Home- ‘ഒരു എക്ട്രാ‍ഓർഡിനറി കഥ’

home-painting
SHARE

വീട് എല്ലാവർക്കും സ്പെഷൽ ആണ്’ഇതിൽ നിന്നു വ്യത്യസ്തമായ ഒരു ചിന്ത ആർക്കും തന്നെ ഉണ്ടാവില്ല.എന്നാൽ ജീവിതത്തിന്റെ തുടക്കവും ഒടുക്കവും എല്ലാം വീടുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നവർ വളരെ വിരളവുമാണ്.കാലഘട്ടങ്ങൾ മാറി വന്നതനുസരിച്ചു രൂപത്തിലും ആവശ്യങ്ങളിലും മാറ്റങ്ങൾ വരുത്തി ഇന്നു വീടുകൾ രൂപകൽപ്പന ചെയ്യുന്നു. പാർപ്പിടം എന്നത് ആവശ്യകതക്കൊപ്പം വീട്’എന്നതിന് ഒരു പൊതുസ്വഭാവമുണ്ട്. എന്റെ വീട്,എന്നെ ഞാനായി മാത്രം കാണുന്ന,എന്റെ തെറ്റുകളും കുറ്റങ്ങളും അളക്കാതെ, എന്നെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ‘വീട്’.

ഓൺലൈനിൽ സിനിമ കാണാൻ സാധിക്കുന്നു എന്നതിന്റെ ഏറ്റവും നല്ലവശം, നമുക്കിഷ്ടപ്പെട്ട സിനിമകൾ വീണ്ടും വീണ്ടും കാണാം എന്നുള്ളതാണ്.അങ്ങനെ  ഒറ്റയിരിപ്പിനു ഞാൻ “ഹോം” രണ്ടു തവണ കണ്ടു.എന്റെ സ്വന്തം കഥയാണോ ഇതൊക്കെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടില്ലേ എന്നോർമ്മിപ്പിക്കുന്ന ധാരാളം ഡയലോഗുകൾ, സീക്വൻസുകൾ ഉണ്ടായിരുന്നു.ഒരു ഓർഡിനറിയിൽ ഓർഡിനറിയായൊരു ഒരു മനുഷ്യനെക്കുറിച്ച് സംസാരിക്കുന്ന സിനിമ. കൂടാ‍തെ, അയാൾ നമ്മളിൽ ആരൊക്കെയോ ആണെന്നൊരു തോന്നലും കാണുന്നവർക്ക് ഇല്ലാതില്ല!

ഇന്നത്തെ കുട്ടികളുടെ മനോഭാവങ്ങൾ, ചിന്താശകലങ്ങൾ, കൂടെ മാതപിതാക്കൾ എന്നൊരു കൂട്ടത്തിന്റെ മനഃപ്രയാസങ്ങളും വ്യഥകളും പറിച്ചെറിഞ്ഞാലും മാറാത്ത സ്നേഹവും കരുതലും വളരെ വ്യക്തമായി കൃത്യമായി കാണിക്കുന്നു എന്നതാണ് എടുത്തു പറയാനുള്ളത്. ജോലിത്തിരക്കിനിടയിലും മക്കളുടെ ഓരോ കാര്യങ്ങളും ഓർത്തോർത്തു ചെയ്യുന്ന അപ്പനും അമ്മയും. അതിന് അവധിയും താമസങ്ങളും അനാരോഗ്യങ്ങളും ഒന്നും ഒരു തടസ്സമേ ആകുന്നില്ല. അതിനൊന്നും ഒരു കണക്കും ആരോടും ബോധിപ്പിക്കാനില്ല എന്നുള്ളതും അതിനൊപ്പം എഴുതപ്പെടാത്ത ഒരു നിയമം മാത്രമാണ്. എന്നാൽ മക്കളുടെയും ഭർത്താവിന്റെയും ഓരോന്നിനും മനക്കണക്കുകൾ എഴുതിക്കൂട്ടി മറക്കാതെ വെക്കുന്ന ഒരാളുണ്ട്, അമ്മ!അഭിനയം അല്ല മറിച്ച്,സ്വയം ഭാവംകൊണ്ടും രൂപംകൊണ്ടും  ഇന്ദ്രസിന്റെ പേരിന് തൊട്ടടുത്ത് ചേര്‍ത്തുവക്കേണ്ടത് ഒലിവർ ട്വിസ്റ്റിന്റെ ഭാര്യയായ കുട്ടിയമ്മയെയാണ്. മഞ്ജു പിള്ള എന്ന നടിയിൽ, ഇതുവരെ കാണാത്ത അഭിനയപാടവം കണ്ടെത്തിയിരിക്കുകയാണ് ഹോം’എന്ന സിനിമ. രൂപം കൊണ്ടും ഭാവം കൊണ്ടും മഞ്ജു പിള്ള കുട്ടിയമ്മയായി തീർന്നിരിക്കുകയാണ്.കുട്ടിയമ്മ സിനിമയിലെ അമ്മയല്ല, നമ്മുടെയൊക്കെ വീടുകളിലെ അമ്മയാണ്.കുട്ടിയമ്മ പറയുന്ന പല വാക്കുകളും ജീവിതത്തിലുള്ളതാണ്.എത്ര വയ്യാഴ്കയിലും വീട്ടിലെ എല്ലാക്കാര്യങ്ങളും ചെയ്തു തീർക്കുന്ന കുട്ടിയമ്മ,ചില അവസരങ്ങളിൽ നിയന്ത്രണം വിട്ട്, നിവർത്തികേടുകൊണ്ട് പറഞ്ഞുപോകുന്ന ചില ഡലലോഗുകൾ കഥയുടെ ഗതിതന്നെ മാറ്റിമറിക്കുന്നു. ഞാൻ എന്റെ ഭർത്താവിന്റെ തെറ്റുകുറ്റങ്ങൾ എത്രതന്നെ കണ്ടെത്തിയാലും, മക്കളുടെ പോലും അനാദരപരമായ ഒരു സംസാരമോ,പെരുമാറ്റമോ കുട്ടിയമ്മയുടെ എല്ല നിയന്ത്രങ്ങളും പൊട്ടിച്ചെറിയുന്നു. അതും മറ്റാരുമല്ല, നമ്മളോരുത്തരും തന്നെയാണ്,തീർച്ച!

ഒലിവർ ട്വിസ്റ്റ്’എന്നാണ് ഇന്ദ്രൻസ് ‘ഹോം’ സിനിമയിൽ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ പേര്. ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരുന്ന പല എഴുത്തുകാരുടെയും ടൈപ്പിസ്റ്റായിരുന്നു അപ്പച്ചന് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലെ കഥാപാത്രങ്ങളുടെ പേരുകൾ മക്കാൾക്ക് ഇട്ടു. മൂത്തമകൻ ഒലിവർ ട്വിസ്റ്റ്, രണ്ടാമത്തെത്, മകൾ’കൂടുതലൊന്നും ചോദിക്കാനില്ലാത്ത, മിനിമം മാത്രം ആവശ്യമുള്ളത് ഏതാണ്?അതിൽ എറ്റവും വലുത് മക്കളുടെ സ്‌നേഹവും ബഹുമാനവും പരിഗണനയും മാത്രമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതു തന്റെ മാത്രം പരാജയം ആയി കണക്കാക്കുന്നു.

മകന്‍ നേരിട്ട് സംസാരിക്കാറില്ല,പക്ഷെ അവന്റെ സംസാരങ്ങളും മെസ്സേജും എല്ലാം ഫോണിലൂടെ മാത്രമാണെന്ന് കണ്ടതുകൊണ്ട് തനിക്കും ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങണം,എന്നു തീരുമാനിക്കുന്നത്ര നിഷ്‌കളങ്കനായൊരു മനുഷ്യനെയാണ്  ഇന്ദ്രൻസ് ഒലിവറിലൂടെ അതിസുന്ദരമായി ജീവിച്ചു കാണിച്ചത്. ഡയലോഗൊന്നുമില്ലാതെ ഒരച്ഛന്റെ നിസഹായത ഇന്ദ്രൻസ് നമ്മുടെ മനസ്സിലാണ് വരച്ചിടുന്നത്.തന്നെ മൈൻഡ് ചെയ്യാതിരിക്കുന്ന മകനെ മുന്നീൽ ക്ഷമയോടെ ഇരിക്കുന്ന തന്റെ കണ്ണുനിറഞ്ഞത് ആരും കാണാതിരിക്കാന്‍ ഇരുട്ടിലേക്ക് നീങ്ങി നില്‍ക്കുമ്പോൾ, ഇന്ദ്രന്‍സ് എന്ന മനുഷ്യൻ നമുക്ക് പരിചയമുള്ള ആരെല്ലാമോ ആയിത്തീരുകയാണ്!

ഇംഗ്ലിഷ് സാഹിത്യത്തിലെ ക്ലാസിക്കുകൾ മൊഴിമാറ്റം നടത്തിയിരുന്ന അപ്പച്ചന്റെ മകനും എൺപതുകളിലെ ന്യൂജെൻ വഴി തന്നെ തിരഞ്ഞെടുക്കുന്നു,വിഡിയോ കാസറ്റ് ലൈബ്രറി നടത്തുന്നതിലൂടെ!എടുത്തു പറയത്തക്ക വിധം നേട്ടങ്ങളൊന്നും തന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്നുള്ള തിരിച്ചറിവ് സ്വന്തം മക്കളുടെ സംസാരത്തിലൂടെ മനസ്സിലാക്കുന്നത് ഒലിവറിനെ നിരാശനാക്കുന്നുണ്ട്.ഒലിവറിന്റെ ആത്മമിത്രമായെത്തുന്ന ജോണി ആന്റണിയും നമുക്കെല്ലാം ചിരപരിചിതമായ കഥാപാത്രമാണെന്ന്  തന്നെ പറയാം. ടെന്‍ഷനിൽ മാത്രം ജീവിക്കുന്ന ജോണിക്ക് ഏതിനും എന്തിനും പേടിയാണ് എന്ന് ജോണിയുടെ ഭാര്യയിലൂടെയാണ് നമ്മൾ അറിയുന്നത്. ഒലിവറിന്റെ ആത്മമിത്രമായ ജോണിയോടുള്ള സംസാരങ്ങളിലും ഡയലോഗുകളിൽ നിന്നുമാണ് ഒലിവറിന്റെ പല ചിന്തകളും,ആകാഷകളും നമ്മളിലേക്കെത്തുന്നത്.

ഒലിവറിന്റെ മൂത്തമകൻ ആന്റണി സംവിധായകനും രണ്ടാമത്തെ മകൻ ചാൾസ് യുട്യൂബറും ആണ്.ഓരോ തലമുറയ്ക്കും അതിനു തൊട്ടു മുൻപിലുള്ള തലമുറ 'പഴഞ്ചൻ' ആണെന്നുള്ള ഡയലോഗ്, നമ്മളോരൊരുത്തർക്കും ഒരു താക്കീതോ, മുന്നറിയിപ്പോ സംവിധായകൻ തരുന്നുണ്ടോ എന്നുള്ള സംശയം ഇല്ലാതില്ല.തന്റെ പപ്പയിൽ എക്‌സ്ട്രാ ഓര്‍ഡനറിയായിട്ടോ ആരാധിക്കാനോ ബഹുമാനിക്കാനോ തക്കതായതൊന്നും ഇല്ലെന്നു കരുതുന്ന ആന്റണി അതു കാണുന്നത് തന്റെ കാമുകിയുടെ ഡാഡിയിലാണ്. ഒരോ തവണയും നിറകണ്ണുകളോടെ ഒലിവർ ശ്രദ്ധിക്കുന്നതും എന്നാൽ ഒരു മറുപടിയും പ്രതികരണങ്ങളും കാണിക്കാതെ  നിശബ്ദം നിരീക്ഷിക്കുന്നു.അങ്ങനെ സ്വന്തം മകനിലേക്കെത്താനുള്ള ഒരു  വഴിയായിട്ടാണ് ഒലിവർ സമാർട്ട് ഫോണിനെ കാണൂന്നത്.

ഞോണ്ടി’ ഞോണ്ടി’ വിളിക്കുന്ന ഒരു ഫോൺ ഈ കഥയിലേക്കുള്ള നിമിത്തം മാത്രമാകുന്നു. ഒലിവർ സ്വയം വാങ്ങിയ ഫോണല്ല മറിച്ച് മകൻ വാങ്ങിക്കൊടുത്ത ഫോൺ ഒരു കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ സന്തോഷത്തിനൊപ്പം പ്രകടിപ്പിക്കുന്നു. എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞുകൊടുക്കാൻ ക്ഷമയില്ലാത്ത മക്കളോട് ഇതിൽ വാട്‌സ് ആപ്പ് എവിടെയാ?ഫെയ്‌സ്ബുക്കിലെങ്ങനാ കേറുന്നേ?വീഡിയോ കോൾ ചെയ്യുന്നത് എങ്ങനാ എന്നൊക്കെ ചോദിച്ച് വരുന്ന അച്ഛനും അമ്മമാർക്കും,വ്യക്തമായ മറുപടികൾ കിട്ടാറില്ല. എല്ലാര്‍ക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന, ഏത് വീട്ടിലും ഇക്കാലത്തും നടക്കുന്ന രംഗമാണിത്. ഈ സിനിമ സിനിമയല്ല, നമ്മുടെയൊക്കെ വീടാണ്.ജീവിതം മൊബൈൽ ഫോണിന്റെ സ്‌ക്രീനിലേക്ക് ചുരുങ്ങി, ടാഗുകളും, സ്മൈലികളും ആയി മാറിയ കാലഘട്ടത്തിലേക്കെത്തി നിൽക്കുന്നു നമ്മളോരോരുത്തരും.

ഒരടിക്കുറിപ്പ് ഇന്ദ്രൻസ്:-  എത്രയോ വർഷങ്ങൾക്ക് മുൻപ് ഇന്ദ്രൻസ് എന്നൊരു സാധാരമനുഷ്യനെ’വചനം’ കാലങ്ങൾ തൊട്ട് കണ്ടിട്ടുണ്ട്. അവിടെനിന്ന് ഇത്ര നല്ലൊരു  നടൻ നമുക്കിടയിൽ ഉണ്ടായിരുന്നോ എന്നു പോലും  ചിന്തിപ്പിക്കുന്ന തരത്തിലുള്ള അഭിനയ പാടവം.മക്കളിലേക്ക് ‘കമ്മ്യൂണിക്കേഷൻ ‘വഴി എത്തിപ്പെടാൻ ശ്രമിക്കുന്ന ഒരു പറ്റം മാതാപിതാക്കളുടെ ഒരു ‘റെപ്രസെന്റേറ്റീവ്’ ആണോ എന്നുപോലും  തോന്നിപ്പോയി. അപൂർവ്വമായി വരുന്ന ഒരു കഥാപാത്രം എന്നുപോലും തോന്നിപ്പോയി റോജിൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച ഈ സിനിമ കണ്ടപ്പോൾ കോവിഡ് കാലത്ത്  നമുക്ക്  ഇരുത്തി ചിന്തിപ്പിക്കാൻ തന്ന ഒരു വിഷയം അല്ലെ എന്ന് തോന്നിപ്പോയി?കുട്ടികൾക്കുവേണ്ടി നമ്മുടെ ജീവിതങ്ങൾ നാം ‘അഡ്ജസ്റ്റ്’ ചെയ്യതു തുടങ്ങേണ്ട കാലം വന്നോ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS