അധികാരത്തിന്റെയും സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും അഹങ്കാരത്തിൽ നാം ആരെയും ഭയപ്പെടാനില്ല എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം!മരണത്തെപ്പോലും ഭയപ്പെടാതെ, എന്റെയും എന്റെ കുടുംബത്തിന്റെയും സുരക്ഷിതത്വം എന്ന സ്വാർത്ഥതയിൽ ശ്രദ്ധിച്ചു ജിവിച്ചു മനുഷ്യൻ.എന്നാൽ മനുഷ്യൻ നേടിയെടുത്ത ഈ അഹങ്കാരത്തിനൊപ്പം ദൈവം കൂടെയെത്തി.പലവട്ടം ചെറിയ ചെറിയ മുന്നറിയിപ്പുകൾ നൽകി,കേട്ടില്ല, ശ്രദ്ധിച്ചില്ല,ചിന്തിച്ചില്ല.വർഷങ്ങളുടെ അഹങ്കാരങ്ങൾക്കൊപ്പം പലരും ഏകാന്തതയുടെയും രോഗങ്ങളുടെയും തറവറയിലേക്കെത്തിച്ചേർന്നു.എന്നിട്ടും ഓർത്തില്ല,ചിന്തിച്ചില്ല,ശ്രദ്ധിച്ചില്ല.ലോകവും മനുഷ്യനും അഹങ്കാരവും ചേർന്നു ശക്തമായ മതിലുകൾ കൊണ്ട് സ്വയം നിർമ്മിച്ച തടവറയുടെ തടവുകാരായിത്തീരുകയായിരുന്നു. എന്നിട്ടും എങ്ങോട്ട്,എന്തിന്,ആർക്കുവേണ്ടി ഈ തറവറകൾ എന്ന വീണ്ടുവിചാരം ഉണ്ടായില്ല!
മന്ത്രിയും നാട്ടൂകാരും മീഡിയ എന്നിവരും ,എടുത്ത് പറയുന്നു ദുബായിൽ നിന്നു വന്ന പ്രവാസിക്ക് റ്റെസ്റ്റ് പോസിറ്റീവ്, കുവൈറ്റിൽ നിന്ന് വന്ന കണ്ണുരുകാൻ ക്വാറെന്റെൻ നിയമം തെറ്റിച്ചു, ഒമാനിൽ നിന്നുള്ള ഫ്ലൈറ്റിൽ സംശയാസ്പദമായ യാത്രചെയ്ത പാലക്കാട്ടുകാൻ എന്നിങ്ങനെ.എന്നാൽ ഒന്ന് മനസ്സിലാക്കുക ഈ പ്രവാസികളൊന്നും വൈറസ് വാഹകരല്ല, മറിച്ച് ഫ്ലൈറ്റില്ലെന്നും,നാട്ടിലേക്ക് പോകാൻ മറ്റുവഴിയില്ലെന്നും, മകളുടെ കല്ല്യാണം അച്ഛനില്ലാതെ നടത്തുമെന്നും,ഏട്ടന്റെ മരണത്തിൽ പങ്കെടുക്കാനാവാതെ തലയിണയിൽ നെഞ്ചുപൊട്ടിക്കരയുന്നവരാണിവർ.ഒരു മീറ്റർ അകലം പാലിച്ചു മാത്രമെ സംസാരവും സംസർഗ്ഗവും പാടുള്ളു എന്നുപറയുമ്പോൾ,ഒ രു മുറിയിൽ 15 പേരടങ്ങുന്നവർ താമസിക്കുന്ന ബങ്ക് ബെഡുകളെക്കുറിച്ച് ആരും ചിന്തിക്കിന്നില്ല.
ആഹാരം സ്വയം തോളോടു തോൾ ചേർന്നുനിന്ന് പാകം ചെയ്തുമാത്രം കഴിക്കുന്ന ഈ പ്രവാസികൾ അകലം എങ്ങനെ പാലിക്കും?എന്തു ഭക്ഷണം കിട്ടിയാലും ഒരുമിച്ചിരുന്ന് ഒരു പാത്രത്തിൽ നിന്ന്, അല്ലെങ്കിൽ സ്വന്തം കട്ടിലുകളിൽ ഇരുന്ന് കഴിക്കുന്നവർ എങ്ങനെ സമൂഹ്യഅകലം പാലിക്കും?സ്വന്തം ഇഷ്ടങ്ങളെ മാറ്റി നിർത്തി കുടുംബത്തിനായി, തന്റെ ആഹാരത്തിലും വേഷങ്ങളിലും സുഖസൗകര്യങ്ങളിലും പരിമിതികൾ സ്വയം നിർമ്മിച്ചു. അതും ആരും ഇന്ന് ഓർക്കുന്നില്ല.ഒരോ അത്തറും,ഫോണും,കംബ്യൂട്ടറും, റ്റിവിയുമായി എത്തുന്ന ഒരോഗൾഫ്കാരൻ തിരിച്ചു പോകുന്നത് വെറും കാർട്ടുണുകളിൽ നിറച്ച ഉപ്പേരിയും അച്ചാറും ചക്കയും,പഴുത്തമാങ്ങയും മാത്രമാണ്.അതും ഗൾഫ് എമിഗ്രേഷൻ ഓഫ്ഫീസർമാരുടെ കനിവോടെ മാത്രാം കൊണ്ടുപോകാൻ സാധിക്കുന്നു.എന്നാൽ ഇവിടെ നമ്മുടെ നാട്ടിലെ ഏയർപോർട്ടിൽ പ്രവാസിയുടെ കാർബോർഡ് പെട്ടി കാണുംബോഴെ മുഖത്ത് നിറയുന്ന പുച്ഛം വ്യക്തമാണ്.മനസ്സും ശരീരവും നാടിനും വീട്ടുകാർക്കും വേണ്ടി ഹോമിക്കുന്ന പ്രവാസി നാട്ടിലും വീട്ടിലും പോകാനാവതെ എങ്ങനെ കഴിയുന്നു എന്നാരെങ്കിലും ചിന്തിക്കുന്നുണ്ടോ ആവോ?ശംബളം കിട്ടാതെ,ക്വാറെന്റൈനിൽ കഴിയുന്നവർക്ക് ആഹരത്തിനുള്ള വകയുണ്ടോ എന്നും മറ്റും ആരെങ്കിലും ചിന്തിക്കുന്നുണ്ടാവുമോ?
ഇതിനിടയിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഒരു കരുനാഗപ്പള്ളിക്കാരന്റെ കരുതൽ തെല്ലൊന്നുമല്ല നമ്മളെ അതിശയിപ്പിക്കുന്നത്.രോഗബാധിതനൊപ്പം വിമാനത്തിൽ സഞ്ചരിച്ചവരുടെ ലിസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ ചർച്ചയായി,കൂടെ ഭയവും അങ്കലാപ്പും!പക്ഷേ അദ്ദേഹം ഈ നാടിന്റെ തന്നെ മാതൃകയായിത്തീർന്നു. വിമാനത്തിൽ മാസ്ക്കും കോട്ടും ധരിച്ച് ശരീരം മറച്ച് കൊണ്ട്, സഞ്ചരിച്ചയാൾ തിരുവനന്തപുരം എയർപോർട്ടിലേക്ക് കാറയക്കാൻ വിളിച്ചുപറഞ്ഞ്, താക്കോൽ എയർപോർട്ടിൽ കൊടുത്തിട്ടുപോകാൻ സുഹൃത്തിനെ അറിയിച്ചതിനാൽ,കാറോടിച്ച് സ്വയം വീട്ടിലെത്തി.മറ്റൊരാളുമായും സമ്പർക്കമില്ലാതെ സുരക്ഷതിമായി ഹോം ക്വാറന്റൈനിലേക്ക്,റൂട്ട് മാപ്പും വ്യക്തം.അന്ന് റൂമിൽ കയറിയ ആ മനുഷ്യന്റെ സമയം,കഴിയ്യാറായി.ഇതുവരെയും രോഗലക്ഷണങ്ങളും ഇല്ല.വിമാനത്തിൽ ഒരു രോഗബാധിതൻ എങ്കിലും കാണുമോ എന്നുപോലും നോക്കതെ അദ്ദേഹം എടുത്ത സുരക്ഷിതത്വമാണ് ഈ നാടിന്റെ പ്രതീക്ഷ.വിദേശത്ത് നിന്നുവന്ന് കറങ്ങിനടന്ന് സകലർക്കു അസുഖം കൈമാറി,കൂടാതെ വീട്ടിൽനിന്ന് പുറത്തിറങ്ങരുത് എന്നുപറഞ്ഞാൽ,അനുസരിക്കാതെ നടക്കുന്ന വിവരദോഷികളോട് കുറച്ച് സാമൂഹ്യബോധമുള്ളവരും ഉള്ളത് കൊണ്ടാണ് നിങ്ങൾക്ക്, നമ്മളോരോരുത്തർക്ക് ഈ രോഗം പീടിപെടാതിരിക്കുന്നതും എന്നാണ് മനസ്സിലാക്കേണ്ടത്.
ഇതിനിടയിൽ ജോലിയെപ്പറ്റിയുള്ള ആശങ്കയും,ഭീഷണിയും നിലനിൽക്കുന്നു.ആർക്കൊക്കെ ജോലി നഷ്ടപ്പെടും എന്ന് ഏതാണ്ട് തീരുമാനമായി.എന്നാൽ നാട്ടിലുള്ളവരുടെ ആവശ്യങ്ങളും ഒരിക്കലും നിൽക്കുന്നില്ല, മാസം കാശയക്കാനും, പ്രയാസമായിത്തീർന്നു.ഇവിടെയും ധാരാളം സാമുഹ്യപ്രവർത്തകരും മറ്റും ഭക്ഷണത്തിനായും മറ്റും പ്രയാസപ്പെടുന്നവർ ധാരാളം. ഗവണ്മെന്റ് മന്ത്രാലയങ്ങൾ ഗൾഫ് മേഘലയിലെ നിന്ത്രണങ്ങൾ ഇതുവരെ കഠിനമാക്കിയിട്ടില്ല.എങ്കിലും വീട്ടിൽ നിന്ന് ജോലി തുടങ്ങി. സ്കൂളുകൾ, കോളേജുകൾ,ഹോട്ടലുകളും, മാളുകളും, പള്ളികളും അംബലങ്ങളും, കോഫീ ഷോപ്പുകളും,പ്രൈവെറ്റ് ക്ലിനിക്കുകളും നിർത്തലാക്കി.ഹോസ്പിറ്റൽ, ഫാർമസി, പെട്രോൾ ബങ്കുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.നാട്ടിലേക്ക് വിളിക്കാനുള്ള ഫോണിന്റെ ചാർജ്ജിന് മാറ്റമില്ലെങ്കിലും,ലോക്കൽ ഫോൺ വിളികൾക്ക് ചാർജ്ജില്ല. അടുത്ത കുറച്ചു ദിവസത്തേക്കെങ്കിലും എല്ലാവരും വീട്ടിനുള്ളിൽത്തന്നെ കഴിയണം എന്ന നിർദ്ദേശം എല്ലാവരും തന്നെ പാലിക്കുന്നുണ്ട്.പ്രത്യേകിച്ച് പാർക്കുകൾ, ബീച്ചുകൾ എന്നിവയിലേക്ക് കുട്ടികളേയുമായി പോകാൻ പാടില്ല എന്നുള്ളത് കർശ്ശന നിർദ്ദേശങ്ങളാണ്.
ഈ സമയങ്ങൾ പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാനുള്ള, മനസ്സിലാക്കാനുള്ള,അനുഭവങ്ങൾ കുറിപ്പടികളാക്കാനുള്ള ഒരു അവസരമാക്കാം. കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള സമയങ്ങൾ , പുതിയ പുസ്തകങ്ങൾ വായിക്കാനുള്ള സമയം,കുട്ടികളെ പലതരം കളികൾ, ചിത്രരചന, എന്നിവ പഠിപ്പിക്കാനുള്ള സമയം!ദൈവം തീരുമാനിച്ച് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവന്നു.ഈ ലോകം മുഴുവനും ചേർന്ന് പ്രാർത്ഥനയിലും,സംയമനത്തിനും ഉള്ളൊരു സമയമായിത്തീർന്നിരിക്കുന്നു. നാമെല്ലാം ചേർന്നു മനസ്സിലാക്കി എല്ലാവരും ഒരുമിച്ചിരിക്കേണ്ട കാലങ്ങൾ
എന്തിന്,എങ്ങനെ,ആർക്കുവേണ്ടി, എന്തിനുവേണ്ടി? ഈ ചോദ്യങ്ങൾക്കും ഉത്തരമില്ല?
മറുമരുന്നില്ലാത്ത, എന്താണ് രോഗമെന്നുപോലും മനസ്സിലാക്കാൻ സാധിക്കാതെ ഉഴലുകയാണ് മനുഷ്യകുലം. ആർക്കും ഇല്ലാത്ത,കാണാത്ത ഉത്തരങ്ങൾക്കായി ലോകം നെട്ടോട്ടം ഓടുകയാണ്.എന്തായിരിക്കാം കാരണം,പെട്ടെന്ന് വരുന്ന ചിന്ത,ഒരു പക്ഷെ ഈ ലോകം, പ്രകൃതിയുടെ നിയമങ്ങൾ അനുസരിക്കാതെ സ്വാർത്ഥമായി ജീവിച്ചാൽ,പ്രകൃതി നമ്മെ വളരെ ക്രൂരമായി മര്യാദ പഠിപ്പിക്കും,തീർച്ച!നമ്മുടെ എണ്ണമറ്റ ജനസംഖ്യ, ദിവസം പ്രതി,നിമിഷംപ്രതി വർദ്ധിച്ചു വരുന്ന ജനസമൂഹം!നമ്മൾ മനുഷ്യകുലമമാണ്,പക്ഷെ അളവിൽ കവിഞ്ഞു പോയി!നമുക്കും സമൂഹത്തിനും മതങ്ങൾക്കും എതാണ്ട് മനസ്സിലായി,ഇത് ദൈവത്തിന്റെ കളിതന്നെയാണെന്ന്? പക്ഷെ എന്തിനു വേണ്ടി എന്നുള്ള ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു.
കാരണം ഒരുപക്ഷെ മറ്റു ജീവജാലങ്ങളായുള്ള മൃഗങ്ങളുടെ ശാപമായിരിക്കാം.ഏതാണ്ട് എഴുപതിനായിരം കോടി ജീവജാലങ്ങളെ മനുഷ്യൻ ഭക്ഷണത്തിനായി കൊന്നൊടുക്കുന്നുണ്ട്.അവയെല്ലാം നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നില്ലെങ്കിലും,അവയെല്ലാം ഈ ലോകത്തിൽ നിന്ന് നീക്കപ്പെടുന്നു. അവയെല്ലാം ഒരുമിച്ച് ഒരു തീരുമാമെടുത്ത് അവരുടെ ജീവന് ആപത്താകുന്ന ജീവജാലങ്ങളെയും കൊന്നെടുക്കാൻ തീരുമാനിച്ചാൽ നമുക്ക് അത് ആപത്താവില്ലെ?അതല്ലെ ഇപ്പോ സംഭവിക്കുന്നത്.നാം ജീവത്തത്തെക്കുറിച്ച്,സംഭവിക്കാൻ പോകുന്ന വിപത്തുകളെക്കുറിച്ച് നേരത്തെ തന്നെ പഠിച്ചു വെച്ചാൽ ഇതിനായി നമൂക്ക് തയ്യാറായിരിക്കാം.അതും നമ്മൾ ചെയ്തില്ലെ! മനുഷ്യനെ ഏതോ വിധത്തിൽ ഈ വൈറസ് ഒരു ദിവസം തീരുമാനിച്ചു,ഒരു മഹാവിപത്തായി മാറാൻ!പ്രതിവിധികളൊന്നു തയ്യാറാക്കാൻ സമയം കിട്ടാതെ മനുഷ്യനും ഒന്നുമല്ലാതായിത്തീർന്നു. ഇതൊരു ന്യായവാദം അല്ല മറിച്ച് വെറും യുക്തി, ലോജിക് മാത്രം! തങ്ങളെ ആരൊക്കെയോ കൊന്നൊടുക്കുന്നു,അപ്പോൾ പുതിയ മേച്ചിൽപ്പുറം തേടിയെത്തിയ വൈറസ്. ഒരുപക്ഷെ അത് സ്വയം നമുക്ക് നന്മക്കായി ഭവിച്ചു എന്നും പറയാമല്ലൊ?
ഒരു അടിക്കുറിപ്പ്
ഇനി
അനുഭവങ്ങളെ തൊടാം.
ആശയങ്ങളെ കേൾക്കാം.
അക്ഷരങ്ങളെ കാണാം.
*വിവരങ്ങൾക്ക് കടപ്പാട് അല്പം വായനയും ഇന്റർനെറ്റും ഗൂഗിൾ വിവരങ്ങളും