“ വെറും ഒരു സ്ത്രീയെ നിങ്ങൾ വീട്ടമ്മ എന്നു വിളിച്ചില്ലേ”- ദേവി സുരേഷ്

swapna-suresh
SHARE

കഴിഞ്ഞ ദിവസം അന്തരിച്ച ദേവി സുരേഷിന്റെ ഓർമകളിലൂടെയും അനുഭവങ്ങളിലൂടെയും ഒരു യാത്ര

നമ്മൾ സ്വയം എടുത്തണിയുന്ന വേഷങ്ങൾക്കു മറ്റുള്ളവരുടെ കണ്ണിൽ വിലയും  ബഹുമാനവും മനസ്സിലാക്കാൻ ഒരുപക്ഷെ നാളുകളും വർഷങ്ങളും ഏടുത്തേക്കാം.  “ ഒ എന്നതാന്നെ, എനിക്കൊന്നും അറിയില്ല , ഞാൻ വെറും ഒരു വീട്ടമ്മ’’ ഇതു ഞാൻ പറഞ്ഞതല്ല ദേവി സ്വയം വിശേഷിപ്പിക്കുന്നതാണ്. എട്ടര വർഷം കർണാടക സംഗീതം പഠിച്ചിട്ടുണ്ട്, പിന്നെ ജേർണലിസം ഡിഗ്രിയുണ്ട്., ജീവൻ ടിവി തുടങ്ങിയ കാലത്ത് സ്ക്രിപ്റ്റ് റൈറ്റിങ് ചെയ്തിട്ടുണ്ട്. പിന്നെ 1152 AM ദുബായ് റേഡിയോയിൽ ന്യൂസ് വായിക്കാറുണ്ട്, ചില പത്രങ്ങളിൽ ഫ്രീലാൻസ് ചെയ്യുന്നു, പിന്നെ വാട്ട്സ്ആപ്പ് ഗ്രൂ‍പ്പിൽ “ പാട്ടുവിശേഷം “ ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നത് വെറും ഒരു വീട്ടമ്മ”

വിഷചികിത്സകനും ജ്യോതിഷ പണ്ഡിതനും ആയിരുന്ന എ.എൻ കേശവവർമ്മയുടെ കൊച്ചുമകൾ. ആരു ജാതകത്തെപ്പറ്റിയോ, സമയത്തെപ്പറ്റിയോ, ഇന്നത്തെ ഗ്രഹനിലയെപ്പറ്റിയോ ചോദിച്ചാൽ, കൃത്യമായ മറുപടി കൊടുത്തിരിക്കും!. ഇങ്ങേയറ്റം ആകെ മൂഡിയായി, ഉന്മേഷമില്ലാതിരിക്കുന്ന ഒരു സുഹൃത്തിനോടു പോലും അവർക്ക് ഒരു പുത്തനുണർവ്വ് നൽകാൻ വേണ്ടി സംസാരിക്കാൻ ദേവി എന്നും തയ്യാർ! അറിയാവുന്ന പോലെ അവരുടെ ജനനസമയത്തെക്കുറിച്ചു മറ്റും ആധികാരികമായി ചോദിച്ചറിഞ്ഞ് പറഞ്ഞുകൊടുക്കുന്നത് സാഹസം എന്നു പലർക്കും തോന്നാമെങ്കിലും , അത് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പലരെയും ഉത്സുകരാക്കുന്നു.

പാട്ട് വിശേഷം” എന്നു സ്വയം പേരിട്ട് , തന്റെ എല്ലാ വാട്ട്സ്ആപ്പ് ഗ്രൂ‍പ്പിലെ സുഹൃത്തുക്കൾക്കുമായി, ദിവസവും, സമയവും, മാസവും ആ ദിവസത്തെ പ്രത്യേകതകൾ അനുസരിച്ച് തിരഞ്ഞെടുക്കുന്ന പാട്ടുകൾ ആരെഴുതി,സംഗീതം നൽകി ആരു പാടി, ആ പാട്ടിന്റെ വരികൾ, സിനിമയിലെ ആ സീനിന്റെ പ്രത്യേകത ആ പാട്ടുമായിട്ടുള്ള പ്രാധാന്യം ഇവയെല്ലാം ഒരു ശബ്ദരേഖയിലൂടെ പറഞ്ഞതിനു ശേഷം ,പാട്ടിന്റെ വീഡിയോ ലിങ്കും അയക്കുന്നു. ഇത് ഒരു ദിവസമല്ല, എല്ലാ ദിവസവും! അത് മോന്റെ 12 ക്ലാസ്സ് മോഡൽ എക്സാം ദിവസമാണെങ്കിലും, സുഖമില്ലാതെ ഭർത്താവ് വീട്ടിലുള്ള ദിവസമാണെങ്കിലും എന്നും എല്ലാ ദിവസവും മടികൂടാതെ , എണ്ണമില്ലാത്ത ഗ്രൂപ്പുകളിലേക്കെല്ലാം അയക്കുന്നു. “ ദേവി ന്യൂസ്” വാർത്തകൾ വായിക്കുന്നത് നിങ്ങളുടെ സ്വന്തം ദേവി” . സമകാലിക പ്രാധാന്യമുള്ള വാർത്തകൾ സ്വയം കണ്ടുപിടിച്ച് അതെഴുതിവയ്ക്കുന്നു, കൂടെ തദ്ദേശവാസികളുടെ വിശേഷങ്ങൾ, പിറന്നാളുകൾ ,ആഘോഷങ്ങൾ, മരണവാർത്ത എന്നുവേണ്ട ഒരു ടിപ്പിക്കൽ ‘ പ്രാദേശിക വാർത്ത”. ഇതെല്ലാം ചെയ്യുന്നത് വെറും ഒരു വീട്ടമ്മയായ ദേവി!

കോട്ടയം മൗണ്ട്കാർമൽ സ്കൂൾ വിദ്യാഭ്യാസം, ബിസിഎം കോളേജിൽ നിന്ന് എകണോമിക്സ് ബിരുദം, സോഷ്യോളജിയിൽ മുഴുമിപ്പിക്കാത്ത ബിരുദാനന്ദർ ബിരുദം! ശേഷം കാക്കനാട് നിന്നു ജേർണലിസം പിജി. ജോലിക്കൊന്നും പോയില്ലെങ്കിലും ഏതാണ്ട് ഒരു കോളജ് സമയം തൊട്ട് കഥകളും കവിതകളും കുത്തിക്കുറിച്ചു തുടങ്ങിയിരുന്നു. വിവാഹത്തോടെ മസ്കറ്റിൽ എത്തി. ആ സമയത്താണ് ജീവൻ ടിവിയീലെ ഒമാനീയത്തിനു വേണ്ടീ സ്ക്രിപ്റ്റ് എഴുതിയത്. അവരെടുത്തിരിക്കുന്ന എപിസോഡ് കണ്ടിട്ടാണ് അതിനു വേണ്ടി സ്ക്രിപ്റ്റ് എഴുതിക്കൊടുക്കേണ്ടത്! അന്ന് ഒന്നര വയസ്സുള്ള മകളെയും കൊണ്ട് ഇത് എഴുതിത്തീർക്കാൻ ബുദ്ധിമുട്ടി എങ്കിലും ഇന്ന് അഭിമാനം തോന്നുന്നു. ഇന്ന് അതേ പ്രോഗ്രാമിന് ഏതാണ്ട് 12 ഓളം സ്ക്രിപ്റ്റ് എഴുത്തുകാർ ഉണ്ട്, എന്നാൽ 10 വർഷം മുൻപ് അവർ ചെയ്യുന്ന എപ്പിസോഡുകളുടെ ഡിറ്റെയിൽസ് ഒരു ഡയറിയിൽ എഴുതി, തിരിച്ചു വീട്ടിൽ വന്ന്, കൈക്കുഞ്ഞിനെയും കൊണ്ട് , എഴുതി ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചിരുന്നു എന്നത് തികച്ചു അഭിമാനം തന്നെ. മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിൽ കവിതകൾ അന്ന് അച്ചടിച്ചു വന്നിരുന്നു! ഇതെല്ലാം ചെയ്യുന്നത് വെറും ഒരു വീട്ടമ്മയായ ദേവി!

ജേർണലിസത്തോടുള്ള താൽപര്യം അക്ഷരനഗരമായ കോട്ടയത്ത് ജനിച്ചു എന്നതുകൊണ്ട് തന്നെയുള്ള സ്നേഹം ആണ്. കൂടാതെ അക്ഷരത്തോടുള്ള സ്നേഹം ഉണ്ടാക്കിത്തന്നത് അറക്കൽ കുടുംബത്തിൽ ജനിച്ച അമ്മയാണ്. അമ്മയുടെ അച്ഛൻ എ.എൻ കേശവവർമ്മ അക്കാലത്ത് സിഎംഎസ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം എടുക്കുകയും. തക്കളി എന്ന വിളിപ്പേരിലാണു മുത്തശ്ശൻ അറിയപ്പെട്ടിരുന്നത്. മുത്തശ്ശന്റെ വായനാശീലം അമ്മയിലേക്കും പകർന്നു കൊടുത്തു കാണണം. 60 കാലത്ത് സുവേളജി വിഷയം എടുത്തു പഠിച്ചിരുന്ന അമ്മ, ഫെമിനക്കും മറ്റുമായി എഴുതിയിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മയുടെ ആ ഒരു ഇഷ്ടം ആയിരിക്കാം, പുസ്തകങ്ങളും, മാസികകളും ധാരാളം വായിച്ചിരുന്നു. ജേർണലിസം പഠിക്കാനായി നിർബദ്ധിച്ച്, എൻട്രൻസ് എഴുതിച്ചതൊക്കെ അമ്മയാണ്. അന്ന് പഠിച്ചിറങ്ങിയ സമയത്ത് ജന്മഭൂമി വാരികയിലും മറ്റും എഴുതിയിരുന്നു എന്ന് പറഞ്ഞ കൂട്ടത്തിൽ, ഒരു സങ്കടം എന്നപോലെ ദേവി പറഞ്ഞു, നമ്മുടെ കൂടെയുള്ളവരുടെ കുടുംബത്തിന്റെ താല്പര്യം , പിന്തുണ ഉണ്ടെങ്കിൽ മാത്രമെ പത്രപ്രവർത്തനമേഖലയിൽ നമുക്ക് പേരെടുക്കാനും ജോലി ചെയ്യാനും സാധിക്കയുള്ളു. ഇവിടെ മസ്കറ്റിൽ വന്നതിനു ശേഷം ആണ് എനിക്ക് കൂടുതൽ എഴുതാനുള്ള പ്രചോദനം കിട്ടിത്തുടങ്ങിയത്! ഇത്തരത്തിലുള്ള കഴിവുകളുടെ ഉടമയായ ദേവി വെറും ഒരു വീട്ടമ്മയാണ്.

എന്തുകൊണ്ട് സർകലാ വല്ലഭകളായ, ക്ഷമയുടെ പാരാവാരങ്ങളായ, എതോരു തീരാപ്രശ്നങ്ങൾൾക്കും നിഷ്പ്രയാസം നീക്കുപോക്കുകൾ കണ്ടുപിടിക്കുന്ന, ഒരു കുടുംബത്തെ നാനാവൃതമാക്കാനും, അഭിവൃത്തിയുടെ കൊടുമുടികളിലെത്തിക്കാനും കഴിവുള്ള സ്ത്രീകൾ വീട്ടമ്മ എന് പദവിയിലേക്ക് എത്തിനിൽക്കുന്നു എന്ന് ദേവി കൂടുതൽ ആവേശത്തോടെ പറഞ്ഞു! വീട്ടമ്മ എന്നു കേൾക്കുമ്പോൾ മനസ്സിലാദ്യം വരുന്നത് മഹാലക്ഷ്മിയുടെ രൂപമാണ്, അതായത് ലക്ഷ്മീ ദേവിയെ മനസ്സിൽ വിചാരിച്ചുകൊണ്ടാണ് അടുക്കളയിലേക്ക് കയറുന്നത്. ആയിരം കയ്യുള്ള ഒരു രൂപത്തെ വീട്ടമ്മയായി കാർട്ടൂണുകളിൽ ചിത്രീകരിക്കുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്! ഒരു സ്ത്രീ ഏറ്റവും കൂടുതൽ മനോഹരിയാകുന്നത് വീട്ടമ്മയുടെ റോളിലാണ് ദേവി തീർത്തും വിശ്വസിക്കുന്നു.

അമ്പലപ്പുഴ മിത്രക്കരി കുടുംബത്തിൽ നിന്നുള്ള , ഒരു കാർഷിക പാരമ്പര്യമുള്ള എന്റെ അമ്മയാണ് എന്റെ “ role model” ആ അമ്മക്ക് എന്റെ പ്രണാമം അർപ്പിക്കുന്നു എന്ന് പറഞ്ഞു തുടങ്ങി ദേവി! ഒരു സ്ത്രീക്കു മാത്രമെ എല്ലാ ജോലികളും ചെയ്യാനുള്ള ഒരു മാനസികപക്വത നൽകിയിട്ടുള്ളു ദൈവം എന്നു തോന്നുന്നു. ഒരു എന്നാൽ വീട്ടമ്മ എന്ന റോളിലേക്ക് ഒതുങ്ങിക്കുടേണ്ട ആവശ്യം ഇല്ല. അമ്മ എന്ന മാതൃത്വം ദൈവം കനിഞ്ഞു നൽകിയിരിക്കുന്നത് സ്ത്രീക്ക് മാത്രമാണ് . കൂടെ അക്കൗണ്ടന്റ്, ഇലക്ട്രീഷ്യൻ, പ്ലാനിങ് എൻജിനിയർ, ഡോക്ടർ, ഷെഫ് എന്നിങ്ങനെ എല്ലാത്തരം ജോലികളും ഏറ്റവും കൃത്യനിഷ്ഠയോടെ ചെയ്യുന്നു. എന്നാൽ ഇതൊന്നും ആരും അംഗീകരിച്ചുതരികയോ, അവാ‍ർഡ് നൽകുകയോ ഇല്ല, തീർച്ച! 

സമചിത്തതയോടെ ചുറ്റുപാടുകളെ നോക്കിക്കാണാനും , കുട്ടികളെ നോക്കാനും, ഭർത്താവിന് മാനസികയമായ സപ്പോർട്ട് കൊടുക്കാനും , പെരുമാറാനും സാധിക്കുകയുള്ളു! എന്നാൽ ഇതൊന്നും ചെയ്യാതെ ഒരു കൂപമണ്ഡൂകത്തെപ്പോലെ ഒതുങ്ങിക്കൂടുന്നു മിക്ക സ്ത്രീകളും, അല്ലെങ്കിൽ സ്വയം ആയിത്തീരുന്നു. അത് അനുവദിച്ചുകൂട! നമുക്ക് ഇഷ്ടമുള്ള, കഴിവുണ്ട് എന്നു സ്വയം വിശ്വസിക്കുന്ന കാര്യങ്ങളിലേക്ക്, താൽപര്യമുള്ള ഇഷ്ടങ്ങൾ നാം സ്വയം കണ്ടെത്തുക. ഉദാഹാരണത്തിന്, ചിത്രകല, തയ്യൽ, കരകൌശല വിദ്യകൾ , സംഹീതം നൃത്തം ഇതിക്കെ ഇഷ്ടപ്പെടുന്നവർ ഒരു വീട്ടമ്മ എന്ന ഒരു ‘ലേബൽ” സ്വയം എടുത്തണിഞ്ഞു കഴിഞ്ഞാൽ ഇത്തരം ഇഷ്ടങ്ങൾ ഉപേക്ഷിക്കേണ്ടതില്ല എന്ന് ദേവി വിശ്വസിക്കുന്നു. നമ്മളുടെ മനസ്സ് സന്തോഷമായിരുന്നാൽ മാത്രമെ, ശരീരവും അതിനനുസരിച്ച് ഉന്മേഷമായിരിക്കയുള്ളു. ഒരു കരിയർ, പ്രൊഫഷനൽl ആയൊരു സ്ത്രീ മാത്രമെ ജീവിതത്തിൽ ജയക്കുകയുള്ളു എന്ന മിധ്യാബോദം മനസ്സിൽ നിന്ന് പൂർണ്ണമായി മാറ്റിയെടുക്കുക. ഒരു സ്ത്രീയുടെ നാവും കാലും ആണ് ഒരു സ്ത്രീയുടെ സൗന്ദര്യം എന്ന് എന്റെ മുത്തശ്ശൻ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വീടിന്റെ വിളക്കാണ് ഒരു വീട്ടമ്മ എന്നു പറയുന്നതും ഈ “വെറും ഒരു വീട്ടമ്മയാണ്.”

ഇന്നത്തെ തലമുറക്ക് ജീവിതമൂല്യം പറഞ്ഞുകൊടുക്കാൻ നമ്മൾ ശ്രമിക്കാത്തതുകൊണ്ടാണ്, അവർക്ക് വായനയുടെയും, താൽപര്യങ്ങളുടെയും മൂല്യം നമ്മൾ അച്ഛനമ്മമാർ കാണിച്ചു കൊടുക്കാത്തതു കൊണ്ടാണ് നമ്മുടെ കൂട്ടികൾ ഒരു New generation Trends”ലേക്ക് പോയത്. നമ്മൾ സ്കൂളിലിനെയും, സാഹചര്യങ്ങളെയും ഇലക്ട്രോണിക് യുഗത്തെയും കുറ്റം പറയാതെ, കുട്ടികളുടെ കൂടെയിരുന്നു വായിക്കുക, അവരുടെ ഐ പാഡ്, കൈൻഡിൽ’ എന്നിവ ഉപയോഗിച്ചു തന്നെ വായിക്കുക! മാറ്റങ്ങളെ , പുരോഗതിയെ, നമുക്ക് തടുക്കാനാവില്ല, അതിൽ നിന്നെല്ലാം നമുക്ക് നല്ലത് തിരഞ്ഞെടുക്കാൻ സാധിക്കും. നമുക്ക് പൊസിറ്റിവ് ആയി സമൂഹത്തിന്, കുട്ടികൾക്ക്, നമൂടെ സുഹൃത്തുക്കൾക്ക് എന്തൊക്കെ കൊടുക്കാൻ സാധിക്കുമോ അതെല്ലാം ചെയ്തു തീർക്കാൻ സമയം കിട്ടിന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതു പറഞ്ഞ് അവസാനിപ്പിക്കുന്നത്, വീട്ടമ്മ എന്നതിൽ സ്വയം അഭിമാനിക്കുന്ന നിങ്ങളുടെ സ്വന്തം ദേവി സുരേഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS