ഒറ്റപ്പെടുന്നതിന്റെ സുഖം, നഷ്ടപ്പെടുന്നതിന്റെ വേദന

janaganamana
SHARE

ചില പേരുകൾ മലയാളം സിനിമയിൽ ആത്മവിശ്വാസവും പ്രതീക്ഷയും നിറക്കാറുണ്ട്, കാണുന്നതിനും മുൻപേ വരുന്നു വരുന്നു വരുന്നു വന്നു.......അങ്ങനെ സംവിധായകരുടെയും, അഭിനേതാക്കളുടെയും സിനിമകൾ നോക്കിയിരിക്കുന്ന ഒരു കാ‍ലം ഇന്നെത്തി നിൽക്കുന്നത്, ആരാണ്  നിർമാതാവ് എന്നതിലാണ്. പൃഥ്വിരാജ് എന്ന പേര് സിനിമയുടെ ഒരു ‘ഐഡന്റിറ്റി’ ആയിക്കഴിഞ്ഞ സമയത്ത് ലൂസിഫർ’ എന്ന സിനിമയുടെ സംവിധാനത്തിലൂടെ, വീണ്ടും ആരാധനയും അഭിമാനവും കൂടിത്തന്നെ വന്നു. 

 ഏറെ പ്രതീക്ഷകളോടെ കാത്തിരുന്നതാണ് ‘ജന ഗണ മന’ .സുരാജ് വെഞ്ഞാറമ്മൂടിന്റെ തമാശക്കാലങ്ങൾക്ക് ശേഷം അഭിനയത്തിന്റെ കൊടുമുടികൾ പിടിച്ചടക്കി എന്നുതന്നെ പറയാം. അതും പ്രതീക്ഷയോടെതന്നെ നോ‍ക്കിയിരുന്നു. എന്തായിരിക്കും സുരാജ് ഈ സിനിമയിൽ എന്ന്. കോളജും  ക്യാംപസും സമരങ്ങളും എല്ലാം  പഴയ സിഎംഎസ് കോളജിന്റെ ഓർമകളിലേക്ക് എത്തിച്ചു. എന്നിരുന്നാലും ഇതല്ലാ കഥ എന്ന്  മനസ്സിൽ  വീണ്ടും വീണ്ടും തോന്നിക്കൊണ്ടേയിരുന്നു. ഒരു ബൈക്ക് യാത്രക്കാരൻ ഫോണിൽ സംസാരിച്ച് ഒരു ലോറിയിൽ ഇടിക്കുന്നത് കണ്ണുമൂടിവച്ച്  വിരലുകളുടെ ഇടയിലൂടെ കണ്ടു. വേച്ചു വേച്ചെഴുനേറ്റ അയാളുടെ കണ്ണടയിൽ  തെളിഞ്ഞു വരുന്ന തീയിലൂടെ  പ്രേക്ഷകർ ഒരു ത്രില്ലർ കഥയിലേക്കാണ് പോകുന്നത് എന്ന് ഏതാണ്ട് വ്യക്തമായി.

കത്തിക്കരിഞ്ഞ ഒരു ശവശരീരം കണ്ടെത്തുന്നു, ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സഭ എന്ന കോളജ് പ്രഫസർ ആയ മമത മോഹൻദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെതായിരുന്നു അത്. ആ മൃതദേഹം തിരിച്ചറിയാനായി സഭയുടെ അമ്മയും സഹോദരിയും എത്തുന്നതോടെ കഥ ക്യാംപസ് പശ്ചാത്തലത്തിലേക്ക് എത്തിച്ചേരുന്നു. തുടർന്ന് കോളജിലും രാജ്യവ്യാപകമായും വിദ്യാർഥി പ്രതിഷേധങ്ങളിലേക്കും കഥ തിരിയുന്നു. ഈ കേസ് അന്വേഷിക്കാൻ ചുമതലപ്പെടുത്തുന്നത് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന അസിസ്റ്റന്റ്  പൊലീസ് കമീഷണർ ആയ സജ്ജൻ കുമാറിനെയാണ്. കഥയിൽ തന്റെ കരിയറിലെ വലിയൊരു വെല്ലുവിളി ആയി മാറുന്ന ഈ കേസ് അയാൾ കൈകാര്യം ചെയ്യുന്ന രീതികൾ സുരാജിനോടുള്ള ആരാധന വീണ്ടൂം വർധിപ്പിക്കുന്നു. 

ഒരു കോടതി മുറിയിലെ സ്ഥിരം നാടകീയമായ കേസുകൾ പോലെയല്ല ഈ ത്രില്ലർ മുന്നോട്ടു പോകുന്നത് എന്ന് ഏതാണ്ട് വ്യക്തമായി. രണ്ടാം പകുതിയിൽ തീ പാറുന്ന ചോദ്യങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലേക്കെത്തിനോക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, പൃഥ്വിരാജ് സുകുമാരൻ എന്നിവരുടെ ഗംഭീര അഭിനയംകൊണ്ട് ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കും എന്നത് തീർച്ച. സുരാജ് എന്ന നടന്റെ അസാമാന്യ പ്രതിഭ ഒരിക്കൽ കൂടി നമ്മുക്ക് അദ്ദേഹം കാണിച്ചുതന്നു.  അഡ്വക്കേറ്റ് അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ്, സുരാജിനെ ഒരു പടി കടത്തിവെട്ടിയോ എന്നുപോലും തോന്നിപ്പിക്കുന്നു അഭിനയമികവാണ് രണ്ടാം പകുതിയിൽ പ്രേക്ഷകർക്ക് നൽകുന്നത്. വളരെ ശക്തമായ രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. നായികാവേഷത്തിൽ എത്തിയ മമത മോഹൻദാസ്, വിൻസി അലോഷ്യസ് എന്നിവരും ഒട്ടുംതന്നെ പിന്നിലല്ലായിരുന്നു. തങ്ങളുടെ വേഷങ്ങളിലൂടെ ശാരി, ബെൻസി മാത്യൂസ്,ലിറ്റിൽ ദർശൻ,ആനന്ദ് ബാൽ,ധ്രുവൻ,ജി. എം സുന്ദർ,ഹരികൃഷ്ണൻ,ശ്രീ ദിവ്യ,ഐശ്വര്യ അനിൽകുമാർ, യദു വിശാഖ്,വിഷ്ണു കെ. വിജയൻ,ദിവ്യ കൃഷ്ണൻ,വൈഷ്ണവി വേണുഗോപാൽ എന്നിവരും കട്ടക്ക് തന്നെ പിടിച്ചുനീന്നു.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡിജോ ജോസ് ആന്റണിയാണ്.ഷാരിസ് മുഹമ്മദിന്റെ തിരക്കഥക്കൊപ്പം ജേക്സ് ബിജോയ് ഒരുക്കിയ ഗാനങ്ങളും പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്തു. ജേക്സ് ബിജോയ് തന്നെയാണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതവും ചെയ്തത്. ഈ സിനിമയുടെ മികവ് അതിന്റെ എഡിറ്റിങ്ങിലാണെന്ന് ശ്രീജിത്ത് സാരംഗ് തന്റെ പ്രതിഭയിലൂടെ തെളിയിച്ചു. ഒരു കോർട്ട് റൂം ഡ്രാമയുടെ രീതിയിൽ മുന്നോട്ടു പോകുന്ന രണ്ടാം ഭാഗം സത്യത്തിൽ എന്നെപ്പോലെയുള്ള പ്രേക്ഷകരെ മുൾമുനയിൽ നിർത്തി എന്നുമാത്രല്ല, കഥ അപ്രതീക്ഷിതമായരീതിയിൽ 360’ ഡിഗ്രീ തിരിഞ്ഞു. ആ ഒരു കഥയുടെ തിരിവ്  തീപോലെയുള്ള ചോദ്യങ്ങളാണ് പ്രേക്ഷകരുടെ മനസ്സിൽ വാരിനിറച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS