മലയാളിത്വം: ഡോ. ഗീതാ ഗോപിനാഥ്

geetha-gopinath
SHARE

ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ഹാർവാർഡ് യൂണിവേഴ്സിറ്റി. അവിടുത്തെ ഇക്കണോമിക്സ് വിഭാഗം അതിലും പ്രശസ്തമാണ്. അവിടെ പൂർണ്ണസമയം പ്രൊഫസർ പദവി മൂന്ന് സ്ത്രീകൾക്ക് മാത്രമേ ലഭിച്ചിട്ടുള്ളു. അതിൽ ഒരാൾ മലയാളിയാണ് എന്നത് നമുക്കേറ്റവും അഭിമാനിക്കാവുന്ന കാര്യമാണ്. ആ സ്ത്രീയുടെ പേരാണ് ഡോ. ഗീതാ ഗോപിനാഥ്. 

വലതുപക്ഷം, ഇടതുപക്ഷം, ലിബറൽ ആശയങ്ങളുടെ പ്രതിനിഥ എന്നിവയോക്കെ വളരെ പഴയ ഒരു ചിന്താഗതി മാത്രനാണെന്നും, ഈ 21 ആം നൂറ്റാണ്ടുകാലത്ത് നമുക്കെല്ലാം ആവശ്യം നമ്മുടെ സമൂഹത്തിന്റെ, ദരിദ്രവിഭാഗത്തിന്റെ, നാടിന്റെ ഉന്നമനവും ഉയർച്ചയും മാത്രമാണ്! സ്വയം ഒരു ടെക്നോക്രാറ്റ്  എന്നു മാത്രം സ്വയം വിശേഷിപ്പിക്കാനിഷ്ടപ്പെടുന്ന ഒരു വ്യക്തി മാത്രം ആണ് ഈ വനിത. ഇന്ത്യയിൽ ജനിച്ചു എന്നതിനെക്കാളുപരി, ഇന്ത്യയിൽ എവിടെ ജനിച്ചു എന്നത് പ്രത്യേകമായ ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. 100 % സാക്ഷരതയുള്ള കേരളത്തിൽ ജനിച്ചു എന്നതും,  ആൺകുട്ടികൾ പെൺകുട്ടികൾ എന്ന ഭേതഭാവം ഒട്ടും തന്നെയില്ലാതെ ഒരേ തരത്തിൽ വിദ്യാഭ്യാസവും വ്യക്തിത്വം രൂപപ്പെടുത്തിയേടുക്കുംബോൾ നമ്മുടെ ആത്മവിശ്വാസം നമ്മുടെ മനസ്സിൽ ദൃഡമായി ഉറപ്പിക്കപ്പെടുന്നു.

ലോകത്തിലെ വിദഗ്ദരായ നേതാക്കളുമായി നമ്മൾ ബന്ധിക്കപ്പേടുംബോൾ നാം സ്വയം ഉയർച്ചയിലേക്കും, വ്യത്യസ്ഥമായ ഒരു ചിന്താഗതിയിലേക്കും ആനയിക്കപ്പെടുന്നു. ഉദാഹരണത്തിന് ആരോഗ്യമേഖല! എന്നാൽ ഇവിടെ വിദഗ്ദരുമായുള്ള ചർച്ചകളും യോഗങ്ങളും അല്ല  ആവശ്യം, മറിച്ച് വിദഗ്ധരായവരുമായി എങ്ങനെ പ്രായോഗികകരമായാ  സമീപനത്തിലെത്താം  എന്നതാണ് പ്രധാനമായി ഉണ്ടാക്കേണ്ട നിലപാട്. അതിനുമുൻപായ നമൂക്കാവശ്യമുള്ള, പ്രാധാന്യം കൂടുതൽ കൊടുക്കേണ്ടവയെക്കുറിച്ച് കൂടുതലായി പഠിക്കാൻ സാധിച്ചു എന്നും എങ്ങനെ അവയെ പ്രായോഗികമാക്കിയേടുക്കാൻ എന്നതിന് വ്യക്തമായ ഒരു കാഴ്ചാപ്പാട് ഉണ്ടാക്കിയെടുക്കാനും സാധിച്ചു എന്ന്  ഈ സാമ്പത്തിക വിദഗ്ധ പറയുന്നു.

geetha-gopinath

ആഗോളതലത്തിൽ പ്രകീർത്തിക്കപ്പെടുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്നത് നമുക്കോരുത്തർക്കും ഏറ്റവും അഭിമാനിക്കപ്പെടാവുന്നതാണ്. കേരളത്തിനു, ആരോഗ്യം വിദ്ധ്യാഭ്യാസം എന്നീ മേഖലകളിൽ സ്വന്തമായ ഒരു വികസനമാതൃകയുണ്ടെന്ന തോന്നലാകാം ഇത്തരം ഒരു അഭിമാനകരമായ കാഴ്ചപ്പാടിനു കാരണം. എന്നാൽ  100 % സാക്ഷരതക്കൊപ്പം, പരിതാകരമായ ഒരു ഭാഗമാണ് തൊഴിലില്ലായ്മ. അത് എങ്ങനെ പരിഹരിക്കാം, നല്ല ജോലികളും നല്ല ശമ്പളവും എങ്ങനെ കേരളത്തിലേക്ക് കൊണ്ടുവരാം ഇതെല്ലാം ഭാവി പരിപാടികളായി ചിന്തിച്ചു, വിഭാവനം ചെയ്തുകഴിഞ്ഞു എന്ന്  ഈ വനിത നമ്മളെ  പ്രമുഖ ടിവി ചാനലുകൾ, പത്രമാധ്യമങ്ങൾ, സമൂഹമാധ്യമങ്ങളിലെ വിഡിയോകൾ എന്നിവയിലൂടെ പറഞ്ഞു മനസ്സിലാക്കാൻ അല്ലെങ്കിൽ, സ്വന്തം  കാഴ്ചപ്പാടുകൾ നടത്തിക്കഴിഞ്ഞു എന്നത്  പ്രശംസനീയം തന്നെ. കൂടെ ആരോഗ്യപരിപാലകാര്യങ്ങളിൽ വിദേശരാജ്യങ്ങളെ മാതൃകയാക്കുന്നതിനൊപ്പം കേരളത്തിനനുയോജ്യമായ രീതിയിൽ ഉള്ളവ സ്വീകരിക്കാവുന്നതാണ് എന്ന് അവർ പ്രത്യേകം ഉറപ്പിച്ചു പറയുന്നു.

ഇതിനൊക്കെ ശേഷം ഇത്രയും ഭാവിപരിപാടികൾ കേരളത്തെക്കുറിച്ചു പറഞ്ഞ ഈ വനിതയെക്കുറിച്ചുള്ള ഒരുപറ്റം കേരളജനതയുടെ പ്രതികരണങ്ങൾ ആണ് പരിതാപകരം. മലയാളികള്‍ക്ക് ഒരു പൊതുവെയുള്ള ദുശ്ശീലം എന്ന് വേണമെങ്കിൽ വിളിക്കാം. അത് ഒരാളെയോ ഒരു വിഷയത്തെയോ കേട്ട മാത്രയില്‍ തന്നെ എതിര്‍ക്കുക എന്നതാണ്. എന്തിനാണ് എതിര്‍ക്കുന്നത് എന്ന് ചോദിക്കുക പോലും ചെയ്യരുത്. ഒരാളെപ്പറ്റി പഠിക്കണം, മനസിലാക്കണം, അയാളുടെ പ്രവൃര്‍ത്തി എന്താണ് എന്ന് കാണാന്‍ കുറച്ചു സമയം കൊടുക്കണം എന്നൊന്നും നമ്മള്‍ വിചാരിക്കുന്നില്ല. അതും പ്രത്യേകിച്ച് വിദേശത്ത് നിന്നും വരുന്നതോ പഠിച്ചതോ പ്രവര്‍ത്തിച്ചതോ ആണെങ്കിൽ പിന്നെ പറയാനുമില്ല. ഡോ. ഗീതാ ഗോപിനാഥ് എന്ന് കേട്ടതേ ഉള്ളൂ, അവർ നവ ഉദാരവല്‍ക്കരണത്തിന്റെ വക്താവാണ്. പ്രമുഖ നേതാക്കളെ, നയങ്ങളെ ശരിവെക്കുന്ന ആളാണ്‌, പെട്രോൾ വിലനിയന്ത്രണത്തെ എടുത്തു കളഞ്ഞപ്പോൾ അനുകൂലിച്ച ആളാണ്‌ എന്ന് തുടങ്ങി അവരെ ആധികാരികമായി വിലയിരുത്തി വിധി എഴുതിക്കഴിഞ്ഞു. ആശയപരമായ വിയോജിപ്പുകൾ ജനാധിപത്യത്തിൽ സ്വാഭാവികമാണ്. എന്നാൽ വിയോജിക്കുന്നതിനു മുന്‍പ് ഒരാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കൂടി മനസ്സിലാക്കണം. അതിനു അവസരവും സമയവും നല്‍കണം.

രാജ്യാന്തര പ്രശസ്തി നേടിയ സാമ്പത്തിക വിദഗ്ധൻ ആയിരുന്ന ഡോ. മന്‍മോഹൻ സിംഗിനെ ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കാൻ ഒരു പ്രധാന ഉപദേശകനും പങ്കാളിയും ആയി കണ്ടെത്തിയത് മുൻ പ്രധാനമന്ത്രിമാർ ആയ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹ റാവുവും ആയിരുന്നു എന്ന് ഓര്‍ക്കണം. പിന്നെ ഉണ്ടായത് മുഴുവന്‍ ചരിത്രം ആണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരന്‍ അല്ലായിരുന്നു എന്നത് മാത്രമാണ് ഒരു നെഗറ്റീവ് ഫാക്ടർ ആയി പറയാൻ പറ്റുന്നത്. നല്ല കാര്യങ്ങൾ ആരു ചെയ്താലും സ്വാഗതം ചെയ്യണം. അത് കൊണ്ട് രാഷ്ട്രത്തിനും സംസ്ഥാനത്തിനും സാമ്പത്തിക പുരോഗതി ഉണ്ടാവും എങ്കിൽ എന്ത് കൊണ്ട് സ്വാഗതം ചെയ്തു കൂടാ. ഒന്നും അറിയാതെ ആരെയും വിമര്‍ശിക്കാൻ ഇറങ്ങും മുന്‍പ് അവർ ആരാണെന്നും എന്താണെന്നും അല്‍പ്പം വായിക്കാം. അല്‍പ്പം വായന കൊണ്ട് ഒരു ദോഷവും ഉണ്ടാകില്ല, ഗുണം ഉണ്ടാകുന്നു എങ്കിൽ എന്തിനു മടിക്കണം ?

ഒടിക്കുറിപ്പ്:  1971 ഡിസംബർ എട്ടിന് മൈസൂരിലാണ് ഗീതാ ഗോപിനാഥിന്റെ ജനനം. കണ്ണൂർകാർനായ ടി.വി. ഗോപിനാഥ് ആണ് അഛൻ. വീട്ടമ്മയായ അമ്മ  വിജയലക്ഷ്മി പ്രമുഖ നമ്പ്യാർ കുടുംബമായ വേദിയാര ചന്ദ്രോത്തു കുടുംബത്തിൽ നിന്നാണ്. കേരളത്തിൽ താമസിച്ചിട്ടില്ലെങ്കിലും അവധിക്കാലങ്ങൾ എന്നും കുടുംബത്തോടും ബന്ധുക്കാരോടും ഒന്നിച്ച്  ഇവിടെയായിരുന്നു ചിലവിട്ടുരുന്നത് എന്നും അഭിമാനത്തോടെ ഗീത പറയുന്നു. കേരളത്തിന്റെ അഭിമാനമായ ഗീത ഗോപിനാഥിനെ  2011 ൽ ‘യംഗ് ഗ്ലൊബൽ ലീഡർ’ ആയി ലോക ഇക്കണോമിക് ഫോറം തിരഞ്ഞെടുക്കയുണ്ടായി.

(വിവരങ്ങൾ വിക്കിപീഡികയിൽ ഉണ്ട്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA