ADVERTISEMENT

ജനീവ ∙ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി തോക്ക് നിയമം കര്‍ക്കശമാക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് ജനത ഹിതപരിശോധനയില്‍ വിധിയെഴുതി. നിയമം കര്‍ക്കശമാക്കുന്നതിനെതിരേ വലതുപക്ഷ സംഘടനകള്‍ കൊണ്ടു വന്ന ഹിതപരിശോധന വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു.

തോക്ക് നിയമം കര്‍ക്കശമാക്കണമെന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 63.7 ശതമാനം പേരും അഭിപ്രായപ്പെട്ടത്. മറിച്ചായിരുന്നു വിധിയെങ്കില്‍ അതനുസരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍റെ കടുത്ത നടപടികള്‍ക്ക് ഇതു വഴി വയ്ക്കുകയും, അതുവഴി ഷെങ്കന്‍ മേഖലയില്‍ നിന്നു സ്വിറ്റ്സര്‍ലന്‍ഡ് പുറത്താകാന്‍ വരെ ഇതു കാരണമാകുകയും ചെയ്യുമായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമില്ലെങ്കിലും ഷെങ്കന്‍ മേഖലയുടെ ഭാഗമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയന്‍റെ പല മാര്‍ഗനിര്‍ദേശങ്ങളും അംഗീകരിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിനു നിയമപരമായ ബാധ്യതയുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com