കൃഷ്ണന്‍കുട്ടി പണിതുടങ്ങി-ഭീതികളുടെ ഘോഷയാത്ര

santhoshdamodhar
SHARE

മലയാള സിനിമയിൽ മറ്റൊരു വില്ലൻ ജനിച്ചു, സന്തോഷ് ദാമോദരൻ! എന്നിട്ടും, ഭാവനയുടെ മറികടന്ന്, വില്ലന്റെ ഭയാനകമായ നോട്ടങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയും സിനിമയുടെ കഥതന്തുവിൽനിന്ന് അകന്നു നിൽക്കുന്നില്ല." കുട്ടികളുടെ ദുരുപയോഗങ്ങളും, ആ ആഘാതത്തിന്റെ നൊമ്പരങ്ങളും പര്യവേക്ഷണത്തിലൂടെ കടന്നു പോകുക" എന്നതിലാണ് കഥയും സംവിധായകനും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ത്രില്ലറും ഹൊറർ വിഭാഗങ്ങളും തമ്മിലുള്ള ഒരു വടംവലി നടക്കുന്നുണ്ട്.അത്തരം സൂക്ഷ്മവും ശക്തവുമായ സന്ദേശത്തോടുകൂടി നിർമ്മിച്ച ഒരു സിനിമ. രസകരമെന്നു പറയട്ടെ, വില്ലനായി അഭിനയിക്കുന്ന സന്തോഷ്, ഭീകരമായ ചില വിഷയങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.

മലയാള സിനിമയിൽ ഇത് ത്രില്ലറുകളുടെ കാലമാണ്. ഹൊറർ ത്രില്ലറുകൾ,സസ്‌പെന്‍സ് ത്രില്ലറുകൾ കൊണ്ടും മലയാള സിനിമ പുതിയ വഴിത്തിരിവിലേക്ക് പ്രവേശിക്കുകയല്ലെ എന്നൊരു തോന്നലും,ഇല്ലാതില്ല!ത്രില്ലറും, ഹൊറർ സന്ദേശങ്ങളുടെയും അതിർവരമ്പിൽ തൊട്ടുതൊട്ടില്ല എന്നു വന്നുനിൽക്കുന്ന ഒരു സിനിമയായണ് “കൃഷ്ണൻ കുട്ടി പണിതുടങ്ങി”. വളരെ ശക്തമായ മറ്റൊരു സന്ദേശവും കൂടി ഉപയോഗിച്ച്, എന്നാൽ പേടിപ്പെടുത്തുന്ന സീനുകളും ചേർത്തിണക്കി നിർമ്മിച്ച സിനിമകളിൽ ഒന്നാണിതെന്നും പറയാം.

ആനന്ദ് മധുസൂദനന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം, സൂരജ് ടോം സംവിധാനം ചെയ്യുന്ന “കൃഷ്ണന്‍ കുട്ടി പണി തുടങ്ങി” എന്ന ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ്. പാവ മുതൽ ഞാൻ മേരിക്കുട്ടി എന്ന ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചയാളാണ് ആനന്ദ് മധുസൂദനൻ. ലോക്ഡൗണ്‍ കാലത്ത് ധാരാളം ചിത്രങ്ങൾ കാണാൻ സമയം കണ്ടെത്തിയ പ്രേക്ഷകർ ഇത്തരം ഹൊറർ ത്രില്ലറുകൾ എന്ത് കൊണ്ട് മലയാളത്തിൽ സംഭവിക്കുന്നില്ലായെന്നുള്ള പരിഭത്തിന് ഒരു ഉത്തരം കൂടിയാണ്. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രം. ഹൊറർ പരീക്ഷണങ്ങളുടെ വലിയ സാധ്യതകളാണ് പ്രേക്ഷകർക്കായി ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.

കഥയുടെ പ്രമേയം ഒരു മുത്തശ്ശി കഥപോലെ ലളിതവുമാണെങ്കിൽ കൂടി അറിഞ്ഞോ അറിയാതെയോ നമ്മുടെയൊക്കെ മനസ്സുകളിൽ നാം കൊണ്ടുനടന്നിരുന്നതോ, അനുഭവിച്ചതോ,കേട്ടറഞ്ഞിതോ ആയ ഭയങ്ങൾ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു. അത്തരം ഭയങ്ങളുടെ സ്വാധീനങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ട്, പ്രത്യേകിച്ച് സ്ത്രീകളുടെ, പെൺകുട്ടികളുടെ, നിഷ്ക്കളങ്കരായ കുരുന്നുകളിൽ പോലും! യഥാർഥ പ്രമേയമായ ഒരു നാട്ടുകഥ ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ എന്ന സിനിമ തുടങ്ങുന്നത് അവിടെയാണ്. അസാധാരണ ഒന്നും തന്നെയില്ല, എന്നാൽ കഥയുടെ രീതിയിൽ, അഭിനയത്തിൽ,കഥാപാത്രങ്ങളിൽ നിന്നോ മറ്റോ, ഒരു വ്യത്യസ്ഥത ജനിപ്പിക്കുന്നു.

എന്നാൽ ചിത്രത്തിന്റെ പ്രധാന കഥ അവയിൽ മാത്രമായി ഒതുങ്ങുന്നില്ല. അതിൽ നിന്ന് മറ്റൊരു നിഗൂഢ ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചു കൊണ്ട് പോവുവാൻ, ചിത്രത്തിൽ കാടിനുള്ളിലെ ഒറ്റപ്പെട്ട വീട്, അതിനുള്ളിൽ തളര്‍ന്ന് കിടക്കുന്നൊരു വൃദ്ധൻ, അയാളുടെ കൊച്ചുമകൾ, തളര്‍ന്ന് കിടക്കുന്ന വൃദ്ധനെ ശുശ്രൂഷിക്കാൻ വരുന്ന ഹോം നഴ്സ് ഇവയിക്കെ സഹായിക്കുന്നു.ഹോം നഴ്സിന്റെ വരവോടെ ആ വീട്ടിനുള്ളിൽ നടക്കുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങൾ സംസാരങ്ങൾ എന്നിവയിലൂടെയാണ് കഥയുടെ ചുരുളയിയുന്നതും പ്രേക്ഷകരെ ഭയപ്പെടുത്തുന്നതും. ഉണ്ണി എന്ന ഹോം നഴ്സിലൂടെയാണ് കഥയും പ്രേക്ഷകനും സഞ്ചരിക്കുന്നത്. അയാൾ കണ്ടുമുട്ടുന്ന കഥപാത്രങ്ങൾ, അയാൾ നേരിടുന്ന പേടിപ്പെടുത്തുന്ന സാഹചര്യങ്ങൾ, അയാൾ തിരിച്ചറിയുന്ന, മനസ്സിലാക്കുന്ന സത്യങ്ങൾ ഇതിലൊക്കെ എന്തൊക്കെയോ ത്രില്ല് കണ്ടെത്താൻ പ്രേക്ഷകന് സാധിക്കുന്ന ഒരു ചിത്രമാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി.

വീടിനുള്ളിലെ നിഗൂഢതകള്‍ക്കുള്ളിൽ പ്രേക്ഷകനെ കൊണ്ടെത്തിക്കാൻ, സംവിധായകന് സാധിച്ചു എന്നത് വ്യക്തമാണ്. അരങ്ങേറുന്ന ത്രില്ലിംഗ് മൊമെന്റ്‌സാണ് പിന്നീടങ്ങോട്ട് ചിത്രത്തിൽ. വിരലിൽ എണ്ണാവുന്ന ചില്ലറ കഥപാത്രത്തിലൂടെ നീങ്ങുന്ന കഥകൂടിയാണ് ഇത് എന്നതാണ് എടുത്തുപറയാനുള്ള  പ്രത്യേകത. സാനിയ ഇയ്യപ്പന്റെ ബിയാട്രിസ്സ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച ഉണ്ണിക്കണ്ണൻ എന്നീ കഥപാത്രങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും മുന്നോട്ട് പോകുന്നത്. സാനിയ സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വേറിട്ട് നില്‍ക്കുന്ന കഥപാത്രമാണ് ബിയാട്രിസ്സ്.

ഈ സിനിമയുടെ ‘ഒടിടി’ റിലീസിലൂടെ പ്രേക്ഷകന് നഷ്ടമാകുന്നത് ഒരു മികച്ച തിയേറ്റർ എക്‌സ്പീരിയന്‍സാണ്.’സീ ഫൈവ്’ ആപ്ലിക്കേഷനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന ചിത്രം. വിരലിൽ എണ്ണാവുന്ന കഥപാത്രത്തിലൂടെ നീങ്ങുന്ന കഥ, പ്രേക്ഷകർക്ക് നല്ലൊരു ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നുണ്ടെന്നുള്ള കാര്യം വളരെ വ്യക്തമാണ്. ആ വീടിനുള്ളിൽ നടക്കുന്ന നിഗൂഢ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. തുടക്കം മുതലേ ചിത്രത്തിൽ ഒരു ‘മിസ്റ്ററി എലമെന്റ്’ കൊണ്ടുവരുന്നുണ്ട് കഥയും,സംവിധായകനും.ഒരേസമയം പേടിച്ചും ചിരിപ്പിച്ചും കഥപാത്രത്തിനൊപ്പം സഞ്ചരിക്കുവാൻ വിഷ്ണു ഉണ്ണികൃഷ്ണന് തന്റെ വ്യത്യസ്തമായ ശൈലിയിലിലൂടെ സാധിച്ചിട്ടുണ്ട്.സാനിയ ഇയ്യപ്പന്‍ സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും മികച്ച ഒന്നുതന്നെയാണ് ബിയാട്രിസ്സ് എന്ന കഥാപാത്രം.


ഒരു അടിക്കുറിപ്പ്:‌ സന്താ‍ഷേ’ എന്ന്  നീട്ടിവിളിച്ചാൽ “എന്താ സപ്പൂ” എന്ന് മറുപടിയുമായെത്തുന്ന ഒരു നല്ല സുഹൃത്ത്, കൊലീഗ്, ഒരു സഹോദര പര്യവേഷമുള്ളവൻ എന്നൊക്കെ ‘'ടാഗ്’ കൊടുക്കാവുന്ന ഒരു വ്യക്തി കൂടിയാണ് സന്തോഷ് ദാമോദരൻ. കലാസഹൃദയമുള്ളൊരു മനസ്സ് എന്ന് “പകൽപൂരം” എന്ന ആദ്യ സിനിമയുടെ സംവിധാകർ, കഥാപാത്രങ്ങൾ, കഥകൾ, കഥാപാത്രങ്ങൾ എന്നിവയിൽ നിന്ന് തന്നെ വ്യക്താമാക്കിയതാണ്. കുരുക്ഷേത്ര' എടുത്തു പറയാൻ കാരണം അതിനുശേഷമാണ് മോഹൻലാലിന് ലെഫ്റ്റനെന്റ് പദവി നൽകിയത്. അത് ദാമോർ സിനിമയുടെ ചിത്രങ്ങളായ പകൽപ്പൂരത്തിലൂടെ, ച ന്ദ്രോത്സവത്തിലൂടെ, അന്ദേരിയിലൂടെ പ്രേക്ഷകൾക്ക് മുന്നിലെത്തി എന്ന് വിശ്വസിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.