ഗാന്ധിജയന്തി - ഇന്ത്യ മറന്ന ഗാന്ധിജിയും അദ്ദേഹത്തിന്റെ പുഞ്ചിരിയും

bapu
SHARE

ഗാന്ധിജിയുടെ ജന്മദിവസമായ ഒക്ടോബർ 2, രാഷ്ട്രമൊട്ടാകെ അഹിംസാ ദിനമായി ആചരിക്കപ്പെടുന്നു, സ്കൂളുകൾക്ക് അവധി, രാജ്യമൊട്ടാകെ,‘മുന്നാഭായി’ സിനിമയും ഗാന്ധിജിയെപ്പറ്റിയുള്ള ഡോക്യുമെന്ററികളും  രാഷ്ട്രീയക്കാർ രഘുപതി രാഘവ രാജാറം  പാടി, ഗാന്ധിത്തൊപ്പിയും അണിഞ്ഞ്, നിലത്തു കുത്തിയിരിക്കുന്ന പരിപാടികൾ ടിവിയിലും മറ്റും തകർത്തു വാരുന്നു. രാവിലെ മുതൽ ഇന്നെല്ലാവരും ടിവിക്കു മുന്നിൽ! ഗാന്ധിജി ആരാണ്, അഹിംസ എന്താണ് എന്നൊന്നും പോലും അറിയാൻ വയ്യാത്ത കുട്ടികളും തലമുറയും  ഉള്ളിടത്ത് ഗാന്ധിജിയുടെ അഹിംസാവാദത്തെപ്പറ്റി ഘോരഘോരം നമുക്ക് സം‍വാദിക്കാം

നമുക്ക് ഇന്നത്തെ മോഡേൺ ചിന്താഗതിയിലൂടെ ഒന്നു ലൈൻ മാറ്റിപ്പിടിക്കാം. മുന്നാഭായിയുടെ  ലൈൻ! ഗാന്ധിജിയുടെ ചിന്തകളും,ജീവിതത്തിന്റെ അർഥങ്ങളും മറന്ന ജനം, ഇപ്പോ ടിവിയുടെ മുന്നിൽ  ‘മുന്നാഭായി സഞ്ജയ് ദത്തിനെ’ കാണാൻ മിനക്കെടുന്ന ക്ഷമ നമുക്കും ഒന്നു ഉപയോഗിച്ചു നോക്കാം. മുന്നാഭായി  ചോദിച്ചു ‘എന്താ  സർക്കിട്ട്’ ഈ ഒക്ടോബർ 2 രണ്ടോ ഇന്ന് ‘ഡ്രൈ ഡേ’ ഇന്നു കള്ളു കിട്ടില്ല, സ്റ്റോക്ക് എടുത്തുവയ്ക്കട്ടെ ഭായ്! ഇതുതന്നെയാണ്  ഇന്നത്തെ നമ്മുടെ  ‘ജനറേഷൻ‘. അതായത് ‘തലമുറ‘, ക്ഷമിക്കണം. തലമുറ എന്നു പറഞ്ഞാൽ “what’s തലമുര? എന്നു ചോദിച്ചാലൊ എന്നു വിചാരിച്ചാണ് ഒരു വിശദീകരണം! വീണ്ടും സർക്യൂട്ട് (മുന്നാഭായുടെ അസ്സിസ്റ്റന്റ്)‘ഭായ് ‘  ഇന്നു നമ്മുടെ ബാപ്പുവിന്റെ പിറന്നാൾ! മുന്നാഭായിക്കു വീണ്ടും സംശയം. ബാപ്പു ആരാടാ. Wറ്$Q$#Q%#%$#@?? മുന്നാഭായി’.നമ്മുടെ മഹാത്മാ ഗാന്ധി! ഇന്ത്യക്കു സ്വാതന്ത്ര്യംവാങ്ങിത്തന്ന, ഒരു തുണിമാത്രം ഉടുത്തു  നടക്കുന്ന വലിയ മനുഷ്യൻ. സർക്കീട്ടിന്റെ ഈ മറുപടിയിൽ നമ്മുടെയൊക്കെത്തന്നെ, ‘ഇതാരാ !എന്നു ചോദിക്കുന്ന തലമുറയുടെ  ഉത്തരങ്ങൾ.

മൂന്നു വെടിയുണ്ട കൊണ്ടൊന്നും  ഗാന്ധിജി മരിക്കില്ല. ഒന്നുകിൽ അദ്ദേഹത്തിന്റെ  ഫോട്ടൊ ഭിത്തിയിൽ ഒരു ഉണങ്ങിയ മാലയും തൂക്കി, വർഷത്തിലൊരിക്കൽ പൊടിതട്ടിയെടുക്കാം. എന്നാൽ അദ്ദേഹത്തിന്റ് ഭാഷ അന്നും ഇന്നും ഒന്നുതന്നെ.“എന്റെ ചിത്രത്തിലേക്കു നോക്കിയിരിക്കാതെ എന്റെ വിചാരങ്ങളെപ്പറ്റി ചിന്തിക്കൂ, അവയെ ജീവിതത്തിന്റെ ഭാഗങ്ങളാക്കൂ. എന്റെ രീതികളും വഴിയും എളുപ്പമല്ല, ധാരാളം ക്ഷമയും,സ്നേഹവും ഉണ്ടെങ്കിൽ മാത്രം നേടിയെടുക്കാവുന്ന ജീവിതരീതി. ഇതിൽ നിങ്ങൾക്ക് പിന്തുണക്കാനായി, അല്ലെങ്കിൽ നിങ്ങളെ അംഹീകരിക്കാനായി ആരും ഉണ്ടാവില്ല, തീർച്ച.” എത്ര നല്ല സന്ദേശം, അല്ലേ?എന്തൊരു കൈയ്യടിയായിരുന്നുവെന്നോ ചിത്രം അവസാനിച്ചപ്പോൾ!

മാർഗ്ഗം ഇന്നിപ്പോൾ ഗാന്ധിജിയുടെ മാർഗങ്ങളെക്കുറിച്ച് പറയുന്നവർ ഒരുഗവേഷനത്തിനോഅല്ലെങ്കിൽ പി എച്ച് ഡി കിട്ടാനുള്ള വിഷയം മാത്രം ആണ് എന്നു മനസ്സിലാക്കാനുള്ള വിവരം  ഇതെഴുതുന്ന എനിക്കും  ഉണ്ട്. പക്ഷേ ജനുവരി 30, ഒക്ടോബർ രണ്ട്, ഓഗസ്റ്റ് 15 ഈ ദിവസങ്ങൾ ‘ഗാന്ധിയുടെ ജീവിതത്തെ’ത്തെപ്പറ്റി ഒന്നും പറയാതെ പോകുന്നത് മുന്നാബായി  സിനിമ എപ്പോ എവിടെ കണ്ടാലും  ക്ഷമയോടെ കാണുന്ന എല്ലാവരും ഓർക്കേണ്ടകാര്യം. ‘ഗാന്ധി‘ എന്ന രണ്ടക്ഷരം അദ്ദേഹത്തിന്റെ ആദർശങ്ങളോ സന്ദേശങ്ങളൊ കടുകിടെ വിടാതെ ഘോര ഘോരം സംസാരിക്കുന്ന രാഷ്ട്രീയക്കാരുടെ മാത്രം വിഷയം. പ്രവൃത്തിയെ ദൈവമായി ജീവിച്ചൂ കാണിച്ചു മരിച്ച ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന നമ്മുടെ നേതാക്കൾ ഒരു കാലത്തും നന്നാവാൻ പോകുന്നില്ല. ആറ്റിൻബറോ എന്ന സായിപ്പ് വരേണ്ടിവന്നു, വർഷങ്ങളുടെ ഗവേഷണത്തിനു ശേഷം ‘ഗാന്ധി’ എന്ന ചിത്രം  എടുക്കാൻ! നമ്മുടെ രാജ്യത്തുള്ള നന്മകളെ കാണാതെ , വരും തലമുറക്ക് നമ്മൂടെ ചരിത്രം, സൂക്ഷിക്കാനും പഠിക്കാനും അവസരം കൊടുക്കാത്ത രാഷ്ട്രീയം!

‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക‘ എന്നാണ് ഗാന്ധിജിയു‌‌ടെ വളരെ അർത്ഥവത്തായ  മറ്റൊരു വാക്യം. മുന്നാഭായിയും നന്നായിത്തന്നെ പ്രവർത്തിച്ചു. ഗാന്ധി കാണിച്ച മാർഗ്ഗങ്ങളിലൂടെ. കള്ളം പറയരുത്,അഹിംസ ഒന്നിനും പരിഹാരം അല്ല, ജീവിതം ക്ഷമയോടെ  ജീവിക്കുക, തന്നിൽ എളിയവരോട്  സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുക. സ്വാർത്ഥ താൽപര്യങ്ങൾക്ക് അടിമപ്പെടാതെ , എന്റെ ജീവിതവും സമയവും കൊണ്ട് ഒരാളെയെങ്കിലും  സഹായിക്കുക”, തെറ്റിദ്ധരിക്കരുത്, ഇതെല്ലാം  ഞാൻ  മുന്നാഭായി സിനിമയിൽ മാത്രം പറഞ്ഞ കാര്യങ്ങൾ ഒന്നു  ഏകോപിപ്പിച്ചെടുത്തു എന്നു മാത്രം. ഇതുകൊണ്ട് ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റില്ല എന്നറിയാം.

മഹാത്മാഗന്ധി- 1948 ജനൂവരി 30നു ഒരു മനുഷ്യൻ ഗാന്ധിജി സംഘടിപ്പിച്ച വേദിയിലെക്ക് കയറിവന്ന് ബഹുമാനത്തോടെ  നമസ്ക്കരിച്ചതിനു ശേഷം അദ്ദേഹത്തിനു നേരെ വെടിവെക്കുകയായിരുന്നു. ഈ വെടിയുണ്ടകൾ മഹാത്മജിയുടെ ശരീരത്തെ മാത്രമല്ല നിഷ്പ്രഭമാക്കിയത് പിന്നെയോ, ആദ്യത്തെത് സത്യത്തിനു നേരെയും, രണ്ടാമത്തെത് അഹിംസക്കുനേരെയും മൂന്നാമത്തെ മനുഷ്യരാശിയുടെ ഹൃദയത്തിലേക്കും ആയിരുന്നു.അദ്ദേഹം തന്നെ പിൻഗാമികൾക്കും ആരാധകർക്കും എന്നും ചൊല്ലിക്കൊടുത്ത വാക്യം ഇങ്ങനെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ‘ജീവിതത്തിൽ നമ്മൾ നമ്മുടെ ചിന്തകളെയാണ് ശുദ്ധീകരിക്കേണ്ടത്, സാവധാനം ജീവിതത്തിലെ എല്ലാകാര്യങ്ങളും സ്വയം ശരിയായ  മാർഗ്ഗത്തിലേക്കു വന്നുകൊള്ളും. സ്വന്തം ജീവിതം ആണ് എന്റെ  സന്ദേശം എന്ന്, എല്ലാ ജാതിമതസ്ഥരോടും അദ്ദേഹം പഠിപ്പിച്ചിരുന്നു. എല്ലാ ജീവജാലങ്ങളും സസ്യഭുക്കുകളായിരിക്കണം എന്ന് അദ്ദേഹം വാദിച്ചിരുന്നു, ഈ ലോകത്തു സന്തോഷത്തോടെ ജീവിക്കാൻ എല്ലാ ജീവികൾക്കും അർഹതയുണ്ട്, ആരുടെയും ജീവിതം നമ്മുടെ നാക്കിന്റെ രുചിക്ക് വേണ്ടീട്ട് ,നഷ്ടമാക്കാൻ പാടില്ല?

ഈ വാക്യങ്ങളും വാചകങ്ങളും 2ജി സ്പെക്ട്രത്തിന്റെയും, ആണവായുധക്കരാറിന്റെയും, ഫ്രീ സോൺ ഏരിയകൾ കെട്ടിപ്പടുക്കാൻ നേട്ടോട്ടം ഓടുന്ന  രാജ്യത്ത് വിലപ്പോകില്ല. ഒരു സിനിമാക്കാരെന്റെ മനസ്സിലൂടെ  വന്ന“ കെമിക്കൽ ലോച്ച” ഗാന്ധിജി തന്നെ കയറ്റിവിട്ടതല്ലെ എന്നാരുകണ്ടു? മരിച്ചു പോയ മനുഷ്യർ നമ്മെ വിട്ടു പോകുന്നില്ല, ആത്മാവ് ഇവിടെത്തന്നെയുണ്ട് എന്ന തത്വം ശരിയാണെങ്കിൽ, ഗാന്ധിജി തന്നെയാണ്  മുന്നാഭായിയുടെ കഥ എഴുതിയത്! അല്ലെ, എന്നെ ആദരിക്കേണ്ട, എന്റെ ഫോട്ടോയിൽ മാലയും  ഇടേണ്ട, നിങ്ങളുടെ മാത്രം ജീവിതം എത്രകണ്ട് മറ്റുള്ളവർക്ക് ഉപകാരം എന്നു മാത്രം നോക്കൂ എന്നു വീണ്ടും വീണ്ടും  പറയുന്നില്ലേ, ഈ സിനിമയിൽ ഉടനീളം!

ഗാന്ധിജി കേരളത്തിൽ

മഹാത്മാ ഗാന്ധിയുടെ സ്വാധീനം ഇന്നു നാം ജീവിക്കുന്ന കേരളത്തിന്റെ ഇന്നത്തെ നിലവാരത്തിലെത്താൻ ചെറിയ സ്വാധീനമൊന്നുമല്ല വരുത്തിയത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേരത്തിൽ നടന്ന വൈക്കം സത്യഗ്രഹം ,നടന്നതിനു കാരണം കേരളത്തിലെ ഹിന്ദുക്കളിൽ വലിയൊരുവിഭാഗത്തിന് ക്ഷേത്രങ്ങളിൽ അക്കാലത്ത് പ്രവേശിക്കാനോ പ്രാർത്ഥിക്കാനോ  അനുവദിച്ചിരുന്നീല്ല. “അയിത്തജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്ന ബോര്‍ഡ്  അമ്പലങ്ങളിൽ പുറത്ത് സ്ഥാപിച്ചിരുന്നു.1924  മാര്‍ച്ച് 30 നു നടന്ന വൈക്കം സത്യഗ്രഹം ആരംഭിച്ചു എന്നാൽ 1925 മാര്‍ച്ചിൽ മഹാത്മാഗാന്ധിയും പല ദേശീയ നേതാക്കളും വൈക്കത്തെത്തി, ആ സത്യഗ്രഹം വിജയകരമായി അവസാനിപ്പിക്കുകയും, പല വഴികളും എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുകയും ചെയ്തു.

ഗുരുവായൂര്‍സത്യഗ്രഹവും ഇതുപോലെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളിൽ പ്രവേശനംലഭിക്കണമെന്നുള്ള ലക്ഷ്യത്തോടെയാണ് നടത്തിയത്. എന്നാൽ സത്യാഗ്രഹം നിർത്തിവയ്ക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടു. ലക്ഷ്യം കാണാതെ സത്യാഗ്രഹം അവസാനിച്ചതെങ്കിലും അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും അനുകൂലമായ ഒരു ചലനം നാടെങ്ങും സൃഷ്ടിക്കാൻ സാധിച്ചു. ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗാന്ധിജി അഞ്ചുതവണ എങ്കിലും കേരളം സന്ദര്‍ശിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ