ശാന്താ ബേക്കറി: പലഹാരയുഗത്തിന്റെ അവസാനം

santha-bakery
SHARE

നാലുമണിക്ക് അമ്മ സ്കൂളിൽ നിന്നു വരുമ്പോൾ കോട്ടയം ബെസ്റ്റ് ബേക്കറിയിൽ നിന്നു വാങ്ങി വരുന്ന പഫ്സ്. തിരുവനന്തപുരത്ത് ശാന്താ ബേക്കറിയിലെ ബ്രഡ്, മസ്കറ്റ് ബേക്കറിയിലെ കപ്പ് കേക്കുകൾ എന്നിങ്ങനെ,ബേക്കറികളുടെ ഓർമ്മകൾ വർഷങ്ങളിലൂടെ പല പ്രായത്തിലും രൂപത്തിലും നിലനിന്നു പോരുന്നു. വളർന്നു വരുമ്പോൾ ഇങ്ങനെ ബേക്കറികളിലെ പ്രിയപ്പെട്ട ഓർമ്മ സൂക്ഷിക്കുന്നവർ ധാരാളം, എല്ലാ വർഷവും പുതുവർഷത്തിന് ഐസിങ്ങോടു കൂടി ചോക്ലേറ്റ് കേക്ക്, ഒരോ പിറന്നാളിനും ഇഷ്ടപ്പെട്ട ഫ്ലേവറിനെക്കാളും ശാന്താബേക്കറിയിലെ, ബെസ്റ്റ് ബേക്കറിയിലെ കേക്കുകൾ തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നവരും വിരളമല്ല.

ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന ചോക്ലേറ്റ് കേക്കിന്റെ മികച്ച ഐസിംഗ് രുചികൾ,കേക്കിനൊപ്പം കടിക്കാൻ കിട്ടുന്ന കിസ്മിസ്,നട്സ് എന്നിവയെല്ലാം ആ ഓർമ്മകളുടെ ഭാഗം ആയിരുന്നു. മധുരിക്കുന്ന ആ ഓർമ്മകൾക്കൊപ്പം എത്തുന്നവയാണു കസിൻസിന്റെ കൂടെ ചിലവഴിച്ച ആ ദിവസങ്ങളുടെ നല്ല ഓർമ്മകളിൽ പലതും! ഓരോ ഈസ്റ്ററും ക്രിസ്മസ്സും അവരോടൊപ്പം  വളരെ ആസ്വദിച്ചു കഴിച്ച ആ സ്വീറ്റ് ബ്രെഡും താറാവ് കറിയും,ചിക്കൻ സ്റ്റൂവും ഇന്നും മങ്ങാതെ മാ‍യാതെ നിൽക്കുന്നു.

കഷ്ണങ്ങളാക്കാത്ത പുതിയ റൊട്ടി മുഴുവനായും ആയിരുന്നു ശാന്തബേക്കറിയിൽ വിറ്റിരുന്നത്.ഒരു ബ്രഡ് വാങ്ങാൻ മാത്രം നടന്നെത്തുന്ന ബേക്കറിയിൽ നിന്ന് തിരിച്ചെത്തുംബോൾ ഒരു കെട്ട് ഐറ്റംസ് കാണും.അത് എന്റെ ഭർത്താവിനെ പലപ്പോഴും ഭ്രാന്തനാക്കാറുണ്ട് ”ഇതൊക്കെ ആരു തിന്നു തീർക്കാനാ? നിനക്ക് ഷുഗറാണെന്നും പറയുന്നു”.ബെസ്റ്റ് ബേക്കറിയുടെയും ശാന്താബേക്കറിയുടെയും എതാണ്ട് ഒരു തരം ക്രീം കോൺ, ടീ കേക്ക്, ബട്ടർ ബൺസ്, ചോക്കളേറ്റ് ബിസ്‌ക്കറ്റ്, ബീഫ് പഫ്സ്

എന്നിവയായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട ഇനങ്ങൾ.ബിസ്‌ക്കറ്റ് തീർന്നു പോകുന്നത് പലർക്കും എപ്പോഴും സങ്കടത്തിനു വഴിവച്ചിരുന്നു.മിക്കവാറും വീട്ടിലെത്തുന്ന അതിഥികൾക്കായി പ്രത്യേകം വാങ്ങിവച്ചിരിക്കുന്ന പലതരം കേക്കുകളും,സേവറികൾക്കുമുള്ള രുചി ഒരിക്കലും മാറിയിട്ടില്ല എന്നതാണ് ഈ ബേക്കറികളുടെ പ്രത്യേകത.

എല്ലായ്‌പ്പോഴും അതിഥികൾക്കായി നീക്കിവച്ചിരുന്ന കേക്കുകൾ പലപ്പോഴും ചോദിച്ചു വാങ്ങിക്കുന്നവയായിരുന്നു.

അന്നത്തെ അക്കാലത്തെ മെനുവും ഇന്നത്തെ മെനുവും തമ്മിൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പലതരം പലഹാരങ്ങൾ അന്നും ഇന്നും ഏതാണ്ട് ഒന്നു തന്നെയാണ്.പഫ്സ്,കട്ട്ലേറ്റ്,സമൂസ എന്നിവയായിരുന്നു സ്നാക്സ്.എന്നാൽ കേക്കിക്കിന്റെ വിവിധതരം ഫ്ലേവറുകൾ ഇന്നു ലഭ്യമാണെങ്കിലും  അന്ന് കൂടുതലും പ്ലം കേക്കുകളും,ടീ കേക്കുകളും അന്വേഷിച്ചാണ് എല്ലാവരും എത്തുന്നത്.എന്നാൽ.ഒരുകാലത്ത് പിസ്സകളിലേക്കും ബർഗറുകളീലേക്ക് ഓടിയൊളിച്ച ഒരു കാലമുണ്ടായിരുന്നു എങ്കിലും,വീണ്ടും ഇലയപ്പങ്ങളുടെയും കൊഴുക്കട്ടയുടെയും കാലങ്ങളിലേക്ക് മടങ്ങിയെത്തി എന്നത് സന്തോഷം തരുന്നു.ഇന്ന് എല്ലാത്തരം പലഹാരങ്ങളും നിറഞ്ഞൊഴുകുന്നു എന്നുതന്നെ  പറയാം.ഇന്നും എല്ലാവരും ചോദിച്ചെത്തുന്നത്, അതേ പ്ലംകേക്കുകളും,ടികേക്കുകളും അലുവയും അവലും മറ്റുമാണ്. പഴയ ആ പലഹാരങ്ങളോടുള്ള ഒരു സ്നേഹകാലം വീണ്ടും പുനർജനിച്ചു എന്നതിന് ഉത്തമ ഉദാ‍ഹരണമാണ് ഇന്നത്തെ ചായക്കടകളീലെ തിരക്ക്!ഒരു കപ്പ് ചായയും ഒരു വടയും പിടിച്ചു നിൽക്കുന്ന ചായക്കടകൾ ഇന്നു ധാരാളം. ഇക്കാലത്ത് ശാന്താബേക്കറി പോലുള്ള ബേക്കറികൾ പോലും ചായയും ‘റെഡി ടു ഈറ്റ്’ സ്നാക്സുകളും ഇന്ന് പ്രത്യേകം ഒരുക്കിത്തുടങ്ങി. 

ശാന്ത ബേക്കറിയുടെ അടുക്കളയിൽ നിന്ന് പുറത്തുവന്ന ബ്രഡും ദോശയും മറ്റും തിരുവനന്തപുരത്തെ നിരവധി തലമുറകളെയും കുടുംബങ്ങളെ സന്തോഷിപ്പിച്ചിരുന്നു.ഒരു കാലത്ത് എന്നല്ല ശാന്താബേക്കറിയുടെ തുടക്കം മുതൽ എല്ലാ മേശപ്പുറങ്ങളിലും അവിടുത്തെ പലഹാരങ്ങൾ കാണുന്നത് ഒരു സാധാരണ കാര്യമായിരുന്നു. ജോലികഴിഞ്ഞു വീട്ടിലേക്കു പോകുന്ന ഒട്ടുമിക്കവരുടെ കയ്യിലും ഒരു ശാന്താബേക്കറിയുടെയോ ഒരു ബെസ്റ്റ് ബേക്കറിയുടെയോ കവർ കാണാതിരിക്കില്ല. ഒരു വാർത്തയിൽ കേട്ടപ്പോൽപ്പോലും വിശ്വസിക്കാനായില്ല! വർഷങ്ങളുടെ പാരമ്പര്യമുള്ള ശാന്താ ബേക്കറി അടച്ചുപൂട്ടാൻ തയാറെടുക്കുന്നു. അവസാനമായി അവരുടെ ഷട്ടറുകൾ വലിച്ചടക്കേണ്ടിവരുതെന്ന് ഞങ്ങളിൽ ചിലരെങ്കിലും ആഗ്രഹിക്കുന്നു.എന്തായാലും തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓർമ്മകളിലും പോസ്റ്റുകളിലൂടെയും ട്വീറ്റുകളിലൂടെയും ഫോട്ടോകളിലൂടെയും ശാന്താബേക്കറി നമ്മുടെ ഹൃദയത്തിൽ നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു.

ബേക്കറികൾ:- കേരളത്തിന്റേത് മാത്രമല്ല,നാലുമണി ചായക്കൊപ്പം ഒരു ‘കടി’ എന്നത് വീട്ടിലും നമ്മൾ ചെയ്തുപോന്ന ഒരു ജീവിതരീതി കൂടിയായിരുന്നു.

അതാതു സംസ്ഥാനങ്ങളിലെ ചായക്കനുസരിച്ച്, ആഹാരരീതിക്കനുസരിച്ച് നോർത്ത് ഇന്ത്യൻ സമൂസ, പക്കാവട,തൈരു വട,പാനിപ്പൂരി എന്നിങ്ങനെയുള്ള സ്നാക്സ് ഉൾപ്പെടുത്തിയിരിക്കുന്നു.അവിടെയാണ് ഇൻസ്റ്റെന്റ് പലഹാരങ്ങൾ തുടങ്ങിയത്. വടയും സാമ്പാറും ‘റെഡി ടു ഈറ്റ്’ പാക്കറ്റുകളിൽ ലഭ്യമായിത്തുടങ്ങി.

പാനിപ്പൂരി, ഇഡ്ഡലി,ഇങ്ങേയറ്റം വന്ന്  മസാല ദോശവരെ. ഇന്നത്തെ ടെക്കികൾക്കും തനിയെ താമസിക്കുന്നവർക്കും,ഹോസ്റ്റൽ ആഹാരങ്ങൾ  ഇഷ്ടപ്പെടാത്തവർക്കും ധാരാളം സഹായകരമായ ഒരു പാക്കിങ് രീതിയും ആയിത്തീർന്നു.പാക്കറ്റ് തുറന്ന് നേരിട്ട് മൈക്രവേവിൽ  1 മിനിറ്റിൽ ചൂടാക്കിയെടുക്കുക എന്നത് അതിനു ബോണസായി.എങ്കിലും ശാന്താബേക്കറി ബ്രഡും പഫ്സും സമൂസയും ജൂസുകളും മനസ്സിൽ നിന്ന് ഒരിക്കലും  മാഞ്ഞു പോകില്ല, തീർച്ച.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS