നവംബർ 17 ദേശീയ പത്രപ്രവർത്തന ദിനം. എല്ലാ വർഷവും ഇതേദിവസം ഇന്ത്യയിൽ ദേശീയ പത്രപ്രവർത്തന ദിനമായി ആഘോഷിക്കുന്നു.ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് പ്രശംസനീയമാണ്.ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയയുടെ മുന്നേറ്റവും മൊബൈൽ ഫോണുകൾ വഴി ലഭിക്കുന്ന വാര്‍ത്തകളും വിവരങ്ങളെക്കുറിച്ചും നാം ചിരപരിചിതരാണ്.ശക്തമായ ഒരു ജനാധിപത്യത്തിന്റെ അടിത്തറകൂടിയാണ് സ്വതന്ത്രമായ പത്രപ്രവര്‍ത്തനം എന്നും പറയാം.
രാജ്യത്ത് സ്വതന്ത്രമാധ്യമങ്ങളുടെ പ്രതീകമായി നവംബർ 16 ന് ദേശീയ മാധ്യമ ദിനമായി ആഘോഷിക്കുമ്പോൾ തൊട്ടടുത്ത ദിനമായ നവംബർ 17 മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്നതിനായുള്ള ദിനമായും നമ്മുടെ രാജ്യത്ത് ആഘോഷിക്കപ്പെടാറുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും,ജനാധിപത്യ സംരക്ഷണത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങൾ എന്നാണ് കണക്കാക്കപ്പെടുന്നത്.എപ്പൊഴൊക്കെ ജനാധിപത്യം നിരാകരിക്കപ്പെടുന്നുണ്ടോ അപ്പോഴൊക്കെ മാധ്യമങ്ങൾ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യാറുണ്ടെന്നുള്ളതിന് ഇന്ത്യൻ പത്രപ്രവർത്തനം ഒരു മാതൃകകൂടിയാണ്.സമൂഹത്തിൽ ഇട്ടക്കിടെ കടന്നുവരാറുള്ള അപകടകരങ്ങളായ സംഭവങ്ങളിലേക്കും,വ്യതിയാണങ്ങളിലേക്കും,ഇങ്ങേയറ്റം ചരിത്രങ്ങളിലേക്ക് പോലും പൊതുജനശ്രദ്ധയെ ആകർഷിക്കുന്നതിത് പലപ്പോഴും മാധ്യമങ്ങളാണ്. സർക്കാറിനും ജനങ്ങൾക്കും ഇടയിലുള്ള പാലമായി മാധ്യമങ്ങൾ പ്രവർത്തിക്കുന്നും എന്ന് എന്തുകൊണ്ട് പറഞ്ഞുകൂട?ഇന്ത്യയിലെ പത്രങ്ങളുടെയും മാധ്യമങ്ങളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അധികാരമുള്ള ലോകത്തിലെ ഏക സ്ഥാപനമാണ് പ്രസ് കൗൺസിൽ.
വാർത്തകളുടെ ശേഖരണത്തിലും, പ്രസിദ്ധീകരണത്തിലൂടെയുമാണ് പത്രങ്ങളുടെ ചരിത്രം ആരംഭിക്കുന്നത്. 17 ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ് ആദ്യമായി ദിനപത്രം വിതരണം ചെയ്യപ്പെട്ടത്, ‘ദി ഡയലി കോറന്റ്‘.1920 കളിലാണ് ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കപ്പെട്ടിരിക്കുന്നത്
ഇന്ത്യൻ പത്രപ്രവർത്തനം
ഗാന്ധിജിയെ ഇന്ത്യൻ പത്രപ്രവർത്തനങ്ങളുടെ പിതാവ് എന്നും പലരും വിശേഷിപ്പിക്കാറുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്ന കാലംമുതൽ പത്രമാധ്യമങ്ങളുമായും മഹാത്മാഗാന്ധിക്ക് ബന്ധമുണ്ട്.1903ൽ തുടങ്ങി 45 വർഷത്തോളം അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ ഗുണനിലവാരം കണക്കിലെടുത്താൻ മഹാത്മാഗാന്ധി എന്ന പത്രപ്രവർത്തകനെ ഒരുപക്ഷേ നമുക്ക് മനസിലാക്കാൻ കഴിയും.സാമൂഹ്യ പ്രതിബദ്ധതയുള്ള പത്രപ്രവർത്തകനായിരിക്കാൻ ഗാന്ധിജി തന്റെ എഴുത്തിലൂടെ വളരെ ശ്രദ്ധിച്ചിരുന്നു.1903 ജൂണിൽ ഗാന്ധിജി ഡർബനിൽ നിന്ന് ‘ഇന്ത്യൻ ഒപ്പീനിയൻ‘ ആരംഭിച്ചു.അക്കാലത്ത് ജോഹന്നാസ്ബർഗിൽ അദ്ദേഹം വക്കിലായി പ്രവർത്തിച്ചിരുന്നു എങ്കിലും ഗാന്ധിജിയുടെ പത്രപ്രവർത്തനമാണ്, സമൂഹമാധ്യമങ്ങളുമായി തന്റെ സജീവസാന്നിദ്ധ്യവും,സുധൃഡമായ ഒരു ബന്ധം വളത്തിയെടുക്കാൻ, സാധിച്ചത്.മാധ്യമപ്രവർത്തനത്തെകുറിച്ച് വളരെ വ്യക്തമായ ചിന്താഗതിയും ആശയങ്ങളും ഗാന്ധിജിക്ക് ഉണ്ടായിരുന്നു. ഗാന്ധിജിയുടെ കാഴ്ചപാടിൽ പത്രപ്രവർത്തനം മാന്യമായ ഒരു തൊഴിലായിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഒരു സമൂഹത്തിൽ മൂന്ന് ലക്ഷ്യങ്ങൾ ഒരു പത്രം നിർവ്വഹിച്ചിരുന്നു. ആദ്യത്തേത് ജനങ്ങളുടെ ദുരവസ്ഥ,സാഹചര്യങ്ങൾ,വികാരങ്ങൾ മനസിലാക്കി പ്രവർത്തിക്കുക.രണ്ട് പത്രപ്രവർത്തനം എന്ന വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക-രാഷ്ട്രീയ വികാരങ്ങളെക്കുറിച്ചുള്ള ഒരു അവബോധം ജനങ്ങൾക്കിടയിൽ ഉണ്ടാക്കുക.മൂന്നമത്തേത് കൊളോണിയൽ ഭരണകൂടത്തിന്‍റെ കുറവുകളും ദോഷങ്ങളും തുറന്നുകാട്ടി അതിനെ ചെറുക്കാൻ ജനങ്ങളെ തയ്യാറാക്കുക.
ബ്രിട്ടിഷ് ഇന്ത്യന്‍ ഭരണകാലത്ത് കല്‍ക്കത്താപട്ടണമാണ് ഇന്ത്യൻ പത്രപ്രവര്‍ത്തനത്തിന്റെ ഈറ്റില്ലം.1780 ജനുവരി 29 നാണ് ഇന്ത്യയിലെ ആദ്യത്തെ പത്രമായ 'ബംഗാൾ ഗസറ്റ് ’ ആരംഭിച്ചത്.കല്‍ക്കത്തയിലെ ഇംഗ്ലീഷുകാര്‍ക്കു വേണ്ടി ആരംഭിച്ചതാണ്.പ്രസിദ്ധീകരിച്ച് രണ്ടു വർഷത്തിനു ശേഷം അത് നിന്നുപോയി. ആദ്യഭാഷാ പത്രമായ ‘രുഗ്‌ദർശൻ‘ 1880 ലാണ് ഇറങ്ങുന്നത്.ഈ കാലയളവിൽ ഇന്ത്യയിൽ കൽക്കത്ത , മദ്രാസ് ,ബോംബെ എന്നീ മൂന്ന് നഗരങ്ങളിൽ മാത്രമേ പത്രങ്ങൾ ഇറങ്ങിയിരുന്നുള്ളു.ഇന്ത്യ ഗസറ്റ്,ബംഗാൾ ജേർണൽ (കൽക്കട്ട ),മദ്രാസ് കൂരിയർ,ഇന്ത്യ ഹൊറാൾഡ് (മദ്രാസ് ),ബോംബെ ഹൊറാൾഡ്,ബോംബെ ഗസ്റ്റ് (ബോംബെ) എന്നിവയായിരുന്നു അക്കാലത്തെ പ്രധാന പത്രങ്ങൾ .
പത്രപ്രവർത്തനത്തിന്റെ ലക്ഷ്യം
മഹാത്മാഗാന്ധി നമുക്ക് സ്വാതന്ത്ര്യം മാത്രമല്ല നേടിത്തന്നത്,പല കാര്യങ്ങളിലും വ്യകതമായ ഒരു കാഴ്ചപ്പാടുകളും അടിവരയായി അദ്ദേഹം ചരിത്രത്തിൽ എഴുതിച്ചേർത്തു. അതിൽ ആദ്യത്തേത് സത്യം എന്ന വികാരത്തെക്കുറിച്ചായിരുന്നു.ഗാന്ധിജി തന്റെ പത്രങ്ങൾ സത്യം മാത്രമേ പ്രചരിപ്പിക്കുന്നുള്ളു എന്ന് ഉറപ്പുവരുത്താനായി പരസ്യങ്ങൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.എന്നും അദ്ദേഹത്തിന്‍റെ ഏതു കാഴ്ചപാടുകളും തിർത്തും ശരിയായിരുന്നു എന്ന് അദ്ദേഹം ജീവിച്ചു കാണിച്ചുതന്നു.ഗാന്ധിജി, ജനങ്ങളുടെ രാഷ്ട്രീയ നേതാവ്,രാഷ്ട്രതന്ത്രജ്ഞന്‍,സാമൂഹ്യ പരിഷ്കർത്താവ് എന്നിങ്ങനെയുളള നിലയിൽ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിക്കുക മാത്രമല്ല,പ്രതിബദ്ധതയുമുള്ള ഒരു പത്രപ്രവർത്തകനായും പ്രവർത്തിച്ചു കാണിച്ചുതന്നു.പത്രപ്രവർത്തനത്തിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച ലക്ഷ്യങ്ങൾ മാധ്യമപ്രവർത്തകർക്ക് അന്നും ഇന്നും എന്നും ഒരു മാതൃക തന്നെയാണ്.
ഒരടിക്കുറിപ്പ്
ഇംഗ്ലീഷ് ലിറ്ററേച്ചർ വിഷയത്തിൽ നേടിയ ബിരുദം എന്നെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനാണ് പഠിപ്പിച്ചത്.എന്റെ അഭിപ്രായങ്ങളും,കാഴ്ചാപ്പാടുകളും‘കോളം’ എന്ന എഴുത്തിന്റെ വഴികളിലൂടെ പത്രത്തിൽ അച്ചടിച്ചു വന്നത് ആദ്യമായി ‘ഗൾഫ് മനോരമ’യിലാണ്.പ്രവാസി എന്നൊരു ലേബലോടുകൂടി എന്നോ ജീവിച്ചു തുടങ്ങിയതിന്റെ കാതൽ,അന്തസത്ത 90 കളിൽ എഴുതിത്തുടങ്ങിയ ‘ഫ്രീലാൻസ് ജേണലിസ്റ്റ്’ എന്ന തലപ്പാവിന്റെ തുവലുകളിലൂടെയാണ്.എന്റെ കോളം എഴുത്തുകളിലൂടെ ഞാൻ പലരുടെയും ജീവിതങ്ങൾക്ക് നേരെ കാണ്ണാടിയായി,പലർക്കും കണ്ണുനിർത്തുള്ളികൾക്ക് ഒരു തൂവാലയായി,ചിലർക്കെങ്കിലും ഒരു കൈ സഹായം നേടിക്കൊടുക്കാൻ സാധിച്ചു,പലരെയും സമൂഹമാധ്യമങ്ങൾക്ക് പരിചയപ്പെടുത്താനായി.എന്റെ അക്ഷരങ്ങളിലൂടെ ഞാൻ മറ്റൊരു പത്രപ്രവർത്തകയായി മാറി.എനിക്കൊപ്പം എന്റെ കാലഘട്ടത്തിലും അതിനു മുൻപും പിൻപും ഇനി വരാൻപോകുന്ന തലമുറയിലെ എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും ആശംസകളും ദൈവാനുഗ്രഹവും എന്നുമുണ്ടാകട്ടെ.