കല്യാണക്കച്ചേരി കാണാമെടോ!

marriage-new-time
SHARE

വിവാഹം, ബന്ധങ്ങൾ മോടിപിടിപ്പിക്കാനും ഊട്ടിയുറപ്പിക്കാനുള്ളവയായിരുന്നു പണ്ടുകാലങ്ങളിൽ! സ്ത്രീയും പുരുഷനും ദമ്പതികളായിത്തീരുന്ന കർമം, വേളി, കല്യാണം, സ്ത്രീയം പുരുഷനും ഭാര്യാ ഭർത്താക്കന്മാരാകുന്ന ചടങ്ങാണ് എന്നാണ് അർഥം. കല്യാണത്തിനു പോകുമ്പോൾ ബന്ധുക്കളെയും സ്വന്തക്കാരെയും ഒക്കെ കാണാനും, ഓർമ്മകളും സ്നേഹങ്ങളും കെട്ടുറപ്പിക്കാനും കൂടിയായിരുന്നു കല്യാണങ്ങൾ. പണ്ടുകാലത്തും അമ്പലങ്ങളിൽ പോയി മാലയിട്ട് അവിടുത്തെ പ്രസാദം വിരുന്നായി കഴിച്ച് വീടുകളിലേക്ക് പോയവരും ഇല്ലാതില്ല. വെറും റജിസ്ട്രാരുടെഫീസും,സുഹൃത്തുക്കൾ വാങ്ങിവെച്ചിരുന്ന മാലയും, വിരുന്നായി ഒരു അലുവാക്കഷണത്തിലും മാത്രം കല്ല്യാണം കഴിക്കുന്നവരും ഉണ്ടായിരുന്നു. എന്നാൽ കുടുംബക്ഷേത്രത്തിൽ കല്ല്യാണവും, വീട്ടിൽ തയാറക്കുന്ന സദ്യയും കല്ല്യാണവും ഉണ്ടായിരുന്നു. 

എന്നാൽ കല്യാണസദ്യയുടെ കൊഴുപ്പും പായസത്തിന്റെ എണ്ണവും, ഏത് എംബ്രാന്തിരി സദ്യ തയാറക്കുന്നു, പള്ളിയുടെ പേരും, കേറ്ററിംഗ് കാരന്റെ പേരും, ബിരിയാണിച്ചെമ്പ് ഏത് മുസാക്കയുടെ അടുക്കളയിൽ നിന്നെത്തുന്നു എന്നതൊക്കെ പിന്നിടങ്ങോട്ട് കല്ല്യാണത്തിന്റെ മാറ്റു നിർണ്ണയിക്കാൻ തുടങ്ങി. അത് ബുദ്ധി കൂർമ്മതയുള്ള ഏതോ കേറ്ററിംഗ്കാരന്റെ മനസ്സിൽ ബിസിനസ്സിന്റെ വിത്തിനു വളമിട്ട്  മുളപൊട്ടി. അത് പിന്നിടങ്ങോട്ട് വീട്ടിൽ നിന്ന് ആഹാരം പാചകം ചെയ്യുന്നത്, വെറും ഓർഡറുകൾ മാത്രമായി മാറി. അവിടെ ഡിസ്ക്കൗണ്ടുകളും മറ്റും ചർച്ചയുടെ ഭാഗമായി മാറി. എല്ലാം തന്നെ തീരുമാനങ്ങളും ഓർഡറുകളിലും നിറഞ്ഞു നിന്നു. അങ്ങനെ പതിയെപതിയെ, മതപരമായി പിൻതാങ്ങുകളോടെ പലതരം കേറ്ററിംഗ് വിഭാഗങ്ങൾ തയാറാക്കപ്പെട്ടു. 

കാലക്രമേണ കല്ല്യാണം ഒരു കച്ചവടമായി മാറി. അവിടെ കല്ല്യാണ ആലോചകൾ തുടങ്ങുന്നതിനു മുൻപ്  കേറ്ററിം ആരെ ഏൽപ്പിക്കണം, ഏത് ബ്യൂട്ടിഷനെ വിളിക്കണം, ഏത് അമ്പലം ബുക്ക് ചെയ്യണം, ഏത് തിരുമേനിയെ വിളിക്കണം, എത്ര അച്ചമ്മാർവേണം, മന്ത്രിമാർ എത്രപേരുണ്ടാവണം കല്യാണത്തിന് എന്നിവയൊക്കെയായിരുന്നു ആദ്യകാല മാറ്റങ്ങൾ. ആ മാറ്റങ്ങൾ മാതാപിതാക്കൾക്കുണ്ടാക്കിയ കടബാധ്യതകൾ കൊണ്ടുചെന്നെത്തിച്ചത് ആത്മഹത്യകളിലും ബാങ്ക് ജപ്തികളിലും മാത്രമാണ്. ചില പെൺകുട്ടികളെങ്കിലും പ്രതികരിക്കാനും തുടങ്ങി, എന്നാൽ അതൊക്കെ “അവളുടെ അഹങ്കാരങ്ങളായി” എഴുതിത്തള്ളി. വീണ്ടും കല്യാണങ്ങൾക്കു മുൻപേ മാതാപിതാക്കൾ പെൺകുട്ടികൾ ഉണ്ടാകുന്ന സമയം മുതൽ തയ്യാറെടുപ്പുകൾ തുടങ്ങുന്നു. ഇങ്ങേയറ്റം ആരും അറിയാതെ കുട്ടികളുടെ ജനിതക പരിശോധനവരെ ചെയ്ത് പെൺകുട്ടികൾ ആണെന്നറിഞ്ഞാൽ നശിപ്പിച്ചു കളയാൻ പോലും  മടിക്കാത്തെ ഒരു മാനസികാവസ്ഥവരെ എത്തിച്ചേർന്നു. അത്രമാത്രം പെൺകുട്ടികളെ വെറും കച്ചവടച്ചരക്കുകൾ മാത്രമായി മാറി. എന്നാൽ ഇതേ കച്ചവടച്ചരക്കുകൾ തന്നെയാണ് വീടിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കുന്നതും, നോക്കേണ്ടതും.

സ്ത്രീധനം എന്ന വാക്കിന്റെ യഥാർഥ അർഥത്തിന്റെ കാര്യത്തിൽ ഗൾഫ് രാജ്യത്തെ നിയമം നാം കണ്ടുമനസ്സിലാക്കേണ്ടതാണ്. സ്ത്രീക്ക് ധനം പുരുഷൻ കൊടുത്താൽ മാത്രമേ കല്യാണം തീരുമാനം ആകുകയുള്ളു. ആ നിയമങ്ങൾ ഇവിടെ മാത്രമെ നടപ്പാക്കി കണ്ടിട്ടും ഉള്ളു. നമ്മുടെ നാട്ടിൽ മാത്രം നടന്നു കണ്ടിട്ടുള്ള ഈ സ്ത്രീധനം ഇന്ന്  കയറിക്കയറി ഇക്കാലത്തെ പെൺകുട്ടികൾ ഒന്നു പറഞ്ഞ്  രണ്ടാമത് ഡിവോഴ്സ് എന്നൊരു തീരുമാനത്തിലെത്താനും ഒരു മടിയും ഇല്ല. കൂടെ എത്ര സ്ത്രീധനം കൊടുത്തുവോ അതി തിരിച്ച് വാങ്ങാനും ആരും ഒരു ധാക്ഷണ്യവും കാണിക്കാറില്ല. ഇതൊരു നല്ലൊരു പ്രവണതയല്ല എന്നുമാത്രമല്ല മറ്റുള്ളവരോട് ഒരു കരുതലും ഇല്ലാത്തൊരു സ്വഭാരീതിക്കും അത്  വഴിയൊരുക്കുന്നു. എല്ലാം സഹിച്ചു ക്ഷമിച്ചു പൊറുത്തും ജീവിച്ചു പോന്ന സ്ത്രീകൾ ഇന്ന് എന്റെ ജീവിതം, എന്റെ സ്ത്രീധനം,എന്റെ സ്വാന്തന്ത്ര്യം എന്നിവക്ക് ജീവിതത്തിൽ കൂടുതൽ വിലകൽപ്പിക്കുന്നില്ലെ എന്നൊരു യാഥാർത്ഥ്യവും  വ്യക്തമാക്കപ്പെടുന്നു.

കൂടാതെ എല്ലാ ബന്ധുക്കളും ഒത്തൊരുമിച്ച് കുടുംബത്തെത്തി, അവിടെ ആഘോഷങ്ങളും ആ‍ഹാരംവെപ്പും ഒക്കെയായി കല്ല്യാണങ്ങൾ നടത്തിയിരുന്ന കാലം എങ്ങോ പോയി മറഞ്ഞു. ഇന്ന് ഇവെന്റ് മാനേജ്മെന്റ് ടീമെത്തി കല്ലാണത്തിന്റെ ആലോചനകൾ വരുന്നതിനൊക്കൊപ്പം ഏത് ഇവന്റ് റ്റീം ആണ് നല്ലെതെന്നുള്ള അന്വേഷണം ആണ് ആദ്യം ആരംഭിക്കുന്നത്. എൻഗേജ്മെന്റ് പോലും ഇവന്റ് ടീം ആണ് നടത്തുന്നത്. തീം എന്തായിരിക്കണം എന്നുള്ളത് ചെറുക്കണും പെണ്ണും ചേർന്നാണ് തീരുമാനിക്കുന്നത്. കല്യാണത്തിന്റെ അന്നോ അല്ലെങ്കിൽ ഉറപ്പിനോമാത്രം ഒന്ന് കാണുകയോ ചിരിക്കുകയോ മാത്രം ചെയ്തിരുന്ന കാലവും  പോയ് മറഞ്ഞു. കല്യാണത്തിന്റെ ആലോചന നടക്കുന്ന ദിവസം തന്നെ വാട്ട്സ്ആപ്പ് നമ്പർ കൈമാറുന്നു. അങ്ങനെ അന്നു മുതൽ തുടങ്ങുന്ന വാട്ട്സ്ആപ്പ്, ഇൻസ്റ്റാ ഇല്ലേ ഡിയർ! ഫെയിസ് ബുക്കിൽ ആക്റ്റീവ് ആണോ?’പിക്’ ഒക്കെ ഇടക്ക് അയക്കണം കേട്ടോ എന്നുള്ള ഒരു ചെറുപുഞ്ചിരി ഡലയലോഗോടെ അന്നത്തെ ആദ്യ സംസാരങ്ങൾ അവസാനിക്കുന്നു. പിറ്റെ ദിവസം രാവിലെതന്നെ ഗുഡ്മോർണിംഗുകൾക്കൊപ്പം എത്തുന്ന് മെസ്സേജുകൾ തുടങ്ങി അവർ തന്നെ ഇവന്റ് മാനെജ് മെന്റുകാർക്ക്  കൊടുകാനുള്ള തീം തീരുമാനിക്കുന്നു. മാതാപിതാക്കൾ വെറും എറ്റീഎം മെഷീനുകളായി മാത്രം മാറുന്നു. പിന്നീട് കല്ല്യാണദിവസത്തെ കാൽതൊട്ടു വണങ്ങാനായുള്ള  രണ്ട് കാൽപ്പാദങ്ങൾ മാത്രം!

ഇതിനെല്ലാം വിപരീ‍തമായി, കല്യാണം ഇങ്ങനെയും നടത്താം എന്നു പഠിപ്പിച്ചു കൊറോണ!വെരും 50 പേർ മാത്രം അടങ്ങുന്ന ബന്ധുനിരയും, മാസ്ക് ഇട്ട ഒരു അച്ചൻ മാത്രം കല്ല്യാണം നടത്തുന്ന നിയമങ്ങളിലേക്ക് അത് കല്യാണങ്ങളെ കൊണ്ടെത്തിച്ചു. ആർഭാടങ്ങളുടെ, പൊങ്ങച്ചത്തിന്റെ, ഭക്ഷണം നഷ്ടമാക്കുന്ന ആഘോഷമായി വിവാഹങ്ങൾ മാറിയപ്പോൾ "കാലം"നമ്മൾക്ക് നല്ലരു പണിതന്നു എന്നു പറയുന്നതാവും ശരി. വലിയ മണ്ഡപങ്ങൾ, ഹാളുകൾ ഇപ്പോൾ ശൂന്യമായിത്തന്നെ കിടക്കുന്നു. പണക്കൊഴുപ്പു കാണിക്കാൻ പറ്റാത്തത്ത കല്യാണഹാളുകൾ, വസ്ത്രക്കടകളിൽ ആരുതന്നെയില്ല, ആഭരണ കമ്പനികൾ വെറും ടിവിയിൽ കാണുന്ന ആഡ് മാത്രമായി മാറി! കാലത്തിന്റെ കണക്കുചോദിക്കൽ മാത്രമായിരിക്കുമോ ഇതെല്ലാം?

കാലമേ മാപ്പ് എന്ന് പറയുന്നതിനൊപ്പം നമ്മുടെ വിവാഹ ആചാരങ്ങൾക്കും വരണം മാറ്റങ്ങൾ, പതിവുകൾ. ഒരു ദിവസത്തെ ആഘോഷമല്ല, ഒരു "ആയുസ്സിന്റെ ദൈർഘ്യം"ആണ് നമ്മൾ വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ മാറ്റം വന്നെ മതിയാകൂ! വിവാഹജീവിതം തുടരാൻ പെൺകുട്ടി ബുദ്ധിമുട്ടുന്ന അവസരങ്ങൾ വരുന്നെങ്കിൽ പോലും,അവർക്കൊപ്പം താങ്ങായി മാതാപിതാക്കളാണ് നിൽക്കേണ്ടത്.അതും കൂടാതെ ഏതൊരു “ഇൻന്റെന്റ്” തീരുമാനങ്ങൾ എടുത്തു പൊട്ടിച്ചെറിയുന്നതിനു മുൻപ്,സമാധാനത്തോടെ അഛനമ്മമാരോട് പെൺകുട്ടികൾക്ക് തുറന്നു പറയാനും സാധിക്കട്ടെ. പലപ്പോഴും കൊടുത്തതും, കൊടുക്കാനിരിക്കുന്നതും ആയ സ്ത്രീധനത്തിന്റെ കണക്കനുരിച്ചാണ്, കല്ല്യാണം വേണോ വേണ്ടയോ എന്നുപോലും തീരുമാനിക്കുന്നത്! മാതാപിതാക്കൾ ഒന്ന് മാത്രം ആലോചിച്ചാൽമതി ജീവിതം അവരുടേതാണ്, അവർ തെരെഞ്ഞെടുക്കട്ടെ, പരസ്പരം മനസ്സിലാക്കട്ടെ, ജാതി, മതം, ആചാരങ്ങൾ അതിനൊരു തടയിടരുത്‌! ഓമനിച്ചു വളർത്തിയ മകളെ സുരക്ഷിതമായി വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോകാൻ മാതാപിതാക്കൾ ധൃതി വെക്കാതിരിക്കുക. പരസ്പരം താങ്ങായി ജീവിക്കാൻ, സാമ്പത്തികമായി അവർ സ്വയം പര്യാപ്തരാകുംബോൾ മതി കല്യാണവും, പിന്നിടുള്ള ജീവിതവും!

അപ്പന്റെ കാശുകൊണ്ട് കൊടുത്ത "സ്ത്രീധനം"കൊണ്ടോന്നും പെൺകുട്ടികളും അവരുടെ ജീവിതവും സുരക്ഷിതമാവില്ല! ഉദാഹരണങ്ങളായി നമുക്കുമുന്നിൽ വിവാഹമോചനങ്ങൾ, കൊലപാതകങ്ങൾ, ഗർഭചിദ്രങ്ങൾ, ആത്മഹത്യ എന്നിവയെല്ലാം കണക്കില്ലാതെ നടക്കുന്നു, ആവർത്തിക്കപ്പെടുന്നു. എന്നും മാതാപിതാക്കളും, ബന്ധുക്കളും സുഹൃത്തുക്കളും ആലോചിക്കുക,"ജീവിതം അവരുടേതാണ്”അതിൽ കയറി നമ്മുടെ ചിന്താഗതികളും തീരുമാനങ്ങളും അവർക്കായി അടിച്ചേൽപ്പിക്കാതിരിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.