'ജൂൺ റ്റീന്ത്' അമേരിക്കയ്ക്ക് ഒരു പുതിയ സ്വാതന്ത്ര്യദിനം

frederic-douglass
SHARE

ഓ.. ഒരു പുതിയ ലോങ് വീക്കെൻഡ്, നന്നായി. എന്താണാവോ ആ ജൂൺ റ്റീന്ത്? ജോലിയിൽ അടുത്തിരുന്ന  സഹമുറിയനോട് വിളിച്ചുചോദിച്ചു. എന്തോ എനിക്കും വലിയ പിടിയില്ല, എന്തായാലും ഒരു പബ്ലിക് ഹോളിഡേ കൂടി വരുന്നു എന്ന പെരുത്തസന്തോഷം. അങ്ങനെ അമേരിക്കയിൽ ഒരു പൊതു അവധികൂടി എത്തിയെന്ന സന്തോഷത്തിൽ ഞങ്ങൾ ഒന്നുകൂടി അമർന്നിരുന്നു ജോലി തുടർന്നു. 'എന്തായാലും ഗൂഗിളിൽ ഒന്ന് സേർച്ച് ചെയ്തേക്കാം' ജോസ്, തിരഞ്ഞുതുടങ്ങി. കിട്ടി.. പിടികിട്ടി, 1865-ൽ ടെക്‌സസിൽ അടിമത്തത്തിൽ കഴിയുന്ന അവസാനത്തെ ആളുകൾ തങ്ങൾ സ്വതന്ത്രരായി എന്ന ഓർമ്മപ്പെടുത്തലാണ്, ഒരു പുതിയ സ്വാതന്ത്ര്യത്തിന്റെ ഉണർത്തുപാട്ടാ... കറുത്തവർക്കു വലിയ സന്തോഷം, ഈ കൊളംബസ്ഡേ ഒക്കെ നിറുത്തണം എന്നാണ് അവരുടെ പുതിയ വാദം. എന്തായാലും രണ്ടും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ലെങ്കിലും രണ്ടു അവധിദിനങ്ങൾ അത് ചില്ലറക്കാര്യമല്ലല്ലോ. 

ജൂൺ റ്റീന്ത് ആഘോഷത്തിന് ഒരു കാരണമാണ്. വിമോചന ദിനം എന്നും ജൂബിലി ദിനം എന്നും അറിയപ്പെടുന്ന ഈ അവധി, ടെക്സസിലെ ഗാൽവെസ്റ്റണിലെ അടിമകൾക്ക് അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒടുവിൽ അറിയിച്ച ദിവസമായി ആഘോഷിക്കപ്പെടുന്നു. പ്രസിഡന്റ് എബ്രഹാം ലിങ്കൺ വിമോചന പ്രഖ്യാപനത്തിൽ രണ്ട് വർഷം മുമ്പ് ഒപ്പുവെച്ചിരുന്നുവെങ്കിലും, തീയതി, ജൂൺ 19, 1865, ഇത് സൂചിപ്പിക്കുന്നത് അടിമകളാക്കിയ ആഫ്രിക്കൻ അമേരിക്കക്കാർ തങ്ങളുടെ വിമോചനത്തെക്കുറിച്ച് അറിഞ്ഞ ദിവസം. ടെക്സസ്, ലോൺ സ്റ്റാർ സ്റ്റേറ്റ്, കൂടാതെ 50 സംസ്ഥാനങ്ങളിലെയും ആഫ്രിക്കൻ അമേരിക്കക്കാരുടെ സ്വാതന്ത്ര്യം. ചരിത്രകാരന്മാർ പറയുന്നത്‌, ഇത് കറുത്തവർഗ്ഗക്കാർ മാത്രമല്ല - എല്ലാവരും ഇത് ആചരിക്കണം. ജൂൺ റ്റീന്ത്  സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. അത് അമേരിക്ക എന്നും ആഘോഷിച്ച കാര്യമാണ്. 1865 ജനുവരിയിൽ, രാജ്യം മുഴുവൻ അടിമത്തം നിർത്തലാക്കുന്ന 13-ാം ഭേദഗതി കോൺഗ്രസ് പാസ്സാക്കിയിരുന്നു.   

ജൂൺ, നയൻറ്റീൻത് (പത്തൊൻപതാം) എന്നീ പദങ്ങളുടെ കൂടിച്ചേരലാണ് ജൂൺ റ്റീന്ത്  എന്ന പദം. ഈഅവധിദിനത്തെ ജൂൺ റ്റീന്ത്  സ്വാതന്ത്ര്യദിനം  എന്നും വിളിക്കുന്നു. 1980-ൽ ജൂൺ റ്റീന്ത് ശമ്പളത്തോടെയുള്ള അവധിയാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ടെക്സസ് മാറി. 2021 ജൂൺ 17-ന് ഫെഡറൽ നിയമത്തിൽ പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചപ്പോൾ, മറ്റ് എട്ട് സംസ്ഥാനങ്ങൾ ഇതിനകം തന്നെ ശമ്പളമുള്ള അവധിയാക്കിയിരുന്നു. അവയിൽ ന്യൂജഴ്‌സി, ന്യൂയോർക്ക്, ഒഹായോ, വിർജീനിയ, ഡെലവെയർ, ഇല്ലിനോയd, ലൂസിയാന, മസാച്ചുസെറ്റ്സ് എന്നിവ ഉൾപ്പെടുന്നു. 

റേസിസം അമേരിക്കയുടെ ആത്മാവിൽ തൊട്ടുനിൽക്കുന്ന ഒരു വിഷയമാണ് അന്നും ഇന്നും. അത് ഒഴിവാക്കിക്കൊണ്ട് അമേരിക്കയുടെ ചരിത്രം എഴുതാനാവില്ല. ജൂലൈ 4 ന്, കോണ്ടിനെന്റൽ കോൺഗ്രസ് അമേരിക്കയുടെ ഔപചാരികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചു, അത് പ്രധാനമായും ജെഫേഴ്സൺ എഴുതിയതാണ്. യഥാർത്ഥ സ്വാതന്ത്ര്യത്തിനായുള്ള വോട്ടെടുപ്പ് ജൂലൈ 2 ന് നടന്നെങ്കിലും, അന്നുമുതൽ ജൂലൈ 4 അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ പിറവിയായി ആഘോഷിക്കപ്പെടുന്ന ദിവസമായി മാറി. അത് അമേരിക്കയുടെ എല്ലാ മുക്കിലും മൂലയിലും ഗംഭീരമായി ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ അന്നും കറുത്തവർഗ്ഗക്കാർക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. അത് വെളുത്ത അമേരിക്കയുടെ സ്വാതന്ത്ര്യം മാത്രമാണെന്നുള്ള വാദം നിലനിൽക്കുന്നുണ്ട്. ചിലർക്ക്, ജൂലൈ 4 ലെ അമേരിക്കൻ സ്വാതന്ത്ര്യ ആഘോഷങ്ങൾ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ രാജ്യത്തിന്റെ കാപട്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്, കാരണം അടിമത്തം രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു.

ഒരു ആഫ്രിക്കൻ-അമേരിക്കൻ സാമൂഹിക പരിഷ്കർത്താവും, ഉന്മൂലനവാദിയും, രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഫ്രെഡറിക് ഡഗ്ലസ്, മേരിലാൻഡിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, മസാച്യുസെറ്റ്സിലും ന്യൂയോർക്കിലുമുള്ള ഉന്മൂലന പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായി.1852 ജൂലൈ 5-ന് ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ വച്ച് ഫ്രെഡറിക് ഡഗ്ലസ് നടത്തിയ പ്രസംഗം, നീഗ്രോയ്ക്കുള്ള ജൂലൈ നാലിന്റെ അർഥം വല്ലാതെ പറഞ്ഞുവെച്ചു. ഈ പ്രസിദ്ധമായ പ്രസംഗത്തിൽ ഡഗ്ലസ് പറയുന്നു: “അമേരിക്കൻ അടിമയെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ജൂലൈ നാലാണോ? ഞാൻ ഉത്തരം നല്കാം; വർഷത്തിലെ മറ്റെല്ലാ ദിവസങ്ങളേക്കാളും, താൻ നിരന്തരം ഇരയാകുന്ന കടുത്ത അനീതിയും ക്രൂരതയും അവനോട് വെളിപ്പെടുത്തുന്ന ഒരു ദിവസം. അവനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ ആഘോഷം ഒരു കപടമാണ്; നിങ്ങളുടെ അഭിമാനകരമായ സ്വാതന്ത്ര്യം, ഒരു അവിശുദ്ധ ലൈസൻസ്; നിങ്ങളുടെ ദേശീയ മഹത്വം, വീർക്കുന്ന മായ; നിങ്ങളുടെ സന്തോഷത്തിന്റെ ശബ്ദം ശൂന്യവും ഹൃദയശൂന്യവുമാണ്; സ്വേച്ഛാധിപതികളോടുള്ള നിങ്ങളുടെ അപലപനീയമായ ധിക്കാരം; നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ആർപ്പുവിളികൾ, പൊള്ളയായ പരിഹാസം; നിങ്ങളുടെ പ്രാർഥനകളും സ്തുതിഗീതങ്ങളും, നിങ്ങളുടെ എല്ലാ മതപരമായ പരേഡും ആഘോഷവും, നിങ്ങളുടെ പ്രഭാഷണങ്ങളും നന്ദിപ്രകടനങ്ങളും, - ഒരു കാട്ടാള ജനതയെ അപമാനിക്കുന്ന കുറ്റകൃത്യങ്ങൾ മറയ്ക്കാനുള്ള നേർത്ത മൂടുപട . ഈ നാഴികയിൽ തന്നെ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ജനങ്ങളെക്കാൾ ഞെട്ടിപ്പിക്കുന്നതും രക്തരൂക്ഷിതമായതുമായ ആചാരങ്ങളിൽ കുറ്റക്കാരനായ ഒരു ജനത ഭൂമിയിലില്ല".

ബ്ലാക്ക് ലൈവ്സ് മാറ്റർ (BLM) എന്ന ആഫ്രിക്കൻ-അമേരിക്കൻ കമ്മ്യൂണിറ്റിപ്രസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ വാർത്തകളിൽ നിറഞ്ഞുനിന്നു. ഇത് കറുത്തവർഗ്ഗക്കാർക്കെതിരായ അക്രമത്തിനും വ്യവസ്ഥാപരമായ വംശീയതയ്ക്കും എതിരെ പ്രചാരണം നടത്തുന്നു. കറുത്തവർഗ്ഗക്കാരെ പൊലീസ് കൊലപ്പെടുത്തുന്നതിനെതിരെയും യുണൈറ്റഡ് സ്റ്റേറ്റ്സിലെ വംശീയ ആക്രമണം, പൊലീസ് ക്രൂരത, വംശീയ അസമത്വം തുടങ്ങിയ വിശാലമായ പ്രശ്‌നങ്ങൾക്കെതിരെയും ബ്ലാക്ക് ലൈവ്സ് മാറ്റർ പതിവായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു.

2020 മേയ് 25-ന് ഫ്ലോയിഡ് ഇരുപത് ഡോളർ വ്യാജ ബിൽ ഉപയോഗിച്ചിരിക്കാമെന്ന് സ്റ്റോർ ക്ലാർക്ക് സംശയിച്ചതിനെത്തുടർന്ന് അറസ്റ്റിനിടെ മിനസോട്ടയിലെ മിനിയാപൊളിസിൽ ആഫ്രിക്കൻ-അമേരിക്കൻ പൗരൻ ഡെറക് ചൗവിൻ എന്ന വെള്ളക്കാരൻ പോലീസ് ഉദ്യോഗസ്ഥനാൽ കൊല്ലപ്പെട്ടു. ഡെറക് ചൗവിൻ 9 മിനിറ്റും 29 സെക്കൻഡും ഫ്ലോയ്ഡിന്റെ കഴുത്തിലും പുറകിലും മുട്ടുകുത്തി നിന്നു. ആ  കൊലപാതകത്തിനുശേഷം, പൊലീസിന്റെ ക്രൂരതയ്‌ക്കെതിരായ പ്രതിഷേധം, പ്രത്യേകിച്ച് അമേരിക്കയിലും ആഗോളതലത്തിലും അതിവേഗം വ്യാപിച്ചു. "എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല" എന്ന അദ്ദേഹത്തിന്റെ മരണാസന്നമായ വാക്കുകൾ ഒരു നിലവിളിയായി പടർന്നുകയറി അമേരിക്കയിൽ  ആക്രമണം പൊട്ടിപ്പുറപ്പെട്ടു. അദ്ദേഹത്തിന്റെ കൊലപാതകത്തിന്റെ പിറ്റേന്ന് മിനിയാപൊളിസിൽ പ്രതിഷേധം ആരംഭിക്കുകയും 50 യുഎസ്. സംസ്ഥാനങ്ങളിലുടനീളമുള്ള നഗരങ്ങളിലും രാജ്യാന്തര  തലത്തിലും വികസിക്കുകയും ചെയ്തു. കൊലപാതകത്തിന്റെ വിഡിയോ പൗരാവകാശ കാലഘട്ടത്തിന് ശേഷം അമേരിക്കയിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധമെന്നാണ് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്.  

2

ഒപാൽ ലീ ഒരു അമേരിക്കൻ റിട്ടയേർഡ് ടീച്ചറും, കൗൺസിലറും, ജൂൺ ടീന്തിനെ ഫെഡറൽ-അംഗീകൃത അവധിക്കാലമാക്കാനുള്ള പ്രസ്ഥാനത്തിലെ പ്രവർത്തകയുമാണ്.  " ജൂൺ റ്റീന്തിന്റെ മുത്തശ്ശി" എന്നാണ് അവർ വിശേഷിപ്പിക്കപ്പെടുന്നത്. ജൂൺ 17, 2021-ന്, പ്രസിഡന്റ് ജോ ബൈഡൻ സെനറ്റ് ബിൽ എസ്. 475-ൽ ഒപ്പുവച്ചു, ജൂൺ റ്റീന്ത് പതിനൊന്നാമത്തെ ഫെഡറൽ അവധിയാക്കി മാറ്റി. ജൂൺ ടീന്തിനെ ഒരു ഫെഡറൽ ഹോളിഡേ ആക്കുന്നതിനായി ലീ ദശാബ്ദങ്ങളോളം പ്രചാരണം നടത്തി. ഓരോ വർഷവും 2.5 മൈൽ നടത്തം നയിച്ചുകൊണ്ട് അവർ  ഈ ആശയം പ്രോത്സാഹിപ്പിച്ചു, 2.5 മൈൽ, വിമോചന പ്രഖ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ ടെക്സസിലെത്താൻ എടുത്ത 2.5 വർഷത്തെ പ്രതിനിധീകരിക്കുന്നു. 89-ാ വയസ്സിൽ, അവർ ഫോർട്ട് വർത്തിൽ നിന്ന് വാഷിങ്ടൻ ഡിസിയിലേക്ക് ഒരു പ്രതീകാത്മക നടത്തം നടത്തി, 2016 സെപ്റ്റംബറിൽ പുറപ്പെട്ട് 2017 ജനുവരിയിൽ വാഷിംഗ്ടണിൽ എത്തി. Change.org-ൽ ജൂൺ റ്റീന്ത്  ഫെഡറൽ ഹോളിഡേയ്‌ക്കായി നിവേദനം പ്രമോട്ട് ചെയ്‌തു, നിവേദനത്തിന് 1.6 ദശലക്ഷം ഒപ്പുകൾ ലഭിച്ചു. 

opal-lee

'പ്രായമായ ആളുകൾ ഇത് എല്ലായ്പ്പോഴും ഓർക്കുന്നില്ല, പക്ഷേ ഞങ്ങൾക്ക് ശക്തിയുണ്ട്. ഞാൻ ഇപ്പോഴും ക്ലൗഡ് ഒൻപതിലാണ്. ഞാൻ വളച്ചൊടിക്കുകയാണെന്ന് അവർ പറയും ഇതൊന്നുമല്ലാതെ എനിക്ക് ഒരു വിശുദ്ധനൃത്തം ചെയ്യാൻ കഴിയും. യുവതലമുറയെ നമുക്ക് പഠിപ്പിക്കാൻ ഏറെയുണ്ട്. ചിലർക്ക് പേടിയുണ്ടെന്ന് എനിക്കറിയാം. അവർ ശല്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ഭാവി നമ്മെ ആശ്രയിച്ചിരിക്കുന്നു'. വിരമിച്ച അധ്യാപിക ഒപാൽ ലീ പറഞ്ഞു. 'പ്രായം ഏറെ ആയാലും നമുക്ക് ചലനങ്ങൾ ഉണ്ടാക്കാൻ ആവും എന്ന് വിശ്വസിക്കുക. പുസ്തകങ്ങൾ എപ്പോഴും സത്യം പറയുന്നില്ല. കറുത്തവർഗ്ഗക്കാർ പരുത്തി കുടഞ്ഞെടുക്കുന്ന  ചിത്രങ്ങൾ ഞാൻ പാഠപുസ്തകങ്ങളിൽ കണ്ടിട്ടുണ്ട്, അവർ ഏറെക്കുറെ ആസ്വദിക്കുന്നതുപോലെ കാണപ്പെട്ടു. ഞാൻ പരുത്തി കുടഞ്ഞിട്ടുണ്ട്, അതിൽ ഒന്നും ആസ്വദിക്കാനില്ല.'

'സ്വാതന്ത്ര്യം എന്നത് കറുത്തവർഗ്ഗക്കാർക്ക് മാത്രം ആഘോഷിക്കാനുള്ള ഒന്നല്ല. അത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. ജൂൺ 1 മുതൽ ജൂലൈ 4 വരെ നമ്മുടെ രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു ആഘോഷമായിരിക്കും!. ഒപ്പം ചിന്തിക്കാത്ത ഓരോരുത്തരെയും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാവധാനത്തിലും നിരന്തരമായും പരിശ്രമിക്കണം. അത് ഒരു ദിവസത്തിലോ ആഴ്ചയിലോ സംഭവിക്കാൻ പോകുന്നില്ല. അങ്ങനെയാണ് മാറ്റം സംഭവിക്കുന്നത്'. ഓപാൽ ലീ അങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS