ഗ്രാൻഡ്‌ മാസ്റ്റർ രമേഷ്‌ ബാബു പ്രഗ്നാനന്ദ

pragnananda
ആർ.പ്രഗ്നാനന്ദ
SHARE

വിശ്വനാഥൻ ആനന്ദ്, ഹരികൃഷ്ണൻ എന്നിവരാണ് ഇതിന് മുൻപ് ചെസിൽ മാഗ്നസ് കാൾസനെ തോൽപ്പിച്ചിട്ടുള്ളത്. ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പായ എയർതിംഗ്‌സ് മാസ്റ്റേഴ്സിലാണ് രമേഷ്‌ ബാബു പ്രഗ്നാനന്ദക്ക് മുൻപിൽ കാൾസൻ‘ ആദ്യം പരാജയപ്പെട്ടത്. 39 നീക്കങ്ങളിലൂടെയാണ് 16 വയസ്സ് മാത്രം പ്രായമുള്ള പ്രഗ്നാനന്ദ അന്ന് കാൾസനെ തോൽപ്പിച്ചത്. ഈ ബാലൻ അടുത്തുതന്നെ രാജ്യത്തിന്‍റെ അഭിമാനമാകുമെന്ന് അന്നേ പലരും പ്രവചിച്ചിരുന്നു.”തന്നെ നേരിടാൻ മാത്രം കഴിവുള്ള ഒരു എതിരാളിയുടെ ഇല്ലാത്തതിനാൽ താൻ ചെസ്സിൽ നിന്നും വിട പറയാൻ പോകുന്നു എന്നൊക്കെ വെല്ലുവിളിച്ചു ‘മാഗ്നസ് കാൾസൺ“!എന്നാൽ 16 വയസ്സുള്ള ഒരു ഇൻഡ്യൻ എതിരാളിയിൽനിന്ന് തോൽവി ഏറ്റുവാങ്ങേണ്ടിവരുമെന്ന് സ്വപ്നത്തിൽപോലും കാൾസൺ ചിന്തിച്ചുകാണില്ല, തീർച്ച.

ഒരു കൈയെഴുത്തുപ്രതിയിൽ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ഗെയിം കൂടാതെ തുടർച്ചയായി മൂന്ന് ഖലീഫമാരുടെ പ്രിയപ്പെട്ടതായും വിശ്വസിക്കപ്പെടുന്ന ഒരു കളിയാണ് ചെസ്സ്. പത്താം നൂറ്റാണ്ടോടെ വടക്കേ ആഫ്രിക്ക, സിസിലി, സ്പെയിൻ എന്നിവിടങ്ങളിലേക്ക് ചെസ്സ് വ്യാപിക്കുകയും ചെയ്തു.ചെസ്സ് എന്ന പേര്‌ പേർഷ്യനിലെ ഷാ-മത്ത് എന്നതിൽ നിന്ന് ഉദ്ഭവിച്ചതാണ്.എന്നാൽ ഈ കളിയുടെ പേർഷ്യൻ പേരായ  ‘ഷത്രഞ്ജ്‘ സംസ്കൃതത്തിലെ ചതുരംഗത്തിൽ നിന്നാണ് ഉൽഭവിച്ചിരിക്കുന്നത്. ചെസ്സിന്റെ ഉത്ഭവം ഇന്ത്യ,  പേർഷ്യ,അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ‘ചതുരംഗം’ എന്ന കളി പ്രസിദ്ധമായിരുന്നു. പുരാതന കാലം മുതൽക്കെ ഈ കളി ഭാരതത്തിന്റെ പലയിടങ്ങളിലും നിലകൊണ്ടിരുന്നു എന്നതിനു തെളിവ് ഇതിഹാസങ്ങളിലും പുരാണങ്ങളിലും ധാരാളമുണ്ട്. ‌

ആധുനിക ഇന്ത്യ അനേകം പ്രഗൽഭരായ കളിക്കാരെ നമ്മുടെ രാജ്യത്തിനു നൽകിയിട്ടുമുണ്ട്. ഇതിൽ ലോകപ്രശസ്തമായത്, 1997 മുതൽ തുടർച്ചയായി ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന്റെ പേരാണ്. കൂടാതെ ജൂനിയർ സീനിയർ തലങ്ങളിൽ ഉള്ള ഇൻഡ്യയിലെ മികച്ച കളിക്കാരാണ് ദിബ്യേന്ദു ബറുവാ, സൂര്യശേഖർ ഗാംഗൂലി, സന്ദീപൻ ചന്ദ എന്നിവർ. "ഇന്ത്യൻ ചെസ്സ് പ്ലേയേർസ് അസ്സോസിയേഷൻ"  എന്നതിന്റെ ആസ്ഥാനം കൊൽക്കത്തയിലാണ്.

2005 ആഗസ്റ്റ് 10നാണ് തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി പ്രഗ്നാനന്ദ ജനിച്ചത്. പ്രഗ്നാന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണൽ മാസ്റ്ററാണ്.ആര്‍ ബി രമേഷ് ആണ് പ്രഗ്‌നാനന്ദയുടെയും വൈശാലിയുടേയും പരിശീലകന്‍.വിശ്വനാഥന്‍ ആനന്ദിന്‍റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്. 3000 റേറ്റിങ് പോയിന്‍റാണ് തന്‍റെ സ്വപ്നമെന്നും പ്രഗ്നാനന്ദ വ്യക്തമാക്കിക്കഴിഞ്ഞു.

പ്രഗ്നാനന്ദ എന്ന ഈ കൊച്ചുമിടുക്കൻ ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.പക്ഷെ ഇന്ത്യയിൽ തന്നെ ഒരുപിടി ഗ്രാൻഡ്‌ മാസ്റ്റേഴ്സും പ്രഗ്നാനന്ദയേക്കാൾ റാങ്കിംഗ്‌ മുകളിൽ ഉള്ളവരും ഉണ്ടായിട്ടും എന്താണു ഈ കൊച്ചുമിടുക്കന്റെ പ്രത്യേകത? 

പ്രഗ്നാനന്ദയ്ക്ക്‌ മികവ്‌ റാപിഡ്‌,ബ്ലിറ്റ്സ്‌ അതായത് 10 മിനിറ്റിലൊ അതിൽ താഴെയോ സമയയം മാത്രം എടുക്കുന്ന കളികളിലാണ്. ഈ ടൂർണമെന്റുകളിലൂടെ മാഗ്നസ്‌ കാൽസനെ അടക്കം റ്റോപ്‌ റാങ്ക്ഡ്‌ പ്ലെയേഴ്സിനെ പല തവണ തോൽപ്പിചിട്ടുമുണ്ട്‌.

പക്ഷെ ലോകചെസ്‌ ക്ലാസ്സിക്കൽ കളിയിൽ മാഗ്നസിന്റെ പരിസരത്ത്‌ പോലും വരുന്നില്ല പ്രഗ്നാനന്ദ. അതിനേക്കാൾ ഗൂരുതരമായ മറ്റൊന്നു കൂടി ശ്രദ്ധിക്കേണ്ടത് പ്രഗ്നാനന്ദയുടെ നെറ്റിയിലെ ഭസ്മക്കുറിയാണ്. അതിനെക്കുറിച്ച് ആരോ എടുത്ത്‌ ചോദിക്കയും ചെയ്തു. നമ്മുടെ നാടിന്റെ അഭിമാനമായ എല്ലാ യുവപ്രതിഭകളെക്കുറിച്ചും നമുക്ക് ഒരുമിച്ച് അഭിമാനിക്കാം. ചെസിൽ ധാരാളം ലോകചാംപ്യന്മാർ ഉണ്ടായ നാടാണ് ഇന്ത്യ, ഇനിയും പലരും ഉയർന്നുവരട്ടെ.

കാൾസണെ തോല്പിച്ച പ്രഗ്നാനന്ദയെക്കുറിച്ച് വിശ്വനാഥൻ ആനന്ദൻ വളരെ കൗതുകകരമായ ഒരു കാര്യം പറയുന്നു,”തമാശകൾ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയാണവൻ! രസകരമായ തമാശകളും കുസൃതികളും കാട്ടി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു സാധാരണ കുട്ടി.ആ തമാശകളിലൂടെയാണ് അവൻ അവന്റെ കളിയുടെ സമ്മർദ്ദങ്ങളെ നേരിടുന്നത് എന്ന് തോന്നുന്നു.അവന്റെ കോച്ച് ബി ആർ രമേഷിന്റെ അവനെ പ്രസന്നമായ, സന്തോഷമുള്ള ഒരു മാ‍നസികാവസ്ഥയിൽ നിലനിർത്തേണ്ടതിന്റെ ആവശ്യകത നന്നായി അറിയാവുന്ന ഒരാളാണ് എന്ന് തെളീയിച്ചു കഴിഞ്ഞു. പ്രഗ്നാനന്ദ അവന്റെ കുടുംബത്തോടും സഹോദരിയോടും ഒപ്പമാവുബോൾ അവന്റെ മനസ്സ് കളിചിരികളിൽ മുഴുകുന്നത്, മനസ്സിന്റെ സമ്മർദ്ദങ്ങളിൽ തളരാതിരിക്കാൻ സഹായിക്കുന്നു”.കാൾസനുമായുള്ള മത്സരത്തിനു മുൻപ് ചാംപ്യന്റെ മാധ്യമങ്ങൾ പൊതിഞ്ഞിരിക്കുമ്പോൾ മാറിനിന്ന് തന്റെ കോച്ചിനോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന പ്രഗ്നാനന്ദയുടെ ചിത്രം ഈയിടക്കാണ് വൈറലായത്.

“ലോകചാംപ്യന്മാരെ തോൽപ്പിച്ചുകൊണ്ട് ഒരു കൗമാരക്കാരൻ ചെസ്സ് കളിയിലേക്ക് വരുന്നത് ഇതാദ്യമാണ്. അവസാ‍നം നേടുന്ന കരുത്താണ് അവൻ ആദ്യമേ സാധിച്ചെടുത്തത്. ”പ്രഗ്നാനന്ദക്ക് പരിശീലവും നൽകുന്ന വിശ്വനാഥൻ ആനന്ദ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു, ”പ്രഗ്നാനന്ദ കഠിനാദ്ധ്വാനിയാണ്,എന്നാൽ അവന്റെ പേടിയില്ലായ്മായാണ് എനീക്കേറ്റവും ഇഷ്ടം. ആരോടുവേണമെങ്കിലും കളിക്കാൻ അവൻ തയ്യാറാണ്. കാൾസണോട് മാത്രമല്ല,ലോക ചെസ്സ് ചാംബ്യന്മാരായ ലെവൻ അരോണിയൻ,അലിറേസ ഫിറോസ എന്നവരോടെല്ലാം അവൻ സധൈര്യം കളിച്ചു. ഗെയിമുകളിൽ പരാജയം വന്നേക്കാം എങ്കിലും അതിനെയെല്ലാം മറികടന്ന് തിരിച്ചു വരാനുള്ള ശേഷി അവനുണ്ട് എന്നവൻ  തെളിയിച്ചു കഴിഞ്ഞു. കളിക്ക് മുൻപ് അവൻ തന്റെ മനസ്സിനെ ശാന്തമാക്കുന്നു. ഏതൊരു എതിരാളിയെയും തനിക്ക് തോല്പിക്കാൻ കഴിയില്ല എന്നല്ല മറിച്ച് തന്റെ മനസ്സിന്റെ ആത്മവിശ്വാസം കൂടുതൽ ശക്തമാക്കുന്നു.അവന്റെ മനസ്സിന്റെ ചങ്കൂറ്റം, പ്രതിഭ എന്നിവയാണ് അവന്റെ മനസ്സിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനം.”

പതിനേഴു വയസ്സ് തികയുന്നതിനു മുൻപേ തുടർച്ചയായി 5 വർഷം ലോകചാമ്പ്യനായിരുന്ന ഗ്രാൻഡ്‌മാസ്റ്റർ മാഗ്‌നസ് കാൾസണെ പരാജയപ്പെടുത്തി ഭാരതീയ ചെസ്സ് കഴിവുകളെ ഉയർത്തിപ്പിടിച്ച ഗ്രാൻഡ്‌മാസ്റ്റർ പ്രഗ്നാനന്ദ ലോകത്തിന്റെ മുഴുവൻ അഭിനന്ദനങ്ങൾ നേടുകയാണ്. ലോക ചെസ്സ് രംഗത്ത് ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച ഗ്രാൻഡ്‌മാസ്റ്റർ പ്രഗ്നാനന്ദയെ ഈ ചെറിയ വയസ്സിൽത്തന്നെ ഇങ്ങനെയൊരു ലോകനേട്ടം കൈവരിക്കുവാൻ പ്രാപ്തനാക്കിയ മാർഗദർശിയും ഗുരുവുമായ ആർ.ബി.രമേശിനെയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. രമേഷാണ് പ്രഗ്നാനന്ദയുടെയും സഹോദരി വൈശാലിയുടെയും പരിശീലകൻ. വൈശാലിയും ഗ്രാൻഡ്മാസ്റ്റർ പദവിക്ക് സമീപത്തെത്തിനിൽക്കുകയാണ്. ജന്മവാസനയായി കിട്ടിയ കഴിവും, വ്യക്തവും കൃത്യവുമായ ശാസ്ത്രീയ പരിശീലനവും ചേർന്നതാണ് പ്രഗ്നാനന്ദയുടെ മത്സരത്തിന്റെ പ്രത്യേകത. 

ടൂർണ്ണമെന്റുകൾ കളിച്ചവർക്കെങ്കിലും അറിയുന്ന കാര്യമാണു ക്ലാസിക്കൽ ചെസ്‌ ആണു കളിക്കാരുടെ മികവ്‌ തെളിയിക്കുന്ന അങ്കത്തട്ട്‌.ചെസ്‌ ഒളിമ്പ്യാഡിൽ ഒന്നാം ബോഡ്‌ ഗോൾഡ്‌ മെഡൽ വാങ്ങിയ ഗുകേഷ്‌, മറ്റൊരു ഗോൾഡ്‌ വിന്നർ മലയാളിയായ, തൃശ്ശൂർക്കാരനായ നിഹാൽ സരിൻ ഇവരൊന്നും സോഷ്യൽ മീഡിയായിലൂടെയുള്ള പ്രശസ്തികളിൽ എത്തിച്ചേർന്നിട്ടില്ല.മലയാളിയായ നാരായണൻ കൂടാതെ വൈശാലിയെപ്പോലെയുള്ള  പെൺപുലികൾ വേറെയും!ഇവരൊന്നും മാഗ്നസിനു വെല്ലുവിളി ആകുന്നില്ലെങ്കിലും ഒളിംപ്യാഡിലെ മികച്ച നേട്ടവും ഇന്ത്യൻ റാങ്കിങ്ങും ദൊമ്മരാജു ഗുകേഷിന്റെതു മാത്രമാണ് എന്നുള്ളതും ഇൻഡ്യ ചെസ്സ് കളിയിൽ നേട്ടം തന്നെയാണ്. 

ചുണക്കുട്ടിയായ മലയാളി ബാലന് വേണ്ട രീതിയിലെ പരിഗണന കൊടുക്കാതിരുന്നത് ഇവിടുത്തെ ചെസ്സ് അധികാരികളുടെ പിടിപ്പുകേട്.കേവലം ഒരു ഫേസ് ബുക്ക് പോസ്റ്റിൽ ഒതുക്കേണ്ടതല്ല പ്രഗ്നാനന്ദ നേടിയ അംഗീകാരങ്ങൾ.അത് മറന്നുപോയത് ഇവിടുത്തെ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലും കായികമന്ത്രിയും ഒക്കെയാണ്. ചതുരംഗക്കളത്തിൽ മലയാളിക്ക് സ്വന്തമായി ഒരു പുലിക്കുട്ടിയുണ്ടായിട്ടും അവനെ പലരും അറിഞ്ഞില്ല എന്നത് ആരുടെ കുറ്റം?തമിഴ് പൈതൃകം പേറുന്ന അത്ഭുത ബാലന്റെ നെറ്റിയിലെ ഭസ്മക്കുറി എന്തായാലും കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്. ഭാരതത്തിന്റെ ചെസ്സ് പുലിക്കുട്ടികൾ ചതുരംഗക്കളത്തിൽ നീണാൾ വാഴട്ടെ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}