നുണകൾക്ക് സാക്ഷിയായ മുല്ലപ്പുക്കൾ

jasmine-flowers
Image Credit : ekawatchaow/Shutterstock.com
SHARE

ദൈവത്തിന്റെ സമ്മാനം" എന്നർത്ഥമുള്ള യാസിൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ജാസ്മിൻ എന്ന പേരിന്റെ ഉദ്ഭവം. ചിലയിനങ്ങൾ നിത്യഹരിത സസ്യങ്ങളും മറ്റുള്ളവ ഇലപൊഴിയും സസ്യങ്ങളുമാണ്. വെളുത്ത നിറമുള്ള മുല്ലപ്പൂക്കൾ വളരെ സുഗന്ധമുള്ളവയാണ്. തെക്ക്-കിഴക്കൻ ഏഷ്യയിലെ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടാറുണ്ട്. ചൈനയിൽ മുല്ലപ്പൂ ചായയിൽ ചേർക്കാറുണ്ട്. 'ജാസ്മിനം സാംബക് ' എന്ന ഇനമാണ് ചായ നിർമ്മാണത്തിനുപയോഗിക്കുന്നത്. മുല്ലപ്പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന സത്ത് പെർഫ്യൂം നിർമ്മാണത്തിനുപയോഗിക്കുന്നു. കുറച്ച് സത്തുണ്ടാക്കാൻ വളരെയധികം പൂക്കൾ ആവശ്യമായതിനാൽ ഇത് വളരെ വിലപിടിപ്പുള്ളതാണ്.‍

കൂടുതൽ സുഗന്ധമുള്ള സമയമായതിനാൽ രാത്രിയിലാണ് മുല്ലപ്പൂക്കൾ ശേഖരിക്കുക. ഇന്ത്യ, ഈജിപ്റ്റ്, ചൈന, മൊറാക്കൊ എന്നിവയാണ് മുല്ലപ്പൂസത്ത് ഉദ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങൾ. സ്തീയുടെ ഉൽഭവസ്ഥാനം ,ഹിന്ദുമതവിശ്വാസപ്രകാരം, ദുർഗ്ഗയുടെ രൂപഭാവങ്ങളെയാണ് . നവരാത്രിയിൽ കാഴ്‌ചയിൽ മുല്ലപ്പൂവിന്റെ ഛായയുണ്ടെന്നും പറയപ്പെടുന്നു. 

കഥകൾ പലതും, കഥപാത്രങ്ങൾ പലരും ഈ മുല്ലപ്പൂക്കളെ ചുറ്റിപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്, അവിയിൽ  ഓർക്കുന്ന ചില കഥകളുടെ  വാചകങ്ങളിൽ , സ്നേഹവും , പ്രേമവും നിറഞ്ഞു നിൽക്കുന്നു. അന്ന് ഇവിടെ വെറും മുല്ലകൾ മാത്രം. ഒരു കാലത്ത് താനും മീരയും ഓടിയെത്തുമായിരുന്നു ഇവിടെ. മുല്ലകൾ പൂവിട്ടോ, വിരിഞ്ഞോ, എന്നെല്ലാം അറിയാൻ !!. പൂവിട്ടാൽ എല്ലാം അവള്‍ക്കു പറിച്ചു കൊടുക്കും. മധു ഒരു നെടുവീര്‍പ്പോടുകൂടി മുല്ലപ്പടര്‍പ്പിൽ നിന്ന് തലയുയര്‍ത്തി അതിര്‍ത്തിയുടെ അപ്പുറത്തെ മീരയുടെ വീട്ടിലേക്കു നോക്കി. ആരെയും കാണുന്നില്ല?. വാതിലും ജനലുമെല്ലാം അടഞ്ഞു കിടക്കുന്നു. ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേള്‍ക്കുന്നുണ്ട്. കാലങ്ങൾ മായ്ച്ച ഓര്‍മ്മകൾ മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെട്ട പ്രതീതിയിൽ മധു വെട്ടിത്തെളിച്ച കാടുകളിൾ നില്‍ക്കുന്ന മുല്ലയിൽ നോക്കിയപ്പോൾ വീണ്ടും നാളേക്ക് വിരിയാൻ ഒരായിരം മൊട്ടുകൾ അതിൽ നിറഞ്ഞ പോലെ തോന്നി...

ഓര്‍മകളുടെ സുഗന്ധമുള്ള മുല്ലപ്പൂക്കൾ! ആ സുഗന്ധം എന്ന എന്റെ വേദനിക്കുന്ന ഗീതയുടെ മനസ്സിന്റെ ഓർമ്മകളിലേക്കെത്തിച്ചു. അവൾ വീണ്ടൂം മനസ്സ് തുറന്നു എന്റെ മുന്നിൽ !!................’

ഗീതയുടെ വാക്കുകൾ ഇടമുറിയാതെ എന്റെ  ചാറ്റ് വിന്റോയിൽ  തെളിഞ്ഞു വന്നു.....ആ ഒഴുക്കിൽ ഞാനും. ആദ്യമായി സാരി ഉടുത്ത ദിവസം, മുല്ലപ്പൂ ചൂടാൻ മറന്ന എനിക്ക് , ഒരു ചെറുപുഞ്ചിരിയോടെ മുല്ലപ്പൂവിന്റെ പൊതി വെച്ചുനീട്ടിയ  കൂട്ടുകാരൻ !ആ വെള്ളപ്പൂക്കൾ എന്നും മനസ്സിന്റെ  കോണീൽ നേരിയ ഒരു  വേദന ഉണര്‍ത്തിയിരുന്നു. ഒരിക്കലും എന്റെ മനസ്സിൽ നിന്നും മായാതെ കിടന്നു ആ  ചെറുപുഞ്ചിരിയുടെ കൂടെ എവിടെ മറന്ന ഒരു മുഖം.  കുറ്റബോധമാണോ, നഷ്ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല!

അയാൾ കോട്ടയത്തെ വലിയ പണക്കാരന്റെ മകൻ , ഞാൻ ഒരു ഇടത്തരം കൂടുംബത്തിൽ നിന്ന്. അതൊരൊറ്റ കാരണത്താൽ , എനിക്കുവേണ്ടി മാത്രം  വിരിയുന്ന ആ പുഞ്ചിരി , ഞാൻ കണ്ടില്ല എന്നു നടിക്കാൻ തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശബ്ദ പ്രണയം എന്നും ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ !. ഒരിക്കലും നടക്കില്ല എന്നറിയാം എന്നാലും  ഈ  പ്രത്യേക സൗഹൃദം കോളേജ് കഴിയും വരെയും ഉണ്ടായിരുന്നു. പിന്നീട് അന്നത്തെ കാലം അല്ലെ, പിന്നീടങ്ങോട്ട് ഒരു വിധത്തിലും, യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല, അറിയാൻ ശ്രമിച്ചിട്ടും ഇല്ല.

മൊബൈൽ ഫോൺ ഉണ്ടായിട്ടും ഞാൻ അവളുടെ കയ്യക്ഷരങ്ങളിൽ വിരിയുന്ന മുല്ലപ്പൂ മണമുള്ള സ്നേഹത്തിന്‍റെ മൊട്ടുകളെ പ്രണയിച്ചു . നേർചകളും പ്രാർത്ഥനകളും ഞങ്ങളുടെ കണ്ണുനീരിൽ തീർത്തപ്പോൾ അവസാനം പടച്ചവൻ ഞങ്ങളുടെ പ്രാർത്ഥനകേട്ടു . കാമുകിമാർ പറയുന്ന പത്തു നുണകളിൽ ഒന്ന് !

മുല്ലപ്പൂവിന്റെ സുഗന്ധമെനിക്കു സമ്മാനിച്ച്‌ ഒരു പുലരിയിൽ“ എന്ന കല്ലുവച്ച നുണയുടെ അകമ്പടിയോടെ ആണ്  പലരുടെയും  കഥകളുടെ ആ വെടിക്കെട്ട്  പലപ്പോഴും ആരംഭിക്കുന്നത്. ചില സുഹൃത്തുക്കളുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ദൈവങ്ങളുടെ ചിത്രത്തിൽ മുല്ലപ്പൂമാലകൾ തൂക്കി ചന്ദനത്തിരി  കത്തിച്ച്  ഐശ്വര്യമായിട്ടാണ്  ദിവസകച്ചോടം തുടങ്ങുന്നത് .അങ്ങനെ പല ശുഭാരംഭങ്ങളും  ഈ പൂവിന്റെ അകമ്പടിയോടെയാണ് തുടക്കം !കല്ല്യാണത്തിനും, ശവമടക്കത്തിനും, ഉൽഘാടനത്തിനു എല്ലാ തുടക്കവും ഒടുക്കവും   ഈ പൂവിൽ വന്നുനിൽക്കുന്നു.

കേരളത്തിൽ മാത്രമല്ല, ഇൻഡ്യ ഒട്ടാകെ ഏതൊരു രാജ്യത്തിലും മുല്ലപ്പൂക്കൾ സുഗന്ധദ്രവ്യങ്ങളായും മറ്റും  ആദരിക്കപ്പെടുന്നു. മനസ്സിൽ ഓര്‍മ്മകളുടെ വേലിയേറ്റം, മറയാത്ത മായാത്ത കേരളപ്പിറവികൾ! മനസ്സിന്റെ  കോണിൽ ഒളിഞ്ഞു  കിടന്നിരുന്ന ഒരായിരം ഓര്‍മ്മകൾ എല്ലാം ഒന്നൊന്നായി ഓടി എത്തി. കവണി സാരിയുടുത്ത് കോളേജിൽ എല്ലാവരും എത്തുന്ന ദിവസം. പൂക്കള മത്സരം, മുല്ലപ്പൂവിന്റെ മണം, ആരുടെയൊക്കെയോ മനസ്സിൽ ഒളിഞ്ഞു കിടന്നിരുന്ന ആഗ്രഹങ്ങൾ നാണത്തിന്റെ കൺകോണുകളിൽ ചേർത്തുള്ള അർത്ഥവത്തായ നോട്ടങ്ങളും,മറ്റും വില്ലു കുലച്ച് അമ്പെയ്യുന്നു, ആർക്കൊക്കെയോ വേണ്ടീ!

മുല്ലപ്പൂ ചൂടിയ സുന്ദരിമാരെ ഒരുനോക്ക് ആരും നോ‍ക്കിപ്പോകും, മുല്ലപ്പൂവിന്റെ സൗന്ദര്യം മുടിയുടെയും നടത്തത്തിന്റെയും ഭംഗികൂട്ടുന്നു എന്നതിന് സംശയം ഇല്ല. കഥകളും, കവിതകളും, സിനിമകളും, എന്നുവേണ്ട പുസ്തകങ്ങളായ പുസ്തകങ്ങളും, ചെറുകഥകളും  കുത്തിയൊഴുകിയിട്ടുണ്ട് ഈ പൂവിനു വേണ്ടി! കാലാകാലങ്ങളായി പ്രേമത്തിനും  സ്നേഹത്തിനും ആദരവിനും,  മരണത്തിനും, വിവാഹങ്ങൾക്കുമൊപ്പം മുല്ലപ്പൂക്കൾ  നിറഞ്ഞാടി! അതിൽ സത്യവും നുണകളും ഒന്നും ആരും തിരിഞ്ഞു നോക്കാറില്ല എന്നതും സത്യം തന്നെയാണ്.  

ചിലർക്ക് ഇന്ന്, മുല്ലപ്പൂക്കൾ ഒരു കച്ചവടത്തിന്റെ  “സിംബൽ” ആണ്. സ്ത്രീകൾ മുല്ലപ്പൂചൂടിയാൽ അതിനർഥം ഒന്നേയുള്ള എന്ന് ഉറച്ചതീരുമാനവും ഇല്ലാതില്ല! നടുമുറ്റത്തും, വരാന്തകളിലും, അമ്മമാരും മുത്തശ്ശിയും ചേർന്നു മുല്ലപ്പൂമാലകോർത്ത്, വാഴയിലയിൽ പൊതിഞ്ഞ് നാളേക്ക് സ്കൂളിൽ കോളേജിൽ വെക്കാൻ എന്നൊരു  ആഗ്രഹവും ആകാംഷയും ഒന്നും ഇന്നത്തെ കുട്ടികളിൽ കാണാൻ സാധിക്കും എന്നു തോന്നുന്നില്ല.

കോളേജുകളിൽ പിന്നെ  പറയുകയും വേണ്ട! മുല്ലപ്പൂക്കളുടെ പ്രണയനിശ്വാസം  ഒന്നും ഇല്ലാതെ പ്രേമിക്കാൻ  ഇന്നത്തെ കുട്ടികൾക്കറിയാം! കോളേജ് ഡേക്ക്  ഫാൻസി ഡ്രെസ്സിനൊ ,കേരളാ ഡേ ആഘോഷിക്കന്നിടത്തോ മറ്റൊ  മുല്ലമൊട്ടുകൾ  കോർത്ത മാലകൾ കണ്ടാലായി. മലയാളിപ്പെണ്ണ്  എന്ന വാക്കിനർത്ഥം തന്നെ നീണ്ട നീലവാര്‍‌മുടിച്ചുരുളിൽ മുല്ലപ്പൂ ചൂടിയ, നമ്രശിരസ്കയായ സുന്ദരി എന്നാണ്.

മലയാളികൊച്ചിന് കുറച്ച് മുല്ലപ്പൂ ചൂടി നടന്നൂടെ, ഈ മേയ്ക്കപ്പിട്ടു നടക്കുന്നതിനു പകരം , എന്ന് ഇന്നത്തെ മുത്തശ്ശിമാർ ചോദിച്ചു തുടങ്ങിയിട്ടു കാലമേറെയായി! മുല്ലപ്പൂക്കളുടെ ഭാഷ മനസിലാക്കാത്ത,ഒരു തലമുറ നമ്മുടെ മുന്നിൽ വളർന്നു വലുതായിക്കഴിഞ്ഞു.എന്നാൽ ഇന്നും  പ്രതീക്ഷക്കു വിപരീതമായി,ഈ ചുട്ടുപഴുത്ത  ഗൾഫ് നാട്ടിലും, ഞാൻ മുല്ലച്ചെടി നട്ടുവളർത്തി, ഒന്നെങ്കിൽ  ഒന്നെങ്കിലും സന്ധ്യക്കു ചൂടി,അല്ലെങ്കിൽ ദൈവത്തിനർപ്പിക്കാനായും  പൊട്ടിച്ചെടുക്കുന്നു. 

Content Summary: Akkare Ikkare Column by Sapna Anu George on History of Jasmine Flowers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS