അന്നമ്മ തോമസ്‌‌--'സ്കൂൾ ടീച്ചറുടെ ആത്മഗതം'

teachers-day-column
SHARE

എവിടെയും എന്നും എല്ലാവർക്കു ഒരുപോലെ ഓർമയിൽ നിലനിൽക്കുന്ന വ്യക്തിയാണ് സ്കൂൾ ടീച്ചർമാർ. എല്ലാ കുട്ടികളുടെയും ജീവിതത്തിൽ റോൾ മോ‍ഡൽ ആയിരിക്കും അധ്യാപകർ. ചിലർ ആരാധനയുടെയും താല്പര്യങ്ങളുടെ ഭാഗമായി അധ്യാപനം സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. അധ്യാപനം ഒരു പ്രത്യേക തൊഴിലായി കണക്കാക്കപ്പെട്ടിരുന്നില്ല, കാരണം മറ്റൊന്നുമല്ല, ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന കൃത്യം ഓരോ അധ്യാപകരിലും നിക്ഷിപ്തമായിരുന്നു എന്നു തന്നെയാണത്. അതുകൊണ്ടുതന്നെ അധ്യാപകരെ തിരഞ്ഞെടുക്കുന്നത് കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിന്നു എപ്പോഴും.അധ്യാപരുടെ ചിന്തകളും കാഴ്ചപ്പാടുകളും അവർ പഠിപ്പിക്കുന്ന വിഷയത്തോടൊപ്പം ഓരോ വിദ്യാർഥികളുടെയും മനസ്സിലേക്ക് ഒഴുകിയെത്തപ്പെടും എന്നതിൽ സംശയമില്ല. 

കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ഗവർമെന്റ് സ്കൂളൂകളോടൊപ്പം,പ്രൈവറ്റ് സ്കൂളുകളും നിലവിൽ വന്നു. എന്നാൽ അവിടെ ഒരു പണത്തിന്റെ ഏറ്റക്കുറച്ചിൽ ക്രമേണ പ്രകടമായിത്തുടങ്ങി. ഗവൺമെന്റ് സ്കൂളിന്റെ മഹത്വം,ഞാൻ എന്റെ കണ്ണാലെ കണ്ടിട്ടുണ്ട് ചെങ്ങളം ഗവൺമെന്റെ സ്കുളിൽ റ്റീച്ചറായിരുന്ന എന്റെ അമ്മ, ഏതു വഴിയിലുടെ,നഗരത്തിലുടെ പോയാലും "ടിച്ചറെ "എന്നൊരു വിളി! അതുകേട്ടു തിരിഞ്ഞു നോക്കുന്ന എന്റെ അമ്മയുടെ മുന്നിലേക്ക്‌ ചാടി വീഴുന്ന, ലോറിഡ്രൈവർമാർ, ട്രാൻസ്പോർട്ട് ബസ് ഡ്രൈവർമാർ! അവരുടെ മുഖത്ത് ബഹുമാനവും,പണ്ടത്തെ ഉച്ചക്കഞ്ഞിയുടെ സ്വാദും തെളിഞ്ഞു കാണാമായിരുന്നു. അത് ഒരു കാലം! 

എന്നാൽ ഇതേ സ്കൂളുകളിൽ തന്നെ തുച്ചമായ ഫീസ് കൊടുക്കാൻ പറ്റാതെ പഠനം അവസാനിപ്പിക്കുന്നവരും ഇല്ലാതില്ല. എന്നാൽ ഇന്നും നടന്നുകൊണ്ടിരിക്കുന്ന ഈ സ്കൂളുകളിൽ ധരാളം കുട്ടികൾ ജീവിതത്തിന്റെ നല്ല പാഠങ്ങൾ പഠിച്ചു തന്നെ മുന്നേറുന്നുമുണ്ട്.എന്നാൽ ഇത്തരം സ്കൂളുകളിൽ പഠിച്ചാൽ "കണ്ടോ ദാരിദ്ര്യവിലാസം സർക്കാർ സ്‌കൂളിൽ പഠിച്ചാൽ വല്ല ലോറി ഡ്രൈവറോ ബസ് ഡ്രൈവറോ ഒക്കെയേ ആവാൻ സാധിക്കൂ" എന്നൊക്കെ പറഞ്ഞുവരുന്ന വിമർശകരും ധാരാളം.സാരമില്ല പക്ഷെ ഇന്നും ആ കാലത്തിന്റെ ആത്മാർഥത പുലർത്തുന്ന ടീച്ചചർമാരുണ്ട്. 

സർക്കാർ പള്ളിക്കൂടത്തിലെ അധ്യാപകർ സാമ്പത്തികമായി മാത്രമല്ല കുട്ടികൾക്ക് നല്ല ക്ലാസ് എടുക്കുന്നതിലും സമ്പന്നർ ആണ്. പക്ഷെ ഇപ്പോൾ ആർക്കും സർക്കാർ സ്‌കൂളുകൾ വേണ്ട. എടുത്താൽ പൊങ്ങാത്ത ഫീസ് ഉള്ള സിബിഎസ്ഇ സ്‌കൂളുകൾ മതി. മുക്കിനു മുക്കിന് പ്രൈവറ്റ് സ്‌കൂളുകൾക്ക് ഗവൺമെന്റ് അംഗീകാരം കൊടുക്കുന്നതിനു പകരം നിലവിലുള്ള ഗവൺമെന്റ് സ്‌കൂളുകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്യും എന്ന പ്രതീക്ഷ ഇന്നും കൈവിട്ടിട്ടില്ല. പിന്നെ ഭാഷ, 10–ാം ക്ലാസ്സ് വരെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ചവർക്ക് ഭാഷയോടുള്ള സ്നേഹം ഒരുപടി മുന്നിലായിരിക്കും തീർച്ച. തുടർന്ന് കോളജിലെ പഠനം ഇംഗ്ലിഷ്. എന്നാൽ സ്കൂളിൽ പഠിച്ച മലയാളം മനസ്സിൽ കെടാതെ സൂക്ഷിച്ചിരുന്നു.എഴുത്തു തുടങ്ങി, സമൂഹത്തിലേക്കിറങ്ങിച്ചെന്നവർ ധാരാളം. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അധ്യാപകർ മനസ്സിലേക്ക് തൊടുത്തുവിട്ട ഭാഷയുടെ സ്നേഹം പുഷ്പിച്ചു പന്തലിച്ചു.

ഇന്നത്തെ കാലത്തും ടീച്ചർമാരും കുട്ടികളും തമ്മിലുള്ള ആത്മാർഥ ബന്ധം നിലനിൽക്കുന്നു. പാഠ്യവിഷയങ്ങളും, മാതാപിതാക്കളും ആയുള്ള ആശയവിനിമയങ്ങളും മറ്റും ഇന്ന് വെറും ഒരു ബട്ടന്റെ അകലം മാത്രം. ന്യൂജനറേഷൻ പിള്ളെരെ കൈകാര്യം ചെയ്യാന്‍ പഴയകാല വിദ്യകളൊന്നും പോരെന്ന് അധ്യാപകർ പറയുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ പുതിയ അറിവുകൾ നേടാത്ത പക്ഷം അധ്യാപകർ ഉപയോഗശൂന്യരാകുന്ന കാലമാണിത്‌. പുതിയ അധ്യാപന രീതികളും വിദ്യാർഥി-കേന്ദ്രീകൃതമായ സമീപനങ്ങളും അധ്യാപകരിൽ നിന്നും പുതിയ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. ബോർഡിൽ ചോക്കുപയോഗിച്ച് എഴുതുന്ന പഴയ പഠനരീതിക്ക് പകരം project, power point അവതരണവും സ്വീകാര്യമായി വരുന്ന കാലമാണിത്‌. ബഹുവർണ്ണ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഉപയോഗിച്ച്, ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് വിദ്യാർഥികളെ ആകർഷിക്കുന്ന അധ്യാപനരീതി സജീവമാകുന്നു.

• പാഠപുസ്തകത്തിന് വെളിയിലുള്ള അറിവുകൾ തേടികണ്ടുപിടിക്കാൻ,അധ്യാപകർക്ക് കുട്ടിയെ പ്രേരിപ്പിക്കാം.

• കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം.പാട്ടുപടാനോ ചിത്രം വരയ്ക്കാനൊ കഴിവുള്ള കുട്ടിയെ പ്രോത്സാഹിപ്പിക്കുക. 

• പഠനത്തിൽ മോശമായതുകൊണ്ട് പരിഹസിക്കരുത്.

• കുട്ടികൾക്ക് ‌നല്ല ജ്ഞാനമുണ്ടെങ്കിലും interview അവർ പരാജയപ്പെടുന്നത് ആശയവിനിമയശേഷിയിലെ കുറവുകൊണ്ടാണ്.

• ജീവിതത്തിലെ പ്രശ്നങ്ങളെ സധൈര്യം നേരിടാനുള്ള ശേഷി വികസിപ്പിക്കാൻ സഹായിക്കുക.

• കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെ വിമർശനബുദ്ധിയോടെ വിലയിരുത്താൻ സഹായിക്കുക.

• നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും സൗഹൃദപരിധി ലംഘിക്കാതിരിക്കാനും കുട്ടികളെ പഠിപ്പിക്കുക.

ഒരു ടീച്ചർ കുറിപ്പ്:- ചൂരൽ വടിയും അറ്റന്റെൻസ് റജിസ്റ്ററുമായി ക്ലാസുകളിലേക്ക് വരുന്ന ടീച്ചറിനെ കാണുമ്പോൾ ഓടി ക്ലാസിൽ കയറുന്ന കുട്ടികളുടെ കാലങ്ങൾ ഒക്കെ മാറി. ഇന്ന് വാട്സാപ്പ്  ഗ്രൂപ്പും ഫെയിസ് ബുക്ക് ഫ്രണ്ടും ആയ ടീച്ചർ വിദ്യാർഥി കാലഘട്ടങ്ങളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA