പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ്-ശ്രീ ഉമ്മൻ ചാണ്ടി

oommen-chandy-puthuppally-3
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)
SHARE

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ ജനപ്രീതിയും സ്‌നേഹവും ആസ്വദിച്ചിരുന്നു. ജനങ്ങളുടെ സേവനത്തിനായി തന്റെ ജീവിതം അർപ്പിച്ചിരുന്നു എന്ന് കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജനങ്ങൾ കാണിച്ചുതന്നു. ഒരു ഞെട്ടലോടെയാണ് ചൊവ്വാഴ്ച സൂര്യനുദിച്ചത് കേരളത്തിൽ,രാവിടെ 4. 30 നു ഉമ്മൻ ചാണ്ടി ബാംഗ്ലൂരിൽ മരണമടഞ്ഞു. പിന്നീട് കണ്ടത് ജഗതിയിലുള്ള പുതുപ്പള്ളി വീട്ടിലേക്കെത്തിയ ജനപ്രവാഹം ആയിരുന്നു. പുതുപ്പള്ളി വീട്ടിൽ പലനേതാക്കളും എത്തിയെങ്കിലും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച്, കുടുബത്തെ ആശ്വസിപ്പിക്കാനായി എത്തിച്ചേർന്നു. ഏതാണ്ട്  ഉച്ചയോടെ കാര്യപരിപാടികൾ തീരുമാനിച്ചു. സെക്രട്ടേറിേയറ്റിൽ പൊതുദർശനം,രാവിലെ  തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക്,കോട്ടയം തിരുനക്കരമൈതാനത്ത് 2 മണിയോടെ എത്തിച്ചേരും,പിന്നീട് ഡിസിസി ആസ്ഥാനം കഴിഞ്ഞ് 3 മണിക്ക് വീട്ടിലെത്തി  3. 30 യോടെ പള്ളിലെ ആരാധനക്കു ശേഷം സംസ്കാരം.

സെക്രട്രിയേറ്റിൽ എത്തിയ ജനസമുദ്രം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. കരഞ്ഞും ജെയ്‌വിളിച്ചും സങ്കടം അടക്കിപ്പിടിച്ചു എത്തിയ ജനസമൂഹം അക്ഷരാർഥത്തിൽ എല്ലാമനുഷ്യരെയും ഞെട്ടിച്ചു. നിയന്ത്രിക്കാനാവാതെ പോലീസ് ബലം പ്രയോഗിച്ച് സെക്രട്ടേറിേയറ്റിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം ജഗതി വീട്ടിൽ  എത്തിച്ചു. രാവിലെ 8 മണിയോടെ തുടങ്ങിയ ശവസംസ്കാര ഘോഷയാത്ര തിരുവനന്തപുരം നഗരം താണ്ടിയെത്താൻ എടുത്തത് 7 മണിക്കൂർ!ഒരോ മുക്കിലും വഴിയിലും ജനസമുദ്രം. നൂറുകണക്കിന് പ്രായമുള്ളവരും സ്ത്രീകളും കുട്ടികളും,അംഗവൈകല്യമുള്ളവർ പോലും അന്തിമോപചാരം അർപ്പിക്കാൻ കയ്യിൽ പൂക്കളും, കൈകൊണ്ടെഴുതിയ കടലാസുകളും മറ്റുമായി തങ്ങളുടെ സ്നേഹനിധിയായ നേതാവിന്റെ മരണത്തിൽ വിലപിക്കാൻ കാത്തുനിന്നിരുന്നു. ഭൗതികാവശിഷ്ടങ്ങൾ വഹിച്ചുകൊണ്ടുള്ള വാഹനത്തിന് കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. നേരത്തെ തീരുമാനിച്ചിട്ടില്ലാത്ത പലയിടത്തും വാഹനം നിർത്തേണ്ടതായി വന്നു,ഒന്ന് കണ്ടോട്ടെ എന്നു വിളിച്ചുകൊണ്ട് വണ്ടിക്കൊപ്പം ഓടിയെത്തിയ ജനങ്ങളെ മാനിച്ച് അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ വാ‍ഹനം നിർത്താൻ ആവശ്യപ്പെട്ടു. കാറിലും ബൈക്കിലുമായി ധാരാളം ആളുകൾ ശവസംകാര ഘോഷയാത്രക്കൊപ്പം നീങ്ങി. പലയിടത്തും ജനസമൂഹം വെയിലും മഴയും കാറ്റും വകവെക്കാതെ നിന്നപ്പോൾ വാഹനം നിർത്തി അവരുടെ പ്രാർഥനയും പൂക്കളും എറ്റെടുത്തു. ഉച്ചനേരം ആയിട്ടും തിരുവനന്തപുരം ജില്ല പോലും തീർന്നിട്ടില്ല. എല്ലാ ജംഗ്ഷനിലും വെയിലും ചൂടും വകെവെക്കാതെ കാത്തുനിന്ന മനുഷ്യരോടു പല ടിവിക്കാർ അഭിപ്രായങ്ങളും മറ്റും ചോദിച്ചപ്പോൾ,പല ഉപകാരാങ്ങളും സഹായങ്ങളും ചെയ്ത കഥകൾക്കൊപ്പം,സാറിന്റെ ഒന്ന് കാണം എന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല,എങ്കിലും സാറിനെ വളരെ ഇഷ്ടമായിരുന്നു.നല്ലൊരു നേതാവ് എങ്ങനെയായിരിക്കണമെന്ന് സാധാരണക്കാരായ സാധാരണക്കാർ അവർക്കറിയാവുന്ന ഭാഷകളിൽ വിങ്ങലോടെ പറഞ്ഞു.

ഇത്രനാളും നാടും നാട്ടുകാരും വീട്ടുകാരും,കോൺഗ്രസ് ഒന്നടക്കം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ജനപ്രവാഹം ആയിരുന്നു. കൊട്ടാരക്കരയിൽ ഏതാണ്ട് 11 മണിയോടെ എത്തിയിട്ടും മഴയും മറ്റും ഉണ്ടായിട്ടും എല്ലാ ജംഗ്ഷനിലും ആൾക്കാർ തിങ്ങിനിറഞ്ഞു നിന്നത് അതിശയിപ്പിക്കുന്ന ഒരു കാഴ്ചയായി ടിവി കമെന്റിൽ പറഞ്ഞുകൊണ്ടേയിരുന്നു. ആകാശത്തുന്നിന്നുള്ള ക്യാമറ ചിത്രങ്ങളും കണ്ട് അന്തിച്ചു പോയി എന്നുതന്നെ പറയാം. എല്ലാവർക്കും എന്തോക്കെയോ ആയിരുന്നു ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യൻ!സ്വയം പറയുന്ന ശബ്ദരേഖയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു “ഞാൻ ഏറ്റവും പേടിക്കുന്നത് ഏകാന്തതയെയാണ്. സ്വയം ആരോടും താൻ എന്തായിരുന്നു എന്ന് ഒരിക്കലും പറഞ്ഞതായി ആരും പറഞ്ഞുകേട്ടില്ല,എന്നാൻ അദ്ദേഹം ആരായിരുന്നു ജനങ്ങൾക്ക്,കേരളത്തിന് എന്ന് അദ്ദേഹം ഈ ലോകം വിട്ടു കഴിഞ്ഞപ്പോൾ തന്റെ ജനങ്ങളിലൂടെ കാണിച്ചു തന്നു.ഒരാൾക്കല്ലെങ്കിൽ മറ്റോരാൾക്ക് അദ്ദേഹം ചെയ്തുകൊടുത്ത നല്ല കാര്യങ്ങളെക്കുറിച്ചു മാത്രമേ പറയാനുണ്ടായിരുന്നു.ഒാരോ വഴിയിലും കാത്തുനിന്നിരുന്ന കേരളത്തിലെ ജനങ്ങൾ ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യനെ വരച്ചുകാട്ടി.

കൊട്ടരക്കര കഴിഞ്ഞ് യാതൊരുവിധത്തിലും നിയന്ത്രണാതീതമായിത്തീർന്ന മനുഷ്യമഹാസമുദ്രം,അദ്ദേഹത്തെ വഹിച്ചു കൊണ്ടു വന്ന വാഹനത്തിനൊപ്പം നടക്കാൻ തുടങ്ങി. ചെങ്ങന്നൂർ ചങ്ങനാശ്ശരി കടന്നു വെളുപ്പാൻ കാലത്താണ് കോട്ടയത്ത് എത്തിയത്.അതായത് ശവസംസ്‌കാര ഘോഷയാത്ര 28 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വരെ എത്തിച്ചേർന്നു.150 കിലോമീറ്റർ സാധാരണയായി 3,4 മണിക്കൂർ മാത്രം എടുക്കുന്ന യാത്രയാണ് 28 മണിക്കൂർ എടുത്തത്.

ആദാരാഞ്ചലികൾ 

പല പ്രശസ്തർക്കും പ്രതിയോഗീകൾക്കും സുഹൃത്തുക്കൾക്കും ഉമ്മൻ ചാണ്ടീ എന്ന മനുഷ്യനിൽ ഉണ്ടായിരുന്ന ആദരവ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ചിലരുടെ വാക്കുകളിലൂടെ അദ്ദേഹം നമ്മുടെ മനസ്സുകളിൽ എന്നന്നേക്കുമായി പ്രതിഷ്ടിക്കപ്പെട്ടു.സ്കൂളിൽ പഠിക്കുന്ന കാ‍ലത്ത് സ്കൂൾ ടീച്ചറായിരുന്ന എന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഇന്ന് ഉമ്മൻ ചാണ്ടി സാർ വരുന്നുണ്ട് സ്കൂളിൽ!ഏതു സാധാരണക്കാരായ മനുഷ്യരുടെ ചെറിയ ആവശ്യങ്ങൾ പോലും എഴുതിവെച്ച് മറക്കാതെ ചെയ്യുന്ന അദ്ദേഹം മന്ത്രി അല്ലെങ്കിൽ ഒരു എംഎൽഎ സമൂഹ്യസേവകൻ  എങ്ങനെയായിരിക്കണം എന്ന് ജീവിച്ചു കാണിച്ചു തന്നു. അതും സമൂഹം മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം എന്നതാണ് അവിശ്വസനീയം.

“എല്ലാ അർഥത്തിലും അന്തസ്സുള്ള പച്ച മനുഷ്യൻ, ജനങ്ങളെ നെഞ്ചിലേറ്റിയ ജനസേവകൻ“ കാരൂർ സോമൻ, ചാരുമംമൂട് ഉമ്മൻ ചാണ്ടിയെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ തലെക്കെട്ട് ഇങ്ങനെയായിരുന്നു.”സ്നേഹവാനും ആദരണീയനുമായ പ്രതിയോഗിക്ക് ആദരാഞ്ജലികൾ“ ഉമ്മൻ ചാണ്ടിക്കെതിരെ ഇലക്ഷൻ മത്സരത്തിൽ നിന്ന പ്രതിയോഗി പറഞ്ഞത് ഇങ്ങനെയാണ്,”ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കാൻ നിയുക്തയായപ്പോൾ  നൂറുതവണ ആലോചിച്ചാണ് സ്ഥാനാര്‍ത്ഥിയാകാൻ തീരുമാനിച്ചത്. ഉമ്മന്‍ ചാണ്ടിക്കെതിരെയാണല്ലോ എന്നത് മാത്രമായിരുന്നു ആ മത്സരത്തിലെ എന്‍റെ ഏക ആശ്വാസം. കാരണം എനിക്കുറപ്പായിരുന്നു തിരെഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഞാൻ അപമാനിക്കപ്പെടില്ലെന്ന്.”

അനുസ്മരിക്കാന്‍ ഒരുപാടുണ്ട്.ഉമ്മൻചാണ്ടി 19-20 മണിക്കൂറിലധികം ജോലി ചെയ്തിരുന്ന ഒരു മനുഷ്യനായിരുന്നു. പൊതുജനങ്ങളുമായി സംവദിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ബഹുജനസമ്പർക്ക പരിപാടികൾ രാവിലെ 9 മണിക്ക് ആരംഭിച്ച് നേരത്തോടു നേരം വരെ തുടർന്നിരുന്നു. ഡോക്ടർ.ശ്രീ.ബാബു പോൾ തന്റെ ഒരു പ്രസംഗത്തിൽ,ഉമ്മൻ ചാണ്ടി നേരിട്ട് കേട്ടിരിക്കുന്ന ഒരു വേദിയിൽ ഇങ്ങനെ പറഞ്ഞു,അന്ന് നിങ്ങൾ ഞാനില്ലാത്ത ഒരു കാലത്ത് കേരളത്തിന്റെ ചരിത്രത്തിൽ വായിക്കും “കേരളം കണ്ടതിവെച്ച് ഏറ്റവും നല്ല 2 മുഖ്യമന്ത്രിമാരിൽ ഒരാൾ ഉമ്മൻ ചാണ്ടിയും,സി.അച്ചുതമേനോനോനും ആണെന്ന്. അദ്ദേഹത്തിനെതിരായി ആര് എന്തു പറഞ്ഞാലും അദ്ദേഹത്തിനേശാത്തത് ഉമ്മൻ ചാണ്ടിയിലുള്ള കർമ്മ കൗശലം കൊണ്ടൂം കേരളീയജനതക്ക് അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടുമാണെന്ന് നിങ്ങൾ ഞാനില്ലാത്ത ഒരു കാലത്ത് വായിക്കും. 

ഭാവിയിലേക്ക് നോക്കാനുള്ള ദീർഘവീക്ഷണമാണ് ഉമ്മൻ ചാണ്ടിയെ മുന്നോട്ട് നയിക്കുന്നത്. 25 വർഷം കഴിയുമ്പോൾ കേരളജനത ഉമ്മൻ ചാണ്ടിയെ ഓർക്കുന്നത്,വിഴിഞ്ഞം തുറമുഖം,സമാർട്ട് സിറ്റി,കൊച്ചി മെട്രൊ,കണ്ണുർ വിമാനത്താവളം എന്നിങ്ങനെ അനേകം കാര്യങ്ങൾ കൊണ്ടായിരിക്കും. ചരിത്രം പഠിക്കുവാനും ഭാവിലേക്ക് എത്തിനോക്കുവാനും കഴുവുള്ളവർക്ക് മാത്രമേ അത് അന്ന് കണ്ടുമനസ്സിലാക്കാൻ സാധിക്കയുള്ളു എന്ന് ബാബു പോൾ സാർ പറഞ്ഞു.കൂടെ അദ്ദേഹം പറഞ്ഞു നിർത്തിയത് ഇങ്ങനെയാണ്, ഉമ്മൻ ചാണ്ടി എല്ലാവർക്കും ശുപാർശ കത്ത് കൊടുക്കുന്ന ആളാണെന്ന് ഞാൻ സ്വയം എഴുതിയിട്ടുണ്ട്.ഉദാഹരണമായി അദ്ദേഹം തന്നെ പറഞ്ഞു ഒരു കഥ! ഞാൻ ഒരു ദിവസം മദ്രാസിലേക്ക് പോകാനായി എയർപോർട്ടിൽ  നിൽക്കുബോൾ ഒരാൾ അടുത്തു വന്നു തൊഴുതു,എങ്ങോട്ട് പോകുന്നു മദ്രാസിൽ മകന് അമേരിക്കൻ വീസക്ക്  ഇന്റെർവ്യു ആണ്. ജോലി ഒക്കെയായൊ എന്ന എന്റെ ചോദ്യത്തിന് മറുപടി ഇതായിരുന്നു,അവിടെച്ചെന്നാൽ ജോലി ശരിയാകും ‘കുഞ്ഞൂഞ്ഞിന്റെ കത്തുണ്ട്”.അദ്ദേഹം എന്നെ ആ കത്തെടുത്തു കാണിച്ചു അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, പ്രിയപ്പെട്ട ക്ലിന്റൺ ഈ കത്തുമായി വരുന്നത് എന്റെ കോൺസിസ്റ്റുവെൻസിലെ ഇന്നയാളിന്റെ മകനാണ്!”ശ്രീ.ബാബു പോൾ പറഞ്ഞതു പോലെ അനേകായിരം റെക്കമെന്റേഷൻസും,ശുപാർശ കത്തുകളും കൊണ്ട് തന്റെ നാട്ടുകാരെയും കേരളത്തിലുള്ള പലരെയും അന്നും ഇന്നും സ്നേഹിച്ചു ജീവിച്ച ഒരു വലിയ മനുഷ്യനായിരുന്നു. ഉമ്മൻ ചാണ്ടിക്ക് ജനങ്ങൾ നൽകാൻ പോകുന്ന ജനസമ്മതിയെക്കുറിച്ച് വർഷങ്ങൾക്കു മുൻപ് ഡോക്ടർ.ബാബു പോൾ പ്രവചിച്ചിരുന്നു. 

ജീവചരിത്രം

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്.പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്ക്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം കോട്ടയം സിഎംഎസ് കോളേജിലും ചങ്ങനാശ്ശേരി സെന്റ് ബെർമൻസ് കോളേജിലും പഠിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം ലോ കോളേജിൽ നിന്നും നിയമബിരുദവും നേടിയിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയായി ഉയരുന്നതിനു മുൻപ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് കേരള സ്റ്റുഡൻസ് യൂണിയനിലൂടെയാണ്. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നതിനു മുൻപ് ധനകാര്യം, ആഭ്യന്തരം, തൊഴിൽ എന്നീ വകുപ്പുകളുടെ  മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു മുതിർന്ന നേതാവും 2 തവണ കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്ന വ്യക്തിയുമാണ്. കൂടാതെ കേരള അസംബ്ലിയുടെ പ്രതിപക്ഷനേതാവായിരുന്നിട്ടുണ്ട്.

അവാർഡുകൾ

2013-ൽ ഏഷ്യാ പസിഫിക് മേഖലയിൽ “പൊതുസേവനരംഗത്തെ അഴിമതി തടയുന്നതിനും എതിരിടുന്നതിനും” ഉമ്മൻ ചാണ്ടിയ്ക്ക് യുണൈറ്റഡ് നാഷൻസ് പബ്ലിക് സെർവീസ് അവാർഡിന് അർഹമായിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക ബന്ധങ്ങൾക്ക് ബഹറൈനിലെ അന്നത്തെ യുഎൻ അണ്ടർ. സെക്രട്ടറിയായ വു ഹോംഗ്ബോയിൽ നിന്നും അദ്ദേഹം അവാർഡ് സ്വീകരിച്ചിട്ടുണ്ട്.

അടിക്കുറിപ്പ്:- “താൻ ഒരു സാധാരണക്കാരനാണെന്നും ,സാധാരണക്കാരെനെപ്പോലെയാണ് ജീവിച്ചതെന്നും സംസ്ഥാന ബഹുമതികൾ ആഗ്രഹിക്കുന്നില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു എന്ന് ചാണ്ടി ഉമ്മൻ അറിയിച്ചു. അത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു," ജനങ്ങൾക്കിടയിലും ജനങ്ങൾക്കുവേണ്ടിയും ജീവിതം ചെലവഴിച്ച തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിടപറയാൻ ജനങ്ങൾ ഒഴുകിയെത്തിയത് ഇതുകൊണ്ടാണ്. എന്നാൽ അവിടെയും മുഴങ്ങിക്കേട്ടത് ഇതായിരുന്നു. “കണ്ണെ കരളേ കുഞ്ഞുഞ്ഞേ”,“ആരു പറ‍ഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളീലൂടെ” ഉമ്മൻ ചാണ്ടി സ്വർഗീയ വാസസ്ഥലത്തേക്ക് പോകുമ്പോൾ ജനങ്ങളുടെ ആ ശബ്ദം പ്രതിധ്വനിച്ചു. ജനങ്ങൾക്കിടയിലും ജനങ്ങൾക്കുവേണ്ടിയും ജീവിതം ചെലവഴിച്ച തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് വിടപറഞ്ഞ് ഇന്നലെ പുതുപ്പള്ളി പള്ളിയിൽ ആയിരക്കണക്കിന് അനുയായികൾ മുദ്രാവാക്യം മുഴക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS