ദ്രൗപതി മുർമു: സഹിഷ്ണുതയുടെയും ആത്മഭിമാനത്തിന്റെയും കഥ

draupadi-murmu-10
ദ്രൗപദി മുർമു
SHARE

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. തിങ്കളാഴ്ച രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി. രമണ അവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുർമു  ചരിത്രമെഴുതിയാണ് സ്ഥാനമേൽക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ രാഷ്ട്രപതിയുമാണ്. ഉന്നത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയും, പ്രസിഡന്റാകുന്ന രണ്ടാമത്തെ വനിതയുമാണ് അവർ.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സ്കൂൾ അധ്യാപികയായിരുന്നു. കൂടാതെ റായിരംഗ്പൂരിലെ അരബിന്ദോ ഇന്റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് പ്രഫസറായും, ഒഡീഷ സർക്കാരിന്റെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു. 1997 ൽ ബിജെപിയിൽ ചേർന്ന  മുർമു റൈരംഗ്പൂർ നഗർ പഞ്ചായത്ത് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മേയ് 18 മുതൽ 2021 ജൂലൈ 12 വരെ ഝാർഖണ്ഡ് സംസ്ഥാനത്തെ ആദ്യ വനിതാ ഗവർണറുമായിരുന്നു.

രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, രാജ്യത്തെ പാവപ്പെട്ടവർക്കും ദലിതർക്കും ആദിവാസികൾക്കും അവരുടെ പ്രതിഫലനം തന്നിൽ കാണാൻ കഴിയുമെന്ന് മുർമു പറഞ്ഞു. പ്രസംഗത്തിൽ നിന്നുള്ള ചില പ്രധാന വാക്കുകൾ എടുത്തുപറയത്തക്കവയും, ഇന്ത്യക്കാരായ നമ്മൾ മനസ്സിൽ കുറിച്ചുവക്കേണ്ടവയും ആണ്. “ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ ഈ വിശുദ്ധ പാർലമെന്റിൽ നിന്ന് എല്ലാ സഹ പൗരന്മാരെയും ഞാൻ താഴ്മയോടെ അഭിവാദ്യം ചെയ്യുന്നു. നിങ്ങളുടെ വാത്സല്യവും വിശ്വാസവും പിന്തുണയുമാണ് എന്റെ പ്രവർത്തനങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ശക്തി”. ഇന്ത്യയിൽ പാവപ്പെട്ടവർക്ക് സ്വപ്നം കാണാനും ആ സ്വപ്നങ്ങൾ നിറവേറ്റാനും കഴിയും എന്നതിന്റെ തെളിവാണ് എന്റെ തിരഞ്ഞെടുപ്പ്. എന്റെ നാമനിർദ്ദേശത്തിന് പിന്നിൽ പാവപ്പെട്ടവരുടെ അനുഗ്രഹമുണ്ട്, അത് കോടിക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണ്.സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച രാജ്യത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയാണ് ഞാൻ.

മുർമുവിന്റെ വ്യക്തിജീവിതം സഹിഷ്ണുതയുടെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. മുർമു കുടുംബത്തിലുള്ളവരുടെ വേർപാടുകളെക്കുറിച്ച് ഇങ്ങനെയാണ്  വിവരിക്കുന്നത് "2009 ൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന സുനാമി എന്നെ വല്ലാതെ ഞെട്ടിച്ചു. കുറച്ച് ദിവസത്തേക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. ഞാൻ വിഷാദത്തിലേക്ക് വഴുതി വീണു. ഞാൻ ഇതിനെ അതിജീവിക്കില്ലെന്ന് ആളുകൾ കരുതി. പക്ഷേ ഞാൻ ജീവിക്കാൻ ആഗ്രഹിച്ചു.

കൃത്യനിഷ്ഠയോടെയുള്ള ജീവിതം വീണ്ടും അവരെ ശക്തയാക്കി. യോഗയും മെഡിറ്റേഷനും മുടങ്ങാതെ കൃത്യനിഷ്ഠയോടെ ചെയ്തു. ജീവിതത്തെ ശക്തമായി അഭിമുഖീകരിക്കുകയും, മനസ്സിനെ സ്വസ്തമാക്കുകയും ചെയ്തു. ഏക മകളുടെ വിവാഹശേഷം സാധാരണ ജീവിതത്തിലേക്ക് അവർ എത്തിച്ചേർന്നു. 

വീണ്ടും ദ്രൗപതി മുർമു തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളിലെ പ്രതീക്ഷകളിലേക്ക് നമുക്ക് ചെന്നെത്താം......”ഒഡീഷയിലെ ഒരു ചെറിയ ആദിവാസി ഗ്രാമത്തിൽ നിന്നാണ് ഞാൻ എന്റെ ജീവിതയാത്ര ആരംഭിച്ചത്. ഞാൻ വന്ന പശ്ചാത്തലത്തിൽ നിന്ന്, പ്രാഥമിക വിദ്യാഭ്യാസം നേടുക എന്നത് ഒരു സ്വപ്നം പോലെയായിരുന്നു. എന്നാൽ ഒരുപാട് തടസ്സങ്ങൾ ഉണ്ടായിട്ടും,  ദൃഢനിശ്ചയത്തോടെ ശക്തമായി നിലകൊണ്ടു, കോളജിൽ പോകുന്ന എന്റെ ഗ്രാമത്തിലെ ആദ്യത്തെ മകളായി ഞാൻ മാറി. ഞാൻ ആദിവാസി സമൂഹത്തിൽ പെട്ടയാളാണ്, വാർഡ് കൗൺസിലറിൽ നിന്നാണ് എനിക്ക് പ്രസിഡന്റാകാൻ അവസരം ലഭിച്ചത്.”

ഇതാണ് ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യയുടെ മഹത്വം.ചുരുങ്ങിയ വാക്കുകളിലൂടെ ഇന്ത്യയുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മുർമു ഒരു പുതിയ ഉണർവും വിശ്വാസവും നൽകി. ദ്രൗപതി മുർമുവിന് ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ ഒരോ ഇന്ത്യക്കാരെന്റെയും പിന്തുണ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}