വീണ്ടും ക്ലാസ് മുറികൾ, ചൂരൽക്കഷായം, ഹോംവർക്ക്

school-re-open
SHARE

കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ ഫോൺ വിളിയെത്തി ‘കുറച്ച് ഒരു സമയം കിട്ടിയത് ഇപ്പോഴാണ്, പിള്ളാര് സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ എല്ലാം പഴയപടിയായി ജീവിതം’– മറുതലയ്ക്കൽ നിന്നുള്ള സംസാരം അങ്ങനെയായിരുന്നു. കുട്ടികളുടെ പഠനം നമുക്കെല്ലാവർക്കും ഒരു പ്രധാന വിഷയം ആണ്. അതിനെ ആസ്പദമാക്കിയാണ് ജീവിതത്തിന്റെ പല തീരുമാനങ്ങളും നടത്തിയെടുക്കുന്നതും. നേരത്തെ പഠിക്കാൻ മടികാണിച്ചു നിന്നിരുന്ന പല കുട്ടികളും ഉഴപ്പ് ഒക്കെ മതിയാക്കി ഇപ്പോൾ നല്ല ശതമാനം മാർക്ക് വാങ്ങുന്നുണ്ട്. ഓൺലൈൻ പഠനം വന്നതുകൊണ്ട് പലവിധത്തിലും അത് പ്രയോജനമായി.

പരീക്ഷകളിൽ കുട്ടികൾ നീതി കാണിക്കുന്നുണ്ടോ? ക്ലാസ്സ്‌ മുറിയിൽ നേരെ മുന്നിൽ വന്നുനിന്ന് ടീച്ചറും, സാർമാരും ചോദ്യം ചോദിച്ചു എഴുന്നേൽപ്പിച്ചു നിർത്തുന്നതുപോലെ പോലെ ഓൺലൈൻ ക്ലാസ്സിൽ പറ്റില്ലല്ലോ. പിന്നെ വീട്ടിൽ അമ്മാമാരും മറ്റും നോക്കാനും, രക്ഷിതാക്കളില്ലാത്ത എല്ലാ വീട്ടിലും മോണിട്ടർ ചെയ്യാൻ ക്യാമറകളും അത് നേരിട്ട് രക്ഷിതാക്കളുടെ ഫോണിൽ ഉള്ളപ്പോൾ കള്ളത്തരം കാണിക്കാനും പറ്റാതെ കുട്ടികൾക്ക് പഠിച്ചേ പറ്റൂ എന്ന ഗതിയും ആയിത്തീർന്നു. 

സത്യത്തിൽ കുട്ടികളുടെ പഠന നിലവാരം മാതാപിതാക്കൾ ആഗ്രഹിക്കുന്നതിലും ‘അതുക്കും മേലെ” ആയിത്തീർന്നു. ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയാതെ ‘റേഞ്ച് ഇല്ല ടീച്ചർ‘ എന്ന് പറഞ്ഞ് പറ്റിക്കാനും ഓൺലൈൻ ക്ലാസ്സുകളിൽ പല വിരുതുള്ള കുട്ടികളും പറഞ്ഞ് രക്ഷപ്പെടാറും ഉണ്ട്. ആധുനിക വിദ്യാഭ്യാസം എന്ന ഔപചാരിക വിദ്യാഭ്യാസരീതി നേരത്തെ മുഖാമുഖം കണ്ട് നടന്നിരുന്ന ആ രീതി ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന് സാധിച്ചു. അഭ്യസ്ഥവിദ്യരായ മാതാപിതാക്കളുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ കഴിഞ്ഞാൽ മാതാപിതാക്കളോട് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനും സാധിക്കുന്നു. കൂടാതെ സമ്പന്നരായ മാതപിതാക്കൾ പണം കൊടുത്ത് പലതരം ആപ്പുകളുടെ സേവനം ഉപയോഗിക്കാനും ഈ കംപ്യൂട്ടർ യുഗം കൊണ്ട് സാധിച്ചു കൊടുത്തു.

എന്നാൽ സാധാരണക്കാരനായ, ദിവസക്കൂലി ജോലിയുള്ളവരുടെ കുട്ടികൾ കംപ്യൂട്ടർ ഇല്ലാത്ത മൊബൽ ഫോണും ഇല്ലാത്തവർക്ക് പുസ്തകങ്ങളില്ല, സ്കൂളിൽ നിന്ന് കൊണ്ടുക്കൊടുക്കാൻ ടീച്ചർമാർ പോലും ഓർത്തില്ല ശ്രദ്ധിച്ചില്ല. എന്നാൽ വിദ്യാഭ്യാസ മന്ത്രിയുടെ ദീർഘചിന്തയുടെ ഭാഗമായി ചില പദ്ധതികൾ ഉദിച്ചുയർന്നതിനാൽ കുറെച്ചെങ്കിലും കുട്ടികൾക്ക് ടാബും പുസ്തകങ്ങളും ലഭ്യമായി.

കുട്ടികൾ ഓൺലൈൻ അധ്യാപകരുടെ ക്ലാസ്സുകൾ വളരെ നിസ്സാരമായിട്ടാണ് കാണുന്നത് എന്ന് പഠനത്തിൽ നിന്ന് വ്യക്തമാണെന്ന അഭിപ്രായം ചില മാതാപിതാക്കൾക്ക് ഇല്ലാതില്ല. ക്ലാസ്സിൽ ഏറ്റവും ആത്മാർഥമായി പ്രതികരിക്കുകയും പഠിപ്പിക്കുകയും പെരുമാറുകയും ചെയ്യുന്ന അധ്യാപകർ ധാരാളമാണ്. സാധാരണ ക്ലാസ്സുകളിൽ നിന്ന് ലഭിക്കുന്നതുപോലെയുള്ള ശ്രദ്ധയും പിന്തുണയും പ്രോത്സാഹനവും അധ്യാപകരിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ് ഓണ്‍ലൈൻ ക്ലാസുകളുടെ പോരായ്മ കൂടിയായും പറയപ്പെടുന്നു.

വിദൂര വിദ്യാഭ്യാസ രീതികൾ നടക്കുന്ന കാലമാണിത്. ഉന്നത നിലവാരമുള്ള യൂണിവേഴ്സിറ്റികൾ പോലും ഇത്തരം പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്, നടത്തുന്നുണ്ട്. എങ്കിലും പ്രാഥമിക വിദ്യാഭ്യാസം ഒരു അധ്യാപകന്റെ അടുത്തിനിന്നുതന്നെയാവണം എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം തന്നെയാണ്. ഈ കൊറോണ ഭീതിയും കാലവും കഴിയട്ടെ, എല്ലാം പഴയതു പോലെ ആവും എന്ന പ്രതീക്ഷ ശക്തമായിത്തന്നെ നിൽക്കുന്നു. ഈ തലമുറ ഒരു പരീക്ഷണ വസ്തു എന്ന നിലയിൽ ആയിത്തീർന്നു എന്നും, അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളുടെ ഒരു റെക്കോർഡ് രേഖപ്പെടുത്തി വെക്കാൻ ഏതെങ്കിലും അധ്യാപകർ ആലോചിക്കും എന്നകാര്യം ഉറപ്പ്. 

ആധുനിക വിദ്യാഭ്യാസം നമ്മുടെ തലമുറയുടെ ഉയർച്ചയുടെ ചവിട്ടുപടി മാത്രമണ്. നേരത്തെ മുഖാമുഖം നടന്നിരുന്ന ഈ വിദ്ധ്യഭ്യാസരീതിയെ മാറ്റിമറിക്കാൻ  എത്ര വിദഗ്ധമായി പ്രോഗ്രാം ചെയ്യപ്പെട്ട കംപ്യൂട്ടറിനും സാധ്യമല്ല. ഓൺലൈൻ ക്ലാസിലേക്ക് മാറാനുള്ള സാഹചര്യത്തെ ഗൗരവപൂർവ്വം കണ്ടാൽ ഈ വിദ്യാഭ്യാസരീതിയും നമുക്ക് നേട്ടങ്ങളക്കാം. ‘സ്പൂൺ ഫീഡിംഗ്’ എന്ന നമ്മുടെ രീതിയും ശീലം മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ലോകം ഒരു മാറ്റത്തിന്റെ വക്കിലാണ്. മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് ഒപ്പം കൂടെ നടക്കുക എന്നത് നമ്മുടെ പ്രതീക്ഷകളുടെ ഭാഗമായി മാറേണ്ടത് നമ്മുടെതന്നെ ആവശ്യമായി മാറി. മാതാപിതാക്കളെ പോലെതന്നെ നമ്മുടെ കുട്ടികളും ഭാവിയെക്കുറിച്ചുള്ള ടെൻഷനിലാണ്. എന്നാൽ കൈപിടിച്ച് മുന്നോട്ട് നടന്നാൽ നമ്മുടെ നാളെകളെ വർണ്ണാഭമായിത്തീർക്കാം, തീർച്ച! എന്തൊക്കെയാണെങ്കിലും ഓരോ അധ്യാപകരും സ്വീകരിക്കുന്ന ശ്രമങ്ങളെ മാതാപിതാക്കളും വിദ്യാർഥികളും അഭിനന്ദിക്കുക തന്നെ വേണം.

സത്യത്തിൽ ഒരു വർഷം കൊണ്ട് വിദ്യാഭ്യാസം നേടിയത് വളരെ കുറഞ്ഞ ശതമാനം ഉയർച്ച മാത്രമാണ്. അതിലുപരിയായി കുട്ടികൾ പലവഴി തിരുന്നുപോയതും വളരെക്കൂടുതൽ ആണ്. എല്ലാം ശരിയാകും എന്ന പ്രതീക്ഷ നമ്മുക്ക് കൈവിടാതിരിക്കാം. 2 വർഷത്തെ ഓൺലൈൻ വിദ്ധ്യാഭ്യാസത്തിലൂടെ കുട്ടികളുടെ പഠന സ്വഭാവം മാറി എന്നുതന്നെ പറയാം. യൂട്യൂബ് വിഡിയോ ലോകത്തേക്ക് ആകർഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക്, സ്കൂളിൽ പോകുമ്പോൾ കിട്ടുന്ന നല്ല അനുഭവങ്ങൾ നഷ്ട്ടമായിരിക്കുന്നു. പിന്നെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് അധ്യാപക/വിദ്യാർഥി ബന്ധം പഴയതുപോലെ തുടരാൻ പറ്റുന്നില്ല എന്നതാണ്. പ്രത്യേകിച്ചു പ്രൈമറി സ്കൂൾ വരെയുള്ള കുഞ്ഞുങ്ങൾ ഒരു വർഷം എങ്ങനെ പഠിച്ചു എന്നത് അത്ഭുതം തന്നെ. ഏതായാലും 10,12 ക്ലാസ്സുകളിലെ പരീക്ഷ സമയമായപ്പോൾ വിദ്യാർഥികൾക്കും സമാധാനത്തോടും നിർഭയത്തോടും എഴുതുവാൻ സാധിച്ചു എന്നത് എല്ലാ മാതാപിതാക്കളുടെയും പ്രാർഥന ഫലം തന്നെയാണ്.

ക്ലാസ് മുറികളിലെ പഠനം തിരിച്ചെത്തിയത് ഒരു വലിയ സമാധാനം തന്നെയാണ്. അത് ഉണ്ടാക്കുന്ന മാനസികസുഖം ഒന്നു വേറെ തന്നെ. നമ്മുടെ മനസ്സിന്റെ പേടി വരുംകാലങ്ങളിൽ കുട്ടികൾ നിർജീവമായ ചുവരുകൾക്ക് ഉള്ളിൽ അടഞ്ഞുപോകും എന്ന ഭയം മാറിപ്പോകുന്നതിന്റെ തുടക്കം ആയിത്തീർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS