ഇന്ത്യ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ കശ്മീർ പ്രശ്‌നം രാജ്യാന്തരവൽക്കരിക്കാനുള്ള ഒരു മികച്ച അവസരമായിട്ടാണ് പാകിസ്ഥാൻ ഇതിനെ കണ്ടത്. ജമ്മു കശ്മീർ മേഖല ഒരു തർക്ക പ്രദേശമായിരുന്നതിനാൽ ഇന്ത്യ ഏകപക്ഷീയമായി അതിന്റെ നില മാറ്റാൻ പാടില്ലായിരുന്നുവെന്ന് പാകിസ്ഥാനും ചൈനയും നിലപാടെടുത്തു. ഈ വാദത്തിന്റെ പിൻബലത്തിൽ ചൈന യുഎൻ സുരക്ഷാ സമിതിയുടെ യോഗം വിളിച്ചെങ്കിലും ഈ വിഷയത്തിൻമേൽ ഏതെങ്കിലും രീതിയിലുള്ള നടപടിയെടുക്കാൻ സമിതി വിസമ്മതിച്ചു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് സമിതിക്ക് ബോധ്യപ്പെട്ടതിനാലാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്ന തീരുമാനത്തിലാണ് സമിതി എത്തിച്ചേർന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കെതിരെ മൂന്ന് രീതിയിൽ എതിർക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനമെന്ന് തോന്നുന്നു. ആദ്യത്തേത് എല്ലാ രാജ്യാന്തര യോഗങ്ങളിലും ഇന്ത്യയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുക എന്നതാണ്. സുരക്ഷാ സമിതിയുടെ യോഗത്തിൽ ഒരു ഫലവും ഉണ്ടായില്ലെങ്കിലും യുകെ പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. (ഇതിനെതിരെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു). പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും ഇപ്പോഴത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന് ഈ വിഷയത്തെപ്പറ്റി തന്റേതായ വീക്ഷണങ്ങളുണ്ട്. കശ്മീരിലെ സ്ഥിതി സാധാരണ നിലയിലായില്ലെങ്കിൽ ചൈന സുരക്ഷാ സമിതിയുടെ മറ്റൊരു യോഗം വിളിക്കാനും സാധ്യതയുണ്ട്. കശ്മീർ വിഷയത്തിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് അസാധ്യമാണെന്ന് പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ഉന്നത അഭിഭാഷകൻ വാദിച്ചിട്ടുണ്ടാകും എന്ന് ഞാൻ കരുതുന്നു. രാജ്യാന്തര കോടതിയിൽ പ്രശ്നം ഉന്നയിക്കാനുള്ള സാധ്യതയെക്കുറിച്ച് പാക്കിസ്ഥാൻ അദ്ദേഹവുമായി ആലോചിച്ചിട്ടുണ്ടാകാം.
പാക്കിസ്ഥാൻ പിന്തുടരുന്ന രണ്ടാമത്തെ നയം ഇന്ത്യയുമായുള്ള സമാധാന തന്ത്രമാണ്. സുരക്ഷാ സമിതിയിലെ പരാജയത്തിനുശേഷം, രാജ്യാന്തരശ്രദ്ധ നേടുന്നതിനായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുദ്ധത്തെയും സമാധാനത്തെയും കുറിച്ച് മാറിമാറി സംസാരിച്ചു. ഇന്ത്യയെ താക്കീത് ചെയ്യുന്നതിനായി നടത്തിയ പ്രകോപനപരമായ മിസൈൽ പരീക്ഷണങ്ങളെത്തുടർന്ന് അദ്ദേഹം സമാധാനത്തിന്റെ വാക്കുകളിലേക്ക് തിരിഞ്ഞു. "ഞങ്ങൾ ഒരിക്കലും യുദ്ധം ആരംഭിക്കുകയില്ല. പാക്കിസ്ഥാനും ഇന്ത്യയും ആണവ ശക്തികളാണ്, പ്രശ്നങ്ങൾ തുടർന്നാൽ ലോകം തന്നെ വലിയ അപകടത്തെ നേരിടേണ്ടി വരും," ഖാൻ പറഞ്ഞു. പാക്കിസ്ഥാനിലെ സിഖ് സമുദായത്തിന് യുദ്ധം ഒരു പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ വിജയിക്കുന്നതും പരാജയമാണ്. യുദ്ധം മറ്റ് പ്രശ്‌നങ്ങൾക്ക് ജന്മം നൽകുന്നു," അദ്ദേഹം പറഞ്ഞു. വാക്കുകൾ സമാധാനത്തെക്കുറിച്ചാണെങ്കിലും, സമാധാനത്തിനുള്ള ആഹ്വാനത്തിൽ പൊതിഞ്ഞ യുദ്ധ ഭീഷണി തന്നയായിരുന്നു ഇമ്രാന്റെ പ്രസ്ഥാവന.
പാക്കിസ്ഥാൻ ആദ്യം ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്നായിരുന്നു ഇമ്രാൻ ഖാന്റെ ഏറ്റവും അത്ഭുതകരമായ പ്രസ്താവന. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങൾ വർധിച്ചാൽ ലോകം അപകടത്തിലായേക്കാം”, കിഴക്കൻ നഗരമായ ലാഹോറിലെ സിഖ് മത സമുദായത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ ഭാഗത്ത് നിന്ന് ആദ്യമായി ഒരു ഉപയോഗവും ഉണ്ടാകില്ല”, അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് പാക്കിസ്ഥാന്റെ ആണവ നയത്തിന് വിരുദ്ധമാണ്. ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ സേനയെ വർധിപ്പിക്കേണ്ടതുണ്ട് എന്നതിനാൽ ഇതിന് ‘ആദ്യത്തെ ഉപയോഗമില്ലാ നയം (എൻഎഫ്‌യു)’ ബാധകമല്ലെന്ന് നേരത്തെ വാദിച്ച രാജ്യമാണ് പാക്കിസ്ഥാൻ. തന്റെ മേലധികാരികളായ സൈന്യത്തിന്റെ അനുമതിയില്ലാതെ ഇമ്രാൻ ഖാന് ആ പ്രസ്താവന നടത്താൻ കഴിയില്ല. എന്നാൽ, ഇന്ത്യയുടെ ഭീഷണി കല്ലിൽ എഴുതിയിട്ടില്ലെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രി പറഞ്ഞതിന് ശേഷം, പാക്കിസ്ഥാൻ പിൻവാങ്ങുന്നതായി തോന്നുന്നു. ചെറുതും പരിമിതമായ നാശനഷ്ടങ്ങൾക്ക് കഴിവുള്ളതുമായ ആയുധങ്ങളുടെ ഉപയോഗം ശരിക്കും ആണവായുധങ്ങളല്ല എന്നതാണ് പാക്കിസ്ഥാന്റെ പുതിയ സിദ്ധാന്തം.
ഇമ്രാൻ ഖാന്റെ ‘സമാധാന ആക്രമണ’ത്തിന്റെ മറ്റൊരു ഭാഗം കർതാർപൂർ ഇടനാഴിയെപ്പറ്റിയുള്ള ചർച്ചയുടെ തുടർച്ചയാണ്, ഇന്ത്യയിൽ നിന്ന് പാക്കിസ്ഥാനിലേക്കുള്ള മുഴുവൻ ആകാശ ഇടനാഴിയും അടയ്ക്കുമെന്നായിരുന്നു ഭീഷണി. സിഖ് മതത്തിന്റെ സ്ഥാപകനായ ഗുരു നാനാക്ക് ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചെലവഴിച്ച സ്ഥലത്ത് നിർമിച്ച ദർബാർ സാഹിബ് സന്ദർശിക്കാൻ പെർമിറ്റ് നേടേണ്ടിവരുന്ന ഇന്ത്യൻ തീർഥാടകരുടെ വിസ രഹിത സഞ്ചാരത്തിന് ഈ ഇടനാഴി ഉപകാരപ്പെട്ടിരുന്നു. നവംബറിൽ ഗുരുനാനാക്കിന്റെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കർതാർപൂർ ഇടനാഴിയിലെ കരാർ പൂർത്തിയാക്കാൻ സെപ്റ്റംബർ ആദ്യ വാരം ഇന്ത്യ നിർദ്ദേശിച്ചിരുന്നു. ഇന്ത്യയിലെ ഗുരുദാസ്പൂർ ജില്ലയിലെ ദേരാ ബാബ നാനാക്ക് ഗുരുദ്വാരയെ ദർബാർ സാഹിബ് ഗുരുദ്വാരയുമായി ഇടനാഴി ബന്ധിപ്പിക്കും. ഉഭയകക്ഷി ബന്ധം വഷളായിട്ടും ചർച്ചകൾ തുടരാൻ പാക്കിസ്ഥാൻ സമ്മതിച്ചതിൽ ഇന്ത്യ അത്ഭുതപ്പെട്ടു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ സിഖ് സമുദായത്തിന് ഇത് പ്രാധാന്യമുള്ള വിഷയമായതിനാൽ, കർതാർപൂർ ഇടനാഴിയിൽ ന്യായയുക്തമായിരിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരിക്കണം.
മറ്റൊരു സമാധാന സംഭവം, കുൽഭൂഷൻ ജാദവിന് കോൺസുലർ പ്രവേശനം നൽകിയ പാക്കിസ്ഥാൻ തീരുമാനമാണ്. ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനിക കോടതിയുടെ തീരുമാനം, പുനരവലോകനം ചെയ്യാൻ രാജ്യാന്തര നീതിന്യായ കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. നീതിന്യായ കോടതിയുടെ തീരുമാനത്തിന് അനുസൃതമായി പാക്കിസ്ഥാൻ അദ്ദേഹത്തിന് കോൺസുലർ പ്രവേശനം നൽകി. എന്നാൽ അദ്ദേഹത്തെ സന്ദർശിച്ച ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ, ജാദവ് കടുത്ത സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർത്തി ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണ് പാക്കിസ്ഥാൻ പിന്തുടരുന്ന മൂന്നാമത്തെ ആക്രമണം. ഓഗസ്റ്റ് 30ന് ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഇമ്രാൻ ഖാൻ ഇങ്ങനെ എഴുതി: “കശ്മീരിനും അവിടുത്തെ ജനങ്ങൾക്കും നേരെയുള്ള ഇന്ത്യൻ ആക്രമണം തടയാൻ ലോകം ഒന്നും ചെയ്യുന്നില്ലെങ്കിൽ, ലോകമെമ്പാടും അനന്തരഫലങ്ങൾ ഉണ്ടാകും. നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക്. ആണവായുധങ്ങൾ സംബന്ധിച്ച ഇന്ത്യയുടെ“ആദ്യത്തെ ഉപയോഗമില്ല” നയത്തിന്റെ ഭാവി “സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും” എന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രി പാക്കിസ്ഥാന് കനത്ത മറുപടിയും നൽകി.
എല്ലാ പ്രധാന ചർച്ചാവേദികളിലും എന്നപോലെ പാക്കിസ്ഥാന്റെ ആക്രമണം മാലദ്വീപ് പാർലമെന്റിലും തുടർന്നു. ഇന്ത്യൻ, പാക്കിസ്ഥാൻ പ്രതിനിധികൾ തമ്മിലുള്ള ചൂടേറിയ വാഗ്വാദം നടന്നു. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ എത്ര സമയമെടുക്കുന്നുവോ, അത്രയധികം കാലം പരാതികളും ഉണ്ടാകും. യൂറോപ്യൻ രാജ്യങ്ങളുടെ ഭയം പരിഹരിക്കുന്നതിൽ വിദേശകാര്യ മന്ത്രി ജയ്‌ശങ്കർ മികച്ച പ്രവർത്തനം കാഴ്ചവച്ചെങ്കിലും പാക്കിസ്ഥാൻ ആരോപണങ്ങൾ യുഎസിൽ ചില കുതിച്ചുചാട്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ബെർണി സാണ്ടേഴ്‌സ് ഇസ്‌ലാമിക് റാലിയിൽ ഇന്ത്യയെ നേരിട്ടു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ ആക്രമണം. പ്രസിഡന്റ് ട്രംപും വിട്ടുകൊടുത്തില്ല, മനുഷ്യാവകാശ ലംഘനത്തെപ്പറ്റി ട്വീറ്റ് ചെയ്തുകൊണ്ട് ഡെമോക്രാറ്റുകളുമായി അദ്ദേഹവും പൊരുത്തപ്പെട്ടു.
ആണവ യുദ്ധത്തിന്റെ ഭീഷണിയായാലും സമാധാന സംരംഭങ്ങളായാലും മനുഷ്യാവകാശ ലംഘന ആരോപണങ്ങളായാലും ഇന്ത്യ കൈക്കൊണ്ട നടപടികളെ ചോദ്യം ചെയ്യുന്നതിന്റെ മറവിൽ കശ്മീർ പ്രശ്‌നം രാജ്യാന്തരവൽക്കരിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. ജമ്മു കശ്മീരിലെ സ്ഥിതി സാധാരണവൽക്കരിക്കുന്നത് പാക്കിസ്ഥാൻ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര പ്രാധാന്യവും നേടുന്നുണ്ട്.