നിർദ്ദേശങ്ങൾ ,ഉപദേശങ്ങൾ, നിയന്ത്രണങ്ങൾ, നിയമങ്ങൾ, മരുന്നുകൾ,മാസ്കുകൾ എന്നുവേണ്ട കഴിഞ്ഞ 2 വർഷമായി മനുഷ്യന്റെ ജീവിതം പാടെ തലകീഴായി മറിഞ്ഞു. എന്താ കാരണം മനുഷ്യനിർമ്മിതമായ ഒരു ജീവാണു ‘കോവിഡ് 19’!ലോക്ഡൗൺ,രാജ്യങ്ങൾ അടച്ചു പൂട്ടി,ലോകം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു.ആരും ആരെയും കാണാതെയായി. എല്ലാം ഒരു പുകമറപോലെ മാത്രം ആയി.ശബ്ദം ശബ്ദത്തെ തിരിച്ചറിഞ്ഞു. ഫോൺ മാത്രം ഒരു ഉപാധിയായിത്തീർന്നു.ടെക്നോളജിയെ, വാട്ട്സ്ആപ്പിനെ,ബോട്ടിമിനെ, മൊബൈൽ ഫോണിനെ തള്ളിപ്പറഞ്ഞവരെല്ലാം അവസാനത്തെ ജീവശ്വാസം പോലെ അതിനെ വാരിപ്പുണർന്നു.ഫോൺ ഒരു നിവർത്തികേടിന്റെ പര്യായം ആയിത്തീർന്നു.ജിവരക്ഷക്കായി എത്തിയ ഒരു മാലാഖയായിത്തീർന്നു, ഫോൺ, സൂം എല്ലാം!അങ്ങനെ അടച്ചിട്ട ജീവിതങ്ങൾക്കും രാജ്യങ്ങളുടെ ഉറച്ച കോട്ടമതിലുകൾക്കും അതൊരു കിളിവാതിലായി തുറന്നു.മനുഷ്യനും,ലോകവും ആ കിളിവാതിലൂടെ ജീവിക്കാൻ അതിവേഗം പഠിച്ചു.അങ്ങനെ സ്കൂളുകൾ കോളജുകൾ,ഓഫസുകൾ,എന്തിനേറെ മീൻ ചന്തവരെ തുറന്നു.പണ്ട് പലചരക്കു കടകൾ വീട്ടിൽ എത്തിച്ചിരുന്ന സാധനങ്ങൾ ‘ഹാൻഡ് ഫ്രീ’ ആയി വീട്ടുവാതലുകളിൽ ‘ഡെലിവറി’ തുടങ്ങി.എന്തെടുത്താലും സാനിറ്റൈസർ അടിച്ച് ഉപയോഗിക്കുക,ഡെറ്റോൾ കൊണ്ട് തുടക്കുക,അതുകഴിഞ്ഞ് അത് ചെയ്ത നമ്മുടെ കൈ സോപ്പുപയോഗിച്ച് കഴുകുക.ജോലിക്ക് ഭാഗികമായി പോകാൻ തുടങ്ങിയപ്പോൾ,എത്രയുണ്ട് ശരീരതാപനില എന്ന് നോക്കാതെ അകത്തേക്ക് വിടില്ല.മാസ്ക് ധരിക്കാതെ ഒരു ഓഫീസിലും കടയിലും കയറാനൊക്കീല്ല എന്ന് എല്ലായിടത്തും നോട്ടീസും,പോസ്റ്ററും ആയി.കൂടെ അകലം പാലിക്കുക,3 ആൾക്കാരിൽ കൂടുതലുണ്ടെങ്കിൽ വെയിറ്റ്’ ചെയ്യുക.അംബലങ്ങൾ,പള്ളികൾ, മസ്ജിതുകൾ അടച്ചുപൂട്ടി.വീടിന്റെ നാലുചുവരുകളിലേക്ക് മനുഷ്യനെ ദൈവം ഇരുത്തി, അതോ മനുഷ്യന്റെ അതിബുദ്ധി അവനെ സ്വയം ഇരുത്തിയതാണോ?അതും ഒരു ജീവിതരീതിയായിത്തീർന്നു!
പക്ഷെ മനുഷ്യൻ തന്നെ പരിഹാരമായ മരുന്നും കണ്ടെത്തി.30,40 വർഷങ്ങളുടെ റിസേർച്ചിലൂടെ കണ്ടെത്തുന്ന വാക്സിനുകൾക്കിടയിൽ 8,9 മാസം കൊണ്ട് കോവിഡ് വാക്സിൻ എത്തി.അതും മനുഷ്യൻ അത്യാർത്തിയോടെ വാരിവലിച്ചു കുത്തിവച്ചു ശരീരത്തിലേക്ക്.കോടാനുകോടി ജനങ്ങൾ ഒത്തൊരുമിച്ച് പ്രവർത്തിച്ചു. താൽക്കാലികമായ പരിഹാരത്തിലൂടെ 50 % ഒാഫിസ്,മാളുകൾ,കടകൾ,ആശുപത്രികൾ എന്ന നിലയിലേക്കെത്തി.വീണ്ടും ഒരു 6 മാസത്തിനുള്ളിൽ ഭാഗികമായി പ്രാർത്ഥനാലയങ്ങളും തുറഞ്ഞു.വാക്സീൻ ഉണ്ടാക്കുന്ന കംബനികളും,മാസ്കുണ്ടാക്കുന്ന കംബനിക്കാരും,സാനിറ്റൈസർ ഉണ്ടാക്കുന്നവരും,കോടികൾ, ശതകോടികൾ,ബില്യൺ,ട്രില്യൺ വാരിക്കൂട്ടി. സൈന്റിസ്റ്റുംകളും,ഉപദേശകരും,സൂക്ലാസ്സുകൾ നടത്തി അവരുടെ കോടികൾ നേടിയെടുത്തു. ഇങ്ങേയറ്റം പ്രാർത്ഥനാഗൂപ്പുകളുടെ അംഗസംഘ്യ കൂടി,പ്രവചനങ്ങൾ നടത്തുന്നവർ ആരെല്ലാമോ ആയിത്തീർന്നു.അലോപ്പതിക്കാരും ഹോമോയോപ്പൊതിക്കാരുമായി നിത്യം ടിവിയിലും സൂമിലും ചർച്ചകളായി,വാക്ക് തർക്കങ്ങളായി.ഇതിനിടെ അനാഥാലയങ്ങളും, ജെയിൽ വാസികളും,വൃദ്ധസദനങ്ങളിലും വാക്സിനെടുത്തോ മാസ്ക് ഉണ്ടോ,സാനിറ്റൈസർ ഉണ്ടോ എന്നൊക്കെ ആരെങ്കിലും അന്വേഷിച്ചുകാണുമോ എന്തോ?അതും ഒരു ജീവിതരീതിയായിത്തീർന്നു!
ഇതിനിടയിൽ ഒരു ആരോഗ്യമന്ത്രി യാഥാർത്ഥ്യങ്ങൾ അക്കമിട്ട് പറഞ്ഞത്,എല്ലാ ട്രോളുകൾക്കും,മരുന്നു കമ്പനികൾക്കും ഉപദേശകരുടെയും മുകളിലുള്ള ഒരു സത്യം മാത്രമല്ലേ എന്ന് തോന്നി
നമുക്ക് COVID 19-നൊപ്പം മാസങ്ങളോ വർഷങ്ങളോ ജീവിക്കേണ്ടി വന്നേക്കാം,അതിനാൽ പരിഭ്രാന്തരാകരുത്. ജീവിതം ഉപയോഗശൂന്യമാക്കാതെ,ആ യാഥാർത്ഥ്യവുമായി ജീവിക്കാൻ പഠിക്കാം.ലിറ്റർ കണക്കിനു ചൂടുവെള്ളം കുടിച്ച്,സെല്ലുകൾ തുളച്ചുകയറുന്ന COVID19 വൈറസുകളെ നശിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല,മറിച്ച് നിങ്ങൾ ബാത്ത്റൂമിൽ മാത്രം കൂടുതൽ തവണ പോകും.കൈകൾ കഴുകുന്നതാണ് നിങ്ങളുടെ സംരക്ഷണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം.നിങ്ങൾക്ക് വീട്ടിൽ ഒരു COVID19 രോഗി ഇല്ലെങ്കിൽ, വീട്അണുവിമുക്തമാക്കേണ്ടതില്ല. പാക്ക് ചെയ്ത പലവ്യജ്ഞനങ്ങൾ,ഗ്യാസ്, ഷോപ്പിംഗ് കാർട്ടുകൾ, എടിഎം എന്നിവ അണുബാധയ്ക്ക് കാരണമാകില്ല.നിങ്ങളുടെ കൈകൾ മാത്രം കഴുകി,സാധാരണപോലെ ജീവിക്കുക.COVID19 ഭക്ഷണത്തിലൂടെ പകരുന്ന അണുബാധയല്ല.പല അലർജികളും വൈറൽ അണുബാധകളും കൊണ്ട് നിങ്ങളുടെ ഗന്ധം നഷ്ടപ്പെടാം. ഇത് കോവിഡ്19 ന്റെ മാത്രം ലക്ഷണമല്ല.വീട്ടിലെത്തിക്കഴിഞ്ഞാൽ,ഉടനടി വസ്ത്രം മാറുകയും കുളിക്കുകയും ചെയ്യേണ്ടതില്ല! ശുദ്ധി ഒരു പുണ്യമാണ്,ഭ്രാന്തല്ല. കോവിഡ്19 വൈറസ് വായുവിൽ നിന്നല്ല, ശ്വസത്തിൽ നിന്നുള്ള തുള്ളികൾ വഴിമാത്രം, അടുത്ത സമ്പർക്കത്തിലൂടെ, മാത്രം എത്തുന്ന അണുബാധയാണ്. പൂന്തോട്ടങ്ങളിലെയും,പാർക്കുകളീലെയും ശുദ്ധമായ വായു ശ്വസിക്കാനായി നിങ്ങൾക്ക് സധൈര്യം നടക്കാം. കോവിഡ് 19 നെതിരെ സാധാരണ സോപ്പ് ഉപയോഗിച്ചാൽ മതി,ഇതൊരു വൈറസാണ്, ബാക്ടീരിയയല്ല. നിങ്ങളുടെ ഭക്ഷണ ഓർഡറുകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, അത് മൈക്രോവേവിൽ ചൂടാക്കാം.വിനാഗിരി, കരിമ്പ് നീര്,ഇഞ്ചി,മഞ്ഞൾ എന്നിവ നിങ്ങൾക്ക് വൈറസിൽ നിന്ന് സംരക്ഷിക്കാനാവില്ല,ഇവ പ്രതിരോധശേഷിക്കുള്ളതാണ്.മാസ്ക് ആൾക്കൂട്ടത്തിൽ മാത്രം ധരിക്കുക,ദീർഘനേരം ധരിക്കുന്നത് ശ്വസനത്തെയും ഓക്സിജന്റെ അളവിനെയും തടസ്സപ്പെടുത്തുന്നു.കയ്യുറകൾ ധരിക്കുന്നതും ആവശ്യമില്ല,നിങ്ങളുടെ മുഖത്ത് സ്പർശിച്ചാൽ വൈറസ് കയ്യുറയിൽ അടിഞ്ഞുകൂടുകയും എളുപ്പത്തിൽ പകരുകയും ചെയ്യും,മറിച്ച്. പതിവായി കൈ കഴുക.അണുവിമുക്തമായ അന്തരീക്ഷത്തിൽ കഴിയുന്നത് നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലമാകുന്നു.പതിവായി നിങ്ങൾ പാർക്കിലേക്കോ ബീച്ചിലേക്കോ പൊയി,ശരീരവ്യായാമം ഒരു ദിനചര്യയാക്കി പ്രതിരോധശേഷി വർദ്ധിപ്പിക്കുക.
ഒരടിക്കുറിപ്പ്:- കോവിഡ് 19 എന്ന് വൈറസിൽ തുടങ്ങിയ പേര് ഇന്ന്, കോറോണയായി,ഒമിക്രോൺ,ഡെൽറ്റാ എന്നിങ്ങനെയായി! അതിനായി 1സ്റ്റ് ഡോസ്, 2 ന്റ് ഡോസ്, ബൂസ്റ്റർ എന്നിങ്ങനെ വാക്സിനുമായി. നാലാമത്തെ ബൂസ്റ്റർ കൂടി ചർച്ചതുടങ്ങി.ഇനിയങ്ങോട്ട് സൂപ്പർ ഡുപ്പർടോൺ,മെഗാട്രോൺ,സുപ്പർ ഡൂപ്രടോൺ,വോൾട്രോൺ, വെഗാട്രോൺ എന്നിങ്ങനെയും ഉണ്ടാവുമോ? 1940 ൽ ഇതേ വൈറസ് വന്നു എന്നും കോടിക്കണക്കിനു ജനങ്ങൾ മരിച്ചുവീണു എന്നും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് പോലും! അന്ന് വാട്ട്സ് ആപ്പില്ലാതെ, വാക്സീനില്ലാതെ,ബൂസ്റ്റർ ഡോസില്ലാതെ മനുഷ്യൻ ജീവിച്ചില്ലെ? അതും ഒരു ജീവിതരീതിയായിരുന്നു.