‘പ്ലാന്റ്സ് ഇൻ ദ ബൈബിൾ‘-  ഡോക്ടർ.ആനി മാത്യു

st-thomas-college-kozhencherry
SHARE

നമ്മുടെ ജീവിതശൈലി, ഔദ്യോഗിക വിഷയങ്ങൾ, ജീവിതത്തിന്റെ ഇഷ്ടങ്ങൾ എന്നിവയെല്ലാം നമുക്ക് താൽപര്യങ്ങളും പ്രചോദനങ്ങളും ആക്കിത്തീർക്കാം. അതിന് ഒരു ഉത്തമ ഉദാഹരണമാണു ഡോ.ആനി ജെ. മാത്യു. കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ തന്റെ അധ്യാപനത്തിന്റെ  തുടക്കം കുറിച്ചു. മൈക്രോബയോളജിയിൽ എംഫിലും ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നു ബയോ ടെക്‌നോളജിയിൽ പിഎച്ച്ഡി എടുത്തു.

2018യിൽ ബോട്ടണി വകുപ്പിൽ എച്ച്ഒഡി അസോസിയേറ്റ് പ്രഫസറായി വിരമിച്ചു. എന്നാൽ അത് ആനി മാത്യുവിന്റെ താൽപര്യങ്ങളുടെ, പ്രചോദനങ്ങളുടെ തുടക്കം മാത്രമായിരുന്നു. വിശുദ്ധ ബൈബിളിൽ കിങ് ജയിംസ് പതിപ്പിൽ 100ലധികം ചെടികളെക്കുറിച്ചു പരാമർശിച്ചിട്ടുള്ളതായി കാണപ്പെടുന്നു.പല കഥകളിലെ ഉപമകളായും ഭക്ഷ്യയോഗ്യമായ പഴങ്ങളായും കിടന്നുറങ്ങാൻ പാകത്തിനു തണലായും ഭക്ഷണം കഴിക്കാനായി ഉപയോഗിക്കപ്പെടുന്ന ഒരു പാത്രത്തിന്റെ രീതിയിലും പലതരം മരുന്നുകളായും കർത്താവിനെ ക്രൂശിക്കപ്പെട്ടപ്പോൾ ധരിപ്പിച്ച മുൾക്കിരീടം ‘ക്രൈസ്റ്റ് തോൺ” എന്ന ചെടിയിൽ നിന്നാണ് ഉണ്ടാക്കിയെടുത്തത് എന്നു വരെ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇവയെല്ലാം എങ്ങനെ എവിടെ ഏതു സ്പീഷീസിൽ പെട്ടതാണെന്നും എങ്ങനെയാണ് ഇവയുടെ ഇലകളുടെയും പൂക്കളുടെയും ചെടിയുടെ രൂപവും ഘടനയും എന്നും മറ്റും മനസ്സിലാക്കാൻ ഡോ. ആനിക്ക് ഈ കോവിഡ് കാലങ്ങൾ പ്രയോജനപ്പെട്ടു. ഒരു ബോട്ടണി പ്രഫസർ കൂടിയായ ആനി ടീച്ചർക്കു ചെടികളുടെ വിശദാംശങ്ങൾ കണ്ടെത്താൻ താമസം വന്നില്ല എന്നാൽ ഇവയെല്ലാം വരച്ചെടുത്തു ചിത്രങ്ങൾ ആക്കാൻ വളരെ പരിശ്രമങ്ങൾ വേണ്ടിവന്നു. ആനി മാത്യുവിന്റെ ‘പ്ലാന്റ്സ് ഇൻ ദ ബൈബിൾ‘ എന്ന ഈ ചിത്രപുസ്തകത്തിൽ 102 ചെടികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഴയനിയമത്തിൽ പരാമർശിച്ചിരിക്കുന്ന ‘പ്രാക്കാഷ്ടം’ എന്ന, ’ബത്‌ലഹേമിലെ നക്ഷത്രം’ എന്നുകൂടി അപരനാമം ഉള്ള ‘ഓർണിത്തൊഗാലം അംബെലേ‍റ്റം’ എന്ന ബൊട്ടാണിക്കൽ പേരിൽ അറിയപ്പെടുന്ന ഭക്ഷ്യയോഗ്യമായ ഈ ബൾബുകൾക്ക് നൽകിയിരിക്കുന്ന പേരാണ്. ’വെട്ടുക്കിളി വൃക്ഷം’ അല്ലെങ്കിൽ ‘ജോൺസ് ട്രീ’ അല്ലെങ്കിൽ ‘കാരേബ് ട്രീ’ എന്നറിയപ്പെടുന്ന പലസ്തീനിലും മെഡിറ്ററേനിയൻ മേഖലയിലും ധാരാളമായി കാണപ്പെടുന്നു. ബൈബിളിൽ പ്രതിപാദിക്കപ്പെട്ട മിക്ക പഴവർഗ്ഗങ്ങളും ഭക്ഷ്യയോഗ്യവും പോഷകപ്രദവുമാണ്.

ആനി ഫിലിപ്പിനോടുള്ള ചോദ്യം ആദ്യം മനസ്സിൽ വന്നതുത്” ഒരു ബോട്ടണി പ്രൊഫസർ ആയതായിരുന്നോ ഇങ്ങനെ ഒരു പുസ്തകത്തിനുള്ള പ്രചോദനം?”അതെ.ബോട്ടണി പഠിപ്പിക്കുന്നതിൽ 33 വർഷത്തെ അധ്യാപനപരിചയം ഉള്ളത് ഇത്തരമൊരു സംരംഭം തയ്യാറാക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. കോളജിൽ പഠിപ്പിക്കുന്ന ഈ വിഷയം സസ്യശാസ്ത്രത്തിന്റെ ഒരു ശാഖയായ ‘ടാക്സോണമി’യാണ്. ഈ വിഷയം സസ്യങ്ങളുടെ ചിട്ടയായ പഠന വർഗ്ഗീകരണവും പേരിടലും കൈകാര്യം ചെയ്യുന്നു.

ബൈബിൾ വായിക്കുമ്പോഴും പഠിക്കുമ്പോഴും നാം കാണുന്ന സസ്യങ്ങളുടെ ബൊട്ടാണിക്കൽ പേരുകൾ തിരയാൻ ഈ 'ടാക്സോണമി' എന്നെ സഹായിച്ചു.കൗതുകകരമായ ഒരു അന്വേഷണം ആയിരുന്നു അത്” വിദ്യാർഥികളുമായും സഹപ്രവർത്തകരുമായുള്ള ആനി ടിച്ചറുടെയുടെ ഊഷ്മളവും ഹൃദ്യമായ ബന്ധം ഇത്തരം സന്ധർഭങ്ങളിൽ തന്റെ ആത്മവിശ്വാസം വളർത്തുന്നു എന്നും വിശ്വസിക്കുന്നു. ഇന്നും ഡിപ്പാർട്ട്മെന്റിലെ പൂർവ്വ വിദ്യാർഥികളുമായി സൗഹൃദം നിലർത്തുന്നതിൽ സന്തോഷിക്കുന്നു. ഇത്തരം സംരംഭങ്ങൾ തങ്ങളുടെ വിദ്യാർഥികൾക്കു കൂടി പ്രചോദങ്ങളായിത്തീരും എന്ന് ആനി ടിച്ചർ വിശ്വസിക്കുന്നു.

“തീർച്ചയായും പ്രചോദനങ്ങളാണ്”.മലയാള മനോരമയിൽ വന്ന ലേഖനത്തെക്കുറിച്ചുള്ള ഫീഡ്‌ബാക്കുകൾ നിരവധി ആളുകളെ പ്രചോദിപ്പിച്ചു. അന്വേഷണങ്ങളും പ്രോത്സാഹനവും പ്രചോദനവും ഈ മേഖലയിൽ കൂടുതൽ ആഴത്തിലും വിപുലമായും ചെയ്യാൻ അഭ്യുദയകാംക്ഷികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ലഭിച്ചത്. അതിലുപരി ഞാൻ വളരെ അത്യുത്സാഹത്തോടെ മനസ്സിലാക്കിത്, ബൈബിളിലെ ചെടികളെക്കുറിച്ചു വിവരങ്ങൾ ശേഖരിച്ച്,അവയെല്ലാം കൈകൊണ്ട് വരച്ച് വാട്ടർ കളറിങ് ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പുസ്തകമാണെന്ന് ഇതെന്നുള്ളതാണ്. 

വാട്ടർ കളർ പെയിന്റിങ്, ഗാർഡനിങ്, ഹാൻഡ് എംബ്രോയ്ഡറി വർക്കുകൾ എന്നിവയിൽ ആനന്ദം കണ്ടെത്തുന്ന ഡോ.ആനി, പ്രൊഫസർ എന്ന നിലയിൽ തന്റെ ഫാഷൻ ചിന്തകളെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു”ഞാൻ കോളജിൽ പ്രത്യേകിച്ച് ജോലിസമയത്ത് സാരിയുടുക്കാൻ മാത്രമാണ് ഇഷ്ടപെട്ടിരുന്നത്”. റിട്ടയർമെന്റ് ജീവിതത്തിൽ 2018നു ശേഷമാണ് ഞാൻ യൂറോപ്പ് സന്ദർശിച്ചത്. 2019ൽ യുഎസിലേക്കും ടൂർ ഗ്രൂപ്പുകളോടൊപ്പം പോയി. എന്നാൽ 2014 ലെ  ഹോളിലാൻഡ് യാത്രയും സന്ദർശനവും  ബൈബിളിലെ സ്ഥലങ്ങളും ചെടികളും പ്രകൃതിയും കണ്ടു മനസ്സിലാക്കി  സഹായിച്ചു. എന്റെ പുസ്തകത്തിന്റെ ജോലിക്ക് പ്രചോദനമായ ആ യാത്രകൾ അത്രക്ക് ആസ്വദിച്ചു. 

ബ്രിട്ടീഷ് മ്യൂസിയം സന്ദർശിച്ചപോൾ അവിടെ കണ്ട ഹെർബേറിയത്തിന്റെ യഥാർത്ഥ സൃഷ്ടികളും സസ്യങ്ങളുടെ വാട്ടർ കളർ ഡ്രോയിംഗുകളും എന്നെ വളരെയധികം പ്രചോദിപ്പിച്ചു. അത്തരമൊരു ഹോബിയിൽ ഏർപ്പെട്ടുകൊണ്ട് കോറോണ ലോക്ക്ഡൗൺ ദിവസങ്ങൾ പ്രയോജനപ്പെടുത്തിയത് യഥാർത്ഥത്തിൽ മറക്കാനാവാത്ത ഒരു  അനുഭവം സമ്മാനിച്ചു. റിട്ടയർമെന്റ് നമുക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ തിരക്കേറിയ ഷെഡ്യൂളിൽ ഒട്ടും സമയം ഇല്ലാതിരുന്ന സമയത്ത് തോന്നിയ നമ്മുടെ താല്പര്യങ്ങൾ, അഭിനിവേശങ്ങൾ ഈ ഒഴിവു സമയത്ത് പ്രയോജനപ്പെടുത്താനോ ഫലപ്രദമായി വിനിയോഗിക്കാനോ സാധിച്ചതിലും ഈ കോറോണ കാലങ്ങളോടു തന്നെ നന്ദി പറയുന്നു ഡോ.ആനി.

തന്റെ കരിയറിനെക്കുറിച്ച് വളരെ സപ്പോർടീവ് ആയിരുന്ന മാതാപിതാക്കളെയും കുടുംബത്തെയും കുറിച്ച് ആവേശത്തോടെയാണ് ആനി മാത്യു പറഞ്ഞു തുടങ്ങിയത്. ഭർത്താവ് റിട്ട.പ്രഫസർ.പി.ജി ഫിലിപ്പ് (കെമിസ്ട്രി) ഈ സംരംഭത്തിലുടനീളം തനിക്ക് പ്രചോദനവും പ്രോത്സാഹനവും ആയിരുന്നു.പിതാവ് ഡോ.സി.ജോയ്‌സ് മാത്യു റിട്ട.ബോട്ടണി പ്രഫസറും യുസി കോളജ് പ്രിൻസിപ്പലും അമ്മ സാലി ജെ മാത്യു ക്രൈസ്തവ മഹിളാലയം ഗേൾസ് ഹൈസ്‌കൂൾ ആലുവ യിലെ അധ്യാപികയായിരുന്നു. സഹോദരി റീന ജോർജ് കുവൈറ്റ് സ്കൂളിലെ മുൻ അധ്യാപികയുമായിരുന്നു. മക്കൾ അൻസു എലിസബത്ത് ഫിലിപ്പും കുടുംബവും ബാംഗ്ലൂറിലും,ലിൻസു സൂസൻ ഫിലിപ്പും കുടുംബവും ചെന്നൈയിലും,ബിജോ ജോർജ് ഫിലിപ്പ് റോബോർട്ട് ബോഷ് കോയമ്പത്തൂരിലും ആണു താമസം.

തന്റെ ചിത്രങ്ങളുടെ സോഫ്റ്റ് വെയർ പതിപ്പുകൾ തയാറാക്കാനും ചിത്രങ്ങളുടെ യഥാർഥ നിറം നിലനിർത്തി ആൽബം രൂപത്തിലാക്കുന്നതിനും ബിജോ സഹായിച്ചിരുന്നു. എൻകെജെവി ഹോളി ബൈബിൾ, മലയാളം ബൈബിൾ ക്രിസ്ത്യൻ സാഹിത്യ പുസ്‌തകങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളും, അവലംബങ്ങളുമാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA