ലോകത്ത് ഏറ്റവും ആരാധകർ ഉള്ള ഒരു കളി അതേ ‘കാൽപന്തുകളി അല്ലെങ്കിൽ ഫുട്ബോൾ’. വളരെയധികം നാടകീയ എതിർപ്പുകളെയൊക്കെ അതിജീവിച്ചു ഒരു അറേബ്യൻ രാജ്യത്ത്, അതായത് നമ്മുടെ ഖത്തർ എന്ന കൊച്ചു വലിയ രാജ്യത്ത് നവംബർ മുതൽ ഫുട്ബോൾ ഉരുണ്ടുതുടങ്ങി. ഫുട്ബോളിലെ സ്റ്റാർ കളിക്കാർ എത്തിൽ മൽസരങ്ങൾ പുരോഗമിക്കുന്നു. ആതിഥേയത്തിൽ പാരമ്പര്യമുള്ള ഖത്തർ, രാജ്യമൊട്ടാകെ മാറ്റിമറിച്ചു, അലങ്കരിച്ചു, എല്ലാവർക്കും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. അവർ തങ്ങളുടെ സകലമാനകഴിവുകളും ഉപയോഗിച്ച് സ്റ്റേഡിയം തൊട്ട് ചെറുറോഡുകൾ വരെ സജ്ജീകരിച്ചു. അതിഥികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി അവരെ സന്തോഷപ്പിച്ചു തുടങ്ങി.
ഖത്തർ എന്ന അറബി പദത്തിന്റെ അർഥം ഒരു ‘തുള്ളി’ എന്നാണ്. പക്ഷേ ഈ ലോക സമുദ്രത്തിലേക്ക് തുള്ളി തുള്ളിയായി തങ്ങളുടെ സ്നേഹവും വിശ്വാസവും ചാലിച്ച് നൽകിയ ആഥിതേയത്വം കണ്ട് ഈ ലോക രാജ്യങ്ങൾ കണ്ണുചിമ്മി അംബരന്നു നിന്നു,തീർച്ച. ഒരു പന്തുകളിക്കപ്പുറത്തേക്ക് മനുഷ്യമനസുകളെ കൂട്ടിച്ചേർത്തു നിർത്താൻ കഴിഞ്ഞു എന്നത് ഖത്തറിന്റെ മാത്രം സ്വകാര്യതയായിക്കഴിഞ്ഞു.“പരസ്പരം കലഹിക്കുന്ന മനുഷ്യരായ നമ്മളെല്ലാം ഒരു പിതാവിൽ നിന്നും ഒരു മാതാവിൽ നിന്നുമാണെന്ന വചനങ്ങൾ ഒരു ചെറിയ മനുഷ്യനിലൂടെ ലോകം ഒന്നടങ്കം കേട്ടുകൊണ്ട് ലോകത്ത് ആദ്യമായി ഒരു ഫുട്ബോൾ മാമാങ്കം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ ഈലോകമാകെ ഒരു നിമിഷത്തേക്ക് സ്തംബധമായി നിന്നു.

ഉദ്ഘാടനത്തിൽ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റീയ ഒരു സംഭവമായിരുന്നു മോർഗൺ ഫ്രീമാന്റെയും ഗനീം അൽ മുഫ്തഹിന്റെയും ഉദ്ഘാടന രംഗപ്രവേശനം. കൂടെ ഫ്രീമാൻ ഇങ്ങനെ ചോദിച്ചു "ഒരു വഴി മാത്രം അംഗീകരിച്ചാൽ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നിക്കുന്നത് "അതിന് ഗനീം അൽ മുഫ്താഹ് മറുപടിയായി പറഞ്ഞത് ഇങ്ങനെയാണ്: ‘അതായത് ദൈവം മനുഷ്യനെ പല തരമായി സൃഷ്ടിച്ചിരിക്കുന്നത് പരസ്പരം മനസിലാക്കുവാനാണെന്ന്. പക്ഷേ, മനുഷ്യചരിത്രത്തിലിന്നോളം കാണുന്നത് ഗോത്രയുദ്ധങ്ങളും മതസ്പർദ്ധയുമാണ്. ഒന്നുകിൽ ദൈവത്തിന് തെറ്റുപറ്റി, അല്ലെങ്കിൽ ദൈവം വലിയ ഒരു ചതിയനാണ്. പരസ്പരം മനസിലാക്കാൻ എന്നു പറഞ്ഞ് പറ്റിച്ച് ശത്രുതയുടെ സംവിധാനം ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്നു’. ഫ്രീമാന്റെ മറുപടിയിലത് വ്യക്തമാണ്. "അതേ,എനിക്കത് ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഈ നിമിഷത്തിൽ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാൾ വളരെ വലുതാണ്."

അതാണ് ഈ ഫുട്ബോൾ മത്സരത്തിന്റെ ഒരു ‘കൺസെപ്റ്റ്’നെക്കുറിച്ച് പറഞ്ഞാൽ അതിന്റെ ലക്ഷ്യം, സ്പോട്സ്മാൻ സ്പിരിറ്റ് എന്ന് പറയും."ഇവിടെ നാം സന്ദേശം ഉൾക്കൊണ്ട് ആ ഒരു കൂടാരത്തിലാണ്, ഒരു ഗോത്രമാണ്" എന്ന് പറഞ്ഞാണ് അവർ സംസാരം അവസാനിക്കുന്നത്. ഗോത്ര വർഗ്ഗ ജാതി മത നിറ വൈജാത്യങ്ങളെ ഈ ഫുട്ബോൾ ഒന്നിപ്പിക്കുന്നു. കായിക മത്സരങ്ങളെല്ലാം സൗഹൃദമത്സരങ്ങൾ ആയിത്തീരാറുണ്ട്. അങ്ങനെ ഖത്തർ ഒരു മാതൃക ലോകത്തിന് കാഴ്ചവെച്ചു കഴിഞ്ഞു.

'ഞാൻ ഗാനിം അൽ മുഫ്താഹ്. കൗഡൽ റിഗ്രഷൻ സിന്‍ഡ്രോം എന്ന അപൂര്‍വ രോഗം ബാധിച്ച് അരയ്ക്ക് താഴെ വളര്‍ച്ച മുരടിച്ചവനാണ് ഞാന്‍. നട്ടെല്ലിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന രോഗം ആണ് എനിക്ക്. എന്നാൽ ഇതിലൊന്നും എന്റെ മാതാപിതാക്കളെ തളര്‍ന്നിരുന്നില്ല. എന്റെ പേര് തന്നെ അതിനുള്ള തെളിവാണ്, പോർക്കളത്തിന്റെ പോരാളി എന്നർഥം വരുന്ന ഗാനിം എന്ന തന്റെ പേര്. നമുക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കാൻ കഴിയുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. വലിയൊരു മാതൃകയാണ് ഗാനിം അൽ മുഫ്താഹിലൂടെ ഖത്തർ ലോകത്തെ കാണിച്ചത്.

കറുത്ത വർഗക്കാരനായ മോർഗൻ ഫ്രീമാനും ഭിന്നശേഷിക്കാരനായ ഗാനിം മുഫ്താഹും ഖത്തർ ലോകകപ്പ് ഉൽഘാടന വേദിയിൽ ഇങ്ങനെ ഇരുന്നപ്പോൾ തളർന്ന് പോയത് വംശീയതയുടെ പേരിൽ എറ്റുമുട്ടുന്ന പലരുടെയും മനോവീര്യമായിരുന്നു. ഇങ്ങനെ ഒരു തീരുമാനം എടുത്ത ഖത്തർ ലോകത്തിനൊരു മാതൃകയാകുകയായിരുന്നു.

ഇതേ വേദിയിൽ ജപ്പാൻ തങ്ങളുടെ മാതൃക പ്രവർത്തിച്ചു കാണിച്ചു. വൃത്തി, വിനയം, അച്ചടക്കം, പൗരബോധം ഇതെല്ലാം കുട്ടിക്കാലത്ത് തന്നെ സ്ക്കൂളുകളിൽ പഠിപ്പിക്കുന്ന രാജ്യമാണ് ജപ്പാൻ.ഫുട്ബോൾ മത്സരത്തിന് ശേഷം ഖത്തറിലെ സ്റ്റേഡിയം സ്വയം വൃത്തിയാക്കി ജപ്പാൻകാർ തങ്ങളുടെ മാതൃക ലോകത്തിന് കാട്ടിക്കൊടുത്താണ് മടങ്ങിയത്. അങ്ങനെ മാതൃകാപരമായ പല പെരുമാറ്റങ്ങളും, സന്ദേശങ്ങളും അടങ്ങിയ ഈ ഫുട്ബോൾ മാമാങ്കത്തെക്കുറിച്ച് നമുക്കോരോരുത്തർക്കും ഈ ലോകത്തിനൊപ്പം അഭിമാനിക്കാം.