മരക്കാർ: ഒരു ബ്രില്ല്യന്റ് സിനിമ

marakkar
SHARE

കോഴിക്കോട് സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു കുഞ്ഞാലി മരക്കാർ. ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാരുമായുള്ള ഐതിഹാസിക യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ച ആളായിരുന്നു മരക്കാർ.ഇന്ത്യൻ തീരത്ത് ആദ്യമായി യുദ്ധങ്ങളിൽ നാവിക പ്രതിരോധം തീർത്ത ലോകത്തിലെ തന്നെ ആദ്യ പടത്തലവനായിരുന്നു മരക്കാർ എന്നുതന്നെ പറയാം.

2021-ന്റെ അവസാന മാസങ്ങളിൽ പ്രദർശനത്തിനെത്തിയ മലയാളഭാഷാ ‌‍ ചലച്ചിത്രമാണ്  “മരക്കാർ അറബിക്കടലിന്റെ സിംഹം”.ലോക സിനിമയുടെ നെറുകയിൽ മലയാളത്തിലെന്നല്ല, മറിച്ച് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറാൻ പോകുന്നു എന്നുവരെ ആരാധകരും, സിനിമാലോകവും  ഈ ചലച്ചിത്രം എത്തുന്നതിനു മുൻപ് തന്നെ പ്രവചനങ്ങളും പ്രതീക്ഷകളും ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യൻ സിനിമയിൽ പ്രധാനപെട്ട 5 ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുകയും ചെയ്ത‍ു. പ്രിയദർശന്റെ 25 വർഷത്തെ സ്വപ്നസാക്ഷാൽക്കാരമായി മാറുന്നു “മരക്കാർ”.  ചെറിയ ബജറ്റിൽ പോലും അദ്ഭുതകരമായ ബ്രില്ല്യന്റ് സിനിമകൾ ഒരുക്കുന്ന പ്രിയദർശൻ തിരശീലയിൽ തെളിയിച്ചത് അദ്ഭുതകരമായ ദൃശ്യഭംഗിയായിരിന്നു. ആ വിശ്വാസം തന്നെയാണ് കാത്തിരിപ്പിനുശേഷം നമ്മൾക്ക് മുന്നിൽ തിരശ്ശിലയിൽ തെളിഞ്ഞതും. താളവട്ടവും, ആര്യനും,ചിത്രവും കിലുക്കവും, അഭിമന്യുവും, അദ്വൈതവും,തേന്മാവിൻ കൊമ്പത്തും, കാലാപാനിയും,ചന്ദ്രലേഖയും പോലെ മഹാവിജയങ്ങൾ ഒരുക്കിയ പ്രിയദർശൻ ബോളിവുഡിൽ പോലും മെഗാഹിറ്റുകൾ ഒരുക്കിയ സംവിധായകൻ കൂടിയാണെന്ന് നമ്മൾ മറന്നുപോകരുത്.

ലോകത്തെ ഏറ്റവും ഭംഗിയുള്ള ദൈവസൃഷ്ടികളിൽ ഒന്നാണ് കടൽ.ആ കടലിന്റെ ഭംഗി നമുക്ക് കാണിച്ചു തന്ന സിനിമകൾ വിരളമാണെന്നുതന്നെ പറയാം. അവിടേക്കാണ് പ്രകൃതിയുടെയും  കരയുടെയും ആകാശത്തിന്റെയും ഭംഗി ഒരുമിച്ച് തിരശീലിയയിൽ പകർത്തിയാണ് സംവിധായകൻ പ്രിയദർശൻ കുഞ്ഞാലി മരക്കാരിലൂടെ പ്രേക്ഷകർക്കുവേണ്ടി തയാറാക്കിയത്. 

ആശിർവാദ് സിനിമക്കുവേണ്ടി ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ്,സി.ജെ എന്നിവർ ചേർന്നാണ് ‘മരക്കാർ‘ നിർമ്മിക്കുന്നത്. ചൈന ബ്രിട്ടൻ രാജ്യങ്ങളിലെ തിയറ്റർ ആര്‍ട്ടിസ്റ്റുകളും ഭാഗമാകുന്നതുകൊണ്ട്, ചൈനീസ്  ഭാഷയിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ഇത്.എസ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  നിർവഹിച്ചു. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിളാണ് സിനിമയ്ക്ക് വേണ്ടി ഹൈദരാബാദിൽ കൂറ്റൻ സെറ്റുകൾ ഒരുക്കിയിരുന്നത്. റോണി റാഫേലാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ റിലീസ്. ഡിസംബർ 2021 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

സിനിമാപ്രേമികൾ ഇത്രയേറെ കാത്തിരുന്ന മറ്റൊരു ചിത്രം ഒരുപക്ഷേ മലയാള സിനിമയിൽ മുൻപ് ഉണ്ടായി കാണില്ല. മലയാളത്തിൽ ഇതു വരെ നിർമ്മിച്ചതിൽ ഏറ്റവും വലിയ മുതൽമുടക്കുള്ളത് എന്ന് കരുതപ്പെടുന്ന, മലയാളത്തിന്റെ പ്രതിഭകൾക്കൊപ്പം തെന്നിന്ത്യൻ താരങ്ങളും വിദേശതാരങ്ങളും ഒരുപോലെ അണിനിരക്കുന്ന ചിത്രം.നിരവധി ഹിറ്റു ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രിയദർശനും ഇതിഹാസതാരം മോഹൻലാലും വീണ്ടും കൈകോർക്കുന്നു. കോവിഡ്‌ കൊണ്ടുവന്ന വലിയ ഇടവേള പക്ഷേ ചിത്രത്തിന്റെ റിലീസിന് കാലതാമസമുണ്ടാക്കി.ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ‘മരക്കാർ‘ ഒടുവിൽ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്, റിലീസ് ദിനത്തിലെ പ്രദർശനങ്ങളുടെ എണ്ണത്തിലും പ്രീ ബുക്കിങ്ങിലുമൊക്കെ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടാണ് ചിത്രത്തിന്റെ വരവ്.

ഐ. വി. ശശിയുടെ മകൻ അനി ശശി ചിത്രത്തിന്റെ തിരക്കഥയെഴുതി. പ്രിയന്റെ  മകൻ സിദ്ധാർഥ് ചിത്രത്തിനു വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നു,മോഹൻ ലാലിന്റെ മകൻ അദ്ദേഹത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും ചേർന്ന് ഇതൊരു തലമുറമാറ്റത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ് എന്നും തോന്നിപ്പോയി. ഫാസിലും,സുഹാസിനി മണിരത്നം, മഞ്ചു വാര്യർ, മാമുക്കോയ, മുകേഷ്, സിദ്ധിഖ്, അര്‍ജുൻ, സുനിൽ ഷെട്ടി, പ്രഭു, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നെടുമുടി വേണുവിന്റെ മരണശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത് എന്നത് വേദന നൽകുന്നുണ്ട്. ഉമ്മയും സ്വന്തക്കാരും പറങ്കികളുടെ ചതിയിൽ മരിച്ചു വീണതോടെ ഒറ്റയാനായി മാറിയ മമ്മാലിയായി അഭിനയിക്കുന്നത് സംവിധായകൻ ഫാസിലാണ് എന്നതും ഈ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

തന്റെ കഥാപാത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങൾ മകൻ നന്നായി അവതരിപ്പിച്ചു എന്ന് അമ്മ സുചിത്ര പ്രണവിനെക്കുറിച്ച് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞുകഴിഞ്ഞു.അമ്മയെ നഷ്ടപ്പെട്ട മകന്റെ വൈകാരിക സംഘട്ടനവുമായി പ്രണവിനെ പൊരുത്തപ്പെടുത്താൻ സംവിധായകൻ ആഗ്രഹിച്ചു.അതിന്റെ ഭാഗമായി പ്രിയൻ രസകരമായ ഉപദേശം പ്രണവിനു നൽകി എന്നും എവിടെയോ വായിച്ചിരുന്നു. 'അപ്പു,ഒന്ന് സങ്കൽപ്പിക്കുക, നിന്റെ അമ്മ മരിച്ചു,പ്രിയൻ പ്രണവിനോട് പറഞ്ഞു. ചെന്നൈയിലെ ഒരു സ്റ്റുഡിയോയിൽ സിനിമ കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയ സുചിത്ര“എന്റെ മകനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.ഇപ്പോൾ, അവൻ ഒരു പക്വതയുള്ള നടനായി.ഒരുപക്ഷെ മരക്കാർ’ അവന്റെ കരിയറിൽ വലിയൊരു ബ്രേക്ക് ആയേക്കാം”.രംഗങ്ങൾ കണ്ടുകൊണ്ടിരുന്നപ്പോൾ അപ്പുവിനു എന്നോടുള്ള സ്നേഹത്തിന്റെ അളവ് എനിക്ക് മനസ്സിലായി.സിനിമയിലെ അവന്റെ ചിരിയും കണ്ണീരും എനിക്കായി തന്നതുപോലെ തോന്നി"  സാങ്കേതിക മികവ് ഹൈലൈറ്റായ ഈ സിനിമ തിയറ്ററിൽ തന്നെ  കാണണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS