴിയുമ്പോൾ വിഷമം തോന്നും,അത് എല്ലാ എഴുത്തുകാർക്കും തോന്നാറുള്ളതാണോ എന്നറിയില്ല!

പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്:- വായന ധാ‍രാളം വേണം,ഒരു  പരന്ന, ആഴമുള്ള  വായന, നമ്മുടെ ശൈലിയെയും ഉള്ളടക്കത്തെയും  വളരെ സഹായിക്കും.എഴുത്തിൽ ഒരു പുതുമ കൊണ്ടുവരാൻ ശ്രമിക്കണം.നല്ല നീരിക്ഷണ പാടവം ഉണ്ടാവണം, സമൂഹത്തെ, മനുഷ്യരെ ഒക്കെ നീരിക്ഷിക്കുക. ചുറ്റുമുള്ള ആളുകളുടെ സംഭാഷണ ശൈലി, അവരുടെ ‘ബോഡിലാംഗുവേജ്’ നീരിക്ഷിച്ചാൽ  കഥാപാത്രങ്ങളെ  പൂർണതയിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കും.  ..പുതിയ പ്രദേശങ്ങൾ ,പുതിയ മനുഷ്യർ, അവരുടെ   വികാരങ്ങൾ,വിചാരങ്ങൾ,പുതിയ മേഘലകൾ എല്ലാം പരിചയപ്പെടുത്തുന്നത് വായിക്കാൻ  വായനക്കാർക്ക്  താല്പര്യം കൂടും.നല്ല എഴുത്ത് എന്നുപറയുന്നത്,നമ്മുക്ക്  ലഭിക്കുന്ന  കൃപയാണ്. .പിന്നെ നല്ല മനസ്സ്,, ഒരു പരിധിവരെ കഥാപാത്രങ്ങൾ നമ്മുടെ മനസ്സിന്റെ പ്രതിഫലനങ്ങൾ ആണ്, തീർച്ചയായും!അങ്ങനെയെങ്കിൽ ദുഷ്ടകഥാപാത്രങ്ങളെ സൃഷ്ടിക്കേണ്ടെ എന്നു ചോദിച്ചാൽ, അവസരങ്ങൾ ക്കൊത്ത് വേണം എന്നുതന്നെയാണ് ഉത്തരം! ഈ ലോകം നന്മ മാത്രമല്ലല്ലോ. പക്ഷെ ആത്യന്തികമായി എഴുത്തു മറ്റൊരാളുടെ മനസ്സിനെ മലീമസമാക്കരുത് എന്ന ഒരു ബോധ്യം എനിക്കുണ്ട്. എഴുത്തു സാരോപദേശ മാകണം എന്നല്ല ഉദ്ദേശിച്ചത്. പിന്നെ നമ്മുടെ എഴുത്ത് ആര് വായിക്കണം എന്നൊരു തീരുമാനം ഉണ്ടെങ്കിൽ അതനുസരിച്ചായിരിക്കണം നമ്മുടെ എഴുത്തിന്റെ ശൈലിയും.അതായത്,കുട്ടികൾക്കായുള്ള കഥകളിൽ അവർക്ക് മനസ്സിലാകുന്ന, അവർക്ക്  വേണ്ടിയുള്ള ഭാഷയും ശൈലിയും, ഉപയോഗിക്കുന്നപോലെ ആസ്വാദകരുടെ രുചികൾക്കനുസരിച്ച് കൊടുക്കുന്ന എഴുത്തുകൾക്ക് വായനക്കാർ കൂടുന്നു. എങ്കിലും സെൻസേഷണലിസത്തിനാണ് മാർക്കറ്റ് എന്നറിഞ്ഞു  എഴുത്തിലെ നൈതികത ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. പിറക്കുന്ന ഓരോ വാക്കിനും ഒരു നി യോഗമുണ്ടെന്ന്  ഞാൻ വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ