ADVERTISEMENT

കൊളോണ്‍∙ കൊളോണ്‍ കേരള സമാജത്തിന്‍റെ 2019 ലെ വാര്‍ഷിക സമ്മേളനവും 2019-21 ലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. മെയ 16 ന് (വ്യാഴം) വൈകുന്നേരം ആറുമണിയ്ക്ക് കൊളോണ്‍ റോണ്‍ഡോര്‍ഫിലെ വി.പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള പള്ളി ഹാളില്‍ പ്രസിഡന്‍റ് ജോസ് പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍, ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുംതറ സിഎംഐയുടെ ഈശ്വരപ്രാര്‍ത്ഥനയ്ക്കു ശേഷം പ്രസിഡന്‍റ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ഡേവിസ് വടക്കുംചേരി വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഷീബ കല്ലറയ്ക്കല്‍ വാര്‍ഷിക കണക്കും, ഓഡിറ്റര്‍ ജോസ് അരീക്കാടന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പൊതുചര്‍ച്ചയ്ക്കു ശേഷം റിപ്പോര്‍ട്ടും, കണക്കും ഐക്യകണ്ഠേന പാസാക്കി. ജനറല്‍ സെക്രട്ടറി ഡേവീസ് നന്ദി പ്രകാശിപ്പിച്ചു. അംഗം സ്കറിയാ ജോര്‍ജിന്‍റെ നിര്യാണത്തില്‍ പൊതുയോഗം അനുശോചനം രേഖപ്പെടുത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി മുഖ്യവരണാധികാരിയായി പൊതുയോഗം തിരഞ്ഞെടുത്ത ജോണി അരീക്കാട്ട്, സഹായിയായി അലക്സ് കള്ളിക്കാടന്‍ എന്നിവര്‍ തിരഞ്ഞെടുപ്പു നടപടികള്‍ നിയന്ത്രിച്ചു. 

ജോസ് പുതുശ്ശേരി പന്ത്രണ്ടാം തവണയും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഡേവീസ് വടക്കുംചേരിയും, ട്രഷററായി ഷീബ കല്ലറയ്ക്കലും എതിരില്ലാതെ  തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ ഇരുപതാമത് ഭരണസമിതി അംഗങ്ങളായി പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്‍റ്), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അലക്സ് കള്ളിക്കാടന്‍ സ്പോര്‍ട്സ് സെക്രട്ടറിയായയും, ജോസ് അരീക്കാടന്‍, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ഓഡിറ്റര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിന് ശേഷം ഈ വര്‍ഷത്തെ സമാജത്തിന്‍റെ ഭാവി പരിപാടികളെപ്പറ്റി വിശദമായ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു. ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരി നന്ദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com