ADVERTISEMENT

ലണ്ടൻ∙ മലങ്കര (ഇൻഡ്യൻ) ഓർത്തഡോക്സ് സഭയുകെ യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ 10–ാം മത് ഫാമിലി കോൺഫറൻസ് മേയ് 25, 26 (ശനി, ഞായർ)  തീയതികളിൽ മിൽട്ടൻ കെയിൻസ് കെന്റ് ഹിൽപാർക്കിൽ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറിൽ വച്ച് നടത്തപ്പെടും

malankara-1

പ്രസ്തുത ഫാമിലി കോൺഫറൻസിന് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനി, കൽക്കട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ദിവന്ന്യാസോസ് തിരുമേനി, റവ. ഫാ. ഷോൺ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും.  ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടു കൂടി ആരംഭിക്കുന്ന ഈ കോൺഫറൻസിൽ കുട്ടികൾക്കും യുവജനങ്ങൾക്കും പ്രത്യേക വിഭാഗം തന്നെ ക്രമീകരിച്ചിട്ടുണ്ട്.

ഉദ്ടഘാന സമ്മേളനം, വിവിധ ക്ലാസുകൾ, ഗ്രൂപ്പ് ചർച്ച എന്നിവ ഉൾപ്പടെ ശനിയാഴ്ചത്തെ വിവിധ പരിപാടികൾക്കുശേഷം 26–ാം തീയതി രാവിലെ 7.30 ന് പ്രഭാത നമസ്ക്കാരത്തെ തുടർന്നി വി. കുർബാനയ്ക്ക് അഭിവന്ദ്യ. പിതാക്കന്മാർ മുഖ്യകാർമികത്വം വഹിക്കും.  തുടർന്നു ചായ സൽക്കാരം, പഠന ക്ലാസുകൾ, ചർച്ചകൾ, സ്നേഹ വിരുന്ന് എന്നിവയ്ക്കു ശേഷം നടക്കുന്ന സമാപന യോഗത്തിൽ വച്ച് മെത്രാഭിഷേക ദശാബ്ദി ആഘോഷിക്കുന്ന ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയെ ആദരിക്കും. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ദശതാരകം – സ്മരണിക 2019 എന്ന സുവനീറിന്റെ പ്രകാശനകർമ്മം നടക്കും.

ഫാമിലി കോൺഫറൻസ് – ദശാബ്ദി ആഘോഷത്തിന്റെ നടത്തിപ്പിനായ് വിവിധ കമ്മറ്റികൾ പ്രവർത്തിച്ച് വരുന്നതായും ഇതിന്റെ ഒരുക്കങ്ങൾ പൂർത്തിയായ് വരുന്നതായും കോൺഫറൻസിൽ പേര് റജിസ്ട്രർ ചെയ്തവർക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ്, ജനറൽ കൺവീനർമാരായ റവ. ഫാ. മാത്യൂസ് കുര്യാക്കോസ്, സുനിൽ ജോർജ് എന്നിവർ അറിയിച്ചു.

സമ്മേളന നഗറിന്റെ വിലാസം:

കെന്റ് ഹിൽപാർക്ക്

Milton Keynes

MK7 6BZ

വിവരങ്ങൾക്ക്:

ബിജു ഐസക്ക് :079 6121 0315

സോണി മാത്യു :079 1397 6676

സജി ഹെമൽ ഹാംസ്റ്റർഡ് : 078 8871 3304

അനിൽ ജോർജ് : 078 8875 8694.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com