സുഹറ പടിപ്പുര- അണയാത്ത സൗഹൃദ ദീപം

suhara-padippura1
SHARE

വിഷമിക്കണ്ട, ഇതാണ് ശരിയായ വഴി. സുഹ്റ മറക്കപ്പെടാതിരിക്കാൻ, മറയ്ക്കപ്പെടാതിരിക്കാൻ അവൾ കൊളുത്തിയ ദീപങ്ങൾ അണയാതിരിക്കാനുള്ള എണ്ണയാവുക, നമ്മളോരൊരുത്തരും! അത് ഓർമ്മയെന്ന വൈകാരികതയുടെ പരമോന്നതിയാണ്. സന്തോഷിച്ചില്ലെങ്കിലും ചാരിതാർത്ഥ്യപ്പെടുക.അവൾക്ക്  നമ്മെളെല്ലാവരും കൂടപ്പിറപ്പുകൾ തന്നെയായിരുന്നു, അതു പോലെ എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു സ്വഭാവം”. ഇതൊക്കെ സുഹറ പടിപ്പുര എന്ന സുഹൃത്തിനു വേണ്ടി ഞങ്ങളോരുത്തരുടെയും മനസ്സ് കരഞ്ഞ് പറഞ്ഞ വാക്കുകളാണ്. 24 മണിക്കൂർ മുഴുവനും അവൾക്കു വേണ്ടി പ്രാർത്ഥനകളാൽ നിറച്ചു. പ്രതീക്ഷയുടെ നനുത്ത കണികകൾ ഒന്നു രണ്ട് ദിവസങ്ങൾ മാത്രമെ നിന്നുള്ളു.

അവൾ പറന്നു പോയി...

മനസ്സും, ശബ്ദവും, ശരീരവും മരവിച്ചു! ഇനി എന്ത് എന്നാലൊചിക്കുന്നതിനു മുൻപ് അവരുടെ  കുടുംബത്തെക്കുറിച്ച്  ആലോചിച്ചു. ആദ്യം ചെയ്തത് ദിവസങ്ങളായി ഞങ്ങളോരൊരുത്തരും എഴുതിയതും പ്രാർഥിച്ചതും ഒക്കെയായ  വാട്ട്സ് ആപ്പ് ആദ്യം മൊത്തമായി “ക്ലിയർ ചാറ്റ്” ചെയ്തു. ഇനി വയ്യ, അത്രമാത്രം ഞങ്ങൾ എല്ലാവരും കഴിഞ്ഞ കുറെ ദിവസങ്ങളായി  അവൾക്കായി മാത്രം പ്രാ‍ർത്ഥനകളും സ്നേഹങ്ങളുമായി  കഴിയുകയായിരുന്നു. സുഹറയെ നേരിട്ടറിയാവുന്നവരും,ഗ്രൂപ്പിൽ മാത്രം അറിയാവുന്നവരും, വാട്ട്സ് ആപ്പ് ഗൂപ്പിലെ കവിതകൾ മാത്രം വായിച്ചവരും, ഫെയിസ് ബുക്ക് ഗ്രൂപ്പിലുള്ള കൂട്ടുകാരും അങ്ങനെയുള്ള പലതരം സുഹൃത്തുക്കൾ!എല്ലാവർക്കും സുഹറ സ്നേഹം മാത്രമായിരുന്നു, കവിയായിരുന്നു, കവിതായിരുന്നു, കഥകളായിരുന്നു, ചർച്ചകളായിരുന്നു, പ്രചോദനങ്ങളായിരുന്നു.

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളെല്ലാം, ഇത്രനാളും അറിയാത്ത കാണാത്ത സുഹറയെ എല്ലാ സുഹൃത്തുക്കളുടെ വാക്കുകളിലൂടെ,കവിതകളിലൂടെ,കഥകളിലൂടെ മനസ്സ് ഒരോരുത്തരുടെയും കടന്നുപോയി. അങ്ങനെ ഞാനടക്കം ഒട്ടുമിക്ക സുഹൃത്തുക്കളും അനുസ്മരണ സൂം മീറ്റിംഗിലെത്തി. അവിടുന്നു പരിചയമുള്ളവരുടെയും ഇല്ലാത്തവരുടെയും  വാക്കുകൾ ഇവിടെ കടമെടുത്തെഴുതുന്നു:

“സ്നേഹം എന്ന ഒറ്റ വികാരത്തെ അടിസ്ഥാനമാക്കിയായിട്ടാണ് സുഹറയുടെ  എഴുത്തുകൾ എല്ലാം”ഒ എം കരുവാരക്കുണ്ടിന്റെ ഉദ്ഘാടന സംസാരത്തിന്റെ വാക്കുകൾ! സ്നേഹം, കരുണ, വാത്സല്യം എന്നിങ്ങനെ, എല്ലാ വിഷയങ്ങളും കൂടെ, പലതിനോടുള്ള പ്രതികരണങ്ങളും,വിദ്വേഷങ്ങളും പ്രതിഫലിപ്പിച്ചിരുന്നു സുഹറയുടെ എഴുത്തിൽ. എഴുത്തിന്റെ തൂവലുകൾ ഇവിടെ പൊഴിച്ചു കളഞ്ഞിട്ടാണ് അവൾ പറന്നകന്നത്. മുറ്റത്തെ മുല്ലയെ അധികമാരും തിരിച്ചറിഞ്ഞില്ല’ എന്നൊരു തോന്നൽ മാത്രം ബാക്കിയായോ? എല്ലാവരും വീണ്ടും വീണ്ടൂം വായിച്ചു തുടങ്ങിയിരിക്കുന്നു.

പെണ്ണെഴുത്ത് എന്നു പറയുന്നത് സുഹറക്ക് ഒട്ടും തന്നെ  ഇഷ്ടമല്ലായിരിന്നു. അടുക്കളയിലെ ഒരോ പ്രവർത്തി ചെയ്യുമ്പോഴും, ഒരടപ്പിനറ്റത്തും, സാരിത്തുമ്പിലും പിടിച്ചു വലിക്കുന്ന ചിന്തകളെ പിന്നീട് ഓർത്തോത്തൊർത്ത് എഴുതി എന്നുപോലും അവൾ സ്വയം പറഞ്ഞിട്ടുണ്ട്. ”കൈപിടിച്ച് ഏൽപ്പിച്ചപ്പോൾ പൊഴിഞ്ഞത് എന്റെ ബാല്യം”,അങ്ങനെ പല പ്രയോഗങ്ങളും ഉണ്ടായിരുന്നു  എഴുത്തിൽ.വ്യക്തമായ സ്ത്രീപക്ഷ കവിതകൾ, പ്രതിരോധ കവിതകൾ, ഫാസിസ്റ്റ്  കവിതകൾ ഒക്കെയുടെ സമ്മിശ്രമായിരുന്നു. പ്രണയ കവിതകളിൽ പ്രണയം സംഭവിക്കുബോൾ സൂര്യൻ ചലിക്കാൻ മറന്നു പോകുന്നു, ചന്ദ്രൻ പുഞ്ചിരിക്കാൻ മറക്കുന്നു എന്നൊക്കെ സുഹറ ഉദാഹരണങ്ങളായി കവിതകളിൽ വിവരിക്കുന്നു. ഇറങ്ങിപ്പോക്ക്,ഒടുങ്ങിത്തീരൽ എന്നീ വാക്കുകൾ പലതവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്.

suhara-padippura

കവിതയല്ല, കഥകളും തനിക്കു നന്നായി വഴങ്ങും എന്ന് ‘അമ്മയുടെ സെൽഫി’ എന്ന കഥ വായിക്കുമ്പോൾ വായനക്കാർക്ക് മനസ്സിലാകും.’ഈ നംബർ  നിലവിലില്ല’ എന്ന കഥ ഒരു കൂട്ടുകാരിയെ അന്വേചിച്ചു പോകുന്നതിന്റെ വിവരണങ്ങളാണ്.സൌഹൃദങ്ങൾ എന്നത്  എത്ര വലുതാണെന്ന് ഈ കഥ നമുക്ക് ഒരോരുത്തർക്കും പറഞ്ഞുതരുന്നു.ചില ഷോർട്ട് ഫിലിമുകൾക്ക് സ്ക്രിപ്റ്റുകൾ സുഹറ എഴുതിയിരുന്നു.യു റ്റ്യൂബ് ചാനലുണ്ടാക്കി അതിലൂടെ കുട്ടികൾക്ക് മത്സരങ്ങൾ നടത്തിയിരുന്നു.പേന നിർമ്മാണം,ചെടിച്ചട്ടി നിർമ്മാണം അങ്ങനെ ക്രിയാൽമകമായി പലതും സുഹറ ചെയ്തിരുന്നു. 

സഹൃദയകേരളം ഉള്ളടത്തോളം സുഹറയുടെ എഴുത്തുകളും സാഹിത്യലോകത്ത് നിലനിൽക്കും.പ്രസന്ന,ലക്ഷ്മി, ബഹിയ, കലാപി,ഗീത ബക്ഷി,കവിത,ബീന,ലത,ബീനറാണി,മായാ ഗീത കൂടെ ഞാനടക്കം, പിന്നെ  പേരുപറയാൻ  മറന്നവർക്കും ഒപ്പം അനേകം സ്ത്രീസുഹൃത്തുക്കൾ അടങ്ങുന്ന ‘പ്രചോദിത’ ഗ്രൂപ്പിലെ അംഗങ്ങൾക്ക് സുഹറയുടെ മനസ്സ് എപ്പോഴും ചിരിക്കുന്ന മുഖമായിട്ടാണ് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. സുഹറ എങ്ങും പോയിട്ടില്ല എന്നാണ് എല്ലാവരുടെയും വാക്കുകളിൽ നിന്ന് കേൾക്കാൻ കഴിഞ്ഞത്.

മനസ്സിന്റെ ചിന്തകൾ പരന്നു കിടക്കുന്ന എഴുത്തുകളാണ് സുഹറയുടേത്.ദുർബലരായാവർക്ക് ശബ്ദം കൊടുക്കാൻ സുഹറക്ക് കഴിഞ്ഞിരുന്നു.ഒരു കാലഘട്ടത്തിൽ പല കാര്യംങ്ങളും,ആക്ഷേപഹാസ്യത്തിന്റെ വാക്കുകൾ കുത്തിനിറച്ചിരുന്നവയായിരുന്നു സുഹറയുടെ കവിതൾ.എല്ലാ രചനകളിലും അകക്കണ്ണും പുറംകണ്ണും ഉൾക്കൊണ്ട എഴുത്തിന്റെ ശൈലിയായിരുന്നു അത്.ലളിതവും സരളവുമായ ഭാഷയിൽ കവിത എഴുതാനായിരുന്നു എന്നും സുഹറ ശ്രദ്ധിച്ചിരുന്നു.പുറംലോകത്തിനു കൊടുക്കുന്ന വാക്കുകളും,എഴുത്തുകളും പാഴായിപ്പോകരുത് എന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു സുഹറ.പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കവിതകളായിരുന്നു അവയെല്ലാം.സ്ത്രീകൾ എഴുതുംബോൾ ഉണ്ടാവുന്ന  സ്ഥിരം,പതിവ് വികാരങ്ങൾ വരുത്താതെയുള്ള എഴുത്തായിരുന്നു അതെല്ലാം!

ഒരു വിടപറച്ചിൽ

കൂട്ടുകാർക്ക് ഉൾക്കൊള്ളാൻ  ഇന്നും സാധിച്ചിട്ടില്ലാത്തെ ഒരു വേർപാടായിരുന്നു അവളുടേത്! എല്ലാ സുഹൃത്തുക്കളുടെയും മനസ്സിൽ ഇനിയും സന്തോഷത്തോടെ, ശക്തമായി ജീവിക്കും എന്ന് എല്ലാവരും പറയുന്നു. ഖനീഭവിച്ച ദു:ഖം എല്ലാ മനസ്സുകളിലും പാടകെട്ടിക്കിടക്കുന്നു.പറഞ്ഞാലും പറഞ്ഞാലും തീരത്തതു പോലെ അത്രമാത്രം ഉണ്ട് സുഹറയെക്കുറിച്ച് പറയാൻ! വാക്കുകൾക്കതിതീതമായ സങ്കടം എല്ലാവരും തന്നെ  പ്രകടിപ്പിച്ചു. വായനക്കാരും കുട്ടുകാരുംതന്നെ പൂർണ്ണമായി മനസ്സിലാക്കുന്നതിനു മുൻപ്. തന്നെ പൊഴിഞ്ഞുപോയവൾ!ഒരു ഉൽക്ക പോലെ സ്വന്തം പ്രകാശത്തിൽ കത്തിയെരിഞ്ഞ ഒരു  പ്രതിഭയായിരുന്നു സുഹറ. കൂട്ടുകാർക്കും പരിചയമുള്ളവർ പോലും കൂടുതൽ കൂടുതൽ സുഹറയുടെ എല്ലാ കൃതികളും അന്വേഷിച്ചു വായിക്കാൻ തുടങ്ങി.സുഹറ എന്ന വ്യക്തീയെ  കൂടുതൽ  മനസ്സിലാക്കാൻ,അവൾ എല്ലാവരിൽ നിന്നും  പ്രതീക്ഷിച്ചിരുന്ന സ്നേഹം അവൾക്ക് തിരിച്ചുകൊടുക്കാൻ സാധിച്ചു എന്നത്,സ്വർഗ്ഗത്തിന്റെ കിളിവാതിലിലൂ‍ടെ അവൾ കാണുന്നുണ്ട് തീർച്ച, അല്ലെ  സുഹറ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS