ADVERTISEMENT

ലണ്ടൻ∙  യുക്മ ജന്മനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് ലക്ഷ്യമിട്ടാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൂറിസം ക്ലബ് ആരംഭിച്ചത്. ടൂറിസം ക്ലബുമായി ചേര്‍ന്ന് യുക്മ കഴിഞ്ഞ രണ്ട് വര്‍ഷം 'കേരളാ പൂരം' എന്ന പേരില്‍ വള്ളംകളിയും തനത് കേരളീയ കലാരൂപങ്ങളുടെ പ്രദര്‍ശനവുമെല്ലാം നടപ്പിലാക്കിയതിലൂടെ ടൂറിസം ക്ലബിന്റെ പ്രസക്തിയേറിയിരിക്കുകയാണ്.

uukma2

യുക്മ കേരളാ ടൂറിസം പ്രമോഷൻ ക്ലബ്ബിന്റെ പുതിയ വൈസ് ചെയർമാനായി ഡിക്സ് ജോര്‍ജിനെ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള പ്രഖ്യാപിച്ചതായി ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.  നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ഡിക്സ് യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് എന്ന നിലയിൽ ദേശീയ തലത്തിൽ ശ്രദ്ധേയനായ വ്യക്തിയാണ്.

യുക്മ ടൂറിസം ക്ലബ് ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ച് വള്ളംകളി ഉള്‍പ്പെടെയുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായുള്ള കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് സാധിച്ചത്. നിലവിലുള്ള ദേശീയ ജോ. ട്രഷറര്‍ ടിറ്റോ തോമസ് ആയിരുന്നു കഴിഞ്ഞ തവണ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നത്. മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ആദ്യനിര്‍വാഹക സമിതി യോഗത്തിലും തുടര്‍ന്ന് നടന്ന നേതൃസംഗമത്തിലും  'യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ്' ഈ വര്‍ഷം കൂടുതല്‍ സജീവമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി തീരുമാനമെടുത്തിരുന്നു.  

 സംസ്ഥാനത്തിന്റെ ടൂറിസം വികസന സാധ്യതകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനോടൊപ്പം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുമായ ബ്രിട്ടണിലെ പ്രവാസി മലയാളികള്‍ക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് 'ടൂറിസം ക്ലബ്ബി'ലൂടെ യുക്മ ലക്ഷ്യമിടുന്നത്.  മുഴുവൻ യു കെ മലയാളികള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാവുന്ന ഒരു സംരംഭമായിരിക്കും 'ടൂറിസം ക്ലബ്'. പ്രധാനമായും യു കെ മലയാളികള്‍ക്കിടയിലെ ടൂര്‍ ആന്റ് ട്രാവല്‍, ഹോട്ടല്‍ ബിസ്സിനസ്സ് രംഗത്തുള്ളവരേയും ഹോസ്പിറ്റാലിറ്റി, ടാക്സി മേഖലകളില്‍ ജോലി ചെയ്യുന്നവരെയും സഹകരിപ്പിച്ചു വിവിധ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നതിനാണ് പദ്ധതിയിടുന്നത്. 

 യുക്മ കേരളാ ടൂറിസം പ്രൊമോഷൻ ക്ലബ്ബുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാൻ താല്പര്യപ്പെടുന്നവർ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജ്ജുമായി ബന്ധപ്പെടേണ്ടതാണ് (ഫോൺ : 07403312250).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com