ADVERTISEMENT

ബർലിൻ ∙ യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിലെ പൗരന്മാർക്കുള്ള തിരിച്ചറിയൽ കാർഡിൽ (ഐഡി) വിരൽ അടയാളം നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

 

കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്യൻ പാർലമെന്റ് അംഗീകരിച്ച പ്രമേയത്തിനാണ് ഇപ്പോൾ അംഗീകാരമായത്.

eu-identiry2

അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്യൻ യൂണിയനിൽപ്പെട്ട 28 രാജ്യങ്ങളിൽ ഈ നടപടി നടപ്പിലാക്കണം.

 

ജർമനി ഉൾപ്പടെ പത്തിലധികം യൂറോപ്യൻ രാജ്യങ്ങളിൽ വിരലടയാളം തിരിച്ചറിയൽ കാർഡിൽ ഇപ്പോൾ രേഖപ്പെടുത്തുന്നില്ല.2007 മുതൽ ജർമൻ പാസ്പോർട്ടുകളിൽ വിരലടയാളം പതിപ്പിക്കുന്നുണ്ട്.

 

യൂറോപ്പിലേക്ക് അനധികൃതമായി  കടന്നുവരുന്ന ക്രിമിനലുകളും, ഭീകര പ്രവർത്തകരെയും തടയുകയാണ് ഈ നടപടികൊണ്ട് പ്രധാന ഉദ്ദേശം.

 

യൂറോപ്യൻ യൂണിയനിലെ 80 ദശലക്ഷം (മില്യൻ) പൗരന്മാരുടെ തിരിച്ചറിയൽ കാർഡിൽ വിരലടയാളം രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com