ഡോ. ദീപശിഖ ഛത്രി: ഇന്ത്യൻ സുരക്ഷയുടെ മാലാഖ

proud-daughter-of-India--28-june-21
SHARE

ഇന്ത്യയെ പ്രതിരോധിക്കുന്ന നമ്മുക്കേവർക്കും അഭിമാനിക്കാവുന്നതാണ് ഈ ചിത്രം. മഞ്ഞിൽ ആഴത്തിൽ മുട്ടുകുത്തി, കയ്യിൽ റൈഫിൾ, കഴുത്തിൽ സ്റ്റെതസ്കോപ്പ്! ആ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോൾ, ആര് എന്ത് എന്ന് എല്ലാവരും അന്വേഷിച്ചു. സിക്കിമിൽ നിന്ന് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ദീപശിഖ. ഇപ്പോൾ ഇന്ത്യൻ ആർമിയിലെ ക്യാപ്റ്റനായി പ്രവർത്തിക്കുന്ന ദീ‍പശിഖ ഒരു ഡോക്ടർ കൂടിയാണ്.

സിംചെ ഗാങ്‌ടോക്കിലെ രാജേന്ദ്ര കുമാർ ഛത്രി, ബിന്ദു ഛത്രിമാരുടെ മകളാണ് ഡോ. ദീപശിഖ. താഷി നംഗ്യാൽ അക്കാദമി, സെന്റ് ജോസഫ്സ് കലിംപോങ്, ബിർള ബാലിക വിദ്യാപീഠ്, പിലാനി എന്നിവിടങ്ങളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, സിക്കിം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എംബിബിഎസ് ബിരുദവും നേടി.

ഒരു ഡോക്ടർ, സൈനിക എന്നീ നിലകളിൽ അവൾ ആർമിയുടെ എട്ട് മാസത്തെ ഫീൽഡ് കാലാവധി ട്രെയിനിംഗിലേക്ക് പ്രവേശിക്കുന്നു. അവൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനവും, പല യുവജനങ്ങൾക്ക് പ്രചോദനമായിത്തീരുകയും വേണം. ദീപശിഖയെപ്പോലുള്ളവർ രാജ്യത്തിന്റെ യഥാർഥ സംരക്ഷകരാണ്. അതു കാരണം നമുക്ക് സമാധാനപരമായി ഉറങ്ങാൻ കഴിയുന്നു. മാത്രമല്ല നമ്മൾ അവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവരുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി നമുക്ക് ദൈവത്തോട് എന്നും പ്രാർഥിക്കാം. ഇത്തരം രാജ്യത്തിന്റെ സംരംക്ഷണക്കായി മുതിരുന്ന, ഈ യുവഉർജ്ജങ്ങൾ പ്രകടിപ്പിക്കുന്ന, ആത്മാർത്ഥത, ചടുലത പ്രശംസനീയം തന്നെയാണ്. 

ഡോ. ദീപശിഖ സിക്കിമിൽ നിന്നുള്ള രണ്ടാമത്തെ സ്ത്രീ ഇന്ത്യൻ ആർമി ഓഫീസറാണ്. മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ഗോലെ പോലെയുള്ള പല പ്രമുഖ നേതാക്കളും അവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. സിക്കിമിൽ നിന്നുള്ള രണ്ടാമത്തെ വനിതാ ഇന്ത്യൻ ആർമി ഓഫീസറായി ഡോ.ദീപശിഖ, കരസേനയിലേക്ക് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടു. ആർമി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ആറാം സ്ഥാനവും പെൺകുട്ടികൾക്കിടയിലുള്ള പരീക്ഷയിൽ രണ്ടാം സ്ഥാനവും നേടി.

ജീവിത പ്രതിസന്ധികളിലൂടെ ജീവിതത്തിന്റെ മുന്നോട്ടുള്ള വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തീരുമാനങ്ങളെടുക്കാൻ പാടുപെടുന്ന ഇന്നത്തെ തലമുറയിലുള്ളവർക്ക് ഡോ.ദീപശിഖ ഒരു ഉദാഹരണമായിത്തീരട്ടെ. ഒരു ഡോക്ടറായിത്തീർന്നീട്ടൂം മുന്നോട്ട് പലതും പഠിക്കാനും, ഉത്തരവാദിത്വങ്ങളിലേക്ക്  ഇറങ്ങിച്ചെല്ലാനും ഒട്ടും മടി കാണിച്ചില്ല. ഇവിടെയും അതുതന്നെയാണ് ദീപശിഖ പ്രവർത്തിച്ചു കാണിക്കുന്നത്. ആർമ്മിയിൽ ചേർന്ന് രാജ്യ സുരക്ഷക്കായി പ്രവർത്തിക്കാനാണ് ദീപശിഖ തീരുമാനിച്ചത്. അത് തന്റെ  കർത്തവ്യമായി  കണ്ടിട്ടാണ് കണ്ടതും. ഇത്തരം കാര്യങ്ങളാണ് ഈ തലമുറ കണ്ടു പഠിക്കേണ്ടത്. പലതരം ഇഷ്ടപ്പെട്ട വിദ്യാഭ്യാസരീതികളും ഓൺലൈനായി ഇന്നത്തെ കാലത്ത് പിഠിക്കാൻ സാധിക്കും.അതിനെയൊക്കെ മറികടന്നാണ് ദീപശിഖ ആർമ്മിയിൽ ചേരാനുള്ള തന്റെ  തീരുമാനം എടുത്തത്.

എട്ടു മാസമായി ഒരു ഡോക്ടറായും സൈനികയായും ഡോ.ദീപശിഖ മുൻനിരയിൽ ഫീൽഡ് കാലാവധിയിലേക്ക് ചുവടുവെക്കുന്നു. ഗാങ്‌ടോക്ക് നഗരത്തിൽ ജനിച്ച അവർ പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു. അവൾ പലർക്കും പ്രചോദനമാണ്, നിസ്സംശയമായും അവരുടെ  സംസ്ഥാനത്തുള്ളവർക്ക് അഭിമാനിക്കാൻ സാധിക്കുന്നു.

ഒരടിക്കുറിപ്പ്: എല്ലാ ഗോർഖ കമ്മ്യൂണിറ്റികളും സമൂഹമാധ്യമങ്ങളിലൂടെ അവളെ അഭിനന്ദിക്കുകയും ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. സംസ്ഥാന മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് ഫെയ്സ്ബുക്കിൽ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ എഴുതി: “ക്യാപ്റ്റൻ റാങ്ക് നേടിയതിന് ഡോ. ദീപശിഖ ഛത്രിയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.സിക്കിമിൽ നിന്ന് ഇന്ത്യൻ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയാണ് ദീപശിഖ. അഖിലേന്ത്യാ റാങ്കിംഗിൽ എത്തിയ ഡോ.ദീപശിഖക്കും അവളുടെ മാതാപിതാക്കൾക്കും,അവരുടെ സംസ്ഥാനത്തിനും ഇത് അഭിമാനകരമായ നിമിഷമാണ്.അവളുടെ എല്ലാ പരിശ്രമങ്ങളിലും കൂടുതൽ നാഴികക്കല്ലുകളും വിജയങ്ങളും ഞാൻ നേരുന്നു.അവളുടെ വിജയകരമായ പാത പിന്തുടരാൻ മറ്റുള്ള വിദ്യാർഥികൾക്ക് ഇത് പ്രചോദനമായിരിത്തീരട്ടെ എന്നും പ്രതീക്ഷിക്കുന്നു”.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS