ഡോ. രത്‌നകുമാർ, അമ്മുജം രവീന്ദ്രൻ, ജോസഫ് വലിയവീട്ടിൽ, ഉല്ലാസ് ചേരിയൻ, ജോർജ് രാജൻ, അൻസാർ അബ്ദുൽ ജബ്ബാർ, സുനിൽ കുമാർ, മധുമതി നന്ദകിഷോർ, സരസ്വതി, അജി, രമ്യ ഡെൻസിൽ എന്നിവരും വേൾഡ് മലയാളീ ഫെഡറേഷന്റെ മറ്റ് ഭാരവാഹികൾക്കും എക്‌സിക്യൂട്ടിവ് അംഗങ്ങൾക്കും എന്ത് സഹായമാണ് ഒമാനിലെ പ്രവാസി മലയാളികൾക്കായി ചെയ്യാനുണ്ടായിരുന്നത്? 987 ളം മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞു, ചാർട്ടേർഡ് ഫ്ലൈറ്റുകൾ വഴി.
നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്ന ഒട്ടനവധി മസ്‌കറ്റിലെ മലയാളികൾക്ക് ആശ്വാസമായി മാറിക്കഴിഞ്ഞു വേൾഡ് മലയാളി ഫെഡറേഷൻ,ഒമാൻ വിഭാഗം. സംഘടനാപാഠവം കൊണ്ട് ആറ് ചാർട്ടേർഡ് വിമാനങ്ങളാണ് എംബസ്സിയുടെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണയോടെ ഡബ്യൂഎംഎഫിന് ഒരുക്കാൻ സാധിച്ചത് ജൂലായ് 2-ന് കൊച്ചി, ജൂലായ് 5ന് തിരുവനന്തപുരം, ജൂലായ് 9ന് കൊച്ചി, ജൂലായ് 15ന് കൊച്ചി, ജൂലായ് 22ന് കൊച്ചി, ജൂലായ് 23ന് തിരുവനന്തപുരം എന്നീക്രമത്തിൽ കുട്ടികളും, ഗർഭിണികളും, വിസകാലാവധി തീർന്നവരും, ജോലി നഷ്ട്ടപ്പെട്ടു മടങ്ങാൻ കാത്തിരുന്നവർക്കും, വയോധികരുമുൾപ്പെടെ 987 മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. യാത്രക്കാരുടെ എംബസ്സി റജിസ്ട്രേഷൻ മുതൽ എയർപോർട്ടിലെ സഹായസജീകരണങ്ങളിൽവരെ ഡബ്യൂഎംഎഫിന്റെ പ്രവർത്തകരുടെ പിന്തുണ യാത്രക്കാർക്ക് ആശ്വാസമേകി.

കോവിഡ് രോഗബാധ തുടങ്ങി കമ്പനികൾ പൂട്ടുകയും, ജോലി നഷ്ടപ്പെടുകയും, പ്രായമായവരും, അപ്പനമ്മമാർ വിസിറ്റിംഗിൽ വരുകയും, കുട്ടികളുടെ സ്കൂളുകൾ അടക്കുകയും, ഗർഭിണിയായ ഭാര്യ ഉള്ളവരും എന്ത് ചെയ്യണം എന്നറിയാതെ അന്ധാളിച്ചു നിന്നു. നാളുകളായി വീസ തീർന്നവരും പാസ്പോർട്ട് തീർന്നവരും മറ്റും പ്രശ്നപരിഹാരങ്ങൾക്കായി എംബസിയെ സമീപിച്ചു. പല സംഘടനകളും ചാർട്ടേർഡ് വിമാനങ്ങൾക്കായി തീരുമാനങ്ങൾ എടുത്തു തുടങ്ങി. നാട്ടിലെത്തിയെ മതിയാകൂ എന്നുള്ളവർ ധാരാളമായി. അങ്ങനെയാണ് വേൾഡ് മലയാളി ഫെഡറേഷനും തയാറെടുപ്പുകൾ തുടങ്ങിയത്.
എന്നാൽ മുന്നോട്ടുള്ള വഴി ഇത്ര ശ്രമകരമാകും എന്ന് കരുതിയില്ല. ടിക്കറ്റിന്റെ നിരക്ക് തീരുമാനിക്കണം, എത്ര ഫ്ലൈറ്റുകൾ, എങ്ങോട്ടൊക്കെ. കൂടെ ഒരു ട്രാവൽ ഏജൻസി, എയർലൈൻ എന്നിവയും ഉണ്ടാവണം. ആദ്യത്തെ പടി എംബസിയിൽ റജിസ്റ്റർ ചെയ്തു അനുവാദം വാങ്ങണം, ആരൊക്കെ യാത്രചെയ്യുന്നോ അവരുടെ പേരിൽ എംബസിയിൽ നിന്ന് സമ്മതം വാങ്ങിയിരിക്കണം. വീസ കാലാവധി തീർന്ന യാത്രക്കാരാണെങ്കിൽ അവരുടെ സ്പോൺസർ സഹിതം വന്ന് എയർപോട്ടിൽ വീസ ക്യാൻസൽ ചെയ്ത് അവർക്ക് ഫൈൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതടച്ച രസീത് ടിക്കറ്റിനൊപ്പം ഉണ്ടാവണം.

ഇനി യാത്രക്കാരന്റെ പാസ്പോർട്ട് തമിഴ്നാട്ടിൽ നിന്നാണെങ്കിൽ അതിനൊപ്പം ഒരു ഇ പാസും അത്യാവശ്യമാണ്. കമ്പനിയിൽ നിന്ന് ടിക്കറ്റിനുള്ള കാശ് കിട്ടാനുള്ളവർ, സ്പോൺസറുടെ റിലീസ് ലെറ്റർ കിട്ടേണ്ടവർ,എനിവർക്കൊക്കെ ഡമ്മി റ്റിക്കറ്റുകൾ കൊടുക്കണം. ബാങ്കിൽ കാശടച്ചു എന്നുള്ള റസിപ്റ്റ് വാങ്ങി അത് എംബസിയിൽ റജിസ്റ്റർ ലിസ്റ്റിൽ ചേർത്തതിനു ശേഷമെ ടിക്കറ്റ് ഇഷ്യു ചെയ്യാൻ സാധിക്കുകയുള്ളു. അതുകഴിഞ്ഞാൽ പണമടച്ച് ടിക്കറ്റ് കൊടുത്തവരെ ഒരുമിച്ച് ഒരു വാട്ട്സ് ആപ്പ് ഗൂപ്പിൽ ചേർക്കണം.
യാത്രക്കുള്ള തയാറെടുപ്പുകൾ, എവിടെ എത്തണം, എത്ര മണിക്ക് എയർപ്പോട്ടിൽ എത്തിയിരിക്കണം, പിപിഇ കിറ്റ് എവിടെനിന്നു വാങ്ങണം എന്നീ വിവരങ്ങൾ എല്ലാവരെയും ഒരുമിച്ച് പറഞ്ഞു മനസ്സിലാക്കാനാണ് ഒരു ഗ്രൂപ്പിൽ ചേർക്കുന്നത്. കൂടാതെ അവർക്ക് അവരുടേതായ പലതരം സംശയങ്ങളും മറ്റും പറഞ്ഞുകൊടുക്കുകയും വേണം. എയർപോർട്ടിനകത്ത് എമിഗ്രേഷൻ കഴിഞ്ഞ്, ഫ്ലൈറ്റിനുള്ളിൽ കയറുന്നിടംവരെ നമ്മളുമായുള്ള സംമ്പർക്കം ഒരുമിച്ചുണ്ടാവുകയും ചെയ്യുമല്ലോ ഈ ഗ്രൂപ്പിലൂടെ! ഇതിനെല്ലാം മസ്കത്തിലെ ഈസി ട്രാവത്സിന്റെ സഹായവും, സലാമെയറും വേൾഡ് മലയാളി ഫേഡറേഷനെ, സൈധൈര്യം മുന്നൊട്ട് ഒത്തൊരുമിച്ച് പ്രവർത്തിച്ചു.
ആദ്യത്തെ ഫ്ലൈറ്റ് കൊച്ചിക്ക് ജുലൈ രണ്ടിനു പറന്നുയർന്നു, അൽപം വൈകിയെങ്കിലും! എങ്കിലും അത് മാഡം പ്രസിഡന്റിനും ഉല്ലാസ്, ജോസ്ഫ്, ഡോ.രത്നകുമാർ, സുനിൽ എന്നിവർക്ക് ധാരാളം അത്മവിശ്വാസം നൽകി. എന്തൊക്കെ,എങ്ങനെയൊക്കെ, ഏതൊക്കെ എന്ന് കൃത്യമായ ഒരു നിയമാവലിയും രൂപരേഖയും കിട്ടി. ഇനിയങ്ങൊട്ടുള്ള പ്രവർത്തികൾ അതിലും ശ്രമകരമാകും എന്ന് കരുതിയില്ല! 300, 200 കിലോമീറ്റർ ദൂരത്തുനിന്നെത്തുന്ന ബാബുവിനെപ്പോലുള്ള യാത്രക്കാർ മാസങ്ങളായി കമ്പനി പൂട്ടി കയ്യിൽ കാശില്ലാതെ, ശമ്പളകുടിശ്ശികപോലും കിട്ടാതിരിക്കുന്ന സമയത്ത്, ആരുടെയൊ കയ്യിൽ നിന്ന് ചാർട്ടേർഡ് ഫ്ലൈറ്റിനെക്കുറിച്ച് കേട്ടറിയുന്നു. മാഡം ഞാൻ ഇബ്രയിൽ നിന്നാണ് വിളിക്കുന്നത്, നിങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകൾ നടത്തുന്നുണ്ടോ?എത്ര റിയാലാകും? വിവരങ്ങൾ പറയുന്നതിനു മുൻപ് ഫോൺ കട്ടായി.

തിരിച്ചു വിളിച്ചപ്പോൾ അറിയിച്ചു,’അത്രയൊന്നും തരാനായി കാശില്ല മാഡം’. അവരെ എങ്ങനെ നാട്ടിലെത്തിക്കും എന്നുള്ള ചിന്തക്കൊപ്പം, മാഡം പ്രസിഡന്റ് പരിഹാരവും കണ്ടെത്തി. നമ്മൾ മെംബർമാർ ഒരു റിയാൽ വെച്ച് സംഭാവന കൊടുത്താലും ഒന്നു രണ്ടുപേരുടെ ടിക്കറ്റിന്റെ കാശ് നമുക്ക് കൊടുക്കാമല്ലൊ! അങ്ങനെ ബാബുവും രണ്ട് സുഹൃത്തുക്കളും നാട്ടിലെത്തി. ഇതുപോലെ ബർക്കയിൽ മരിച്ചു പോയ ബാർബർ സുധീറിന്റെ ഭാര്യ,അമ്മ, മൂന്നു മക്കൾ, ഡ്ബ്യു എം എഫിന്റെ മെമ്പർ മന്മദൻ ഇവരെ നാട്ടിൽ അയക്കാൻ സഹായിക്കാൻ, അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റിനു വേണ്ടിയിരുന്ന ബാക്കിതുക 200 റിയാൽ ഒമാൻ ഡ്ബ്യു എം എഫ് കൊടുത്ത് ഈ കുടുബത്തിനെ നാട്ടിൽ അയക്കാൻ സാധിച്ചു. സരസ്വതിയുടെ പറഞ്ഞതനുസരിച്ച്, ബിദിയയിൽ നിന്ന് 5 പേരടങ്ങുന്ന ഒരു കുടുംബത്തെയും, പകുതിക്കാശ് മാത്രം കൊടുക്കാനുണ്ടായിരുന്ന ഒരു ബാർബറുടെ കാശും കൊടുത്തും കസബിൽ നിന്നും, ഫ്ലൈറ്റ് ക്യാൻസർ ആയിപ്പോയതിനാൽ എതാണ്ട് പത്തോളം ആൾക്കാരെയും നാട്ടിലായക്കാൻ സാധിച്ചു.
എയർപോർട്ടിലെത്തിയാൽ പിപിഇ കിറ്റ്, അതായത് മാസ്ക്, ഒവറോൾ എന്നിവയില്ലെങ്കിൽ എയർപോർട്ടിനകത്തു പോലും കയറ്റില്ല. മൂന്ന് റിയാലിന് അതുപോലും വാങ്ങാൻ കഴിവില്ലാത്തവരാണെന്ന് കണ്ടപ്പോൾ, അത്യാവശ്യത്തിന് അൻസാർ അഞ്ചെണ്ണം വാങ്ങിവെച്ചു. ഇല്ലാതെ വരുന്നവർക്ക് കൊടുക്കാൻ! രാവിലെ വീട്ടിൽ നിന്ന് ഒരു കപ്പ് കാപ്പിപോലും കുടിക്കാതെയാണ് രാവിലെ 9 മണിക്കുള്ള ഫ്ലൈറ്റിന്റെ ലിസ്റ്റുമായി ഉല്ലാസ്, ജൊസ്ഫ് അച്ചായൻ എന്നിവർ എയർപോർട്ടിൽ യാത്രക്കാരെത്തുന്നതിനു മുൻപെ, അതിരാവിലെ 4 മണീക്ക് എത്തുന്നത്. നമ്മുടെ ലിസ്റ്റനുസരിച്ച് അകത്തേക്ക് കയറ്റി, പേപ്പറുകൾ എല്ലാം ഉണ്ടോ, ക്യാൻസൽ ചെയ്യാൻ സ്പോൺസർ എത്തിയോ, പിപി കിറ്റുണ്ടോ എന്നുള്ളത് ഉറപ്പാക്കണം. കൂടെ കയ്യിലുള്ള ബാഗിൽ 7 കിലോയും, ലഗ്ഗേജിൽ 25 കിലോയും മാത്രമെ പാടുള്ളു. ബാക്കിയിരുന്ന് അവലും, അരിയും,പുട്ടുകുടവും ഒന്നും എയർപോർട്ട് ചെക്കിൻ ഒഫിസറുടെ മനസ്സ് അലിയിച്ചില്ല!

വെയ്റ്റ് കൂടിയപ്പോൾ അരിയും പുട്ടുകുടവും,പഴയ ഉടുപ്പും തുണിയും കച്ചട ബാഗിലേക്ക് എടുത്തെറിഞ്ഞു.‘വേണ്ട, ഇങ്ങു തന്നേക്കു’ എന്ന് പറഞ്ഞ അൻസാർ കയ്യിൽ തിരികെ വാങ്ങി ആർക്കോ അവശ്യക്കാർക്കെത്തിച്ചു. തങ്ങളുടെ സംഘടനയുടെ ചാർട്ടേർഡ് ഫ്ലൈറ്റുകൾ അയച്ചതിന്റെ ‘എക്സ്പീരിയൻസുമായെത്തിയ സുനിൽ ഉല്ലാസിന് സഹായമായി.അങ്ങനെ 2 ഫ്ലൈറ്റ് തിരുവനന്ദപുരത്തെക്കും, 4 ഫ്ലൈറ്റ് കൊച്ചിയിലേക്കും പറന്നുയർന്നു ഒമാൻ വേൾഡ് മലയാളി ഫെഡറേഷന്റെ പേരിൽ! അവസാനത്തെ ഫ്ലൈറ്റ് ഇന്നലെ 3.30 നും പോകുന്നതിന് അര മണിക്കൂർ മുൻപ് ഒരു യാത്രക്കാരനെ തടഞ്ഞുവെച്ചു വീസ കാലാവധി കഴിഞ്ഞതിന്റെ ഫൈൻ കൊടുക്കാത്തതിന്!കൂടെ ജോലി ചെയ്തിരുന്നവർ കടം മേടിച്ചു മറ്റും ആ ഫൈൻ, മണിക്കൂറുകൾക്കുള്ളിൽ എയർപോർട്ടിൽ എത്തിച്ചതിനാൽ കൂടെയുള്ള മറ്റ് 179 യാത്രക്കാർക്കും പോകാനായി! ഇത്തരം അവസാന ‘ക്രൈസിസ്’ വരുംബോൾ എടുപിടി എന്ന് തീരുമാനങ്ങൾ എടുത്ത്, എംബസിവഴിയും അല്ലാതെയും വേണ്ട പരിഹാരങ്ങൾ എടുക്കുന്ന മാഡം പ്രസിഡന്റ് അമ്മുജം ഞങ്ങളെ ഒരോരുത്തരെയും ഞെട്ടിക്കാറുണ്ട്. ഒരു ലീഡർ എന്നനിലയിൽ മാഡം പ്രസിഡന്റിന്റെ ഉത്സാഹവും, പ്രചോദനങ്ങളും ഒന്നുകൊണ്ട് മാത്രമാണ് ഇതുപോലെ ഒരു സാഹസകരമായ കാരുണ്യപ്രവർത്തനത്തിന് ഒമാൻ ടീം മുതിർന്നത്.
ഒമാൻ ഇന്ത്യൻ എംബസി എല്ലാ സഹായസഹകരണങ്ങളും നൾകി, പ്രത്യേകം എംബസി ഉദ്യോഗസ്ഥനായ തരുണിന്റെ സംയോചിതമായ സഹായങ്ങൾ എടുത്തു പറയാതിരിക്കാൻ വയ്യ. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോഓർഡിനേറ്റർ ഡോ.രത്‌നകുമാറിന്റെ നേതൃത്വവും, പ്രസിഡന്റ് മാഡം അമ്മുജം രവീന്ദ്രന്റെ അർപ്പണമനോഭാവവും, മിഡിൽ ഈസ്റ്റ് ജോയിന്റ് സെക്രട്ടറി -ജോസഫ് വലിയവീട്ടിൽ, ജനറൽ സെക്രട്ടറി- ഉല്ലാസ് ചെറിയാൻ, ജോയിൻ സെക്രട്ടറി- ജോർജ് രാജൻ, വൈസ് പ്രസിഡന്റ് അൻസാർ അബ്ദുൽ ജബ്ബാർ, ചാരിറ്റി കോഓർഡിനേറ്റർ സരസ്വതി, ട്രഷറർ സുനിൽ കുമാർ, സ്ത്രീവിഭാഗം മധുമതി നന്ദകിഷോർ മറ്റ് ഭാരവാഹികളുടെയും എക്‌സിക്യൂട്ടിവ് അംഗങ്ങളുടെയും ആശ്രാന്തപരിശ്രമം മാത്രമാണ് നിർദ്ധനരായ പല പ്രവാസികൾക്കും വലിയ ആശ്വാസത്തിന് കാരണമാത് എന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കട്ടെ.
വേൾഡ് മലയാളി ഫെഡറേഷൻ, ഒമാനുവേണ്ടി, കോ ഓർഡിനേറ്റർ സപ്ന അനു ബി. ജോർജ്ജ്.