റാണിഗോൾഡ്-ഡോ.റാണി സൂസൻ ഏബ്രഹാം

rani-gold
SHARE

ചെറുപ്രായത്തിൽ 8, 9 വയസ്സിൽ കാണുമ്പോൾ ഒരു ഓമനത്വം തുളുമ്പുന്ന മുഖം, എന്നാൽ കുരുത്തക്കേട് മുഖത്ത് എഴുതി വെച്ചിരുന്നു. ഇന്നും ഓർക്കുന്നു, പിങ്ക് സ്കേർട്ടും ടോപ്പും ഇട്ടിരുന്നു ആദ്യം ഞാൻ റാണിമോളെ കാണുംമ്പോൾ! പിന്നീടങ്ങോട്ട് എന്റെ പല ബന്ധങ്ങളും അവൾ അരക്കിട്ടുറപ്പിച്ചു.കൂടാതെ അവൾക്കൊപ്പം ഒരു ‘മമ്മ’യെ എനിക്കായവൾ സമ്മാനിച്ചു. പിന്നീടങ്ങോട്ട് ഒരു ‘ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ‘ കൈ പിടിച്ചാണ് ഞാൻ നടക്കുന്നത്, ചിരിക്കുന്നത്, കുട്ടുകൂടുന്നത് എന്നറിഞ്ഞില്ല!

എന്റെ സ്കൂളും കോളേജുമായി കാലം കടന്നു പോകുമ്പോൾ നിർമ്മല സ്കൂളിലും വിമെൻസ് കോളേജിലും ധാരാളം കുട്ടുകാരെയും അവൾ സമ്പാദിച്ചുകൊണ്ടേയിരുന്നു. എവിടെച്ചെന്നാലും തന്റേതായ എന്തോ ഒന്ന് അവൾ മറ്റുള്ളവരിലെത്തിക്കും. അത് പ്രചോദനങ്ങളാകാം, സ്നേഹമാകാം, ഒരു താക്കിതുകൂടിയാകാം! എന്തായാലും എന്തെങ്കിലുമൊന്ന് തീർച്ചയായും മാറ്റിവെച്ചിട്ടുണ്ടാകും, പരിചയപ്പെടുന്ന എല്ലാവർക്കുമായി. അതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ ‘അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ‘എന്റെ ചാരം’ (ചാ‍ർമ്). നീണ്ട ഇടതൂർന്ന തലമുടി അന്നും ഇന്നും ഒരു കാഴ്ചതന്നെയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ കട്ടിയുള്ള, ബോബ് ചെയ്തിട്ടിരുന്ന ചുരുണ്ടി മുടി ഇളക്കി ആടിയായിരുന്നു എന്നും നടപ്പ്. ആ മുടി മമ്മയുടെ വെളിച്ചെണ്ണയുടെ ശക്തിയിൽ മൂടും നിതംബവും കടന്നു വളർന്നു. എന്നും മുടി ചീകി ഉടക്ക് കളഞ്ഞ്, പിന്നിക്കെട്ടി, എത്ര മുടി ഇന്ന് പൊഴിഞ്ഞു എന്ന് എണ്ണിത്തിട്ടപ്പെടുത്തുന്ന ഒരു ദിനചര്യ വീട്ടിലെ പലരും കൗതുകത്തോടുകൂടിയായിരുന്നു നോക്കിക്കണ്ടത്. എന്നാൽ വകുപ്പെടുക്കാതെ നേരെ പുറകോട്ടു ചീകി സ്ലൈടുകുത്തി, ബാക്കി മുടി ചീകിപ്പിന്നി ഒരു സൈഡിൽ ചേർത്തിട്ട് നടക്കുന്നത് മമ്മയെ നന്നായി ചൊടിപ്പിച്ചിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ തന്റെ മുടി ഒരു ‘സിഗ്നേച്ചർ ഐഡന്റിറ്റി’ യായിതന്നെ ഇന്നും കാത്തുസൂക്ഷിച്ചിക്കുന്നു റാണിമോൾ.

ഇന്നും ഞാനടക്കമുള്ളവർ വിളിക്കുന്ന മമ്മക്കായി റാണിമോൾ “ഞങ്ങളുടെ ഒരേയൊരു വഴക്കാളി ബാൻഡിറ്റ് രാജ്ഞിക്ക്” പിറന്നാൾ ആശംസകൾ ആയെഴുതിയ കവിത:

നമ്മുടെ ശക്തി, ആത്മാവ്, പ്രചോദനം

ഞങ്ങളുടെ സ്വന്തം ‘സ്പോയിൽഡ്  ബ്രാറ്റ്!

നിങ്ങൾ ഞങ്ങളുടെ സൂര്യചന്ദ്രനും നക്ഷത്രങ്ങളുമാണ്

യുദ്ധത്തിനും ഭീഷണിക്കും വെല്ലുവിളിക്കും കളിയാക്കാനും.

നീയെന്ന ഉന്മെഷ ഉറവയാൽ ഞങ്ങൾ ദാഹം തീർക്കുന്നു, 

ഞങ്ങളുടെ എല്ലാ അസുഖങ്ങൾക്കും നീ മരുന്നാണ്,

ഞങ്ങൾ അതിശയിക്കുന്ന ഏറ്റവും ശക്തനാണ് നിങ്ങൾ

മറ്റൊരാൾ പരാതിപ്പെടുകയോ തകരുകയോ ചെയ്യുമ്പോൾ,

നിങ്ങൾ ഏറ്റവും ഉയരത്തിൽ ശക്തിയായി നിൽക്കും

ഞങ്ങളുടെ ഭയങ്ങളെ നീ എന്നും സംരക്ഷിക്കുന്നു,

നിന്റെ ഞടുക്കങ്ങളിൽ ഞങ്ങൾ ഇടറിവീഴുന്നു, 

അതിനാൽ എല്ലായ്പ്പോഴും കരടിയെപ്പോലെ ദൃഡവുമായി തുടരുക,

ദീർഘനാൾ,സന്തോഷത്തോടെ,ആരോഗ്യത്തോടെ ജീവിക്കുക.

കുടുംബത്തിലെ ഞങ്ങൾ ഒരോരുത്തർക്കുമായി അവൾ മമ്മക്ക് എഴുതിയ കവിതക്കായി എല്ലാവരും, ഹൃയങ്ങളുടെ വാക്കുകൾ  മറുപടികളായി എഴുതിച്ചേർത്തു. വീട്ടുലുള്ളവർക്കു മാത്രമായിരുന്നില്ല ഒരു പവർ പോയിന്റായി അവൾ പ്രവർത്തിച്ചിരുന്നത്.കൂട്ടുകാർക്ക്, വീട്ടുകാർക്ക്, വീട്ടിൽ നിൽക്കുന്ന ജോലിക്കാർക്ക്, യാതൊരു പരിചയവും ഇല്ലാത്തവരോടുപോലും അനവശ്യ സംസാരങ്ങൾ കേട്ടാൽ ഒരു നല്ല ‘ക്ലാസ്സ്’ കൊടുത്തിട്ടുമാത്രമേ പോകാറുള്ളു, തീർച്ച! അതവരൊരിക്കലും മറന്നും പോകാൻ സാധ്യതയില്ല എന്നുള്ള കാര്യം അച്ചട്ടാണ്! എവിടെയും ഏതു പ്രായക്കാരിലേക്കും ഇറങ്ങിച്ചെല്ലാനും അവരുടെ മനസ്സും, ചാഞ്ചല്യങ്ങളും മനസ്സിലാക്കാനുള്ളൊരു കഴിവ് വളരെ വിരളമാണ് പലരിലും. അതായിരിക്കാം അവളിലേക്ക് അടുക്കാൻ ഏതൊരു പ്രായക്കാർക്കും നിഷ്പ്രയാസം സാധിച്ചിരുന്നതും എന്നും പറയാം. ഒരു ക്ഷമയോടെ ഒരു കേൾവിക്കാരിയായിരിക്കാൻ സാധിച്ചതായിരിക്കാം മറ്റൊരു സ്വഭാവസവിശേഷത.

ഏതൊരു സാഹചര്യങ്ങൾക്കും അനുയോജ്യമായ പെരുമാറ്റവും, വ്യത്യസ്ഥങ്ങളായ ആഘോഷരീതികളും തിരഞ്ഞെടുക്കുന്നതിലുള്ള കഴിവ് ഒരു പക്ഷേ വളരെ വിരളമായി മാത്രമെ എവിടെയും കണ്ടിട്ടുള്ളു എന്നുതന്നെ പറയാം. പിന്നെ അതേ വ്യത്യസ്ഥങ്ങളായ കാര്യങ്ങൽ നിഷ്പ്രയാസം നടത്തിയെടുക്കാനും സാധിക്കുന്നു അവൾക്ക് എന്നുള്ളതാണ്, എല്ലാവരും അംബരപ്പോടെ നോക്കിക്കണ്ടിരുന്നത് എന്നതും എല്ലാ സുഹൃത്തുക്കളെയും, പരിചയക്കാരെയും സന്തോഷിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ ആയിരുന്ന സമയത്ത് സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ഖത്തറിൽ സ്കൂൾ ടീച്ചറായി ജോലി ചെയ്തിരുന്നു. പല ആശുപത്രികളിൽ ചച്ചകൾ, സെഷൻസ്, എന്നിവകൾ നടത്താറുണ്ട്. ഈ കോവിഡ് കാലത്ത് ഓണലൈനിലൂടെയും സംസാര സഹായങ്ങൾ എത്തിക്കാനും മറക്കാറില്ല.

കത്തുകളിലൂടെ വിവരങ്ങളും വിശേഷങ്ങളും എനിക്കായി എത്തിക്കൊണ്ടിരുന്നു. അങ്ങനെ പഠിത്തം സോഷ്യോളജി, സൈക്കോളജിയിലേക്ക്  നീങ്ങിത്തുടങ്ങി. അവൾക്ക് ഏറ്റവും ചേർന്നൊരു വിഷയം ടീച്ചർമാർക്കും പ്രൊഫസർമാരും വിലയിരുത്തി.  എന്നാൽ ഈ സൈക്കോളജിയിൽ ഒരു ഡോക്ടറേറ്റ് നേടിയപ്പോൾ, കല്യാണവും കഴിഞ്ഞ് റാണിമോൾ രണ്ടു പിള്ളാരെ പെറ്റുകഴിഞ്ഞു. നമ്മുടെ സ്വപ്നങ്ങളെ, ലക്ഷ്യങ്ങളെ നേടിയെടുക്കാൻ  ഒന്നും തടസ്സമല്ല, അവിടെയെത്താൻ ആത്മാർഥമായി ശ്രമിച്ചാ‍ൽ അവ നമ്മൾക്കായി അതിനുള്ള പാതകൾ നിരപ്പാക്കും എന്ന് അവൾ ജീവിച്ചു കാണിച്ചു.

മനുഷ്യന്റെ മനസ്സ്,മസ്തിഷ്ക്കം,സ്വഭാവം എന്നിവ  പ്രതിപാദിക്കുന്ന ഒരു വിജ്ഞാനമേഖലയാണ്‌  മനഃശാസ്ത്രം പ്രാചീന ഗ്രീക്ക്‌ ഭാഷയിലെ "ആത്മാവ്‌" എന്നർഥമുള്ള "സൈക്ക്‌",പഠനം എന്നർത്ഥമുള്ള "ഓളജി"എന്നീ വാക്കുകളിൽ നിന്നാണ്‌ സൈക്കോളജി എന്ന വാക്കുണ്ടായത്.വ്യക്തികളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളും മാനസിക അസ്വസ്ഥതകളൂമുൾപ്പടെ ഒട്ടേറെ മേഖലകളിലേക്ക് മനഃശാസ്ത്രം വെളിച്ചം വീശുന്നു. മനുഷ്യസ്വഭാവങ്ങളെയും പെരുമാറ്റങ്ങളേയും വിശദീകരിക്കുന്നതിൽ സൂക്ഷ്മമായ രീതികൾ ഉപയോഗിക്കുന്നതിൽ മനഃശാസ്ത്രം മറ്റുള്ള ശാസ്ത്രങ്ങളേ അപേക്ഷിച്ച് വളരെ മുന്നിലാണ്‌.ഏതൊരു ശാസ്ത്രശാഖയേയും പോലെ മനഃശാസ്ത്രത്തിനും മറ്റു മേഖലകളുമായി കോർ‌‍ത്തിണക്കേണ്ടി വന്നിട്ടുണ്ട്.

എനിക്കുള്ള ഉപദേശങ്ങൾ: സപ്പു  നീ കാണുന്ന, ചിന്തിക്കുന്ന ഒരു പെർഫെറ്റ് ഉട്ടോപ്പിയ നിന്റെ മാത്രം ലോകത്തേയുള്ളു! ആരും ആർക്കും വേണ്ടി ക്ഷമയോടെ കാത്തിരിക്കാറും ഇല്ല, എല്ലാവരും അവരവരുടെ ലോകത്താണ്. ആർക്കും ആരെയും സന്തോഷിപ്പിക്കാനും മിനക്കെടാറില്ല. നമ്മൾ നമ്മുടെ സന്തോഷങ്ങൾ സ്വയം കണ്ടെത്തണം. അത് ഒരു സുഹൃത്തിന്റെ കൂടെ ഒരു കാപ്പികുടിക്കാനോ, സ്വയം ഒരു ഐസ്ക്രീം കഴിക്കാറായോ, ഒരു ബ്യൂട്ടിപാർലറിൽ പോകുന്നതോ എന്തുമാകട്ടെ, നമുക്ക് സന്തോഷം നൽകുന്ന എന്തിനെയും സ്വയം  കണ്ടെത്തുക. എവിടെയും സൈക്കൊളജിസ്റ്റ്, കൗൺസിലേഴ്സ്, സോൾ പ്ലാൻ റീഡേഴ്സ് എന്നിവർ അവരുടെ ക്ലൈന്റ്, പേഷ്യന്റ്, സെഷൻസിലൂടെ മറ്റുള്ളവരുടെ ദുഃഖങ്ങൾ, പ്രശ്നങ്ങൾ, വിഷയങ്ങൾ സ്വയം അനുഭവങ്ങളാക്കുന്നു. അത് അവരെ സ്വയം തളർത്തുന്നു.എന്നാൽ അവയിൽ നിന്ന് സ്വയം ഉയർത്തെഴുനേൽക്കൂന്നതിനൊപ്പം, തന്റെ ക്ലൈന്റിനും ഒരു പുതിജീവൻ നൽകുന്നതിൽ മമ്മയുടെ “റാണിഗോൾഡ്” ഒരിക്കലും പിന്നോട്ടു നിൽക്കാറില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.