ഹമാരാ കേരൾ കാ ഭായ്-ഡോ.ജെടിജി

dr-jtg
SHARE

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി മേജർ രവി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന 'കർമ്മയോദ്ധ' എം.ആർ. പ്രൊഡക്ഷൻസിന്റെ ബാനറിൽ മേജർ രവി സംവിധാനം ചെയ്തു മലയാളം സിനിമയുടെ വിഷയം ഇക്കാലത്തെ ഫോണുകളെ ആസ്പദമാക്കിയാണ്. മൊബൈൽ ഫോൺ പുതുതലമുറയുടെ ഇടയിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ  പ്രമേയം. ഒരു മിസ്സ്ഡ് കോളിൽ തുടങ്ങിയ ബന്ധം കോഫീ ഷോപ്പിലൂടെ വളർന്ന് ഒടുവിൽ തട്ടിക്കൊണ്ടു പോകലിൽ എത്തുന്നു. ഈ തട്ടിക്കൊണ്ടുപോകലിനെ ചുറ്റിപ്പറ്റിയാണ്  ചിത്രത്തിന്റെ കഥ.  ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം നടന്ന ഈ ചിത്രത്തിൽ മുംബൈയിലെ ഉയർന്ന പൊലീസ് ഓഫിസർ മാധവമേനോൻ  എന്ന കേന്ദ്രകഥപാത്രമാണ് മോഹൻലാൽ ഈ ചിത്രത്തിൽ!. 

എൻകൗണ്ടർ സ്പെഷലിസ്റ്റ് ആയ അദ്ദേഹം ജോലിയിൽ വളരെ കർക്കശക്കാരനായതിനാൽ അടുപ്പമുള്ളവർ മാഡ് മേനോൻ എന്നാണ് വിളിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ മാധവ് മേനോൻ കേരളത്തിൽ എത്തുന്നു. കേരളത്തിൽ നിന്നും മുംബൈയിലേക്ക് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മേനോൻ കേരളത്തിലെത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവബഹുലമായ പോരാട്ടമാണ് “കർമയോദ്ധ’യിൽ മേജർ രവി ദൃശ്യവല്‍ക്കരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമ കൊച്ചിയിലേക്ക് ഇങ്ങനെയൊരു തിരിച്ചുവരവ് നടത്തുന്നത്.

ജയൻ റ്റിറ്റി ജോർജ്ജ്, വീട്ടുകാർക്കും സഹോദരങ്ങൾക്കും ഒരു ശക്തിശ്രോതസ്സ്, സുഹൃത്തുക്കൾക്ക് ഒരു പ്രതിഭാസം, എല്ലാം കൂടിച്ചേർന്ന  ഒരു വ്യക്തിത്വം! ഇന്ന് ഏതോലോകത്ത് ഇതേ ചിന്താഗതിയോടെ, സന്തോഷത്തോടെ, ലാഘവത്തോടെയുള്ള ഒരു  മനസ്സാന്നിദ്ധ്യത്തിൽ ജീവിക്കുന്നുണ്ടാവാം. ഇന്ന് അദ്ദേഹം മരിച്ചിട്ട്  മൂന്നു വർഷം  തികയുന്നു. അദ്ദേഹത്തോടുള്ള ചില ചോദ്യങ്ങളിലൂടെ വീണ്ടൂം ആ  മനസ്സിലേക്കിറങ്ങിച്ചെല്ലട്ടെ.

1.ചലച്ചിത്രം,എന്തുകൊണ്ടാണ്  താങ്കളെ ആകർഷിക്കുന്നത്? അവയെപ്പറ്റി കൂടുതൽ ചിന്തിക്കാറുണ്ടോ?

ഏതൊരു സാധാരണ വ്യക്തിക്കുള്ളതുപോലെ എന്നെയും പ്രലോഭിപ്പിക്കാറുണ്ട് , അത് സർവ്വസാധാരണമാണ്. ചില സിനിമകൾ മനസ്സിൽ തട്ടുന്ന പല കഥകളും, വിഷയങ്ങളും, അതിമനോഹരമായ അവതരണശൈലിയുടെയും, ഹാസ്യത്തിന്റെയും അഭിനയത്തിന്റെയും ഫലമായി മനസ്സിൽ  കോറിയിടപ്പെടുന്നു. ചിലത് അവ്യക്തമായിത്തന്നെ  പോകാറുണ്ട്.

2.1988 ൽ താങ്കളുടെ സ്വന്തം  പ്രൊഡക്ഷനിലും , നിർമ്മാണത്തിലും ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത,  മധു അംബാട്ട് ക്യാമറ ചെയ്ത, ആ സിനിമയെക്കുറിച്ച്   ഇന്നെന്തു തോന്നുന്നു?

മലയാളം സിനിമയുടെ ചരിത്രത്തിൽ വളരെ ശക്തമായ വിഷയവും  കഥയും ആയിരുന്നു വചനം. ഇന്നത്തെ സമയത്ത്  ഉണ്ടാകേണ്ടിയിരുന്ന ഒരു സിനിമ എന്നൊരു ചിന്തയും ഇല്ലാതില്ല. ഇന്നത്തെകാലത്ത് അതുപോലെ ഒരു സമകാലികപ്രാധാന്യമുള്ള ഒരു വിഷയം ഒരു ബോക്സ് ഓഫിസ്  വിജയം തന്നെ തീർക്കുമായിരുന്നു. 

3.ബിസ്സിനസ്സുകാരൻ, വ്യാപാരി എന്നീ വിശേഷണങ്ങളുള്ള സർഗ്ഗപ്രധാന്യമുള്ള ഒരു തൊഴിലാണ് ‘ഫാഷൻ‘,  അവിടെനിന്നും  സിനിമയിലേക്ക്..... സ്വന്തം ഇഷ്ടത്താൽ അഭിനയിക്കുന്നു എന്നിരുന്നാലും  അത് പലർക്കും ഒരു തൊഴിൽ തന്നെയാണ്. ഇത്തരം ഒരു ഭാവമാറ്റത്തിന്റെ കാരണം? 

ആർക്കും, എപ്പോഴും, എവിടെയും  രണ്ടുകാരണങ്ങളാൽ  വ്യത്യസ്ഥമായ തൊഴിൽ സ്വീകരിക്കാൻ തയ്യാറാകുന്നു. ഒന്ന് നിർബന്ധപ്രേരണ , രണ്ട്  തീവ്രമായ ആകർഷണത്താലും താല്പര്യത്താലും തുടങ്ങിവെക്കുന്ന  തൊഴിൽ. ഇത്രകാലമത്രയും  എവിടെയൊക്കെ ഏതൊക്കെ  തൊഴിലിൽ ഞാൻ വ്യാപൃതനായിട്ടുള്ളതെല്ലാം  സ്വന്ത താല്പര്യങ്ങളെ മുൻ  നിർത്തി മാത്രമാണ്. ജീവിതത്തിന്റെ പലവിധ വഴിത്തിരിവുകളും  പടവുകളും ഇനിയും ധാരാളം  കാണാനും , യാത്രചെയ്യാനും  കിടക്കുന്നു. അഭിനയവും ഇതുപോലെ തന്നെ മനസ്സിന്റെ തീവ്രമായ ഒരു  അഭിനിവേശം ആണ്  ഇന്ന് എന്നു പറയാതെ വയ്യ, ഭാവിയിൽ ഇത് ഒരു സ്ഥായിയാ‍യ താൽപര്യം ആയിക്കൂട എന്നില്ല.

4.വചനം  തുടങ്ങി കാന്തഹാ‍റിലൂടെ  താങ്കളുടെ എല്ലാ സിനിമകളും ,ചെറുതെങ്കിലും വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്., എത്ര സിനിമകൾ ഏതൊക്കെ എന്നു വ്യക്തമാക്കാമോ?

വചനത്തിൽ  തുടങ്ങിയ അഭിനയവും അതിനോടുള്ള അഭിനിവേശത്തൽ പല നല്ല സിനിമകളിലും അഭിനയിക്കാൻ  എനിക്കു സാധിച്ചിട്ടുണ്ട്.അതിൽ പ്രധാനം കാന്തഹാർ, കാഷ്മീരം, തൂഫാൻ, കുരുക്ഷേത്ര എന്നിവയാണ്. ഇനി റിലീ‍സ് ചെയ്യാൻ  ഇരിക്കുന്നവ നീ കൊ ജാ ചാ യും  കർമ്മയോദ്ധയും ആണ്. ഷൂട്ടിംഗ് തുടങ്ങാനായി ഇരിക്കുന്ന  2 സിനിമകൾ  ഒക്ടോബറിലും, ജനുവരിയിലും , തീരുമാനം ആയിരിക്കുന്നു. ഒരു സിനിമയുടെ കഥപാത്രങ്ങളുടെ ഭാവവും,കഥാപാത്രവും അനുസരിച്ച്  ആര് , എങ്ങിനെ എന്നു തീരുമാനിക്കുന്നത്  തീർത്തും സംവിധായകനാണ്. ഇക്കാര്യത്തിൽ മികച്ച പല  സംവിധാകർക്കും കഥാപാത്രങ്ങൾക്കായി എന്റെ മുഖവും,അഭിനയവും,മികച്ചതായി തോന്നി  എന്നതുതന്നെ വളരെ പ്രശംസാവഹമാ‍യ കാര്യം ആണ്. ഒട്ടനവധി ഭാവങ്ങളും മുഖവും, കഥാപാത്രത്തിനനുസരിച്ച് വരുത്തിത്തീർക്കുന്നു, ഇവിടെ  ഭാവങ്ങളും, സ്വാഭാവികതയും  വളരെ സ്വതവേ ഉള്ളവയായിരുന്നു എനിക്ക്.

5.മോഹൻലാലിനൊപ്പം,അദ്ദേഹത്തിന്റെ  സാമീപ്യത്തിൽ  കർമ്മയോദ്ധായിൽ , താങ്കൾ  പ്രേക്ഷകരുടെ ശ്രദ്ധ, ഒരു പോസ്റ്ററിലൂടെ  പിടിച്ചു പറ്റിക്കഴിഞ്ഞു. ഇത്തരം  കാര്യങ്ങൾ വളരെ നിർണ്ണായകമല്ലെ!, താങ്കൾക്ക് എന്തു തോന്നുന്നു?

പ്രധാനപ്പെട്ട ഒരു  കഥാപാത്രത്തെ  അവതരിപ്പിക്കാൻ  സാധിക്കുക ഏതൊരു  സിനിമയിലും എന്നത് ഭാഗ്യം തന്നെയാണ്, അത് മോഹൻലാലിനെപ്പോലെ ഒരു  ജീനിയസ്സിന്റെ കൂടെയാകുന്നത് വളരെ ഭാഗ്യം തന്നെയാണ്. ഇത് അദ്ദേഹത്തിന്റെ കൂടെ  3മത്തെ  സിനിമയാണ്. താമസിയാതെ, സുരേഷ് ഗോപി, ദിലീപ്,  എന്നീ നടന്മാരുടെ കൂടെ അഭിനയിക്കാൻ അവസരവും, ശ്രീനിവാസനെപ്പോലെയുള്ള ജീനിയസ്സുകളുടെ കൂടെ  അഭിനയിക്കാനും കഥാപാത്രം ആകാനും  സാധിച്ചു എന്നും  വരാം , തീർച്ച.  അതുവഴി എന്റേതായ ഒരു അഭിനയശൈലിക്ക് അവകാശപ്പെടാൻ ഈ കേരളസിനിമരംഗത്ത് സാധിക്കട്ടെ എന്നുള്ള  ആഹ്രഹം  മനസ്സിൽ  ഇല്ലാതില്ല.

ഒരടിക്കുറിപ്പ്:- ജീവിതാത്തിൽ നമ്മൾ ആരെയെങ്കിലും ‘ഹീറോ’ ആയി കണക്കാക്കാറുണ്ട്. പരുടെ ജീ‍വിതത്തിൽ എന്നപോലെ എന്റെ ജീവിതത്തിലെയും ഒരു പ്രധാന കഥാപാത്രമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.