ADVERTISEMENT

കാൾസ്റൂ∙ ബാഡൻ വ്യുർട്ടെംബെർഗ് മലയാളി ജർമൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തി വരുന്ന കുടുംബസംഗമം വിജയകരമായി സമാപിച്ചു. കാൾസ്റൂ നഗരത്തിലെ തോമസ് ഹോഫിൽ മേയ് 30നാരംഭിച്ച് ജൂൺ രണ്ടിനു സമാപിച്ച 22–ാമത് കുടുംബസംഗമത്തിൽ ജർമൻ മലയാളികളും യൂറോപ്യൻ മലയാളികളും ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. 

മൂന്നുദിനങ്ങളിലായി അരങ്ങേറിയ സംഗമത്തിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു കൊണ്ട് നടത്തിയ ചർച്ചകൾക്ക് വർഗീസ് കാച്ചപ്പിള്ളി, എബ്രഹാം നടുവിലേഴത്ത്, സാബു ജേക്കബ് ആറാട്ടുകുളം, ജോസഫ് വെള്ളാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. 

fmly-meet-grmny-1-jpeg

വർണ്ണാഭമായ കലാപരിപാടികൾ, കായിക വിനേങ്ങൾ, മൽസരങ്ങൾ, യോഗ ക്ളാസുകൾ എന്നിവ സംഗമത്തിൽ പങ്കെടുത്തവർക്ക് ഉന്മേഷവും ആനന്ദവും അറിവും പകർന്നു.ഫാ.സണ്ണി മുക്കുങ്കൽ ദിവ്യബലിയർപ്പിച്ചു. വിനോദത്തിനും വിജ്ഞാനത്തിനുമായി വേദിയൊരുക്കിയ സംഗമത്തിൽ പങ്കെടുത്തവർക്ക് സെക്രട്ടറി റ്റാനിയ ചാക്കോ നന്ദി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com