ADVERTISEMENT
ayleford-1

എയ്‌ൽസ്‌ഫോർഡ്∙ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ പ്രവർത്തനഭൂമികയുമായിരുന്ന  എയ്‌ൽസ്‌ഫോർഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾ  ആണ്ടുതോറും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം മേയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.  ഇംഗ്ലണ്ടിലെ  പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കഴിഞ്ഞ വർഷത്തെ തീർത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് വിശ്വാസ തീർത്ഥാടനം നടക്കുക. ഉച്ചക്ക് 12 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം തീർത്ഥാടകർക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.15  ന്  റവ. ഫാ. ജോർജ് പനക്കൽ മരിയൻ പ്രഭാഷണം നടത്തും. അതിനുശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. എയ്‌ൽസ്‌ഫോർഡ് കർമലീത്താ ആശ്രമത്തിലെ പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി തീർത്ഥാടകരെ ഈ വിശുദ്ധ ഭൂമിയിലേക്ക്  സ്വാഗതം ചെയ്യും. ഉച്ചകഴിഞ്ഞ്  2 മണിക്ക്  ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും. രൂപതയിലെ വികാരി ജനറാൾമാരും വിവിധ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികരും തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും. വിശുദ്ധകുർബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും. പ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 5 മണിക്ക് നടക്കുന്ന  സമാപന ആശീർവാദത്തോടെ ഈ വർഷത്തെ തീർഥാടനത്തിന് സമാപനമാകും.

രൂപതയിലെ എല്ലാ മിഷൻ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി  ചീഫ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട്, ജനറൽ കൺവീനർമാരായ ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ, ലിജോ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ (07832374201), ലിജോ സെബാസ്റ്റ്യൻ (07828874708). അഡ്രസ്: The Friars, Aylesford Carmalite Priory,  Kent ME20 7BX.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com