ADVERTISEMENT
the-pilgrimage

ഡബ്ലിൻ∙ പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്കിലേയ്ക്കുള്ള സിറോ മലബാർ സഭയുടെ തീർഥാടനം ഭക്തിനിർഭരമായി. റിപ്പബ്ലിക് ഓഫ് അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലെയും നാലു സോണുകളിലെ 43 കുർബാന സെന്ററുകളിലെ ആയിരക്കണക്കിനു  വിശ്വാസികൾ ഈവർഷത്തെ നോക്ക് തീർഥാടനത്തിൽ പങ്കെടുത്തു.

the-pilgrimage-2

സിറോ മലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നോക്ക് ബസലിക്കായിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. സിറോ മലബാർ സഭയുടെ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്റണി  പെരുമായൻ,  ആഗ്രാ രൂപതയിൽനിന്നുള്ള ഫാ. ജോർജ് മുളവരിക്കൽ, തീർഥാടനത്തിന്റെ കോഓർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര (ഗാൽവേ) ഡബ്ലിൻ സുറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടകാട്ട്, ലിമെറികിലെ സഭാ ചാപ്ലിൻ ഫാ. റോബിൻ തോമസ് കൂരുമുള്ളിൽ, ഫാ. റെജി ചെരുവങ്കാലായിൽ (ലോങ്ങ് ഫോർഡ്), ഫാ. പോൾ മോറേലി (ബെൽ ഫാസ്റ്റ്). ഫാ. പോൾ കോട്ടയ്ക്കൽ (സെന്റ്  പോൾ കോൺഗ്രിഗേഷൻ, മൈനൂത്ത്) ഫാ. ഡേവിസ് വടക്കുമ്പൻ  (നോക്ക്) തുടങ്ങിയവർ സംബന്ധിച്ചു.

ഓൾ അയർലൻഡ് തലത്തിൽ സ്കൂൾ ലീവിങ് സേർട്ട്, ജൂനിയർ സെർട്, GCSE-Northen Ireland പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജീവന്റെ മാഹാത്മ്യം പ്രഘോഷിച്ചുകൊണ്ട് അഞ്ച് കുട്ടികൾ  അടങ്ങുന്ന ഡബ്ലിനിന്നുള്ള ബിനു കെ.പി. യുടെ കുടുംബത്തേയും, ടോം വാണിയാപുരയ്ക്കൽ  കുടുംബത്തേയും ആദരിച്ചു .

വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണിക്രിസ്ത്യാനികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി  കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷണത്തിൽ അണിനിരുന്നു. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ  തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി  നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.

അയർലൻഡിലെ സിറോ മലബാർ സഭായോഗവും, സോണൽ കമ്മറ്റികളും കുർബാന സെന്ററുകളിലെ കമ്മിറ്റികളും തീർഥാടന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. അടുത്തവർഷത്തെ നോക്കി ലേക്കുള്ള മരിയൻ തീർത്ഥാടനം 2020 മെയ് 16 ശനിയാഴ്ച നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com