കേക്കുകളുടെ ഘോഷയാത്ര- ക്രിസ്മസ്

cakes
SHARE

ക്രിസ്മസ് എന്നു കേള്‍ക്കുമ്പോൾ തന്നെ ആദ്യം ഓര്‍മ്മയിൽ വരുക കേക്ക് ആയിരിക്കും. മധുരമുള്ളതും മൃദുവായതുമായ കേക്കുകൾ ഇപ്പോൾ ധാരാളം എല്ലാ ബേക്കറികളിലും  സുലഭമാണ്. അത്തരം കേക്കുകള്‍ ഉണ്ടാക്കാനുള്ള ഒരു പാചക രീതി നമുക്ക് ഇന്നു കേക്കുകളുടെ എക്സ്പേർട്ടുകളായ ഈ സ്ത്രീരത്നങ്ങൾ പറഞ്ഞു തരുന്നതു നോക്കാം .കേക്കുകൾ ഉണ്ടാക്കുക എന്നത് ഇന്നും അന്നും എല്ലാ വീട്ടമ്മമാർക്കും  അറിയാവുന്നതായിരുന്നില്ലെ? അത് വെറും ഒരു താൽപര്യമല്ലാതെ ,കുറച്ചുകൂടി വിപുലമായി പഠിക്കേണ്ടതുണ്ടോ? അതെ, എല്ലാവരും തന്നെ  പഠിക്കാനായി ശ്രമിക്കണം. 

ഞങ്ങളുടെ 80 കളുടെ കാലം പോലെയല്ല, അന്ന്  വെറു വീക്കിലികൾ, അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞുതരുന്നവ, ഇതും അല്ലെങ്കിൽ പുസ്തകങ്ങളിലൂടെ. എന്നാൽ ഇന്നത്തെപ്പോലെ  അതിലും ചിത്രങ്ങളും മറ്റും കുറവായിരുന്നു. ഇന്ന് എല്ലാത്തരം ചിത്രങ്ങളും വീഡിയോയും, മറ്റും ഇന്റെർനെറ്റിൽ സുലഭമാണ്. താൽപര്യം മാത്രമല്ല, അതിനോടുള്ള ഒരു പാഷൻ, അതാണു കൂടുതൽ ആവശ്യം. എനിക്കേറ്റവും ഇഷ്ടപ്പെട്ട  ഒരു കേക്ക്  റേസിപ്പി അതുണ്ടാക്കിയ സ്ത്രീരത്നങ്ങളുടെ പേരു സഹിതം ഇവിടെ ചേർക്കുന്നു.

സാറ ഈപ്പൻ-  കേക്കുകളിൽ വൈവിധ്യങ്ങൾ സൃഷ്ടിക്കുന്ന സാറാ ഈപ്പൻ വളരെ അന്തർമുഖിയായ, വീട്ടിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒരു യഥാർഥ വീട്ടമ്മയും, വല്യമ്മച്ചിയും ആണ്. എന്നാൽ  ചെടികളോട് വളരെ അധികം ഇഷ്ടപ്പെടുന്ന സാറ ,വളരെ കുടുബത്തെ ആണ് മുൻ നിർത്തുന്നത് എപ്പോഴും. ഈ പ്രായത്തിലും, തന്റെ മകൾ  ദിവ്യയുടെയും,കൊച്ചുമക്കളുടെ സഹായത്തോടെ തന്റെ താൽപര്യങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനും അതിനൊരു കോമേഴ്സ്യൽ വേദികൂടി കണ്ടെത്താൻ  കഴിഞ്ഞു എന്നതുതന്നെ സാറ ഈപ്പൻ ഒരു വലിയ അച്ചീവ്മെന്റ് ആയികാണുന്നു. താൽപര്യമുള്ളവർക്ക്  തിരുവനന്തപുരത്ത് എവിടെയും ഇന്നു സാറയും കുടുംബവും കേക്കുകൾ ഓർഡർ അനുസരിച്ച് എത്തിച്ചുകൊടുക്കുന്നുണ്ട്.

കാരമൽ കേക്ക് ,കൂടെ കോഫി ഫ്രോസ്റ്റിംഗ്

മൈദ- 200ഗ്രാം

ബട്ടർ- 200ഗ്രാം

മുട്ട -200 ഗ്രാം

പഞ്ചസാര- 200ഗ്രാം

ബെയ്ക്കിംഗ് പൌഡർ -2 ടീ.സ്പൂൺ

കാരമൽ സിറപ്പ് -2 ടീ.സ്പൂൺ 

പാൽ –  ½ കപ്പ് 

ബട്ടറും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ശേഷം ഒന്നൊന്നായി മുട്ടപൊട്ടിച്ചു ചേർക്കുക.  കൂടെ നന്നായി അടിച്ചു പതപ്പിച്ചുകൊണ്ടേയിരിക്കണം. കൂടെ കാരമൽ സിറപ്പ് കൂടി ചേർക്കുക. ശേഷം പാലും ചേർത്ത് പതപ്പിക്കുക. പതിയ , മൈദയും ചേർത്ത് നന്നായി കുട്ടിയോജിപ്പിക്കുക്. തയാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് കേക്കിന്റെ കൂട്ട് ഒഴിച്ച്,  180 ഡിഗ്രി ചൂടിൽ ഏകദേശം  40 മിനിറ്റ് ബേക്ക് ചെയ്യുക. 

കോഫി ഫ്രോസ്റ്റിംഗ്

 ബട്ടർ- 100 ഗ്രാം

ഐസിംഗ് പഞ്ചസാര 200 ഗ്രാം

കോഫി 2 ടീ.സ്പൂൺ

ഐസിംഗ് പഞ്ചസാരയും ബട്ടറും കൂട്ടിയോജിപ്പിക്കുക. കൂടെ കോഫിയും ചേർത്ത് അടിച്ചു പതപ്പിക്കുക. കേക്ക് തണുത്തതിനു ശേഷം ഈ കോഫി കൂട്ട് കേക്കിനുമുകലിലും സൈഡിലും തേച്ച് അലങ്കരിക്കുക.‌

മെഹ്നാസ്  സുൽഫി :- കേക്ക്  ബെയിക്കിംഗ് തുടങ്ങിയത് ഒരു ഹോബി എന്ന നിലയിലായിരുന്നു . പ്രിയപ്പെട്ടവർക്കും കൂട്ടുകാർക്കും പിറന്നാൾ സമ്മാനമായി കേക്ക് ഉണ്ടാക്കാറുണ്ടായിരുനു .പന്നീട് അവരുടെ പ്രോത്സാഹനവും പിന്തുണയും ചെറിയ രീതിയിൽ ബിസിനെസ്സ് തുടങ്ങാൻ സാഹചര്യമൊരുക്കി.വീട്ടിൽ ബെയ്ക്ക് ചെയ്യുന്നതിലുള്ള പ്രത്യേകത രുചിയിൽ  നിലനിർത്താനും ഗുണമേന്മയുള്ള കൂട്ടുകൾ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി നൽകാൻ എപ്പോഴും ശ്രമിക്കാറുണ്ട് .തുടക്കക്കാരി എന്ന നിലയിൽ കൂടുതൽ മേന്മയുള്ള കേക്ക് എങ്ങനെ ഉണ്ടാക്കാം എന്നും, മെച്ചപ്പെട്ട രുചിക്കൂട്ടുൾക്കായുള്ള പരീക്ഷണങ്ങൾ  നടത്താറുണ്ട്‌. ഐസിംഗ് ചെയ്യുന്ന കേക്ക് കാഴ്ചയിൽ മനോഹരമാക്കുന്നതിനും, രുചി കൂട്ടുന്നതിനും സഹായിക്കും. വിവിധതരം കൂട്ടുകൾ ഉള്ള ഐസിംഗുകൾ ഉണ്ട് .ഏറ്റവും കൂടുതൽ പ്രചാരം ഉള്ളത് , ബട്ടർ ഐസിംഗ് ആണ് .ഇപ്പോൾ ക്രീം ചീസ് ഐസിംഗ് ആവശ്യക്കാർ ഏറെ ഉണ്ട്. 

ബട്ടർ സ്കോച്ച് കേക്ക് 

ബട്ടർ- 100 ഗ്രാം

ബ്രൌൺ പഞ്ചസാര- 100 ഗ്രാം 

മുട്ട- 2

ഗോൾഡൻ സിറപ്പ്- 1 ടേ.സ്പൂൺ

വാനില എസ്സെൻസ്-1 ടീ.സ്പൂ‍ൺ

പാൽ- 75 മില്ലീലിറ്റർ

മൈദ-100 ഗ്രാം

കോൺഫ്ലവർ- 50 ഗ്രാം

ബെയ്ക്കിംഗ് പൌഡർ- 2 ടീ.സ്പൂൺ

കറുവാപ്പട്ട പൊടി- 1/4 ടീ.സ്പൂൺ 

ഉണ്ടക്കുന്നവിധം- രണ്ട് 7 ഇഞ്ച് സാന്റ്റ് വിച്ച് റ്റിന്നുകൾ ബട്ടർ തേച്ച്, അല്പം മൈദ തൂകി വെക്കുക. ബട്ടറും പഞ്ചസാരയും ഒരുമിച്ച് തേച്ച് പതപ്പിക്കുക, മുട്ടയുടെ മഞ്ഞയും, ഗോൾഡൻ സിറപ്പിം,വാനിലയും,പാലും ചേർത്ത് വീണ്ടും പതപ്പിക്കുക പൊടിയായിട്ടുള്ളവയെല്ലാം ഒരുമിച്ച് ചേർത്ത് ഇടഞ്ഞ് വെക്കുക,അൽ‌പ്പാൽ‌പ്പമായി,ക്രീം ചെയ്തു വെച്ചിരിക്കുന്ന മിസ്രിതത്തിലേക്ക്  ചേർക്കുക. പുറകെ മുട്ടയുടെ വെള്ള  അടിച്ചു പതപ്പിച്ച് കേക്കിന്റെ  ഈ മിസ്രീതത്തിലേക്ക് ചേർക്കുക.തയ്യാറക്കിവെച്ചിരിക്കുന്ന റ്റിന്നിൽ ഒഴിച്ച് 190 C (ഗ്യാസ് 5) 20-25 മിനിറ്റ് ബേക്ക് ചെയ്യുക.തണുത്തുകഴിയുംബോൾ,നേരെ നടുവെ മുറിച്ച് ബട്ടർ ഐസിംഗ് പുരട്ടി വീണ്ടും ഒരുമിച്ചു ചേർത്ത് മുകളീൽ ഐസിംഗ് പഞ്ചസാരതൂകി ഉപയോഗിക്കുക

               ഒരു ക്രിസ്മസ് അടിക്കുറുപ്പ്:‌-കേക്കുകൾ വിളിക്കുന്നു, ക്രിസ്തുമസ് വിപണിയിൽ കേക്കുകളുടെ മധുരം,കേൾക്കുന്നു!കടയിൽ നിന്നു വാങ്ങുന്നവർക്ക് പ്ലം കേക്കുകളാണ് ആവശ്യം.എന്നാൽ പഴയതിനു വിപരീതമായി ഇന്ന് വീടുകളിൽ കേക്കുകൾ ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ഉണ്ടാക്കിക്കൊടുക്കുന്നവർ ധാരാളം ആണ്.കടകളിലെ ഒരു കൊമേഴ്സ്യൽ റ്റച്ച് ഇല്ലാതെ,ഒരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾ നിലനിർത്തിക്കൊണ്ടുള്ള കേക്കുകൾക്ക്  ആവശ്യക്കാരും ധാരാളം ആണ്. ക്രിസ്മസ് എന്ന് കേട്ടാൽ കുട്ടികളുടെ ഓർമയിൽ ആദ്യം വരിക കേക്കുകൾ ആയിരിക്കും.ഈറന്‍ തണുപ്പുകാലത്തും മടുക്കാത്ത രൂചിയിൽ തീന്‍മേശയിൽ സ്ഥാനം പിടിക്കുന്ന കേക്കുകള്‍ക്ക് മറക്കാനാവാ‍ത്ത രുചിയാണ് ഉള്ളത്‍. മറ്റേതു വിഭവങ്ങളെ മാറ്റി നിര്‍ത്തുമ്പോഴും കേക്കുകള്‍ തീന്‍മേശയിലും മനസ്സിലും എപ്പോഴും ഉണ്ടാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.