"യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ
യത്രൈതാ സ്തുന പൂജ്യന്തേ സർവ്വാസ്തത്രാഫലാഃ ക്രിയാഃ"
“സ്ത്രീകൾ ആദരിക്കപ്പെടുന്നിടത്ത് ദേവന്മാർ വിഹരിക്കുന്നു. അവർ ആദരിക്കപ്പെടാത്തിടത്ത് ഒരു കർമ്മത്തിനും ഫലമുണ്ടാവുകയില്ല’.
ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് രാജ്യാന്തര വനിതാദിനം എല്ലാ വർഷവും മാർച്ച് എട്ടിന് ആചരിക്കുന്നത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടിനുണ്ട്. പുരുഷാധിപത്യ സമൂഹത്തിലെ, അവഗണിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ഉന്നമനമാണ് പ്രധാന ലക്ഷ്യം. സ്ത്രീകളോടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതാണ് വനിതാദിനാചരണത്തിന്റെ പ്രധാന ഉദ്ദേശം. ഈ ദിവസം സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച നാഴികക്കല്ലാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മകൾ ചികഞ്ഞെടുക്കുക കൂടിയാണ് ഈ ദിവസം.
വേൾഡ് മലയാളി ഫെഡറേഷൻ 2016 ൽ ഈ ലോകത്തുള്ള മലയാളികളെ ഒത്തുരുമിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരാനും അതിലൂടെ കേരളത്തിലുള്ള ഓരോരുത്തരെയും സമൂഹ്യപ്രവർത്തങ്ങളുടെ ലക്ഷ്യത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ചതാണ്. ഇത്രയും വർഷങ്ങൾക്കുള്ളിൽ എതാണ്ട് നൂറിൽപ്പരം രാജ്യങ്ങളിൽ മെബർമാരും കൊഓർഡിനേറ്റർമാരും അടക്കം ധാരാളം ധർമ്മനുഷ്ടാനങ്ങളും, വിദ്യാഭ്യാസ പ്രവർത്തങ്ങളും ചെയ്തു തുടങ്ങി. വിവിധ രാജ്യങ്ങളിലുള്ള മലയാളികൾ ഒരുമിച്ചുനീന്ന് നയതന്ത്രപരമായ, സമൂഹ്യ, സമുദായപരമായ ധാരാളം സേവങ്ങളിൽ പങ്കെടുക്കുന്നു. തൊഴിൽ അടിസ്ഥാനത്തിലും പലതരം പ്രവർത്തനങ്ങളും സഹായങ്ങളും ഇതിലൂടെ എല്ലാ രാജ്യത്തിലെ മെബർമാർ എത്തിച്ചുകൊടുക്കുന്നു.” ഞങ്ങളുടെ കൂടെയുള്ളവർക്കെല്ലാം അഭിവൃത്തമായ ഐശ്വര്യമുള്ള, വിജയപരമായ ഒരു മനോഭാവം നൽകുക എന്നതാണ് ഗ്രൂപ്പിന്റെ അടിസ്ഥാനപരമായ പെരുമാറ്റച്ചട്ടം.
എഡിറ്റോറിയൽ ടീം: പല രാജ്യത്തുനിന്നുള്ള മലയാളത്തെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എട്ടു പേരടങ്ങുന്ന പത്രസമിതിയാണ് എല്ലാ പ്രാവശ്യവും ഈ മഗസിന്റെ പണിപ്പുരയിൽ ആത്മാർത്ഥതയോടെ പങ്കെടുക്കുകയും എഴുതുകയും തെറ്റുതിരുത്തി മാസിക പ്രസിദ്ധീകരിക്കാറുള്ളത്. ഈ മാസികയുടെ എഡിറ്റോറിയൽ ടീമിന്റെ നടത്തിപ്പുകാരനായ,വിയന്നയിൽ നിന്നുള്ള ആന്റണി പുത്തൻപുരക്കലിന്റെ വാക്കുകൾ നമുക്ക് ആദ്യം ശ്രദ്ധിക്കാം.“കാലിക പ്രധാന്യമുള്ള സ്ത്രീ സുരക്ഷാ, സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അവ പരിഹരിക്കാനുളള നിർദ്ദേശങ്ങൾ എന്നിങ്ങനെയുളള നിരവധി വിഷയങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുളള സ്ത്രീകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങുളും വിശ്വകൈരളിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗോപാസകയായ മധുമതിയുടെ യോഗാതെറാപ്പിയെക്കുറിച്ചുളള അനുഭവസാക്ഷ്യം ഏറെ പ്രയോജനപ്രധമാണ്. മനോഹരമായ രൂപകൽപ്പന ഈ ലക്കത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു”.
കുവൈത്തിൽ നിന്നുള്ള ജെയിസൺ കല്യാണിലിന്റെ അഭിപ്രായത്തിൽ “ആഗോള സംഘടനയായ WMF ലെ അംഗങ്ങളായ,പരസ്പരം നേരിൽ കണ്ടിട്ടില്ലാത്ത 3 വനിതകൾ, ലോകത്തിലെ 3 ഭൂഖണ്ഡങ്ങളിലുള്ള രാജ്യങ്ങളിലിരുന്ന് ഏകോപനം നടത്തി സാക്ഷാത്കരിച്ചതാണ് വിശ്വകൈരളിയുടെ വനിതാദിന പ്രത്യേക പതിപ്പ്”.വിപിൻ ജോസ് അർത്തുങ്കലിന്റെ അഭിപ്രായത്തിൽ: നിശ്ചയദാർഢ്യത്തോടെ ഒരു ലക്ഷ്യം നേടിയെടുക്കാൻ എത്ര വിദൂരതയിലിരുന്നു കൊണ്ടും സാധിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വിശ്വകൈരളിയുടെ വനിതാദിനപ്പതിപ്പ്. ഇത് ഒരു സന്ദേശമാണ്. അകലം ലക്ഷ്യത്തിന് തടസമല്ലെന്ന സന്ദേശം”. അൻഷാദ് സലാമിന്റെ വാക്കുകളിൽ കൃത്യമായ വിരണം അടങ്ങിയിരിക്കുന്നു: “142 രാജ്യങ്ങളിൽ തൊഴില്‍തേടി പോയ മലയാളികള്‍ക്കൊരു സംയുക്ത സംഘടനയുണ്ട്. വേള്‍ഡ് മലയാളി ഫെഡറേഷൻ. ഈ സംഘടന പുറത്തിറങ്ങുന്ന വിശ്വകൈരളി എന്ന ത്രൈമാസിക വനിതാദിനത്തിന് പുറത്തിറക്കിയത് മഹിളകളുടെ കരസ്പര്‍ശത്തോടെയാണ്. വിവിധ രാജ്യങ്ങളിൽ ഇരുന്ന് ഓണ്‍ലൈനിലൂടെ സംവദിച്ചാണ് എഡിറ്റര്‍മാർ മാസിക സാധ്യമാക്കിയതെന്ന പ്രത്യേകതയുമുണ്ട്”. എല്ലാവരുടെയും ഒരുമിച്ചുള്ള ഒരു തീരുമാനം ആയിരുന്നു ഈ വനിതാദിനത്തിൽ, “വനിതകൾ എഴുതി, വനിതകൾ എഡിറ്റ് ചെയ്ത്, വനിതകൾ വിഭാവനം ചെയ്ത്, കവർപേജും ഡിസൈൻ ചെയ്ത്” ഇത്തവണത്തെ മാർച്ച് 8 ന്റെ പതിപ്പ് ഇറക്കുക എന്നത്!
പ്രധാനമായുള്ള എഴുത്തുകളിൽ ആദ്യത്തെത് ഗ്ലോബൽ ചെയർമാൻ ആയ പ്രിൻസ് പള്ളിക്കുന്നേൽ സ്ത്രീകളെക്കുറിച്ച്, വളരെ ശക്തമായ വാക്കുകളോടെയുള്ള തുടക്കം വളരെ പ്രചോദനങ്ങൾ നൽകുന്നവയായിരുന്നു. പള്ളിക്കുന്നേൽ ഈ വനിതാ പതിപ്പിലും, പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് എഴുതിയ ഈ വാക്കുകൾ പ്രസക്തമാണ്” തനിക്കിഷ്ടമില്ലാത്ത ഒരാളോട് നോ പറയാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തെ പോലും ആസിഡ് ആക്രമണം കൊണ്ട് നിഷേധിക്കുന്ന വർത്തമാനകാല വാർത്തകളിൽ നിന്ന് എങ്ങിനെയാണ് മോചനം. ആദ്യപടി വീടുകളിൽ നിന്ന് തന്നെയാകണം. ആൺകുട്ടിയെയും പെൺകുട്ടിയെയും തുല്യരായി കണ്ട് വളർത്തണം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിച്ചു കൊണ്ടായിരിക്കണം ആൺകുട്ടികളുടെ ജീവിത പാഠങ്ങൾ ആരംഭിക്കേണ്ടത്. ആൺകുട്ടിക്ക് തന്റെ ശരീരത്തിൽ പൂർണ്ണ അവകാശം ഉള്ളത് പോലെ തന്നെ പെൺകുട്ടിക്കും അവളുടെ ശരീരത്തിൽ പൂർണ്ണവകാശമുണ്ടെന്ന ധാരണ അവനിൽ ഊട്ടി ഉറപ്പിക്കണം. ഇത്തരത്തിൽ കുടുംബത്തിൽ നിന്നും ബഹുമാന അവകാശങ്ങളെ കുറിച്ച് കൃത്യമായ ധാരണ ലഭ്യമായാൽ പെൺകുട്ടികളെ ബഹുമാനിക്കാനും അംഗീകരിക്കാനും അവൻ ശീലിക്കുന്നു.ഓർക്കുക "ചൊട്ടയിലെ ശീലം ചുടല വരെ ".
എഡിറ്റർ ടീം:-എഡിറ്റർ ആയ ടാഗോയിൽ നിന്നുള്ള വിദ്യ ഗിരീഷ് പറയുന്നത് ശ്രദ്ദേയമാണ് .“വനിതാദിന സ്പെഷ്യൽ ആയ"സ്ത്രീകളും മാറുന്ന ലോകവും”എന്ന വിശ്വാകൈരളിയുടെ ഈ എഡിഷൻ അർത്ഥവത്താക്കുന്ന രീതിയിൽ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനഫലമായി ഇന്ന് സ്ത്രീകൾ സാമൂഹികമായും വിദ്യാഭ്യാസപരമായും വളരെ മുന്നിലെത്തിയിരിക്കുന്നു.സ്ത്രീകളുടെ സ്വപ്നങ്ങളും നിലപാടുകളും പ്രവർത്തിയിലേക്കു നയിക്കണം അധ്വാനിക്കാനുള്ള മനസ്സും സഹകരിക്കാനുള്ള സന്നദ്ധതയും കൈമുതലാക്കി എല്ലാ തൊഴിലിടങ്ങളും സ്ത്രീ സഹൃദമുള്ളതാക്കാം. ഇതിനുവേണ്ടി നമുക്ക്,സ്ത്രീകൾക്ക് ഒന്നിച്ചു മുന്നേറാം. രണ്ടാമത്തെ എഡിറ്റർ ആയ ഹൈറ്റിയിൽ നിന്നുള്ള ശരണ്യ ജിതിന്റെ അഭിപ്രായത്തിൽ “ലോകവനിതാദിനം, 'സ്ത്രീ' എന്ന കരുത്തിനെ,കരുതലിനെ ലോകം അഭിമാനത്തോടെ ഓർക്കുന്ന സുദിനം1857 മാർച്ച് 8 ന്,ന്യൂയോർക്കിലെ തുണിമില്ലുകളിൽ തൊഴിലെടുത്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ തങ്ങളുടെ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ ആദ്യമായി സ്വരമുയർത്തിയപ്പോൾ, അത് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. പിന്നീട് ഇതുപോലെ ഒട്ടനവധി വിപ്ലവസമരങ്ങൾക്ക് ലോകം സാക്ഷ്യം വഹിച്ചു.എഴുത്തിലും അണിയറയിലും പൂർണമായും വനിതകളെ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കിയ വിശ്വകൈരളിയുടെ ഈ ലക്കം ലോകമെമ്പാടുമുള്ള പെൺമനസ്സു കളിൽ ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചമാകുമെന്ന ശുഭപ്രതീക്ഷയോടെ എല്ലാവർക്കും വനിതാദിനാശംസകൾ.”
വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ വൈസ് ചേയർപേർസണായ ആനി ലിബു, തന്റെ വ്യത്യസ്ഥമായ ഒരു കാഴ്ചപ്പാടാണ് ഈ വാക്കുകളിൽ നിറക്കുന്നത്.”സ്ത്രീ സമൂഹം സൂര്യകിരണങ്ങൾ പോലെയാണ്. നമുക്കത് അനുഭവിച്ചറിയാനാകും,പക്ഷെ തൊട്ടുനോക്കാനാവില്ല. കിരണങ്ങളുടെ സാന്നിധ്യം നാം അറിയുന്നുണ്ട്, സൂര്യനിൽ നിന്നുള്ള കിരണങ്ങൾ കൂടാതെ, ചെടികളുണ്ടാവില്ല, ജന്തുജാലങ്ങളുണ്ടാകില്ല, മനുഷ്യർ പോലും ഉണ്ടാവില്ല.നാം,സ്ത്രീകൾ കൃത്യമായും സൂര്യകിരണങ്ങളെപ്പോലെയാണ്. നമ്മുടെ കുടുംബത്തിനും,സമൂഹത്തിനു വേണ്ടിയും നാം ചെയ്യുന്ന സേവനങ്ങൾ അതുല്യമാണ്. ഇത് പക്ഷേ, അധികമാരും മനസ്സിലാക്കി അംഗീകരിക്കുന്നുണ്ടാവില്ല.ലോകം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ വ്യക്തിതാല്പര്യങ്ങൾ മറന്നു സ്ത്രീയും പുരുഷനും ഒരുമിച്ചു പ്രവർത്തിക്കണം. നമ്മുടെ 2020 മാർച്ച് 8’ വനിതാ ദിനത്തിന്റെ സന്ദേശം” തലമുറയുടെ സമത്വം” എന്നത് ആയിരിക്കട്ടെ. വനിതകളുടെ അവകാശങ്ങൾ, തുല്യതകളിൽ വിശ്വസിക്കുന്ന ഒരു കാലത്തേക്ക് നമുക്ക് കടന്നു ചെല്ലാം. അവിടെ സൂര്യകിരണങ്ങൾ പോലെ സ്വയം പ്രകാശിക്കപ്പെടാം. കർമ ശക്തി കൊണ്ട്, ആർജവം കൊണ്ട് മുന്നേറാം.”
വനിതാ എഴുത്തുകാർ: ഇവിടെ എടുത്തുപറയേണ്ടത് കവർ ഡിസൈൻ ചെയ്ത ഷിനു നവീൻ, സൗദി അറേബ്യയിലുള്ള മെംബർ ആണ്. എഡിറ്റർ ആയ സപ്ന അനു ബി ജോർജ്ജിന്റെ പെയിന്റിംഗ് ചിത്രത്തെയാണ് ഷിനു കവർ ഡിസൈൻ ആയി തയാറാക്കിയത്. കൂടെ നസിം മേലേതിന്റെ “പൊതു വിദ്യാഭ്യാസ സംവിധാനവും കുട്ടികളുടെ സുരക്ഷയും,ജപ്പാനിൽ “എന്നുള്ളത് അവിടുത്തെ വിദ്യാഭ്യാസത്തിന്റെയും സുരെക്ഷയെക്കുറിച്ചു വിസ്തരിക്കുന്നു. പിന്നീടങ്ങോട്ടുള്ള പേജിൽ ടോക്കിയൊ നഗരത്തെക്കുറിച്ചാണ് ശാരദ ബിജുനാരായണൻ എഴുതുന്നത്. കൂടെ ജപ്പാൻ നഗരത്തെക്കുറിച്ചും അനു അജയ് വിശദമായി എഴുതിയിട്ടുണ്ട്. ചെറിയ കുട്ടികൾ വരച്ച ചിത്രങ്ങളിൽ ആരാധിക, മാധവ്, റംസിയ രാജീവ്, ഷെറിൽ ആൻ തോട്ടക്കര എന്നിവരുടെ എല്ലാം ഉണ്ട്.
മലേഷ്യയിലുള്ള സുഭിക്ഷ പ്രേംകുമാർ നായരുടെ ഇംഗ്ലീഷ് കവിതയും,നവീന പുതിയാട്ടിലിന്റെ മലയാളം കവിതയും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ദുബായിലുള്ള അമ്മയായ സൌന്ദര്യറാണിയായ ഇഷ ഖുറൈഷിയെക്കുറിച്ചും യോഗതെറപ്പിസ്റ്റ് ആയ ഒമാനിൽ നിന്നുള്ള മധുമതി നന്ദകിഷോറിന്റെയും അഭിമുഖങ്ങളും നല്ലൊരു വായന ഒരുക്കുന്നു. ഇന്നത്തെ പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പേടികളും അഭിപ്രായങ്ങൾ എഴുതിയിരിക്കുന്നത് ഹെയ്റ്റിയിലുള്ള സ്വാതി എസ് നായർ, ആലപ്പുഴയിൽ നിന്നുള്ള സംഗീത ഷംനാദ്, ഇറ്റലിൽ നിന്നുള്ള നിഷ ഇമ്മനുവേൽ എന്നിവരാണ്. അഞ്ചു അനിൽ, സൗദി അറേബ്യയിൽ നിന്ന് അയച്ചിരിക്കുന്നത് ഒരു ചെറുകഥയാണ്. അംബിളി ഷിനോദിന്റെ പാചകത്തിൽ പഴം കൊണ്ട് തയാറക്കുന്ന ഒരു ആഫ്രിക്കൻ സ്നാക്ക് ആയ അലോക്കയാണ്. അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ എഴുതിയത് സൗദി അറേബ്യയിൽ നിന്നുള്ള അഞ്ചു അനിൽ, ശ്രീജ റ്റൊമി ഇറ്റലിയിൽ നിന്നുള്ളവരാണ്. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ചുള്ള അഞ്ചിമ ജോയിയുടെ എഴുത്ത് എടുത്തു പറയത്തക്കതാണ്.അവസന പേജുകളിൽ ആഗോള സാരധികളുടെ ചിത്രവും കൂടെ ബാഗ്ലൂരിൽ നടന്ന വേൾഡ് മലയാളി ഫെഡറേഷന്റെ രണ്ടുദിവസത്തെ പ്രോഗ്രാമുകളുടെ വിവരണലേഖനങ്ങളും ചിത്രങ്ങളും ചേർത്തിട്ടുണ്ട്.
ബോർഡ് അംഗങ്ങളുടെ പൂച്ചെണ്ടുകൾ: ഒരു വലിയ പ്രയത്നത്തിന്റെ ഫലം നാം കണ്ടു. നമുക്കു ഓരോരുത്തർക്കും സന്തോഷിക്കാനും അഭിമാനിക്കാനുമുളള ഒരു നേട്ടമാണ് നമ്മൾ കൈവരിച്ചത്. ഈ നേട്ടത്തിന്റെ എല്ലാം പിന്നിലെ ഏറ്റവും പ്രധാന വ്യക്തി, 'woman of the day' സപ്നയാണ്. സപ്നയുടെ ഈ മാസികക്കായുള്ള എഡിറ്റർ സ്ഥാനത്തിരുന്നുള്ള പ്രവർത്തനത്തിന്റെ കഠിനാധ്വാനത്തിനെ അങ്ങേയറ്റം അഭിനന്ദിക്കാനും നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ആരംഭം മുതൽ അവസാനം വരെ സപ്ന ഈ മാസികയ്ക്കു വേണ്ടി അങ്ങേയറ്റം ബുദ്ധിമുട്ടിയിട്ടുണ്ട്. സപ്ന, ഞങ്ങൾ എല്ലാവരുടെയും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു എന്ന് ആന്റണി പുത്തൻപുരക്കൽ പറഞ്ഞവസാനിപ്പിച്ചു.