ആഘോഷം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കേക്ക് തന്നെ ആവും അല്ലേ!. കേക്കിന്റെ പിന്നിൽ ഒരു വലിയ ചരിത്രം തന്നെ ഉണ്ട്. കേക്ക് എന്ന ആശയം ആദ്യം വന്നത് ഈജിപ്തിൽ നിന്നാണ്. കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി 1880-ൽ തലശ്ശേരിയിലാണ് ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത്. വളരെ സ്‌പെഷൽ ആയ ഒരു വിഭവമായിട്ടാണ് ഇന്നും കേക്ക് തയാറാക്കുന്നത്. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി തയ്യാറാക്കാൻ ആരും തന്നെ എത്ര വേണമെങ്കിലും മിനക്കെടാനും, കഷ്ടപ്പെടാനും തയ്യാർ. പിറന്നാൾ, വിവാഹവാർഷികങ്ങൾ, കല്യാണം എന്നു വേണ്ട എല്ലാത്തരം ആഘോഷങ്ങൾക്കും ഇന്ന് അതിപ്രധാനമാണ് കേക്കുകൾ. കേക്കിന്റെ വർധിച്ച വിപണന സാധ്യത മുന്‍കൂട്ടി കണ്ടു വീടുകളിൽ നിന്നു കേക്ക് കുടിൽ വ്യവസായം പോലെ വ്യാപിച്ചുതുടങ്ങി. രുചിയിലും വൈവിധ്യങ്ങൾ നിറഞ്ഞ കേക്കുകൾ ഇന്നു സുലഭമാണ്. ബെയ്ക്കിങ് പലർക്കും ഇന്നു തീഷ്ണമായ ഒരു താൽപര്യംകൂടിയാണ് .
മെഹ്നാസ് സുൽഫി കേക്ക് ബെയ്ക്കിങ് തുടങ്ങിയത് ഒരു ഹോബി എന്ന നിലയിലായിരുന്നു . പ്രിയപ്പെട്ടവർക്കു ഭക്ഷണം ഉണ്ടാക്കി സ്നേഹത്തോടെ വിളമ്പാൻ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു കൂട്ടുകാർക്ക് പിറന്നാൾ സമ്മാനമായി കേക്ക് നൽകാറുണ്ടായിരുന്നു .പിന്നീട് അവർ കേക്ക് ആവശ്യപ്പെടാൻ തുടങ്ങി . അവരുടെ പ്രോത്സാഹനവും പിന്തുണയും ചെറിയ രീതിയിൽ ബിസിനസ്സ് തുടങ്ങാൻ സാഹചര്യമൊരുക്കി.വീട്ടിൽ ബേക്ക് ചെയ്യുന്നതിലുള്ള പ്രത്യേകത രുചിയിൽ നിലനിർത്താനും ഗുണമേന്മയുള്ള കൂട്ടുകൾ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കി നല്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് . തുടക്കക്കാരി എന്ന നിലയിൽ കൂടുതൽ മേന്മയുള്ള കേക്ക് എങ്ങനെ ഉണ്ടാക്കാം എന്നും, മെച്ചപ്പെട്ട രുചിക്കൂട്ടുകൾക്കായുള്ള പരീക്ഷണങ്ങൾ നടത്താറുണ്ട്. കൂട്ടുകാർക്കും വീട്ടുകാരും നൽകുന്ന പ്രോത്സാഹനം മാത്രമാണ് എന്നെ ഇതിൽ നിലനിർത്തുന്നത്. ഐസിംഗ് ചെയ്യുന്ന കേക്ക് കാഴ്ചയിൽ മനോഹരമാക്കുന്നതിനും, രുചി കൂട്ടുന്നതിനും സഹായിക്കും. വിവിധതരം കൂട്ടുകൾ ഉള്ള ഐസിംഗുകൾ ഉണ്ട്. ഏറ്റവും കൂടുതൽ പ്രചാരം ഉള്ളത് butter icing ആണ് .ഇപ്പോൾ cream cheese icing ആവശ്യക്കാർ ഏറെ ഉണ്ട്.
അങ്ങനെതന്നെയാണ് കേക്കിന്റെ കൂടെ കപ്പ് കേക്കിലേക്ക് ഒന്ന് കൂടുതൽ ശ്രദ്ധ തിരിച്ചത്. കപ്പ് കേക്കുകളിൽ തന്നെ മിനി കേക്കുകൾക്കും രൂപം കൊടുത്തു. ചെറിയ മീറ്റിംഗുകൾ, പാർട്ടികൾ എന്നിവക്ക് മിനി കപ്പ് കേക്കുകൾക്ക് ധാരാളം ആവശ്യക്കാരുണ്ട്. അതിനുവേണ്ടിയുള്ള ഐസിങ്ങുകൾ വളരെ സൂഷ്മതയോടെ ചെയ്യേണ്ടതാണ്. പിന്നെ കേക്കുകളിൽ നിന്ന് പെട്ടെന്ന് അടർന്നുപോകാതിരിക്കാനായി ഐസിങ്ങിന്റെ കട്ടിയും ചേരുവകളും കൃത്യവും, നിറങ്ങൾ വ്യക്തവും ആയിരിക്കണം. അത് കൊടുക്കുന്ന ബോക്ക്സുകളും, ഒരോരോ കള്ളികളുള്ളവയായിരിക്കണം അല്ലെങ്കിൽ കൂട്ടിമുട്ടി , ഐസിംഗുകൾ ചീത്തയാകാൻ സാധ്യതയുണ്ട്. കേക്കുണ്ടാക്കുന്നതിനെക്കാൾ ഇത്തിരി അധികം ശ്രദ്ധയും സൂഷ്മതയും കപ്പ്കേക്കുണ്ടാക്കുന്നതിനാവശ്യമാണ്.
ക്ഷമയും താൽപര്യവും കുറച്ചു കലാബോധവും ഉണ്ടെങ്കിൽ ഐസിംഗ് ആർക്കും ചെയ്യാം.കേക്ക് കൂടാതെ ബെയ്ക് ചെയ്തെടുക്കുന്ന നിരവധി വിഭവങ്ങളും ചെയ്യാൻ വലിയ ഇഷ്ടമാണ് .പാചകത്തിൽ ഉള്ള താല്പര്യം മനസ്സിലാക്കിയ ഭർത്താവു സുൾഫികർ അഹമ്മദിന്റെ പ്രോത്സാഹനം കൊണ്ട് മാത്രമാണ് ലുലു നടത്തിയ ഫുഡ് ഫിയസ്റ്റ അനുബന്ധിച്ച പാചക മത്സരത്തിൽ പങ്കെടുക്കാൻ കാരണമായത് . നോൺവെജ് വിഭാഗത്തിലെ 2 വർഷങ്ങളായി സ്ഥിരം വിജയി ആയിരുന്നു.ഓരോ മത്സരവും ആത്മവിശ്വാസം കൂട്ടുന്നതിനോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുള്ള അവസരമായും ഞാൻ കണക്കാക്കുന്നു . ഒഴിവു സമയങ്ങൾ ഇഷ്ടപ്പെട്ട ഹോബിക്കായി വിനിയോഗിക്കുമ്പോൾ മാനസികമായി വളരെ സന്തോഷമാണ് ഉണ്ടാവുന്നത് . സോഷ്യൽ വർക്ക് ആയിരുന്നു ശരിയായിട്ടുള്ള തൊഴിൽ . ഇപ്പോൾ ഇവിടെയുള്ള ചില സന്നദ്ധ സംഘടനകളുമായി സഹകരിക്കുന്നുണ്ട് . ഇത് കൂടാതെ ചിത്രരചന, ജ്വല്ലറി ഉണ്ടാക്കുക, ആർട്ട് ആൻഡ് ക്രാഫ്റ്റ് എഴുത്ത് എന്നിവയിലും താൽപര്യം ഉണ്ട്.
ബട്ടർ സ്കോച്ച് കേക്ക്
ബട്ടർ- 100 ഗ്രാം
ബ്രൗൺ പഞ്ചസാര- 100 ഗ്രാം
മുട്ട- 2
ഗോൾഡൻ സിറപ്പ്- 1 ടേ.സപൂൺ
വാനില എസ്സെൻസ്-1 ടീ.സ്പൂൺ
പാൽ- 75 മില്ലീലിറ്റർ
മൈദ-100 ഗ്രാം
കോൺഫ്ലവർ- 50 ഗ്രാം
ബെയ്ക്കിംഗ് പൗഡർ- 2 ടീ.സ്പൂൺ
കറുവാപ്പട്ട പൊടി- 1/4 ടീ.സ്പൂൺ
ഉണ്ടാക്കുന്ന വിധം - രണ്ട് 7 ഇഞ്ച് സാൻഡ് വിച്ച് ടിന്നുകൾ ബട്ടർ തേച്ച്, അല്പം മൈദ തൂകി വെക്കുക. ബട്ടറും പഞ്ചസാരയും ഒരുമിച്ച് തേച്ച് പതപ്പിക്കുക, മുട്ടയുടെ മഞ്ഞയും, ഗോൾഡൻ സിറപ്പിം, വാനിലയും, പാലും ചേർത്ത് വീണ്ടും പതപ്പിക്കുക പൊടിയായിട്ടുള്ളവയെല്ലാം ഒരുമിച്ച് ചേർത്ത് ഇടഞ്ഞ് വെക്കുക, അൽപ്പാൽപ്പമായി,ക്രീം ചെയ്തു വെച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് ചേർക്കുക. പുറകെ മുട്ടയുടെ വെള്ള അടിച്ചു പതപ്പിച്ച് കേക്കിന്റെ ഈ മിശ്രിതത്തിലേക്ക് ചേർക്കുക. തയ്യാറാക്കിവെച്ചിരിക്കുന്ന റ്റിന്നിൽ ഒഴിച്ച് 190 C (ഗ്യാസ് 5) 20-25 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്തുകഴിയുമ്പോൾ , നേരെ നടുവെ മുറിച്ച് ബട്ടർ ഐസിംഗ് പുരട്ടി വീണ്ടും ഒരുമിച്ചു ചേർത്ത് മുകളീൽ ഐസിംഗ് പഞ്ചസാരതൂകി ഉപയോഗിക്കുക
മെഹ്നാസ് തീർത്തു പറയുന്നു, “ഇല്ല ഇതുവരെ അങ്ങനെ യാതൊരുവിധ പ്രവർത്തിപരമായ പരിശീലനങ്ങളും ഞാൻ പഠിച്ചിട്ടില്ല“. ഏതാണ്ട് കുറച്ചു മാസങ്ങൾ, ഗൗരവപരമായി ബെയ്ക്കിംഗിൽ പൂർണ്ണമായി ശ്രദ്ധിച്ചു. തീർച്ചയായും ഒരു പ്രഫഷണൽ പരിശീലനം ആവശ്യക്കാർക്ക് നൽകാൻ, ചെറിയതോതിൽ ക്ലാസ്സുകൾ എടുക്കണം എന്നൊരു തോന്നൽ വന്നിട്ടുണ്ട്. താമസിയാതെ അതിനുള്ള തീരുമാനങ്ങൾ എടുക്കണം. ആവശ്യാനുസരണം എനിക്ക് കേക്കിന്റെ ആവശ്യങ്ങൾക്കായി സമീപിക്കാറുണ്ട്. ഇന്ന് എനിക്ക് ധാരാളം ആവശ്യക്കാരുണ്ട്, ബെർത്ത്ഡേ, പാർട്ടികൾ,എന്നിവക്കായി ഓർഡർ തരും. കൂടെ അവരുടെ കേക്കിന്റെ ആവശ്യവും, വ്യക്തിയുടെ താല്പര്യങ്ങളും ഇഷ്ടങ്ങളും, മറ്റും ആലോചിച്ചു തീരുമാനിച്ചാണ് കേക്കിന് എന്തു “തീം“ വേണം എന്നു തീരുമാനിക്കുന്നത്. സൂഷ്മമായ ഗവേഷണവും അന്വേഷണവും കേക്കിന്റെ തീമിനുള്ള സാമഗ്രികൾ, നിറങ്ങൾ എന്നിവയ്ക്ക് ആവശ്യമാണ്. മേനാസിന്റെ കാഴ്ചപ്പാടിൽ എനിക്ക് ഓരോ കേക്കും ഓരോ പുതിയ അനുഭവജ്ഞാനങ്ങളാണ്